ടൊയോറ്റ 2016 ഇന്നോവയുടെ ടീസർ ഔദ്യോഗീയമായി പുറത്തിറക്കി!
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 13 Views
- ഒരു അഭിപ്രായം എഴുതുക
ജയ്‌പൂർ: ടൊയൊറ്റ തങ്ങളുടെ വരാനിരിക്കുന്ന രണ്ടാം തലമുറ ഇന്നോവയുടെ ടീസർ ഉടൻ വരുന്നു എന്ന ടാഗോടെ പുറത്തിറക്കി. ആടുത്തിടെ 2016 ഇന്നോവയുടെ ഇന്തൊനേഷ്യൻ ബ്രോഷർ അടക്കമുള്ള ചില കാര്യങ്ങൾ ചോർന്നിരുന്നു. ഔദ്യോഗീയമായി പുറത്തിറക്കുന്നതിനെപ്പറ്റി പറയുകയാണെങ്കിൽ, ഈ രണ്ടാം തലമുറ ഇന്നോവയുടെ അരങ്ങേറ്റം ടൊയോറ്റ ഈ മസം 23 ന് നടത്തിയേക്കും. ഇന്ത്യയിൽ ഒരു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള വാഹനത്തിന്റെ രണ്ടാം തലമുറ അടുത്ത വർഷത്തോടുകൂടിയായിരിക്കും പുറത്തിറങ്ങുക. അതിനു മുൻപ് ഫെബ്രുവരിയിലെ ഇന്ത്യൻ ഓട്ടോ എക്‌സ്പോയിൽ ഒരു പൊതു പ്രദർശനവും പ്രതീക്ഷിക്കാം.
പുതുതായി ചോർന്ന അഭ്യൂഹങ്ങൾ പ്രകാരം പുതിയ 2.4 ലിറ്റർ ഡീസൽ എഞ്ചിനായിരിക്കും 2016 ഇന്നോവയിലുണ്ടാകുക. ഒരു 5 സ്പീഡ് മാനുവൽ ട്രാൻസ്‌മിഷനോടൊ 6 സ്പീഡ് ഓട്ടൊമാറ്റിക് ട്രാൻസ്‌മിഷനോടൊ സംയോജിപ്പിച്ചായിരിക്കും എഞ്ചിനെത്തുക. ഈ 2393 സി സി 4 സിലിണ്ടർ എഞ്ചിൻ 3400 ആർ പി എമ്മിൽ സൃഷ്ടിക്കുന്നത് സെഗ്‌മെന്റിലെതന്നെ ഏറ്റവും മികച്ച പവറായ 149 പി എസ് ആണ്, 5 സ്പീഡ് മാനുവൽ ട്രാൻസ്‌മിഷനുമായി സംയോജിപ്പിച്ചിരിക്കുമ്പോൾ 1200-2800 ആർ പി എമ്മിൽ 343 എൻ എം ടോർക്കും 6 സ്പീഡ് ഓട്ടൊമാറ്റിക് ട്രാൻസ്മിഷനുമായി സംയോജിപ്പിക്കുമ്പോൾ 1200-2600 ആർ പി എമ്മിൽ 360 എൻ എം ടോർക്കും തരാൻ ഈ എഞ്ചിനു കഴിയും.
ഇന്തോനേഷ്യയിൽ വാഹനം എത്തുക 205/65 ആർ 16, 215/65 ആർ 17 എന്നീ അലോയ് ഓപ്‌ഷനുകളോടെയായിരിക്കും. എഞ്ചിന്റെ വിശദാംശങ്ങൾക്ക് മുൻപ് വെളിപ്പെടുത്തിയതിൽ നിന്ന് മാറ്റങ്ങളൊന്നും ഇല്ല, രണ്ടാം തലമുറ ഇന്നോവയ്ക്കും ഫോർച്യൂണറിനും ശക്തിയേകുക ഒരു കൂട്ടം പുത്തൻ ഡീസൽ എഞ്ചിനുകളായിരിക്കുമെന്ന് ടൊയോറ്റ ഈ വർഷം ആദ്യം വെളിപ്പെടുത്തിയിരുന്നു. മറ്റു രാജ്യങ്ങളിൽ ഇന്നോവയ്‌ക്ക് ഒരു 2.0 ലിറ്റർ ഡ്വൽ വി വി ടി - ഐ പെട്രോൾ എഞ്ചിനും കൂടിയുണ്ടാകും, എന്നാൽ ഇന്ത്യയിൽ ഡീസൽ വേർഷൻ മാത്രം പ്രതീക്ഷിച്ചാൽ മതിയാകും.
0 out of 0 found this helpful