‘മാരുതി’ ഇന്നോവ ഹൈക്രോസ് ജൂലൈയോടെ പുറത്തിറങ്ങാൻ പോകുന്നു
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 48 Views
- ഒരു അഭിപ്രായം എഴുതുക
ഇത് മാരുതിയുടെ രണ്ടാമത്തെ സ്ട്രോങ് ഹൈബ്രിഡ് ഉൽപ്പന്നവും ADAS സുരക്ഷാ സാങ്കേതികവിദ്യ ഉള്ള ആദ്യത്തേതുമാണ്
-
ജൂലൈയോടെ ഇന്നോവ ഹൈക്രോസിന്റെ പതിപ്പ് മാരുതി ലോഞ്ച് ചെയ്യും.
-
ഇതിൽ പനോരമിക് സൺറൂഫ്, 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, റഡാർ അധിഷ്‌ഠിത സുരക്ഷാ സാങ്കേതികവിദ്യയായ ADAS എന്നിവ ഉണ്ടായിരിക്കും.
-
ഹൈക്രോസിന്റെ 2-ലിറ്റർ പെട്രോൾ എഞ്ചിൻ സ്ട്രോങ്-ഹൈബ്രിഡ് ഓപ്ഷൻ സഹിതം ഉപയോഗിക്കും, ഇത് 21.1kmpl വരെ അവകാശപ്പെടുന്നുണ്ട്.
-
ഏകദേശം 20 ലക്ഷം രൂപ മുതൽ (എക്സ്-ഷോറൂം) വിലകൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടൊയോട്ട അടുത്തിടെ ഇന്നോവ ഹൈക്രോസിന്റെ ടോപ്പ് സ്പെക്ക് മോഡലുകൾക്കുള്ള ബുക്കിംഗുകൾ ഹോൾഡ് ചെയ്തു, കുതിച്ചുയർന്ന ഡിമാൻഡ് കാരണമായിരുന്നു ഇത്. കാത്തിരിപ്പ് കാലയളവ് 12 മാസത്തിനു മുകളിലേക്ക് ഉയർന്നു. വിഷമിക്കേണ്ടതില്ല. മാരുതിയുടെ MPV പതിപ്പും ഉടൻ വരുന്നുണ്ട്, ഒരുപക്ഷേ ജൂലൈയിൽ തന്നെ.
കമ്പനിയുടെ സമീപകാല വാർഷിക സാമ്പത്തിക റിസൾട്ട് കോൺഫറൻസിൽ, മാരുതി സുസുക്കി ചെയർമാൻ RC ഭാർഗവ വെളിപ്പെടുത്തുന്നു, “ഞങ്ങൾ ടൊയോട്ടയിൽ നിന്ന് ഒരു വാഹനം സോഴ്‌സ് ചെയ്യും, അത് 3 നിരകളുള്ള സ്ടോങ് ഹൈബ്രിഡും വിലയുടെ കാര്യത്തിൽ മികവുറ്റ വാഹനവുമാണ്. വോളിയം വളരെ വലുതായിരിക്കില്ല, പക്ഷേ ഇത് ഒരു പാത്ത്ബ്രേക്കറായിരിക്കും, ”ഭാർഗവ പറഞ്ഞു. ഏകദേശം അടുത്ത രണ്ട് മാസത്തിനുള്ളിൽ ഈ സ്ടോങ് ഹൈബ്രിഡ് MPV വിൽപ്പനക്കെത്തുമെന്ന് മാരുതി ബോസ് കൂട്ടിച്ചേർത്തു.
ഇന്നോവ ഹൈക്രോസ് അടിസ്ഥാനമാക്കിയുള്ള MPV ടൊയോട്ട ബാഡ്ജ് ചെയ്ത ആദ്യത്തെ മാരുതി ആയിരിക്കും. മാരുതി MPV-യും ഹൈക്രോസിന്റെ അതേ അണ്ടർപിന്നുകൾ, പവർട്രെയിനുകൾ, ട്രാൻസ്മിഷൻ, സ്ട്രോങ് ഹൈബ്രിഡ് സാങ്കേതികവിദ്യ എന്നിവ ഉപയോഗിക്കും. ഗ്രാൻഡ് വിറ്റാരയും ഹൈറൈഡറും പോലും അവയുടെ പ്ലാറ്റ്‌ഫോമുകളും പവർട്രെയിനുകളും പങ്കുവെങ്കുന്നു.
ഇതും വായിക്കുക: ടൊയോട്ട ഇന്നോവ ഹൈക്രോസ് പെട്രോൾ vs ഹൈബ്രിഡ്: ഇലക്‌ട്രിഫൈഡ് MPV എത്രത്തോളം ചെലവുകുറഞ്ഞതാണ്?
പനോരമിക് സൺറൂഫ്, 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവേർഡ് രണ്ടാം നിര ഓട്ടോമൻ സീറ്റുകൾ എന്നിവ ഉൾപ്പെടുന്ന ഇന്നോവയുടെ പ്രീമിയം ഫീച്ചർ ലിസ്റ്റ് മാരുതി MPV കടമെടുക്കും. ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം), ആറ് എയർബാഗുകൾ വരെ, 360-ഡിഗ്രി ക്യാമറ എന്നിവയിലൂടെ സുരക്ഷ പരിരക്ഷിക്കും. ഇന്നോവക്ക് സമാനമായ ഫീച്ചർ ലിസ്റ്റ് മാരുതി MPV-യിൽ ലഭിക്കും.
ടൊയോട്ട ഇന്നോവ ഹൈക്രോസിൽ 2-ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ആണ് ഉപയോഗിക്കുന്നത്, സ്ട്രോങ് ഹൈബ്രിഡ് സാങ്കേതികവിദ്യാ ഓപ്ഷനുമുണ്ട്. സ്ട്രോങ് ഹൈബ്രിഡ് വേരിയന്റുകൾക്ക് 21.1kmpl വരെയുള്ള ഇന്ധനക്ഷമത അവകാശപ്പെടുന്നു. ഒരു CVT ട്രാൻസ്മിഷൻ സ്റ്റാൻഡേർഡ് പെട്രോൾ എഞ്ചിനിൽ സ്റ്റാൻഡേർഡ് ആണ്, അതേസമയം ഹൈബ്രിഡ് വേരിയന്റുകളിൽ e-CVT ലഭിക്കുന്നു. മാരുതി MPV-യിലും ഇതേ പ്ലാറ്റ്‌ഫോമും എഞ്ചിനും കാണാനാകും.
ഇതും വായിക്കുക: EV-കൾ vs സ്ട്രോങ് ഹൈബ്രിഡുകൾ: നിങ്ങൾ ഏത് വഴിയാണ് പോകേണ്ടത്?
ഇന്നോവ ഹൈക്രോസിന് 19.40 ലക്ഷം രൂപ മുതൽ 29.72 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം ഡൽഹി) വില നൽകിയിട്ടുള്ളത്. മാരുതിയുടെ പതിപ്പും 20 ലക്ഷം രൂപയോടടുത്തു നിന്ന് തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്നോവയെപ്പോലെത്തന്നെ, മാരുതി MPV-ക്ക് അതിന്റെ ടൊയോട്ട കസിൻ ഒഴികെ മറ്റൊരു എതിരാളിയും ഉണ്ടാകില്ല.
ഇവിടെ കൂടുതൽ വായിക്കുക: ടൊയോട്ട ഇന്നോവ ഹൈക്രോസ് ഓട്ടോമാറ്റിക
0 out of 0 found this helpful