• English
  • Login / Register

പുതിയ ഹൈബ്രിഡ് വേരിയന്റിന്റെ വരവോടെ ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ വിലയിൽ വർദ്ധനവുണ്ടാകുന്നു

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 26 Views
  • ഒരു അഭിപ്രായം എഴുതുക

MPV-യുടെ വിലകളിൽ 75,000 രൂപ വരെയുള്ള ഗണ്യമായ വർദ്ധനവുണ്ടായതോടെ, പ്രാരംഭ നിരക്കുകൾക്ക് അവസാനമാകുന്നു

Toyota Innova Hycross

  • പെട്രോൾ വേരിയന്റുകളിൽ 25,000 രൂപയുടെ വർദ്ധനവ് കാണുന്നു; ഹൈബ്രിഡ് വേരിയന്റുകൾക്ക് 75,000 രൂപ വില വർദ്ധിക്കും.  

  • പുതിയ സ്ട്രോങ്-ഹൈബ്രിഡ് VX (O) വേരിയന്റ് 24.81 ലക്ഷം രൂപക്ക് അവതരിപ്പിച്ചു; VX വേരിയന്റിനേക്കാൾ ഏകദേശം 2 ലക്ഷം രൂപ വില കൂടുതലാണിത്. 

  • LED ഹെഡ്‌ലാമ്പുകൾ, 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, ക്രൂയ്സ് കൺട്രോൾ, ആറ് എയർബാഗുകൾ, ഒരു 360 ഡിഗ്രി ക്യാമറ എന്നിവ VX (O) വേരിയന്റിൽ ഉൾപ്പെടുന്നുണ്ട്. 

  • സ്ട്രോങ്-ഹൈബ്രിഡ് ചോയ്സ് ഉൾപ്പെടുന്ന 2-ലിറ്റർ പെട്രോൾ എഞ്ചിനാണ് MPV-ക്ക് കരുത്ത് നൽകുന്നത്.  

  • ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ പ്രാരംഭ വിലകൾ അവസാനിച്ചിരിക്കുന്നു. MPV-യിൽ 75,000 രൂപ വരെയുള്ള വിലവർദ്ധനവ് ഉണ്ടാകും. ഒരു പുതിയ മിഡ്-സ്പെക്ക് ഹൈബ്രിഡ് വേരിയന്റും അതോടൊപ്പം അവതരിപ്പിച്ചിട്ടുണ്ട്. 

പുതിയ ഇന്നോവ ഹൈക്രോസ് വിലകൾ

വേരിയന്റുകൾ

പഴയ വില

പുതിയ വില

വ്യത്യാസം

G 7S

18.30 ലക്ഷം രൂപ

18.55 ലക്ഷം രൂപ

25,000 രൂപ

G 8S

18.35 ലക്ഷം രൂപ

18.60 ലക്ഷം രൂപ

25,000 രൂപ

GX 7S

19.15 ലക്ഷം രൂപ

19.40 ലക്ഷം രൂപ

25,000 രൂപ

GX 8S

19.20 ലക്ഷം രൂപ

19.45 ലക്ഷം രൂപ

25,000 രൂപ

VX Hybrid 7S

24.01 ലക്ഷം രൂപ

24.76 ലക്ഷം രൂപ

75,000 രൂപ

VX Hybrid 8S

24.06 ലക്ഷം രൂപ

24.81 ലക്ഷം രൂപ

75,000 രൂപ

VX (O) Hybrid 7S (NEW)

-

26.73 ലക്ഷം രൂപ 

-

VX (O) Hybrid 8S (NEW)

-

26.78 ലക്ഷം രൂപ

-

ZX Hybrid

28.33 ലക്ഷം രൂപ

29.08 ലക്ഷം രൂപ

75,000 രൂപ

ZX (O) Hybrid

28.97 ലക്ഷം രൂപ

29.72 ലക്ഷം രൂപ

75,000 രൂപ

ഇന്നോവ ഹൈക്രോസിന്റെ പെട്രോൾ വേരിയന്റുകൾക്ക് 25,000 രൂപ വർദ്ധനവുണ്ടാകും, ഹൈബ്രിഡ് വേരിയന്റുകളിൽ 75,000 രൂപയും വർദ്ധിപ്പിക്കും. ഇപ്പോഴും അടിസ്ഥാന വേരിയന്റ് ഫ്ലീറ്റ് ഉടമകൾക്ക് മാത്രമായുള്ളതാണ്, അതുകൊണ്ടുതന്നെ സാങ്കേതികമായി GX വേരിയന്റ് ആണ് നിങ്ങൾക്ക് തിരഞ്ഞെടുക്കാനാകുന്ന പെട്രോൾ മാത്രമുള്ള ഏക വേരിയന്റ്. ഹൈക്രോസിന് ഇപ്പോൾ 18.55 ലക്ഷം രൂപ മുതൽ 29.72 ലക്ഷം രൂപ വരെയാണ് വില നൽകിയിട്ടുള്ളത്. 

Toyota Innova Hycross Cabin

പുതിയ ഹൈബ്രിഡ് വേരിയന്റ്

ടൊയോട്ട 26.73 ലക്ഷം രൂപ മുതൽ 26.78 ലക്ഷം രൂപ വരെ ചില്ലറവിൽപ്പന വിലയുള്ള ഒരു പുതിയ VX (O) വേരിയന്റും അവതരിപ്പിച്ചിട്ടുണ്ട്. 4 ലക്ഷം രൂപയിലധികം വ്യത്യാസം വരുന്ന VX, ZX വേരിയന്റുകൾ തമ്മിലുള്ള വിടവ് നികത്തുന്നതാണ് പുതിയ വേരിയന്റ്! ഈ വേരിയന്റിന് VX-നേക്കാൾ 2 ലക്ഷം രൂപ അധിക വിലയുണ്ട്, എന്നാൽ ZX വകഭേദത്തേക്കാൾ ഏകദേശം 2.5 ലക്ഷം രൂപ കുറവുമാണ്. 

ഇതും വായിക്കുക: CD സംസാരിക്കുന്നു: ഒരു മാരുതി MPV-ക്ക് 30 ലക്ഷം രൂപയിലധികം പണം നൽകാൻ തയ്യാറാകൂ

LED ഹെഡ്‌ലാമ്പുകൾ, ഓട്ടോമാറ്റിക് AC, ചാരിക്കിടക്കാവുന്ന സെക്കൻഡ്, തേഡ് നിര സീറ്റുകൾ, 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, പാഡിൽ ഷിഫ്റ്ററുകൾ, ക്രൂയ്സ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ആറ് എയർബാഗുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, 360-ഡിഗ്രി ക്യാമറ, കൂടാതെ മുൻ/പിൻ പാർക്കിംഗ് സെൻസറുകൾ എന്നിവ VX (O) വേരിയന്റിൽ ഉൾപ്പെടുന്നു. 

ഉയർന്ന സ്പെക് വേരിയന്റുകളിൽ നൽകുന്ന ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, ADAS (അഡ്വാൻസ്ഡ് ഡ്രൈവർ-അസിസ്റ്റൻസ് സിസ്റ്റങ്ങൾ), വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വിപുലീകൃത ലെഗ് റെസ്റ്റോടുകൂടിയ പവേർഡ് രണ്ടാം നിര ഓട്ടോമൻ സീറ്റുകൾ എന്നിവ ഇതിൽ ഇല്ല. 

Toyota Innova Hycross

ഇന്നോവ ഹൈക്രോസ് പവർട്രെയിനുകൾ

174PS, 2-ലിറ്റർ പെട്രോൾ എഞ്ചിൻ സഹിതമാണ് ഹൈക്രോസ് ഓഫർ ചെയ്യുന്നത്, ഇത് സ്ട്രോങ് ഹൈബ്രിഡ് സജ്ജീകരണത്തോടൊപ്പവും തിരഞ്ഞെടുക്കാം, ഇത് 21.1kmpl വരെ ഇന്ധനക്ഷമത നൽകുന്നു (അവകാശപ്പെടുന്നത്). പെട്രോൾ ഓപ്ഷനിൽ ഒരു CVT ഉണ്ടായിരിക്കുമ്പോൾ, സ്ട്രോങ് ഹൈബ്രിഡിൽ e-CVT (സിംഗിൾ സ്പീഡ് ട്രാൻസ്മിഷൻ) ആണുള്ളത്. 

ഇതും വായിക്കുക: ടൊയോട്ട ഇന്നോവ ഹൈക്രോസ് vs മിഡ്‌സൈസ് SUV-കൾ: വില വര്‍ത്തമാനം

ടൊയോട്ട MPV കിയ കാരൻസ് പോലുള്ളവക്കുള്ള ഒരു പ്രീമിയം ബദലായി തുടരുന്നു, നേരിട്ടുള്ള എതിരാളികളില്ല. എങ്കിലും, നിങ്ങൾക്ക് ഇപ്പോഴും ഒരു MPV-യിൽ ഡീസൽ എഞ്ചിൻ വേണമെന്നുണ്ടെങ്കിൽ, പഴയ ഇന്നോവ ക്രിസ്റ്റയിൽ നിങ്ങൾക്കത് സ്വന്തമാക്കാവുന്നതാണ്, ബുക്കിംഗുകൾ ഇതിനകം തുറന്നിരിക്കുന്നതിനാൽ ഉടൻ വിപണിയിൽ തിരിച്ചെത്താൻ പോകുകയാണ്.

(എല്ലാ വിലകളും എക്സ്-ഷോറൂം ആണ്)

ഇവിടെ കൂടുതൽ വായിക്കുക: ഇന്നോവ ഹൈക്രോസ് ഓട്ടോമാറ്റിക്

was this article helpful ?

Write your Comment on Toyota ഇന്നോവ Hycross

explore കൂടുതൽ on ടൊയോറ്റ ഇന്നോവ ഹൈക്രോസ്

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് എം യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience