ടൊയോട്ട ഹൈറൈഡർ CNG വില പുറത്തുവന്നിരിക്കുന്നു!

published on ജനുവരി 30, 2023 06:50 pm by tarun for ടൊയോറ്റ hyryder

  • 47 കാഴ്ചകൾ
  • ഒരു അഭിപ്രായം എഴുതുക

ഹൈറൈഡർ കോംപാക്റ്റ് SUV-യുടെ മിഡ്-സ്പെക്ക് S, G വേരിയന്റുകളിൽ CNG കിറ്റ് തിരഞ്ഞെടുക്കാം

Toyota Hyryder CNG

  • പെട്രോൾ വേരിയന്റുകളേക്കാൾ 95,000 രൂപ പ്രീമിയത്തിൽ 13.23 ലക്ഷം മുതൽ 15.29 ലക്ഷം രൂപ വരെയാണ് വില. 

  • 1.5 ലിറ്റർ പെട്രോൾ-CNG എഞ്ചിൻ, ടാപ്പിൽ 88PS-ഉം 26.6km/kg എന്ന് ക്ലെയിംചെയ്യുന്ന കാര്യക്ഷമതയും ഇതിനുണ്ട്. 

  • CNG വേരിയന്റുകളിൽ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, ക്രൂയ്സ് കൺട്രോൾ, ആറ് എയർബാഗുകൾ വരെ, പിൻ ക്യാമറ, LED ഹെഡ്‌ലാമ്പുകൾ എന്നിവ ഉൾപ്പെടുന്നു. 

  • ഗ്രാൻഡ് വിറ്റാര CNG-യേക്കാൾ 45,000 രൂപ വരെ വില കൂടുതലാണ്. 

ടൊയോട്ട ഹൈറൈഡർ അതിന്റെ സഹോദര കാറായ മാരുതി ഗ്രാൻഡ് വിറ്റാരയുമായി ചേരുന്നു, ഇത് രാജ്യത്തെ രണ്ടാമത്തെ മാത്രം CNG പവർഡ് SUV-യായി മാറുന്നു. ഇതിന്റെ മിഡ്-സ്പെക്ക് S, G വേരിയന്റുകൾക്ക് CNG ഓപ്ഷൻ ലഭിക്കുന്നു, അവയുടെ വില ഇപ്രകാരമാണ്:

വേരിയന്റുകൾ

CNG 

പെട്രോൾ-എംടി

ഗ്രാൻഡ് വിറ്റാര CNG

13.23 ലക്ഷം രൂപ

12.28 ലക്ഷം രൂപ

12.85 ലക്ഷം രൂപ

G

15.29 ലക്ഷം രൂപ

14.34 ലക്ഷം രൂപ

14.84 ലക്ഷം രൂപ

പെട്രോൾ-മാനുവൽ വേരിയന്റുകൾക്കു മുകളിൽ 95,000 രൂപയാണ് CNG വേരിയന്റുകളുടെ പ്രീമിയം. മാരുതിയിലെ സഹോദര കാറിനെ അപേക്ഷിച്ച്, ഹൈറൈഡർ CNG-ക്ക് വേരിയന്റിനെ ആശ്രയിച്ച് 45,000 രൂപ വരെ വില കൂടുതലാണ്.

Toyota Hyryder CNG

ടൊയോട്ട ഹൈറൈഡറിന്റെ 1.5 ലിറ്റർ പെട്രോൾ എഞ്ചിന് CNG ഓപ്ഷൻ ഉണ്ട്, ഇത് ഗ്രീൻ ഫ്യുവലിൽ പ്രവർത്തിക്കുമ്പോൾ 88PS-ഉം 121.5Nm-ഉം നൽകുന്നു. ഇത് 26.6km/kg എന്ന കാര്യക്ഷമത അവകാശപ്പെടുന്നു, ഇത് സ്ട്രോങ്-ഹൈബ്രിഡ് അവകാശപ്പെടുന്ന 27.97kmpl എന്നതിനേക്കാൾ ഒരു kmpl കുറവാണ്. ഹൈറൈഡറിന്റെ ശക്തമായ ഹൈബ്രിഡ് വേരിയന്റുകൾക്ക് CNG ഓപ്ഷനുകളേക്കാൾ ഏകദേശം 2 ലക്ഷം രൂപ വരെ കൂടുതലാണ്.

ഇതും വായിക്കുക: മാരുതി ഗ്രാൻഡ് വിറ്റാര CNG-യുടെ ബൂട്ട് സ്‌പേസ് ഒന്നുനോക്കൂ

ഓട്ടോമാറ്റിക് LED ഹെഡ്‌ലാമ്പുകൾ, 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, ക്രൂയ്സ് കൺട്രോൾ, ഓട്ടോമാറ്റിക് AC, പുഷ് ബട്ടൺ സ്റ്റാർട്ട് സ്റ്റോപ്പ്, ആറ് എയർബാഗുകൾ വരെ, റിയർ പാർക്കിംഗ് ക്യാമറ, ഹിൽ ഹോൾഡ് കൺട്രോൾ എന്നിവ CNG വേരിയന്റുകളിൽ ഉൾപ്പെടുന്നു. 

ഹ്യുണ്ടായ് ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, നിസ്സാൻ കിക്ക്‌സ്, സ്‌കോഡ കുഷാക്ക്, MG ആസ്റ്റർ, ഫോക്‌സ്‌വാഗൺ ടൈഗൺ എന്നിവക്ക് ഹൈറൈഡർ എതിരാളിയാകുന്നു. ഈ സെഗ്‌മെന്റിൽ ടൊയോട്ടയും മാരുതിയും മാത്രമാണ് ശക്തമായ ഹൈബ്രിഡും CNG-യും വാഗ്ദാനം ചെയ്യുന്നത്. 

ഇവിടെ കൂടുതൽ വായിക്കുക: അർബൻ ക്രൂയ്സർ ഹൈറൈഡർ ഓൺ റോഡ് വില

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ ടൊയോറ്റ hyryder

Read Full News

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ
  • ട്രെൻഡിംഗ്
  • സമീപകാലത്തെ

trendingഎസ്യുവി

  • ലേറ്റസ്റ്റ്
  • ഉപകമിങ്
  • പോപ്പുലർ
  • മാരുതി fronx
    മാരുതി fronx
    Rs.8 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ഏപ്, 2023
  • മാരുതി ജിന്മി
    മാരുതി ജിന്മി
    Rs.12.70 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: മെയ, 2023
  • ടാടാ curvv ev
    ടാടാ curvv ev
    Rs.20 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: മാർ്ച്, 2024
  • നിസ്സാൻ എക്സ്-ട്രെയിൽ
    നിസ്സാൻ എക്സ്-ട്രെയിൽ
    Rs.40 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: മെയ, 2023
  • മഹേന്ദ്ര thar 5-door
    മഹേന്ദ്ര thar 5-door
    Rs.15 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: aug 2023
×
We need your നഗരം to customize your experience