• English
  • Login / Register

ഇന്ത്യയിൽ വിൽക്കുന്ന ഈ 7 കാറുകൾക്കും ഫാക്‌ടറി ഫിറ്റഡ് ഡാഷ്‌ക്യാം ലഭിക്കും!

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 20 Views
  • ഒരു അഭിപ്രായം എഴുതുക

ഹ്യുണ്ടായ് എക്‌സ്‌റ്റർ, ഹ്യുണ്ടായ് വെന്യു എൻ ലൈൻ എന്നിവ ഒഴികെ, ഡാഷ്‌ക്യാം മറ്റ് മോഡലുകളുടെ സ്‌പെഷ്യൽ എഡിഷൻ  വേരിയന്റുകളിൽ മാത്രം വാഗ്ദാനം ചെയ്യുന്നു.

These 7 Cars Sold In India Get A Factory-fitted Dashcam

ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ ഒരു ഡാഷ്‌ക്യാം നിർണായകമാണ്, ഒരു ഡാഷ്‌ക്യാം ഇല്ലെങ്കിൽ നിങ്ങളുടെ കാറിന് ഹാനികരമായേക്കാവുന്ന പല സംഭവങ്ങളും നേരിടേണ്ടി വന്നേക്കാം. സംഭവസ്ഥലത്ത് സംഭവിച്ചതിന്റെ കൃത്യമായ റെക്കോർഡിംഗിനൊപ്പം വ്യക്തമായ തെളിവുകൾ നൽകുന്നതിലൂടെ ഇതിന് നിങ്ങളെ പല പ്രശനങ്ങളിൽ നിന്നും രക്ഷിക്കാനായേക്കും. ഇപ്പോൾ വാഹന നിർമ്മാതാക്കൾ, ഹ്യൂണ്ടായ്, റെനോ, സ്‌കോഡ എന്നിവയുൾപ്പെടെ നിരവധി തിരഞ്ഞെടുത്ത മോഡലുകൾക്കൊപ്പം ഫാക്ടറിഫിറ്റഡ് ഡാഷ്‌ക്യാം വാഗ്ദാനം ചെയ്യുന്നു. ഈ മോഡലുകൾ ഓരോന്നും നമുക്ക് കൂടുതൽ വിശദമായി പരിശോധിക്കാം.

കാർദേഖോ ഇന്ത്യ (@cardekhoindia) പങ്കിട്ട ഒരു പോസ്റ്റ്

A post shared by CarDekho India (@cardekhoindia)

ഹ്യുണ്ടായ് എക്‌സ്‌റ്റർ

Hyundai Exter

ഈ സമീപകാല ട്രെൻഡിന് തുടക്കം കുറിച്ചത് ജൂലൈയിൽ ഹ്യുണ്ടായ് എക്‌സ്‌റ്റർ പുറത്തിറക്കിയതോടെയാണ്. മുന്നിലുള്ള കാഴ്ചയും ക്യാബിനും ക്യാപ്‌ചർ ചെയ്യുന്നതിനുള്ള ഡ്യുവൽ ക്യാമറ ഡാഷ്‌ക്യാമിൽ സജ്ജീകരിച്ചിരിക്കുന്നു. 9.32 ലക്ഷം മുതൽ 10.10 ലക്ഷം രൂപ വരെ വിലയുള്ള മൈക്രോ SUVയുടെ ടോപ്പ്-സ്പെക്ക് SX(O) കണക്ട് വേരിയന്റിൽ മാത്രമാണ് ഈ ഫീച്ചർ ലഭ്യമായിട്ടുള്ളത്.

റെനോ ട്രൈബർ

These 7 Cars Sold In India Get A Factory-fitted Dashcam

റെനോ ട്രൈബറിന് ഇക്കഴിഞ്ഞ ഉത്സവ സീസണിൽ ഒരു 'അർബൻ നൈറ്റ്' എഡിഷൻ ലഭിച്ചിരുന്നു, പുതിയ എക്സ്റ്റിരിയർ ഷേഡും അകത്ത് 9.66 ഇഞ്ച് സ്മാർട്ട് വ്യൂ മോണിറ്ററും ഉൾപ്പെടുത്തുന്നു. ഈ മോണിറ്റർ രണ്ട് ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതാണ്: ഇത് ക്രമീകരിക്കാവുന്ന ആംഗിളുകളുള്ള ഒരു ഇന്റീരിയർ റിയർ-വ്യൂ മിററായി (IRVM) പ്രവർത്തിക്കുന്നു, കൂടാതെ ഫ്രണ്ട്, റിയർ ക്യാമറകളുള്ള ഒരു ഡാഷ്‌ക്യാമായും മാറുന്നു.കൂടാതെ, ഇതിൽ വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി സജ്ജീകരിച്ചിരിക്കുന്നതിനാൽ, റെക്കോർഡുചെയ്‌ത ഉള്ളടക്കം എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാൻ നിങ്ങൾക്ക് സാധിക്കും. ട്രൈബറിന്റെ ഈ സ്‌പെഷ്യൽ എഡിഷൻ അതിന്റെ ടോപ്പ്-സ്പെക്ക് RXZ വേരിയന്റിനുള്ളതാണ്, കൂടാതെ റെനോ ട്രൈബറിന്റെ ടോപ്പ്-സ്പെക്ക് വേരിയന്റിനേക്കാൾക്കായി ഉപഭോക്താക്കൾക്ക് 14,999 രൂപ അധികം നൽകേണ്ടി വരും. റെനോ ട്രൈബർ അർബൻ ബ്ലാക്ക് എഡിഷന്റെ 300 യൂണിറ്റുകൾ മാത്രമേ വില്പന നടത്തിയിട്ടുള്ളൂ.

ഇതും വായിക്കൂ: ഫോക്‌സ്‌വാഗൺ ടൈഗൺ ഇന്ത്യയിൽ 2 വർഷം പൂർത്തിയാക്കുമ്പോൾ, ഇങ്ങനെയാണ് സാഹചര്യങ്ങൾ

റെനോ കിഗർ

These 7 Cars Sold In India Get A Factory-fitted Dashcam

ട്രൈബറിനെ പോലെ തന്നെ, റെനോ കിഗറും ഒരു പ്രത്യേക ‘അർബൻ നൈറ്റ്’ പതിപ്പിൽ സമാനമായാ എക്സ്റ്റിരിയർ ട്രീറ്റ്‌മെന്റും ഉൾഭാഗത്തെ സ്മാർട്ട് വ്യൂ മോണിറ്ററും ഉള്ളതാണ്, ഇത് ഡ്യുവൽ ക്യാമറ ഡാഷ്‌ക്യാമായും ഡബിൾ ചെയ്യുന്നു. ഈ പ്രത്യേക പതിപ്പ് വീണ്ടും കിഗറിന്റെ ടോപ്പ്-സ്പെക്ക് RXZ ട്രിമ്മിനെ അടിസ്ഥാനമാക്കിയുള്ളതാണ്, അതിന്റെ പ്രത്യേക പതിപ്പിന് 14,999 രൂപ കൂടുതലാണ്. റെനോ MPV പോലെ, കിഗറിന്റെ ഈ പ്രത്യേക പതിപ്പിന്റെ 300 യൂണിറ്റുകൾ മാത്രമേ റീട്ടെയിൽ ചെയ്യുകയുള്ളൂ.

ഹ്യുണ്ടായ് ക്രെറ്റ

These 7 Cars Sold In India Get A Factory-fitted Dashcam

ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കോംപാക്ട് SUVകളിലൊന്നായ ഹ്യുണ്ടായ് ക്രെറ്റയ്ക്ക് ഓഗസ്റ്റിൽ ഒരു പ്രത്യേക ലിമിറ്റഡ് റൺ 'അഡ്വഞ്ചർ' എഡിഷൻ വേരിയന്റ് ലഭിച്ചു. പുതിയ എക്സ്റ്റീരിയർ, ഇന്റീരിയർ ഷേഡുകൾക്ക് പുറമേ, ഈ പതിപ്പിൽ ഡ്യുവൽ ക്യാമറ ഡാഷ്‌ക്യാം സജ്ജീകരിച്ചിരിക്കുന്നു. 15.17 ലക്ഷം മുതൽ 17.89 ലക്ഷം രൂപ വരെയാണ് ക്രെറ്റയുടെ ഈ സ്‌പെഷ്യൽ എഡിഷൻ അതിന്റെ മിഡ്-സ്പെക്ക് SX, ടോപ്പ്-സ്പെക്ക് SX(O) വേരിയന്റുകളെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഇതും കാണൂ: 2024 ഹ്യുണ്ടായ് ക്രെറ്റ ഫേസ്‌ലിഫ്റ്റ് ADAS, 360-ഡിഗ്രി ക്യാമറ, മറ്റു ഫീച്ചറും ഉൾപ്പടെ ക്യാമറക്കണ്ണുകളിൽ

ഹ്യുണ്ടായ് അൽകാസർ

Hyundai Alcazar Adventure edition

ക്രെറ്റയ്ക്ക് സമാനമായി, ഹ്യുണ്ടായ് അൽകാസറിന് ഒരു സ്‌പെഷ്യൽ 'അഡ്വഞ്ചർ' എഡിഷൻ  ലഭിക്കുന്നു, ഒരു അധിക ഫീച്ചറായി ഡ്യുവൽ ക്യാമറ ഡാഷ്‌ക്യാമും  ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പതിപ്പ് അൽകാസറിന്റെ മിഡ്-സ്പെക്ക് പ്ലാറ്റിനം, ടോപ്പ്-സ്പെക്ക് സിഗ്നേച്ചർ (O) വേരിയന്റുകൾക്ക് ലഭ്യമാണ്, വില 19.04 ലക്ഷം മുതൽ 21.24 ലക്ഷം രൂപ വരെയാണ്.

സ്‌കോഡ സ്ലാവിയ

These 7 Cars Sold In India Get A Factory-fitted Dashcam

ഉത്സവ സീസണിൽ സ്‌കോഡ അടുത്തിടെ സ്ലാവിയയുടെ കൂടുതൽ ലാഭകരമായ 'ആംബിഷൻ പ്ലസ്' മിഡ്-സ്പെക് വേരിയന്റ് അവതരിപ്പിച്ചിട്ടുണ്ട്.ആകർഷകത്വം കൂട്ടാനുള്ള ചില ചെറിയ സൗന്ദര്യവർദ്ധക മാറ്റങ്ങൾക്കൊപ്പം, ഈ സ്ലാവിയ വേരിയന്റിന് ഒരു ബിൽറ്റ്-ഇൻ ഡാഷ്‌ക്യാമും ഉണ്ട്. എന്നിരുന്നാലും, ഈ ലിസ്റ്റിലെ മറ്റെല്ലാ മോഡലുകളിൽ നിന്നും ഇത് വ്യത്യസ്തമാണ്, കാരണം ഇതിൽ ഡ്യൂവൽ ക്യാമറ ഉപയോഗിക്കുന്നതിന് പകരം മുൻപിലെ കാഴ്ചകൾ മാത്രം കാണുന്നതിനായി ഫ്രണ്ടിൽ ഒരു ക്യാമറ മാത്രമേ ഉള്ളൂ. കോഡ സ്ലാവിയയുടെ ആംബിഷൻ പ്ലസ് വേരിയന്റിന് 12.49 ലക്ഷം മുതൽ 13.79 ലക്ഷം രൂപ വരെയാണ് വില.

ഹ്യുണ്ടായ് വെന്യൂ

These 7 Cars Sold In India Get A Factory-fitted Dashcam

ഹ്യുണ്ടായ് വെന്യു കഴിഞ്ഞ മാസം പുതിയ 'നൈറ്റ് എഡിഷൻ' അവതരിപ്പിച്ചു. ഇതിന് അകത്തും പുറത്തും ഒരു കറുത്ത നിറത്തിലുള്ള ട്രീറ്റ്‌മെന്റ് ലഭിക്കുന്നു കൂടാതെ ഡ്യുവൽ ക്യാമറ ഡാഷ്‌ക്യാം സജ്ജീകരിച്ചിരിക്കുന്നു. സബ്‌കോംപാക്റ്റ് ഹ്യുണ്ടായ് SUVയുടെ സ്‌പോർട്ടിയർ പതിപ്പായ വെന്യു Nലൈനിന്റെ N6 ട്രിമ്മിലേക്കും ഹ്യൂണ്ടായ് ഈ സവിശേഷത വിപുലീകരിച്ചു.

വെന്യു നൈറ്റ് എഡിഷന്റെ വില 10 ലക്ഷം മുതൽ 13.48 ലക്ഷം രൂപ വരെയും വെന്യു എൻ ലൈനിന്റെ N6 വേരിയന്റിന് 12 ലക്ഷം മുതൽ 12.82 ലക്ഷം രൂപ വരെയുമാണ് വില.

ഒരു ആക്സസറി എന്ന രീതിയിൽ അല്ലാതെ ഫാക്‌ടറിയിൽ നിന്നുള്ള ഡാഷ്‌ക്യാമുമായി വരുന്ന ഏഴ് മാസ്-മാർക്കറ്റ് മോഡലുകളാണ് ഇവ. എന്നിരുന്നാലും, അവയിൽ ഭൂരിഭാഗവും ലിമിറ്റഡ് എഡിഷൻ മോഡലുകളാണ്. എല്ലാ കാർ നിർമ്മാതാക്കളും അവരുടെ എല്ലാ പ്രീമിയം മോഡലുകളിലും സാധാരണ ഉപകരണമായി ഈ സവിശേഷത ഉൾപ്പെടുത്തണമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ചുവടെയുള്ള കമന്റ് സെക്ഷനിൽ നിങ്ങളുടെ അഭിപ്രായങ്ങൾ ഞങ്ങളെ അറിയിക്കൂ.

എല്ലാ വിലകളും ഡൽഹി എക്സ്ഷോറൂം ആണ്

കൂടുതൽ വായിക്കൂ: ഹ്യൂണ്ടായ് എക്‌സ്‌റ്റർ AMT

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment on Hyundai എക്സ്റ്റർ

Read Full News

explore similar കാറുകൾ

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience