ടാറ്റ സിക്ക ഭാവിയിൽ എ എം ടി യോടൊപ്പം ലഭ്യമാകും
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 13 Views
- ഒരു അഭിപ്രായം എഴുതുക
ജയ്‌പൂർ:
കഴിഞ്ഞ കുറേ നാളുകളായി ടാറ്റ മോട്ടോഴ്‌സിന് തങ്ങളുടെ വിപണീ തിരിച്ചു പിടിക്കാൻ മനോബലമില്ലാതിരിക്കുകയായിരുന്നു. സെസ്റ്റ് ബോൾട്ട് എന്നിവ മികച്ച ഉല്പ്പന്നങ്ങളായിരുന്നെങ്കിലും ശരാശരി ഇന്ത്യൻ ഉപഭോഗ്‌താക്കളേ ആകർഷിക്കുന്നതിൽ പരാജയപ്പെട്ടു. അതുകൊണ്ട് പുതിയ വാഗ്‌ദാനമായ സിക്കയിൽ എല്ലാ പ്രതീക്ഷയും അർപ്പിച്ചാണ് ടാറ്റയുടെ വരവ്. പുതിയ പ്ലാറ്റ്ഫോമിൽ പുതുപുത്തൻ ഡിസൈനുമായെത്തുന്ന സിക്കയിലാണ് ടാറ്റ സെഗ്‌മെന്റിൽ പിടിച്ചു നില്ക്കുവാനുള്ള പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത്. കാറിനൊപ്പം വാഗ്‌ദാനം ചെയ്തിട്ടുള്ള സൗകര്യങ്ങൾക്ക് പുറമെ ഭാവിയിൽ എ എം ടി വേരിയന്റും സിക്കയ്ക്കുണ്ടാകുമെന്ന് ടാറ്റയുടെ ഔദ്യോഗീയ വാഗ്‌താവ് അറിയിച്ചു.
ടാറ്റ മോട്ടോഴ്‌സ് പ്രോഗ്രാം പ്ലാനിങ്ങ് & മാനേജ്മെന്റ്(പാസ്സഞ്ചർ കാർ) സീനിയർ വൈസ് പ്രെസിഡന്റ് ഗിരിഷ് വാഘ് പറഞ്ഞു, “ ഇന്ന് ജെൻ എക്‌സ് നാനോകളിൽ പകുതിയിലധികവും എ എം ടി വേരിയന്റിലാണ് വരുന്നത്. വിപണിയിൽ അർഹിക്കുന്ന സ്വീകാര്യത ലഭിച്ചതിനുശേഷം സിക്കയുടെ എ എം ടി വേരിയന്റും ഞങ്ങൾ പുറത്തിറക്കുന്നതായിരിക്കും.”
കമ്പനിയുടെ കണക്‌ട് നെക്‌സ്റ്റ് ലൈനപ്പിലെ പോലെ ഹാർമൻ പവർ നൽകുന്ന പുതിയ എന്റർടെയിൻമെന്റ് യൂണിറ്റുമായാണ് സ്ക്കയുടെ വരവ്. കണക്‌ടിവിറ്റിക്കായി ബ്ലൂ ടൂത്, യു എസ് ബി എ യു എക്‌സ് എന്നിവ ഈ സിസ്റ്റെത്തിലുണ്ട്, ഒപ്പം സെഗ്‌മെന്റിൽ ആദ്യമായി 8 സ്പീക്കർ( 4 സ്പീക്കർ,4 ട്വീറ്റർ) സംവിധാനവും ഈ സിസ്റ്റത്തിനുണ്ട്. നാവിഗേഷനു വേണ്ടിയുള്ള ആപ്പ്, എളുപ്പം മ്യൂസിക് സ്ട്രീം ചെയ്യാൻ ജൂക് കാർ ആപ്പ് എന്നിങ്ങനെ രണ്ട് ആപ്പുകളും ഉപഭോഗ്‌താക്കാൾക്കുവേണ്ടി പുതുതായി ഒരുക്കിയിട്ടുണ്ട്. ടാറ്റ റിവോട്രോൺ, റിവോടോർക്ക് കുടുംബത്തിൽ ഉൾപ്പെട്ട മൂന്നു ഡീസൽ എഞ്ചിനുകളും മൂന്നു പെട്രോൾ എഞ്ചിനുകളുമായാണ് സിക്ക എത്തുന്നത്. 3500 ആർ പി എമ്മിൽ 114 എൻ എം ടോർക്കും 6000 ആർ പി എമ്മിൽ 85 പി എസ് പവറും തരുന്ന 3 - സിലിണ്ടർ 4 വാൽവ് എം പി എഫ് ഐ1.2 ലിറ്റർ എഞ്ചിനാണ് പെട്രോൾ യൂണിറ്റിലുള്ളത്. 1800 - 3000 ആർ പി എമ്മിൽ 140 എൻ എം ടോർക്കും 4000 ആർ പി എമ്മിൽ 70 പി എസ് പവറും തരുന്ന 3 സിലിണ്ടർ 1.05 ലിറ്റർ റിവോടോർക്ക് ക്രെയിൽ എഞ്ചിനാണ് ഡീസൽ യൂണിറ്റിലുള്ളത്.
0 out of 0 found this helpful