ടാറ്റ മൊട്ടോഴ്‌സിന്റെ നവംബറിലെ വിൽപ്പനയിൽ 13% ഇടിവ്
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച് ചു
- 19 Views
- ഒരു അഭിപ്രായം എഴുതുക
ജയ്പൂർ:
നവംബറിലെ വിൽപ്പന നിരക്കിൽ മറ്റു പല കമ്പനികളൂം വളർച്ച നേടുമ്പോൾ ടാറ്റ മോട്ടോഴ്‌സിന്റെ വിൽപ്പനയിൽ 13% കുറവ്. കഴിഞ്ഞ വർഷം ഇതേ മാസത്തെ വിൽപ്പനയുമായി നടത്തിയ താരതമ്മ്യത്തിലാണ് ഈ ഇടിവ്.
കഴിഞ്ഞ വർഷം നവംബറിൽ 12,021 യൂണിറ്റുകൾ വിറ്റഴിച്ച സ്ഥാനത്ത് ഈ വർഷം 10,517 യൂണിറ്റുകളിൽ വിൽപ്പന ഒതുങ്ങി. സഫാരി, സഫാരി സ്റ്റോം. ഏരിയ, സുമൊ, മോവസ് എന്നീ എസ് യു വി സെഗ്‌മെന്റിലുള്ള വാഹനങ്ങളുടെ മോശം പ്രകടനമാണ് 13 % ഇടിവിനു കാരണമീ വാഹനങ്ങളുടെ മൊത്തം വിൽപ്പന 22% കുറഞ്ഞ് 1,345 യൂണിറ്റിലെത്തി. സെഡാനുകളുടെ കാര്യം ഇതിലും പരിതാപകരമാണ്, കഴിഞ്ഞ വർഷം 5,920 യൂണിറ്റ് വിറ്റിരുന്ന സ്ഥാനത്ത് ഈ വർഷം അത് 43% ഇടിവിൽ 3,351 യൂണിറ്റുകളായി കുറഞ്ഞു.
ഹാച്ച്ബാക്കുകൾ നല്ല വാർത്തകളാണ് കമ്പനിക്ക് നൽകിയിരിക്കുന്നത്, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 33% വളർച്ചയാണ് ഇത്തവണ ഈ വിഭാഗം നേടിയത്. ഈ വർഷം നവംബറിൽ ടാറ്റ വിറ്റഴിച്ചത് 5,821 ഹാച്ച്ബാക്കുകളാണ് എന്നാൽ 2014 നവംബറിൽ ഇത് 47,376 ആയിരുന്നു. വർഷത്തിലെ മൊത്തത്തിലുള്ള വിൽപ്പന കണക്കിലെടുക്കുകയാണെങ്കിൽ കമ്പനി തുവരെ 10% വളർച്ച കൈവരിച്ചിട്ടുണ്ട്. സിക്ക പുറത്തിറങ്ങുന്നതോടെ വിൽപ്പന ഇനിയും കൂടുമെന്ന് പ്രതീക്ഷിക്കാം. അടുത്തിടെ നടന്ന കൂടുതൽ കരുത്തേറിയ സഫാരിയുടെ ലോഞ്ചും കമ്പനിയുടെ വിൽപ്പന വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം.