ടാറ്റ മോട്ടോഴ് മൻസയും വിസ്തയും നിർത്തലാക്കി സിക്കയിൽ മുഴുവൻ പ്രതീക്ഷയും നൽകുന്നു
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 21 Views
- ഒരു അഭിപ്രായം എഴുതുക
ജയ്‌പൂർ:
മൻസ സെഡാനുകളുടെയും , വിസ്‌ത ഹാച്ച്ബാക്കുകളുടെയും വില്പ്പന ഔദ്യോഗീയമായി നിർത്തലാക്കി. കമ്പനിയുടെ വാഹന നിരകളിൽ നിന്നൊഴിവാക്കിയ ഈ വാഹനങ്ങളുടെ വിശദാംശങ്ങൾ ഔദ്യോഗീയ വെബ്‌സൈറ്റിൽ നിന്നും നീക്കം ചെയ്‌തു. പ്രായം കൂടി വരുന്ന ചില കാറുകൾ ഒഴിവാക്കുന്നതിനേപ്പറ്റി ഇന്ത്യൻ വാഹന നിർമ്മാതാക്കൾ കുറേ നാളായി ആലോജിക്കുകയായിരുന്നു. നേരത്തെ പഴയ ടാറ്റ നാനൊ നിർത്തലാക്കിയിരുന്നു, ഇപ്പോൾ അതിന്റെ തുടർച്ചയെന്നോണം മൻസ്, സിസ്ത, സുമൊ ഗ്രനേഡ്(മോവസ്) എന്നിവയുടെ നിർമ്മാണവും നിർത്തലാക്കി.
ടാറ്റ ഇൻഡിക, ഇൻഡിഗൊ എന്നിവയുടെ നവീകരിച്ച വേർഷനുകളായിരുന്നു മൻസയും വിസ്‌തയും. ആദ്യം പുറത്തിറങ്ങിയതുപോലും ഇൻഡിഗൊ മൻസ, ഇൻഡിക വിസ്‌ത എന്ന പേരിലായിരുന്നു.എന്നാൽ പിന്നീട് ഈ പേർ മാറ്റുകയായിരുന്നു, എന്തെന്നാൽ ഇൻഡിക്കയും ഇൻഡിഗൊയും ടാക്‌സി വാഹനങ്ങളായിട്ടാണ് അറിയപ്പെട്ടിരുന്നത്, ഈ ദുഷ്‌പേര് സ്വകാര്യ ഉപഭോഗ്‌താക്കളെ വാഹനം വാങ്ങുന്നതിൽ നിന്ന് പിൻതിരിച്ചു തുടർന്ന് വാഹനങ്ങൾ വിപണിയിൽ വലിയ പരാജയങ്ങളായി. ഇരു വാഹങ്ങളുടെയും പേരിലുള്ള ‘ഇൻഡിക്ക“, ”ഇൻഡിഗൊ’ നീക്കം ചെയ്ത് വാഹങ്ങളുടെ ഫേസ് ലിഫ്റ്റ് പുറത്തിറക്കി കാര്യങ്ങൾ തിരിച്ചുപിടിക്കാൻ നിർമ്മാതാക്കൾ ശ്രമിച്ചുവെങ്കിലും ഉൽപ്പന്നത്തിന്റെ നിലവാരത്തെക്കുറിച്ചുള്ള ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടിപറയാൻ കമ്പനിക്ക് കഴിഞ്ഞില്ല.
സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സ് ( എസ് ഐ എ എം) ന്റെ റിപ്പോർട്ട് പ്രകാരം ഈ വർഷം ജൂലയിലാണ് ഈ വാഹങ്ങളുടെ നിർമ്മാണം കമ്പനി നിർത്തലാക്കിയത്. എ സെഗ്‌മെന്റ് ഹാച്ച്ബാക്കിലും കോംപാക്‌ട് സെഡാനിലും ഇപ്പോൾ ടാറ്റയ്‌ക്കുള്ളത് ഇൻദിക്കയും ഇൻഡീഗൊയും മാത്രമാണ്. ഈ വാഹനങ്ങൾ കൊമേഴ്‌സ്യൽ/ ടാക്സി ആവശ്യങ്ങൾക്ക് മാത്രമേ ലഭ്യമാകു. അടിപൊളി ലൂക്കുകൊണ്ടും, കരുത്തേറിയ എഞ്ചിനാലും, പിന്നെ മറ്റനവധി സവിശേഷതകളും കൊണ്ട് ഇതിനോടകം തന്നെ ചർച്ചാവിഷയമായ ടാറ്റ സിക്കയിലാണ് ഇപ്പോൾ കമ്പനിയുടെ മുഴുവൻ പ്രതീക്ഷകളും.