ടാറ്റാ മോട്ടോര്‍സിന്റെ മെഗാ സര്‍വീസ് ക്യാമ്പ് നവംബര്‍ 20 മുതല്‍ 26 വരെ
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 13 Views
- ഒരു അഭിപ്രായം എഴുതുക
ജയ്പൂര്‍:
ടാറ്റാ മോട്ടോര്‍സ് രാജ്യത്തുടനീളമുള്ള ഉപഭോക്താക്കള്‍ക്കായി ഒരാഴ്ചത്തെ സര്‍വീസ് ക്യാമ്പ് സംഘടിപ്പിക്കന്നു. മെഗാ സര്‍വീസ് ക്യാമ്പ് എന്ന് പേര് ഇട്ടിട്ടുള്ള ഈ പരിപാടി, 287 നഗരങ്ങളിലായുള്ള ടാറ്റാ മോട്ടോര്‍സ് ഡീലര്‍ഷിപ്പുകളിലും ഓതറൈസ്ഡ് സര്‍വീസ് സെന്ററുകളിലും (ടിഎഎസ്‌സി) സംഘടിപ്പിക്കുന്നതാണ്. 2015 നവംബര്‍ 20 മുതല്‍ 26 വരെ നടക്കുന്ന ഈ പരിപാടി ഒരു സൗജന്യ വാഹന ചെക്ക്-അപ് ക്യാമ്പ് ആയിരിക്കും. ഇന്‍ഡ്യയുടെ സ്വന്തം ഓട്ടോമേക്കറായ ടാറ്റാ, ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പറേഷനുമായി ചേര്‍ന്ന് രാജ്യത്തുടനീളമുള്ള 1000 ഫ്യുവല്‍ സ്റ്റേഷനുകള്‍ വഴിയും ഈ സേവനം ലഭ്യമാക്കും. ഈ വര്‍ഷം ടാറ്റാ സംഘടിപ്പിക്കു മൂന്നാമത്തെ വിജയകരമായ ക്യാമ്പാകും ഇത്.
ഈ മെഗാ സര്‍വീസ് ക്യാമ്പില്‍ വാഹനത്തിന്റെ മൊത്തത്തിലുള്ള ഹെല്‍ത്ത് ചെക്ക്-അപ്പും സൗജന്യ ടോപ് വാഷും ലഭ്യമാക്കും. ഇതോടൊപ്പം 10 ശതമാനം വരെ ഡിസ്‌കൗണ്ട് തരുന്ന 16ല്‍ പരം സപ്ലയേഴ്‌സും മെഗാ ക്യാമ്പില്‍ ഉണ്ടാകും. അക്‌സസ്സറീസ്, ഓയില്‍ & ല്യൂബ്രിക്കന്റ്‌സ്, വാല്യൂ ആഡഡ് സര്‍വീസുകള്‍ എിവയ്ക്ക് ഡിസ്‌കൗണ്ട് ലഭ്യമാക്കും.
ഇതിന് പുറമെ ടാറ്റാ മോട്ടോര്‍സിന്റെ ഒറിജിനല്‍ പാര്‍ട്ട്‌സുകള്‍ക്കും ലേബര്‍ ചാര്‍ജിനും 20% വരെ ഡിസ്‌കൗണ്ടും, മറ്റ് സ്‌പെഷ്യല്‍ ഓഫറുകളും ലഭിക്കുന്നതാണ്. എക്‌സ്റ്റന്‍ഡഡ് വാറന്റി റിടെയിൽ പോളിസിക്ക് 1000 രൂപ ഓഫും, വാല്യൂ കെയറില്‍ (ഗോള്‍ഡ് എഎംസി) 699 രൂപയുടെ ബെനിഫിറ്റും, പുതിയ ബാറ്ററികള്‍ക്ക് 1000 രൂപ വരെ ഓഫും ലഭ്യമാണ്. ടാറ്റാ കാറുകളുടെ എക്‌സ്‌ചേഞ്ച് പ്രോഗ്രാം, റോഡ് സൈഡ് അസിസ്റ്റന്‍സ് റിടെയിൽ പോളിസി എന്നിവയ്ക്ക് സ്‌പെഷ്യല്‍ ഓഫറുകള്‍ ഉണ്ടാകും. കൂടാതെ, ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഇന്‍ഷുറന്‍സ് റിന്യൂവല്‍ ഓഫറുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും സ്വന്തമാക്കാം.
മെഗാ സര്‍വീസ് ക്യാമ്പിനെ പറ്റി ടാറ്റാ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മായങ്ക് പരീക്ക് ഇങ്ങനെ പറഞ്ഞു, ''ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സേവനം ലഭ്യമാക്കാന്‍ അവസരമൊരുക്കു മെഗാ സര്‍വീസ് ക്യാമ്പിന്റെ മൂാം ഘ'ം ലോഞ്ച് ചെയ്യാന്‍ കഴിയുതില്‍ ഞങ്ങള്‍ ഏറെ അഭിമാനിക്കുു. ആദ്യ രണ്ട് ക്യാമ്പുകളുടെ വിജയത്തെ തുടര്‍്, ഞങ്ങളുടെ വിപുലമായ സര്‍വീസ് ശൃംഖലയുടെ കാര്യശേഷിയും, ഓഫറുകളും പ്രദര്‍ശിപ്പിക്കാന്‍ ഞങ്ങള്‍ ഏറെ ഉത്‌സുകരാണ്. ഒരു മാറ്റത്തിന്റെ പാതയില്‍ സഞ്ചരിക്കു ഞങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനം ലഭ്യമാക്കാന്‍ പരിശ്രമിക്കുു. ഉപഭോക്താക്കള്‍ അംഗീകരിച്ച ഞങ്ങളുടെ ഈ പരിശ്രമത്തിന്റെ തെളിവാണ് ജെഡി പവര്‍ സിഎസ്‌ഐ 2015ല്‍ ഞങ്ങള്‍ക്ക് ലഭിച്ച 3-ാം സ്ഥാനം. മെഗാ സര്‍വീസ് ക്യാമ്പ് പോലുള്ള പരിപാടികളിലൂടെ ഉയര്‍ നിലവാരത്തിലുള്ള സര്‍വീസ് എക്‌സ്പീരിയന്‍സ് ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുവാനാണ് ഞങ്ങള്‍ ശ്രമിക്കുത്'.