ടാറ്റ ഹാരിയർ ഓട്ടോമാറ്റിക്ക്: പ്രധാന വിവരങ്ങൾ പുറത്ത് വന്നു
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 34 Views
- ഒരു അഭിപ്രായം എഴുതുക
കൂടുതൽ ഫീച്ചറുകളുമായി, എക്സ് സെഡ് പ്ലസ് വേരിയന്റിൽ പുതിയ ടോപ് സ്പെസിഫിക്കേഷൻ ഹാരിയർ, ടാറ്റ ഉടനെ പുറത്തിറക്കും!
-
പുതിയ എക്സ് സെഡ് പ്ലസ് വേരിയന്റിൽ മാനുവലും ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനും ലഭ്യമാകും.
-
പനോരമിക് സൺറൂഫ്, പവേർഡ് ഡ്രൈവർ സീറ്റ്,ഓട്ടോ-ഡിമ്മിങ് ഇൻസൈഡ് റിയർ വ്യൂ മിറർ എന്നിവ ഉണ്ടാകുമെന്ന് ഉറപ്പിക്കാം.
-
പഴയ 2.0 ലിറ്റർ ഡീസൽ എൻജിനിൽ ബി.എസ് 6 മോഡലായിരിക്കും പുറത്തിറക്കുക.
-
ബി.എസ് 4 വേർഷനേക്കാൾ 30PS കൂടുതൽ പവർ നൽകും പുതിയ മോഡൽ.
-
ഇപ്പോഴുള്ള ടോപ് സ്പെസിഫിക്കേഷൻ വേരിയന്റിനേക്കാൾ പുതിയ മാനുവൽ മോഡലിന് 1 ലക്ഷം രൂപ അധികം വില പ്രതീക്ഷിക്കാം.
ഓൺലൈനിൽ പ്രചരിക്കുന്ന ചില ചിത്രങ്ങൾ പുതിയ ഹാരിയർ എ.ടിയുടെ ഇന്റീരിയർ സംബന്ധിച്ച് ചില സൂചനകൾ നൽകുന്നുണ്ട്.
പുതിയ വേർഷനിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ടാറ്റ നൽകും. മാനുവൽ ഗിയർ ബോക്സും ലഭ്യമാകും. ടീസർ പ്രകാരം ഓട്ടോ ഡിമ്മിങ് IRVM(ഇൻസൈഡ് റിയർ വ്യൂ മിറർ), പവെർഡ് ഡ്രൈവർ സീറ്റ്,പനോരമിക് സൺറൂഫ് എന്നിവ ഉണ്ടാകും.
ഈ ഫീച്ചറുകൾ അല്ലാതെ ചുവന്ന എക്സ്റ്റീരിയർ ഷേഡും ബ്ലാക്ക് റൂഫും,വലിയ അലോയ് വീലുകളും(18-ഇഞ്ച്),ഈയടുത്ത് ലോഞ്ച് ചെയ്ത പുതുക്കിയ നെക്‌സോണിലെ പോലെ കണക്ടഡ് കാർ ടെക്നോളജി എന്നിവയും ഉണ്ട്. 3-സ്പോക്ക് സ്റ്റിയറിംഗ് വീൽ,8.8 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം,ബ്രൗൺ ലെതർ അപ്ഹോൾസ്റ്ററി,സർക്കുലർ ഡ്രൈവ് മോഡ് സെലക്ടർ,പുൾ ടൈപ്പ് ഹാൻഡ് ബ്രേക്ക് എന്നിവയും പ്രതീക്ഷിക്കുന്നു.
ടാറ്റ ഹാരിയർ ഓട്ടോമാറ്റിക്കിൽ ബി.എസ് 6,2.0 ലിറ്റർ ഡീസൽ എൻജിൻ ആണ് ഘടിപ്പിക്കുക. ഹ്യുണ്ടായ് കമ്പനിയിൽ നിന്ന് വാങ്ങിയ 6 സ്പീഡ് ടോർക്ക് കോൺവെർട്ടർ സിസ്റ്റമാണ് ഉപയോഗിക്കുക. 140PS-170PS പവർ ഔട്ട്പുട്ട് നൽകുന്ന എൻജിൻ ആയിരിക്കും ഉണ്ടാകുക. ഈ പവർ,ടാറ്റ ഹാരിയറിനെ എം.ജി.ഹെക്ടർ,ജീപ് കോംപസ് എന്നിവയുടെ നിരയിലേക്ക് ഉയർത്തും. എന്നാൽ ഹാരിയറിന്റെ ടോർക്ക് 350Nm എന്നതിൽ തന്നെ തുടരും.
പുതിയ മോഡലിന് ഇപ്പോഴത്തെ ടോപ് വേരിയന്റിനേക്കാൾ 1 ലക്ഷം രൂപ വില വർധിക്കും. 2020 ടാറ്റ ഹാരിയർ, കാർ വിപണിയിൽ എം.ജി ഹെക്ടർ,ജീപ് കോംപസ്,കിയാ സെൽറ്റോസ്,ടോപ് വേരിയന്റ് ഹ്യുണ്ടായ് ക്രെറ്റ എന്നിവയുമാണ് മത്സരിക്കുന്നത്. ഉടൻ നടക്കാൻ പോകുന്ന ഓട്ടോഎക്സ്പോ 2020യിൽ ഈ മോഡൽ, കമ്പനി അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടുതൽ വായിക്കാം: ടാറ്റ ഹാരിയർ ഡീസൽ