• English
  • Login / Register

Tata Curvv, Curvv EV എന്നിവയെ ഈ തീയതിയിൽ അവതരിപ്പിക്കും!

published on jul 17, 2024 06:47 pm by shreyash for ടാടാ curvv ev

  • 26 Views
  • ഒരു അഭിപ്രായം എഴുതുക

ടാറ്റ കർവ്വ്, കർവ്വ് EV എന്നിവ ജൂലൈ 19 ന് അനാച്ഛാദനം ചെയ്യും, EV പതിപ്പിൻ്റെ വില 2024 ഓഗസ്റ്റ് 7 ന് പ്രഖ്യാപിച്ചേക്കാം.

Tata Curvv

  • ഇന്ത്യയിലെ ആദ്യത്തെ മാസ്-മാർക്കറ്റ് SUV-കൂപ്പ് ഓഫറായിരിക്കും ടാറ്റ കർവ്വ്.

  • കൂപ്പെ ശൈലിയിലുള്ള റൂഫ്‌ലൈനും കണക്റ്റഡ്  LED DRL-കളും ടെയിൽ ലൈറ്റുകളും ലഭിച്ചേക്കാം.

  • ഉൾഭാഗത്ത്, ടാറ്റ നെക്‌സോൺ EVയ്ക്ക്  സമാനമായ രൂപത്തിലുള്ള ഡാഷ്‌ബോർഡ് ഇതിന് ലഭിക്കും.

  • 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, പനോരമിക് സൺറൂഫ് തുടങ്ങിയ സൗകര്യങ്ങളോടെയാണ് ഇത് വരാൻ സാധ്യത.

  • സുരക്ഷയുടെ കാര്യത്തിൽ, ആറ് എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, ADAS എന്നിവയുമായി ഇത് വരുമെന്ന് പ്രതീക്ഷിക്കുന്നു.

  • കർവ്വ് ICE 1.2 ലിറ്റർ T-GDi (ടർബോ-പെട്രോൾ), 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ഉൾപ്പെടുത്തിയേക്കാം

  • മറുവശത്ത്, കർവ്വ് EVക്ക് ഏകദേശം 500 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യാൻ കഴിയും.

  • ടാറ്റയ്ക്ക് കർവ്വ് ICE യുടെ വില 10.50 ലക്ഷം രൂപ മുതലും കർവ്വ് EV യുടെ വില 20 ലക്ഷം രൂപ മുതലും (എക്‌സ് ഷോറൂം) ആരംഭിച്ചേക്കാം.

ടാറ്റ കർവ്വ് , കർവ്വ്  EV എന്നിവ അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ, അതായത് ജൂലൈ 19 ന് അനാച്ഛാദനം ചെയ്യപ്പെടും. കോംപാക്റ്റ് SUV സ്‌പേസിൽ സ്‌ലോട്ട് ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ മാസ്-മാർക്കറ്റ് SUV-കൂപ്പായിരിക്കും കർവ്വ്. ടാറ്റയിൽ നിന്നുള്ള ആദ്യത്തെ SUV-കൂപ്പ് മോഡലിന്റെ വില 2024 ഓഗസ്റ്റ് 7 ന് പ്രഖ്യാപിക്കും,ഇത്  ഇലക്ട്രിക് പതിപ്പ് മാത്രമായിരിക്കും. കർവ്വ് EVക്ക് ശേഷം കർവ്വ്-ൻ്റെ ICE പതിപ്പും വിപണിയിലെത്തുന്നതായാണ് അറിയാൻ കഴിയുന്നത്. അനാച്ഛാദനം ചെയ്യുന്ന കർവ്വ്-ൽ നിന്ന് നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്ന ഇതാ.

നിലവിലുള്ള ടാറ്റ കാറുകളിൽ നിന്നുള്ള ഡിസൈൻ സൂചനകൾ

Tata Curvv front

ടാറ്റ കർവ്വ് ഇന്ത്യയിലെ ആദ്യത്തെ മാസ് മാർക്കറ്റ് SUV-കൂപ്പാണെങ്കിലും, അടുത്തിടെ ഫേസ് ലിഫ്റ്റ് ചെയ്തെത്തിയ ടാറ്റ SUVകളായ നെക്‌സോൺ, ഹാരിയർ, സഫാരി എന്നിവയിൽ നിന്ന് ഇത് ഡിസൈൻ പ്രചോദനം ഉൾക്കൊള്ളുന്നു. മുൻവശത്ത്, ഇതിന് ഒരു സ്പ്ലിറ്റ്-ലൈറ്റിംഗ് സജ്ജീകരണമുണ്ട്, മുകളിൽ കണക്റ്റുചെയ്‌ത LED DRL കൂടാതെ ഫ്രണ്ട് ബമ്പറിൽ ഹെഡ്‌ലൈറ്റുകളും സ്ഥാപിച്ചിരിക്കുന്നു, അതേസമയം ICE പതിപ്പിനായി ബ്ലാക്ക്ഡ്-ഔട്ട് ഗ്രില്ലും ഉൾപ്പെടുത്തിയിരിക്കുന്നു(EV മോഡലുകൾ ക്ളോസ്ഡ്-ഓഫ് ഡിസൈനിലാണ് അവതരിപ്പിക്കപ്പെടുന്നത്).

Tata Curvv Rear

വശത്ത്, എയറോഡൈനാമിക് സ്റ്റൈൽ അലോയ് വീലുകളും (നെക്സോണിൽ കാണുന്നത് പോലെ), ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകളും (ടാറ്റ കാറിൽ ആദ്യമായി) കർവ്വ് അവതരിപ്പിക്കും. പിൻഭാഗത്ത്, കർവ്വ്-ന് കണക്റ്റഡ് LED ടെയിൽ ലൈറ്റുകൾ ലഭിക്കും, കൂടാതെ രണ്ട് LED സജ്ജീകരണങ്ങളും വെൽകം, ഗുഡ്ബൈ ആനിമേഷൻ സഹിതമാണ്  വരും. പഞ്ച് EV, നെക്‌സോൺ EV എന്നിവയിൽ കാണുന്നത് പോലെ കർവ്വ് EV-യിലെ കണക്റ്റുചെയ്‌ത LED DRL ഒരു ചാർജിംഗ് സൂചകമായും പ്രവർത്തിക്കും.

ക്യാബിനും പ്രതീക്ഷിക്കുന്ന സവിശേഷതകളും

Tata Curvv cabin

ടാറ്റ ഇതുവരെ കർവ്വ് -ൻ്റെ ഇൻ്റീരിയർ പൂർണ്ണമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, സ്‌പൈ ഷോട്ടുകളും ടീസറുകളും അടിസ്ഥാനമാക്കി ടാറ്റ നെക്‌സോണിന് സമാനമായ ക്യാബിൻ ലേഔട്ട് ഇതിന് ഉണ്ടെന്ന് പ്രതീക്ഷിക്കാം. എന്നിരുന്നാലും, നെക്‌സോണിൻ്റെ 2-സ്‌പോക്ക് സ്റ്റിയറിംഗ് വീലിൽ നിന്ന് വ്യത്യസ്തമായി, ഹാരിയറിൽ നിന്ന് മധ്യഭാഗത്ത് പ്രകാശമുള്ള ടാറ്റ ലോഗോയുള്ള 4-സ്‌പോക്ക് യൂണിറ്റ് കർവ്വ്-ന് ലഭിക്കും.

12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവർഡ് ഡ്രൈവർ സീറ്റ്, മൾട്ടി-കളർ ആംബിയൻ്റ് ലൈറ്റിംഗ്, പനോരമിക് സൺറൂഫ് തുടങ്ങിയ സൗകര്യങ്ങളോടെയാണ് ടാറ്റ കർവ്വ് വരുന്നത്. സുരക്ഷയുടെ കാര്യത്തിൽ, ഇതിന് 6 എയർബാഗുകൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് ഉള്ള 360 ഡിഗ്രി ക്യാമറ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഓട്ടോണോമസ് ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവയുൾപ്പെടെ ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS) എന്നിവ ലഭിക്കും.

ടാറ്റ നെക്‌സോൺ EV-യിൽ കാണുന്നത് പോലെ, കർവ്വ് EV-യ്ക്ക് V2L (വെഹിക്കിൾ-ടു-ലോഡ്), V2V (വെഹിക്കിൾ-ടു-വെഹിക്കിൾ) എന്നീ പ്രവർത്തനങ്ങളും ലഭിക്കും

പ്രതീക്ഷിക്കുന്ന പവർട്രെയിൻ

ടാറ്റ Curvv പുതിയ 1.2-ലിറ്റർ T-GDi (ടർബോ-പെട്രോൾ) എഞ്ചിൻ അവതരിപ്പിക്കും, അതേസമയം നെക്‌സോണിൽ നിന്ന് കടമെടുത്ത 1.5 ലിറ്റർ ഡീസൽ എഞ്ചിൻ്റെ ഓപ്ഷനും ഇതിന് ലഭിക്കും:

എഞ്ചിൻ

1.2-ലിറ്റർ T-GDi ടർബോ-പെട്രോൾ

1.5-ലിറ്റർ ഡീസൽ

പവർ

125 PS

115 PS

ടോർക്ക്

225 Nm

260 Nm

ട്രാൻസ്മിഷൻ

6-സ്പീഡ് MT, 7-സ്പീഡ് DCT (പ്രതീക്ഷിക്കുന്നത്)

6-സ്പീഡ് MT

DCT: ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ

കർവ്വ് EV യുടെ ബാറ്ററി പാക്കും ഇലക്ട്രിക് മോട്ടോറും സംബന്ധിച്ച വിശദാംശങ്ങൾ ടാറ്റ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഏകദേശം 500 കിലോമീറ്റർ പരമാവധി റേഞ്ച് നൽകിക്കൊണ്ട് രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളോടെ ടാറ്റ കർവ്വ് വിപണിയിലെത്തിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ടാറ്റയുടെ Acti.ev പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് കർവ്വ് EV ഇതിൽ തന്നെ പഞ്ച് EV-യും ഉൾപ്പെടുന്നു.

പ്രതീക്ഷിക്കുന്ന വിലയും എതിരാളികളും

ടാറ്റ കർവ്വ് ICE യുടെ വില 10.50 ലക്ഷം രൂപ മുതൽ (എക്സ്-ഷോറൂം) ആരംഭിച്ചേക്കാം. ഹ്യുണ്ടായ് ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഫോക്‌സ്‌വാഗൺ ടൈഗൺ, സ്‌കോഡ കുഷാക്ക്, ഹോണ്ട എലിവേറ്റ്, MG ആസ്റ്റർ, സിട്രോൺ C3 എയർക്രോസ്, വരാനിരിക്കുന്ന സിട്രോൺ ബസാൾട്ട് തുടങ്ങിയ കോംപാക്റ്റ് SUV ക്ളോട് കിടപിടിക്കുന്ന ഒരു മോഡലാണിത്.  മറുവശത്ത് കർവ്വ് EV യുടെ വില 20 ലക്ഷം രൂപ മുതൽ  നിന്ന് പ്രതീക്ഷിക്കുന്നു (എക്സ്-ഷോറൂം). ഇത് MG ZS EV, വരാനിരിക്കുന്ന ഹ്യുണ്ടായ് ക്രെറ്റ EV എന്നിവയ്ക്ക് നേരിട്ടുള്ള എതിരാളിയായിരിക്കും ഇത്.

കൂടുതൽ ഓട്ടോമോട്ടീവ് അപ്‌ഡേറ്റുകൾക്കായി കാർദേഖോ-യുടെ വാട്സ് ആപ്പ്  ചാനൽ ഫോളോ ചെയ്യുന്നുവെന്ന് ഉറപ്പാക്കുക.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment on Tata curvv EV

Read Full News

explore similar കാറുകൾ

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trending എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • മഹേന്ദ്ര ബോലറോ 2024
    മഹേന്ദ്ര ബോലറോ 2024
    Rs.10 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: നവം 2024
  • ഫോർഡ് എൻഡവർ
    ഫോർഡ് എൻഡവർ
    Rs.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: മാർ്ച്, 2025
  • സ്കോഡ kylaq
    സ്കോഡ kylaq
    Rs.8.50 - 15 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: മാർ്ച്, 2025
  • കിയ ev9
    കിയ ev9
    Rs.80 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ഒക്ോബർ, 2024
  • ഹുണ്ടായി ആൾകാസർ 2024
    ഹുണ്ടായി ആൾകാസർ 2024
    Rs.17 - 22 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: sep 2024
×
We need your നഗരം to customize your experience