• English
    • Login / Register

    Tata Curvv, Curvv EV എന്നിവ ഓഗസ്റ്റ് 7ന് ഇന്ത്യൻ വിപണിയിലേക്ക്!

    jul 15, 2024 07:27 pm shreyash ടാടാ കർവ്വ് ന് പ്രസിദ്ധീകരിച്ചത്

    • 48 Views
    • ഒരു അഭിപ്രായം എഴുതുക

    ടാറ്റ കർവ്വ് ഇന്ത്യയിലെ ആദ്യത്തെ മാസ്-മാർക്കറ്റ് SUV-കൂപ്പ് ഓഫറായിരിക്കും കൂടാതെ വളരെ ജനപ്രിയമായ കോംപാക്റ്റ് SUV സെഗ്‌മെൻ്റിലും ഇത് ഇടംപിടിച്ചേക്കാം.

    Tata Curvv And Curvv EV To Break Cover In India On August 7

    • കൂപ്പെ ശൈലിയിലുള്ള റൂഫ്‌ലൈനും കണക്റ്റഡ് LED DRLകളും ടെയിൽ ലൈറ്റുകളും ഉൾപ്പെടുന്നതാണ് ബാഹ്യ സവിശേഷതകൾ.

    • ഉൾഭാഗത്ത്, ടാറ്റ നെക്‌സോൺ EVയ്ക്ക് സമാനമായ രൂപത്തിലുള്ള ഡാഷ്‌ബോർഡ് ഇതിന് ലഭിക്കുന്നതാണ്.

    • 12.3-ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 10.25-ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ് തുടങ്ങിയ സവിശേഷതകളോടെ ഈ മോഡൽ വിപണിയിലെത്തിയേക്കാം.

    • സുരക്ഷ പരിഗണിക്കുമ്പോൾ ഇതിന് ആറ് എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, ADAS എന്നിവ ലഭിക്കുന്നു.

    • ടാറ്റ പഞ്ച് EVക്ക് അടിസ്ഥാനമായുള്ള Acti.ev പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ടാറ്റ കർവ്  EV.

    • ICE-മോഡലിൽ 1.2 ലിറ്റർ T-GDI ടർബോ-പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകൾ കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നു

    • ICE എഡിഷന് 11 ലക്ഷം രൂപയും EVക്ക് 20 ലക്ഷം രൂപയുമാണ് (എക്സ്-ഷോറൂം) വില പ്രതീക്ഷിക്കുന്നത്.

    നിരവധി സ്പൈ ഷോട്ടുകൾക്കും ടീസറുകൾക്കും ശേഷം, ടാറ്റ കർവ്വ് വിപണി പ്രവേശന തീയതിയായ ഓഗസ്റ്റ് 7, 2024 സംബന്ധിച്ച് ഞങ്ങൾക്ക് ഇപ്പോൾ സ്ഥിരീകരണം ലഭിച്ചിരിക്കുന്നു:  ടാറ്റ കർവ്വ് ഇന്ത്യയിലെ ആദ്യത്തെ മാസ് മാർക്കറ്റ് SUV-കൂപ്പായിരിക്കും, കൂടാതെ ഹ്യുണ്ടായ് ക്രെറ്റയും മാരുതി ഗ്രാൻഡ് വിറ്റാരയും പോലെയുള്ള മോഡലുകൾ ഉൾപ്പെടുന്ന ജനപ്രിയ കോംപാക്റ്റ് SUV കളുടെ വിഭാഗത്തിൽ സ്ഥാനമുറപ്പിക്കുകയും ചെയ്യും ടാറ്റ ഈ കൂപ്പെ SUV മോഡലിന്റെ ഇൻ്റേണൽ കംബഷൻ എഞ്ചിൻ (ICE), EV എഡിഷനുകളുടെ അവതരണം ഒരേ ദിവസം തന്നെ നടത്തുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.

    ഡിസൈൻ

    Tata Curvv EV

    അടുത്തിടെ ഫെയ്‌സ് ലിഫ്റ്റ് ചെയ്ത പുറത്തിറക്കിയ ടാറ്റ SUVകളായ നെക്‌സോൺ, ഹാരിയർ, സഫാരി എന്നിവയുമായി ടാറ്റ കർവിന്റെ ഡിസൈനിൽ നിരവധി  സമാനതകൾ കണ്ടേക്കാം. മുൻവശത്ത്, കണക്റ്റഡ് LED DRL സജ്ജീകരണം, മുൻവശത്തെ ബമ്പറിൽ ഹെഡ്‌ലൈറ്റുകൾ എന്നിവ ഈ മോഡലിന് ഉണ്ടായിരിക്കും കൂടാതെ ICE എഡിഷന് പ്രത്യേകമായി ഗ്രില്ലും (EVക്ക് അടച്ച നിലയിലാണ്) ലഭിക്കുന്നു. വശങ്ങളിൽ, കർവ്വ് അതിന്റെ കൂപ്പെ-സ്റ്റൈൽ റൂഫ്‌ലൈൻ പ്രദർശിപ്പിക്കുന്നു, കൂടാതെ ടീസറുകൾ ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകളുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നവയാണ്(ആദ്യം ഒരു ടാറ്റയ്ക്ക്).  വെൽകം, ഗുഡ്ബൈ പ്രവർത്തനക്ഷമതയോടെയാണ് ഇതിന്റെ പിൻഭാഗത്തെ കണക്റ്റഡ് LED ടെയിൽ ലൈറ്റുകൾ വരുന്നത്.

    ക്യാബിനും പ്രതീക്ഷിക്കുന്ന സവിശേഷതകളും

    Tata Curvv cabin

    ഇതുവരെ കർവ്വ്-ന്റെ ഇൻ്റീരിയർ പൂർണ്ണമായും ടാറ്റ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, സ്പൈ ഷോട്ടിന്റെയും ടീസറുകളുടെയും അടിസ്ഥാനത്തിൽ ടാറ്റ നെക്‌സോണിൽ നിന്നും ഹാരിയറിൽ നിന്നും ഏതാനും വസ്തുതകൾ സ്വീകരിച്ചേക്കാം എന്ന് പ്രതീക്ഷിക്കാം. പ്രകാശിത ടാറ്റ ലോഗോയുള്ള 4-സ്പോക്ക് സ്റ്റിയറിംഗ് വീലും ഇതിൽ ലഭിക്കുന്നു.

    12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 9-സ്പീക്കർ JBL സൗണ്ട് സിസ്റ്റം, പവർഡ് ഡ്രൈവർ സീറ്റ്, മൾട്ടി-കളർ ആംബിയൻ്റ് ലൈറ്റിംഗ്, ഒരു പനോരമിക് സൺറൂഫ് എന്നിങ്ങനെയുള്ള മറ്റ് ടാറ്റ കാറുകളുടേതിന്   സമാനമായ ഉപകരണങ്ങൾ കർവിനും ഉണ്ടായേക്കാം. ഇതിന്റെ സുരക്ഷാസജ്ജീകരണങ്ങളിൽ 6 എയർബാഗുകൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് ഉള്ള 360 ഡിഗ്രി ക്യാമറ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ ഉൾപ്പടെയുള്ള ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS) എന്നിവ ഉൾപ്പെടുന്നു.  

    പ്രതീക്ഷിക്കുന്ന പവർട്രെയിൻ

    പുതിയ 1.2-ലിറ്റർ T-GDi ടർബോ-പെട്രോൾ, പരിചിതമായ നെക്‌സോൺ-സോഴ്സ്ഡ് 1.5-ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം കർവ്വ്-ന്റെ ICE പതിപ്പ് ടാറ്റ വാഗ്ദാനം ചെയ്യും. ചുവടെയുള്ള ഈ പട്ടികയിൽ ഞങ്ങൾ ഈ  സ്പെസിഫിക്കേഷനുകൾ വിശദമായി  സൂചിപ്പിച്ചിട്ടുണ്ട്:

    എഞ്ചിൻ

    1.2-ലിറ്റർ T-GDi ടർബോ-പെട്രോൾ

    1.5 ലിറ്റർ ഡീസൽ

    പവർ

    125 PS

    115 PS

    ടോർക്ക്

    225 Nm

    260 Nm

    ട്രാൻസ്മിഷൻ

    6-സ്പീഡ് MT, 7-സ്പീഡ് DCT (പ്രതീക്ഷിക്കുന്നത്)

    6-സ്പീഡ് MT

    കർവ്വ് EV യുടെ ബാറ്ററി പാക്ക്, ഇലക്ട്രിക് മോട്ടോർ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ ടാറ്റ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ഏകദേശം 500 കിലോമീറ്റർ പരമാവധി റേഞ്ച് നൽകുന്ന രണ്ട് ബാറ്ററി പായ്ക്കുകൾ ഇതിൽ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പഞ്ച് EV  അടിസ്ഥാനമാക്കുന്ന ടാറ്റയുടെ Acti.ev പ്ലാറ്റ്‌ഫോമിലാണ് കർവ് വരുന്നത്. DC ഫാസ്റ്റ് ചാർജിംഗ്, V2L (വാഹനം-ടു-ലോഡ്) കപ്പാസിറ്റി, വിവിധ ഡ്രൈവ് മോഡുകൾ, ക്രമീകരിക്കാവുന്ന എനർജി റീജനറേഷൻ തുടങ്ങിയ സവിശേഷതകളെ ഇത് പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    പ്രതീക്ഷിക്കുന്ന വിലയും എതിരാളികളും

    ടാറ്റ കർവ്വ് EV തുടക്കത്തിൽ 20 ലക്ഷം ആരംഭ വിലയിൽ (എക്സ്-ഷോറൂം) അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഇന്ത്യയിൽ MG ZS EV, വരാനിരിക്കുന്ന ഹ്യൂണ്ടായ് ക്രെറ്റ  EV എന്നിവയെ നേരിടും. ടാറ്റ കർവ്വ് ICE, കർവ്വ്  EV പുറത്തിറക്കിയതിന് ശേഷം വിൽപ്പനയ്‌ക്കെത്തും, ഇതിന്റെ വില 10.50 ലക്ഷം രൂപയിൽ നിന്നായിരിക്കും (എക്‌സ് ഷോറൂം). ഹ്യുണ്ടായ് ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഫോക്‌സ്‌വാഗൺ ടൈഗൺ, സ്‌കോഡ കുഷാക്ക്, ഹോണ്ട എലിവേറ്റ്, MGആസ്റ്റർ, സിട്രോൺ C3 എയർക്രോസ് തുടങ്ങിയ കോംപാക്റ്റ് SUV കളോടാണ് കർവ്വ് കിടപിടിക്കുന്നത്.

    കൂടുതൽ ഓട്ടോമോട്ടീവ് അപ്‌ഡേറ്റുകൾക്കായി കാർദേഖോ-യുടെ വാട്ട്സ് ആപ് ചാനൽ ഫോളോ ചെയ്യുന്നുവെന്ന് ഉറപ്പാക്കുക.

    was this article helpful ?

    Write your Comment on Tata കർവ്വ്

    explore similar കാറുകൾ

    താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

    * എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

    കാർ വാർത്തകൾ

    ട്രെൻഡിംഗ് ഇലക്ട്രിക് കാറുകൾ

    • ജനപ്രിയമായത്
    • വരാനിരിക്കുന്നവ
    • മാരുതി ഇ വിറ്റാര
      മാരുതി ഇ വിറ്റാര
      Rs.17 - 22.50 ലക്ഷംEstimated
      മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
    • കിയ ev6 2025
      കിയ ev6 2025
      Rs.63 ലക്ഷംEstimated
      മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
    • എംജി സൈബർസ്റ്റർ
      എംജി സൈബർസ്റ്റർ
      Rs.80 ലക്ഷംEstimated
      മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
    • എംജി എം9
      എംജി എം9
      Rs.70 ലക്ഷംEstimated
      മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
    • കിയ carens ഇ.വി
      കിയ carens ഇ.വി
      Rs.16 ലക്ഷംEstimated
      ഏപ്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
    ×
    We need your നഗരം to customize your experience