• login / register

ടാറ്റ അൾട്രോസ് വേരിയന്റുകളെ അടുത്തറിയാം: ഏത് വാങ്ങണം?

published on ജനുവരി 31, 2020 12:31 pm by sonny വേണ്ടി

 • 26 കാഴ്ചകൾ
 • ഒരു അഭിപ്രായം എഴുതുക

5 വേരിയന്റുകളിലാണ് അൾട്രോസ് ലഭ്യമാകുക. എന്നാൽ ഫാക്ടറി കസ്റ്റം ഓപ്ഷനുകളിലൂടെ കൂടുതൽ മികച്ച സൗകര്യങ്ങളും നേടാം.

Tata Altroz Variants Explained: Which One To Buy?

ടാറ്റ അൾട്രോസ് പ്രീമിയം ഹാച്ച്ബാക്ക് ലോഞ്ച് ചെയ്തത് ഈ അടുത്ത ദിവസങ്ങളിലാണ്. പെട്രോൾ മോഡലിന് 5.29 ലക്ഷം രൂപ മുതലും ഡീസൽ മോഡലിന് 6.99 ലക്ഷം രൂപ മുതലുമാണ് വില. രണ്ട് ബി എസ് 6 എൻജിനുകൾ ഇറക്കിയിട്ടുണ്ട്-1.2 ലിറ്റർ പെട്രോൾ മോഡലും 1.5 ലിറ്റർ ഡീസൽ മോഡലും. രണ്ടിലും 5 സ്പീഡ് മാനുവൽ ഓപ്ഷനും ഓട്ടോമാറ്റിക് ഓപ്ഷനും കമ്പനി നൽകിയിട്ടുണ്ട്.

ബന്ധപ്പെട്ടത്: ജനുവരിയിലെ ലോഞ്ചിന് ശേഷം ടാറ്റ അൾട്രോസ് ഡ്യൂവൽ ക്ലച്ച് ഓട്ടോമാറ്റിക് മോഡൽ ഇറക്കും 

ഫാക്ടറി ഫിറ്റഡ് ആക്‌സസറി പാക്കേജുകളും ടാറ്റ നൽകുന്നുണ്ട്. ഈ സെഗ്മെന്റിൽ തന്നെ ആദ്യമായാണ് ഈ ഓപ്ഷൻ വരുന്നത്. ഉയർന്ന വേരിയന്റ് വാങ്ങാതെ തന്നെ കൂടുതൽ മികച്ച ഫീച്ചറുകൾ കൂട്ടിച്ചേർക്കാൻ ഈ ഓപ്ഷൻ സഹായിക്കും.ആക്സസറി പാക്കേജുകളെക്കുറിച്ച് കൂടുതൽ അറിയുന്നതിന് മുൻപ് അൾട്രോസ് വേരിയന്റുകളുടെ വിലവിവരം നോക്കാം:

അൾട്രോസ് വേരിയന്റുകൾ 

പെട്രോൾ 

ഡീസൽ l

എക്സ് ഇ 

5.29 ലക്ഷം രൂപ

6.99 ലക്ഷം രൂപ 

എക്സ് എം 

6.15 ലക്ഷം രൂപ

7.75 ലക്ഷം രൂപ 

എക്സ് ടി

6.84 ലക്ഷം രൂപ

8.44 ലക്ഷം രൂപ

എക്സ് സെഡ്

7.44 ലക്ഷം രൂപ

9.04 ലക്ഷം രൂപ 

എക്സ് സെഡ്(ഒ)

7.69 ലക്ഷം രൂപ

9.29  ലക്ഷം രൂപ

*എല്ലാ വിലകളും ഡൽഹി എക്സ് ഷോറൂം വില.

ടാറ്റ അൾട്രോസ് കളർ ഓപ്ഷനുകൾ

 • ഹൈ സ്ട്രീറ്റ് ഗോൾഡ്

 • സ്കൈലൈൻ സിൽവർ

 • ഡൗൺടൗൺ റെഡ്

 • മിഡ്ടൗൺ ഗ്രേ

 • അവന്യൂ വൈറ്റ്

Tata Altroz Variants Explained: Which One To Buy?

സ്റ്റാൻഡേർഡ് സുരക്ഷ ക്രമീകരണങ്ങൾ

 • ഡ്യൂവൽ ഫ്രണ്ട് എയർ ബാഗുകൾ 

 • എ.ബി.എസ് വിത്ത് ഇ.ബി.ഡി ആൻഡ് കോർണർ സ്റ്റെബിലിറ്റി

 •  റിയർ പാർക്കിംഗ് സെൻസറുകൾ 

 • എമർജൻസി സ്റ്റോപ്പ് സിഗ്നൽ

 • ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറേജ്‌

 • ഡ്രൈവറുടെയും കോ ഡ്രൈവറുടെയും സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ 

 • ലോഡ് ലിമിറ്റർ ഉള്ള ഫ്രണ്ട് സീറ്റ് ബെൽറ്റ് 

 • സ്പീഡ് അലെർട് സിസ്റ്റം 

 • ഇമ്പാക്റ്റ് സെൻസിംഗ് ഡോർ ലോക്ക് 

ഇതും വായിക്കൂ: ഗ്ലോബൽ എൻ.സി.എ.പി ക്രാഷ് ടെസ്റ്റിൽ ടാറ്റ അൾട്രോസിന് പെർഫെക്റ്റ് സ്കോർ  

ഓരോ വേരിയന്റിനെയും കുറിച്ച് വിശദമായി മനസിലാക്കാം ഇനി. ഏത് വേരിയന്റാണ് കൂടുതൽ ‘വാല്യൂ ഫോർ മണി’ എന്നറിയാം.

ടാറ്റ അൾട്രോസ് എക്സ് ഇ: ബജറ്റ് 6 ലക്ഷത്തിൽ താഴെയാണെങ്കിൽ 

എക്സ് ഇ 

പെട്രോൾ 

ഡീസൽ 

വില വ്യത്യാസം  

വില 

5.29 ലക്ഷം രൂപ 

6.99 ലക്ഷം രൂപ

1.7 ലക്ഷം രൂപ (ഡീസൽ മോഡൽ വില കൂടിയതാണ്)

Tata Altroz Variants Explained: Which One To Buy?

പുറം കാഴ്ച: ബോഡി കളർ ബമ്പറുകളും ഡോർ ഹാൻഡിലുകളും കറുത്ത ഔട്ട്സൈഡ് റിയർവ്യൂ മിററുകളും ഡ്യൂവൽ ചേംബർ ഹെഡ് ലാമ്പുകളും ഹബ് ക്യാപ്, ഇന്റഗ്രേറ്റഡ് സ്പോയിലർ,ടെയിൽ ഗേറ്റിൽ പിയാനോ ബ്ലാക്ക് ആപ്ലിക്ക്,ബ്ലാക്ക്‌ഡ്‌ ഔട്ട് ബി പില്ലെർ,90 ഡിഗ്രി തുറക്കാവുന്ന വാതിലുകൾ,14 ഇഞ്ച് സ്റ്റീൽ വീലുകൾ എന്നിവയും ഉണ്ട്. 

അകക്കാഴ്ച: ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ,സിൽവർ ഫിനിഷുള്ള ഡാഷ് ബോർഡ്, 4 ഇഞ്ച് LCD ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഫ്രണ്ട് ഡോറുകളിൽ അംബ്രെല്ല ഹോൾഡറുകൾ, ഫ്രണ്ട് സീറ്റിൽ അഡ്ജസ്റ്റബിൾ ഹെഡ് റെസ്റ്റുകൾ, ഫ്ലാറ്റായ റിയർ ഫ്ലോർ എന്നിവ ഉണ്ടാകും. 

സൗകര്യങ്ങൾ: ഡ്രൈവ് മോഡുകൾ (ഇക്കോ/സിറ്റി), ഫ്രണ്ട് പവർ വിൻഡോ, മാനുവൽ എ.സി, ഫ്രണ്ട് പവർ ഔട്ലെറ്റ്‌, ടിൽറ്റ് അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ് എന്നിവ ഉണ്ട്.

ഓഡിയോ: ലഭ്യമല്ല.

അവസാന തീരുമാനം:

എൻട്രി ലെവൽ വേരിയന്റായതിനാൽ കൂടുതൽ സൗകര്യങ്ങൾ ലഭ്യമല്ല. മിഡിൽ സ്പെസിഫിക്കേഷൻ ഹാച്ച്ബാക്കിൽ നിന്ന് മാറി കുറഞ്ഞ ബജറ്റിൽ ഒരു പ്രീമിയം ഹാച്ച്ബാക്കാണ് ലക്ഷ്യമെങ്കിൽ എക്സ് ഇ വേരിയന്റ് തിരഞ്ഞെടുക്കാം. ഈ സെഗ്മെന്റിൽ ബി എസ് 6 അനുസൃത വിഭാഗത്തിൽ ഏറ്റവും വില കുറഞ്ഞ കാറാണ് അൾട്രോസ് എക്സ് ഇ. പെട്രോൾ-ഡീസൽ മോഡലുകളിൽ ഏത് തിരഞ്ഞെടുക്കണം എന്നാണ് ചോദ്യമെങ്കിൽ പെട്രോൾ എന്നാണ് ഉത്തരം. ഡീസൽ മോഡലിന്റെ വിലക്കൂടുതൽ തന്നെയാണ് ഈ തീരുമാനത്തിന് പിന്നിൽ.

ഫാക്ടറി കസ്റ്റം ഓപ്ഷൻ

റിഥം പാക്ക്-25,000 രൂപ

എക്സ് ഇ വേരിയന്റിൽ ഒരു ഇൻഫോടെയ്ൻമെൻറ് സിസ്റ്റം ഈ പാക്ക് കൂട്ടിച്ചേർക്കും. 3.5 ഇഞ്ച് ഡിസ്പ്ലേ, 2 സ്‌പീക്കറുകൾ,ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവ ഉണ്ടാകും. ഡ്യൂവൽ ഹോൺ,റിമോട്ട് കീ എന്നീ ഫീച്ചറുകളും ഈ പാക്കിലൂടെ നേടാം.

അവസാന തീരുമാനം: ഈ പാക്കേജ് വാങ്ങണമെന്ന് ഞങ്ങൾ പറയില്ല. കാരണം ഇതിനേക്കാൾ കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകളുമായി തേർഡ് പാർട്ടി ഓഡിയോ സിസ്റ്റം ലഭ്യമാണ്.

ടാറ്റ അൾട്രോസ് എക്സ് എം: ബേസിക് സൗകര്യങ്ങൾക്കായി വലിയ വില വ്യത്യാസം കൊടുക്കാൻ തയാറാണെങ്കിൽ വാങ്ങാം

 

പെട്രോൾ 

ഡീസൽ 

വില വ്യത്യാസം  

എക്സ് എം 

6.15 ലക്ഷം രൂപ 

7.75 ലക്ഷം രൂപ

1.6 ലക്ഷം രൂപ (ഡീസൽ മോഡലിന് വില കൂടുതലാണ്)

എക്സ് ഇ യെക്കാൾ അധികം വില 

86,000 രൂപ 

76,000 രൂപ 

 

(എക്സ് ഇ വേരിയന്റിനേക്കാൾ കൂടുതലായുള്ള ഫീച്ചറുകൾ)

പുറംകാഴ്ച്ച: ഹാഫ് ക്യാപ് വീൽ ക്യാപ് 

അകക്കാഴ്ച : ഡ്രൈവർ സൈഡ് ഫുട് വെല്ലിൽ മൂഡ് ലൈറ്റിംഗ്, റിയർ പാർസൽ ട്രേ 

സൗകര്യങ്ങൾ :  റിയർ പവർ വിൻഡോ,ഇലക്ട്രിക്ക്  അഡ്ജസ്റ്റബിൾ ഓട്ടോ ഫോൾഡ് ORVM.

ഓഡിയോ: 3.5 ഇഞ്ച് ഇൻഫോടെയ്ൻമെൻറ് സിസ്റ്റം വിത്ത് റേഡിയോ ആൻഡ് ബ്ലൂ ടൂത്ത് കണക്റ്റിവിറ്റി, 2 സ്‌പീക്കറുകൾ.Tata Altroz Variants Explained: Which One To Buy?

Tata Altroz Variants Explained: Which One To Buy?

അവസാന തീരുമാനം:

എൻട്രി ലെവൽ അൾട്രോസിനെക്കാൾ വലിയ വില വർദ്ധനവ് ഈ വേരിയന്റിനുണ്ട്. എന്നാൽ പവർ അഡ്ജസ്റ്റബിൾ ഓട്ടോ ഫോൾഡ് ORVM,റിയർ പവർ വിൻഡോ പോലുള്ള സൗകര്യങ്ങൾ കൂടുതലായി ലഭിക്കും.സത്യത്തിൽ എക്സ് എം ആയിരിക്കണം അൾട്രോസിന്റെ ബേസ് വേരിയന്റ് ആകേണ്ടിയിരുന്നത്. ചെറിയ മാറ്റങ്ങൾക്കായി വലിയ വില വ്യത്യാസം നീതീകരിക്കാൻ ആവില്ല. പ്രധാനപ്പെട്ട ബേസിക് ഫീച്ചറായ ഹൈറ്റ് അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, മാനുവൽ ഡേ ആൻഡ് നൈറ്റ് റിയർ വ്യൂ മിറാർ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുമില്ല.

ഫാക്ടറി കസ്റ്റം ഓപ്ഷൻ 

റിഥം പാക്ക്-39,000 രൂപ  

എക്സ് എം വേരിയന്റിൽ ഈ പാക്ക് വാങ്ങിയാൽ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം 7 ഇഞ്ച് ആയി മാറും. 4 സ്‌പീക്കറുകളും സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകളൂം ഉണ്ടാകും.റിവേഴ്‌സിങ് ക്യാമറ, ഡ്യൂവൽ ഹോൺ,റിമോട്ട് കീ തുടങ്ങിയ ഫീച്ചറുകളും ഉണ്ടാകും.Tata Altroz Variants Explained: Which One To Buy?

Tata Altroz Variants Explained: Which One To Buy?

സ്റ്റൈൽ പാക്ക്-34,000 രൂപ 

കാറിന്റെ കാഴ്‌ചയിലുള്ള വലിയ മാറ്റം ഈ പാക്കിലൂടെ നേടാം. 16 ഇഞ്ച് സ്റ്റീൽ വീലുകൾ, കോൺട്രാസ്റ്റ് ബ്ലാക്ക് റൂഫ്, ബോഡി കളറിലുള്ള ORVM എന്നിവ ഉണ്ടാകും.LED ഡേ ടൈം റണ്ണിങ് ലാംപ്, ഫ്രണ്ട് ആൻഡ് റിയർ ഫോഗ് ലാമ്പുകൾ എന്നിവയും ഉണ്ടാകും. പുറം കാഴ്ചയിലാണ് ഈ പാക്ക് കൂടുതൽ മാറ്റം കൊണ്ട് വരുന്നത്. ഇന്റീരിയറിൽ വലിയ മാറ്റങ്ങൾ ഇല്ല. 

അവസാന തീരുമാനം: രണ്ട് ആക്സസറി പാക്കുകൾ നോക്കിയാൽ സ്റ്റൈൽ ആണ് കൂടുതൽ’വാല്യൂ ഫോർ മണി’.എക്സ് എം വേരിയന്റിൽ മാത്രമാണ് റിഥം ഉപയോഗപ്രദമാകൂ. അതും എക്സ് ടി വേരിയന്റിലേക്ക് പോകാനുള്ള ബജറ്റ് ഇല്ലാതിരിക്കുകയും എന്നാൽ ഫാക്ടറി ഫിനിഷ് ഇൻഫോടെയ്ൻമെൻറ് സിസ്റ്റം വേണമെന്ന് നിങ്ങൾ ആഗ്രഹിക്കുകയും ചെയ്യുണ്ടുണ്ടെങ്കിൽ മാത്രം. ഇല്ലെങ്കിൽ പൊതുവിപണിയിൽ റിയർ ക്യാമറയും ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റവും ഇതിലും കുറഞ്ഞ വിലയിൽ ലഭ്യമാണ്.  Tata Altroz Variants Explained: Which One To Buy?

Tata Altroz Variants Explained: Which One To Buy?

ടാറ്റ അൾട്രോസ് എക്സ് ടി: ലക്സ് പാക്ക് ഉപയോഗിച്ചാൽ ആവശ്യത്തിന് സൗകര്യങ്ങളുള്ള വേരിയന്റ്(ഞങ്ങൾ നിർദേശിക്കുന്നു) 

 

പെട്രോൾ l

ഡീസൽ 

വില വ്യത്യാസം  

എക്സ് ടി 

6.84 ലക്ഷം രൂപ 

8.44 ലക്ഷം രൂപ 

1.6 ലക്ഷം  രൂപ  

എക്സ് എം വേരിനറ്റിനേക്കാൾ വിലയിൽ ഉള്ള വ്യത്യാസം 

69,000 രൂപ 

69,000 രൂപ 

 

(എക്സ് എം വേരിയന്റിനേക്കാൾ കൂടുതലായുള്ള ഫീച്ചറുകൾ)

സുരക്ഷ :  പെരിമെട്രിക് അലാം സിസ്റ്റം, ഫ്രണ്ട് ഫോഗ് ലാമ്പുകൾ,LED  ഡേ ടൈം റണ്ണിങ് ലാമ്പുകൾ,കോർണറിങ് ഫങ്ക്ഷൻ,ഡ്യൂവൽ ഹോൺ.

പുറം കാഴ്ച: 16-ഇഞ്ച് സ്റ്റീൽ വീലുകൾ

അകക്കാഴ്ച: സാറ്റിൻ ക്രോം ഫിനിഷ് ഡാഷ്ബോർഡ് ലേ ഔട്ട്, കോ ഡ്രൈവർ ഫുട് വെൽ മൂഡ് ലൈറ്റിംഗ്,കൂൾഡ് ഗ്ലോവ് ബോക്സ് വിത്ത് ഇല്ല്യൂമിനേഷൻ,മാനുവൽ ഡേ ആൻഡ് നൈറ്റ് IRVM.

സൗകര്യങ്ങൾ:  റിവേഴ്‌സിങ് പാർക്കിംഗ് ക്യാമറ വിത്ത് ഡൈനാമിക് ഗൈഡ്‌ലൈൻസ്,വോയിസ് അലെർട്സ്( ഓപ്പൺ ഡോർ റിമൈൻഡർ,സീറ്റ് ബെൽറ്റ് റിമൈൻഡർ,ഡ്രൈവ് മോഡ്) ഫാസ്റ്റ് USB ചാർജർ,സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ഐഡിൽ സ്റ്റോപ്പ്-സ്റ്റാർട്ട് ഫങ്ക്ഷൻ (പെട്രോൾ മോഡലിൽ മാത്രം),ക്രൂയിസ് കണ്ട്രോൾ,റിമോട്ട് കീലെസ് എൻട്രി,പുഷ് ബട്ടൺ സ്റ്റാർട്ട്-സ്റ്റോപ്പ്,ഫോളോ മി ഹോം ഹെഡ്‍ലാംപുകൾ 

ഓഡിയോ: 7-ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം വിത്ത് ആൻഡ്രോയിഡ് ഓട്ടോ ആൻഡ് ആപ്പിൾ കാർ പ്‌ളേ, 4 സ്പീക്കറുകൾ,2 ട്വീറ്ററുകൾ,വോയിസ് കമാൻഡ് റെക്കഗ്നിഷൻ ഫോർ ഫോൺ മീഡിയ ആൻഡ് ക്ലൈമറ്റ് കണ്ട്രോൾ, പാർക്ക് ചെയ്തിരിക്കുമ്പോഴും ഇമേജ് ആൻഡ് വീഡിയോ പ്ലേബാക്ക് ഓൺ ഡിസ്പ്ളേ.

Tata Altroz Variants Explained: Which One To Buy?

അവസാന തീരുമാനം:

ഏറ്റവും ഉയർന്ന വേരിയന്റിന് തൊട്ട് താഴെയാണ് എക്സ് ടിയുടെ സ്‌ഥാനം. ക്രൂയിസ് കണ്ട്രോൾ, LED  ഡേ ടൈം റണ്ണിങ് ലാമ്പുകൾ, കൂൾഡ് ഗ്ലോവ് ബോക്സ്, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ എന്നിവ പ്രീമിയം ഫീച്ചറായി ഉണ്ട്. എന്നാൽ ഈ ഉയർന്ന വിലയിലും ഹൈറ്റ് അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്ന ഡ്രൈവർ സീറ്റ് ഇല്ലാത്തത് വലിയ പോരായ്‌മ തന്നെയാണ്.

ഫാക്ടറി കസ്റ്റം ഓപ്ഷൻ 

ലക്സ് പാക്ക്-39,000 രൂപ 

ഉയർന്ന വേരിയന്റ് അൾട്രോസ് വാങ്ങാതെ തന്നെ അതിന്റെ ഫീച്ചറുകൾ ആസ്വദിക്കാൻ ഈ ആക്സസറി പാക്ക് വാങ്ങിയാൽ മതി. ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ,ഗിയർ ലിവർ,റിയർ സീറ്റ് ആം റസ്റ്റ് എന്നിവയും ഹൈറ്റ് അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റും ലഭിക്കും. പുറംകാഴ്ചയിൽ 16 ഇഞ്ച് സ്റ്റീൽ വീലുകളൂം ബോഡി കളറിലുള്ള ORVM, ബ്ലാക്ക് കോൺട്രാസ്റ്റ് റൂഫ്, റിയർ ഫോഗ് ലാമ്പുകൾ എന്നിവയും കാണാം.

അവസാന തീരുമാനം: ലക്സ് പാക്കിന് വില കൂടുതലാണെങ്കിലും ഹൈറ്റ് അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ് ലഭിക്കും എന്നത് ഒരു വലിയ കാര്യമാണ്. കാരണം പൊതുവിപണിയിൽ ഇത് ഫിറ്റ് ചെയ്യുക എന്നത് അപ്രാപ്യമായ കാര്യമാണ്. അതിനാൽ തന്നെ ലക്സ് പാക്ക് വാങ്ങാനാണ് ഞങ്ങൾ ശുപാർശ ചെയ്യന്നത്. 

Tata Altroz Variants Explained: Which One To Buy?

ടാറ്റ അൾട്രോസ് എക്സ് സെഡ്: ബജറ്റ് അനുവദിക്കുമെങ്കിൽ ഈ കമ്പ്ലീറ്റ് പാക്കേജ് വാങ്ങാം.

 

പെട്രോൾ 

ഡീസൽ 

വ്യത്യാസം 

എക്സ് സെഡ് 

7.44 ലക്ഷം രൂപ 

9.04 ലക്ഷം രൂപ 

1.6  ലക്ഷം രൂപ 

എക്സ് ടി യെക്കാൾ വിലയിൽ ഉള്ള വ്യത്യാസം 

60,000 രൂപ 

60,000 രൂപ 

 

(എക്സ് ടി യെക്കാൾ കൂടുതലായുള്ള ഫീച്ചറുകൾ)

സുരക്ഷ : ഹൈറ്റ് അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രന്റ് സീറ്റ് ബെൽറ്റുകൾ,റിയർ ഡീഫോഗർ,റിയർ വൈപ്പർ ആൻഡ്  വാഷ് സിസ്റ്റം,റിയർ ഫോഗ് ലാമ്പുകൾ,ഓട്ടോ ഹെഡ് ലാമ്പുകൾ.

പുറം കാഴ്ച : 16-ഇഞ്ച് ഡ്യൂവൽ ടോൺ അലോയ് വീലുകൾ, ഫ്ലാറ്റ് ടൈപ്പ് ഫ്രന്റ് വൈപ്പർ ബ്ലേഡ്,പ്രൊജക്ടർ ഹെഡ്‍ലാംപുകൾ.

അകക്കാഴ്ച: മെറ്റൽ ഫിനിഷുള്ള അകത്തെ ഡോർ ഹാൻഡിലുകൾ,ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ,ഗിയർ ലിവർ,ഡാഷ്ബോർഡ് ഐലൻഡിൽ മൂഡ് ലൈറ്റിംഗ്,ഫുൾ ഫാബ്രിക് സീറ്റ് അപ്ഹോൾസ്റ്ററി,റീട്രാക്ടബിൾ ട്രേ ഉള്ള ഗ്ലോവ് ബോക്സ്,നിറ്റെഡ് റൂഫ് ലൈനർ,സൺഗ്ലാസ് ഹോൾഡർ,റിയർ സീറ്റ് ആം റസ്റ്റ്,ഫ്രന്റ് സ്ലൈഡിങ് ആം റെസ്റ്റിൽ സ്റ്റോറേജ്  

സൗകര്യങ്ങൾ: ഹൈറ്റ് അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, റിയർ പവർ ഔട്ട് ലെറ്റ്,റിയർ എ സി വെന്റുകൾ,ഓട്ടോ എ സി, റിയർ സീറ്റ് അഡ്ജസ്റ്റബിൾ ഹെഡ് റെസ്റ്റുകൾ, ധരിക്കാവുന്ന കീ,7 ഇഞ്ച് TFT ഡിസ്പ്ലേ ഉള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ നാവിഗേഷൻ വിത്ത് പ്രോംറ്റ്.

അവസാന തീരുമാനം:

എല്ലാ സൗകര്യങ്ങളും ഫീച്ചറുകളും ഉള്ള ടോപ് വേരിയന്റാണ് എക്സ് സെഡ്. ബജറ്റ് അനുവദിക്കുമെങ്കിൽ ഈ കമ്പ്ലീറ്റ് പാക്കേജ് തന്നെ വാങ്ങണം. പിൻ സീറ്റ് യാത്രക്കാർക്കും യാത്രാസുഖം നൽകുന്ന റിയർ എ സി വെന്റുകൾ അൾട്രോസ് എക്സ് സെഡ് ഒരു ഓൾ റൗണ്ടർ കാർ ആക്കി മാറ്റുന്നു.Tata Altroz Variants Explained: Which One To Buy?

Tata Altroz Variants Explained: Which One To Buy?

ഫാക്ടറി കസ്റ്റം ഓപ്ഷൻ 

അർബൻ പാക്ക് - 30,000 രൂപ 

ഇന്റീരിയറിൽ പുറമെയുള്ള നിറത്തിന്റെ ഇൻസേർട്ടുകളും എക്സ്റ്റീരിയറിൽ ബോഡി കളർ ORVM,കോൺട്രാസ്റ്റ് ബ്ലാക്ക് റൂഫ് എന്നിവയും ഈ പാക്കിൽ വരും. 

അവസാന തീരുമാനം: കാഴ്ചയിലെ ഭംഗി നോക്കുന്നവർക്ക് വാങ്ങിച്ച് ഉപയോഗിക്കാം. എന്നാൽ കാറിന്റെ ഉപയോഗത്തിൽ കൂടുതൽ സൗകര്യനങ്ങളൊന്നും ഈ പാക്ക് ഓഫർ ചെയ്യുന്നില്ല.

ഇതും വായിക്കൂ: ടാറ്റ അൾട്രോസ്: ഫസ്റ്റ് ഡ്രൈവ് റിവ്യൂ  Tata Altroz Variants Explained: Which One To Buy?

Tata Altroz Variants Explained: Which One To Buy?

ടാറ്റ അൾട്രോസ് എക്സ് സെഡ് (ഒ ): എക്സ് സെഡിലെ അർബൻ പാക്കേജിനെക്കാൾ കൂടുതലായൊന്നുമില്ല

 

പെട്രോൾ 

ഡീസൽ 

വ്യത്യാസം 

എക്സ് സെഡ് (ഒ)

7.69 ലക്ഷം രൂപ  

9.29 ലക്ഷം രൂപ  

1.6 ലക്ഷം രൂപ (ഡീസൽ മോഡലിന് വില കൂടുതലാണ്)

എക്സ് സെഡിനേക്കാൾ വിലയിൽ ഉള്ള വ്യത്യാസം 

25,000 രൂപ 

25,000 രൂപ 

 

(എക്സ് സെഡിനേക്കാൾ കൂടുതലായുള്ള ഫീച്ചറുകൾ)

എക്സ്റ്റീരിയർ : ബ്ലാക്ക് കോൺട്രാസ്റ്റ് റൂഫ്  

അവസാന തീരുമാനം: 

ടോപ് വേരിയന്റിൽ നിന്ന് വ്യത്യസ്തമായി കോൺട്രാസ്റ്റ് ബ്ലാക്ക് റൂഫ് കൂടുതലായുണ്ട്. ഈ വേരിയന്റ് വാങ്ങുന്നതിനേക്കാൾ നല്ലത് എക്സ് സെഡിൽ അർബൻ അക്‌സെസറി വാങ്ങുന്നതാണ്. 

കൂടുതൽ വായിക്കൂ: അൾട്രോസ് ഓൺ റോഡ് പ്രൈസ് 

പ്രസിദ്ധീകരിച്ചത്

Write your Comment ഓൺ ടാടാ ஆல்ட்ர

Read Full News

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

Ex-showroom Price New Delhi
 • ട്രെൻഡിംഗ്
 • സമീപകാലത്തെ
×
നിങ്ങളുടെ നഗരം ഏതാണ്‌