ഗ്ലോബൽ എൻ.സി.എ.പി ക്രാഷ് ടെസ്റ്റിൽ ടാറ്റ അൾട്രോസിന് മികച്ച സ്കോർ
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 22 Views
- ഒരു അഭിപ്രായം എഴുതുക
നെക്‌സണിന് ശേഷം 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ലഭിക്കുന്ന രണ്ടാമത്തെ ടാറ്റ കാറാണ് അൾട്രോസ്.
-
മുതിർന്ന യാത്രക്കാരുടെ സുരക്ഷയിൽ 5-സ്റ്റാറും കുട്ടികളായ യാത്രക്കാരുടെ സുരക്ഷയിൽ 3-സ്റ്റാർ റേറ്റിംഗുമാണ് ടാറ്റ അൾട്രോസ് നേടിയത്.
-
ഗ്ലോബൽ എൻ.സി.എ.പി ക്രാഷ് ടെസ്റ്റിൽ, അൾട്രോസിന്റെ ബേസ് മോഡലാണ് പരീക്ഷണത്തിന് ഉപയോഗിച്ചത് .
-
ഡ്യുവൽ എയർബാഗുകൾ, എ.ബി.എസ് വിത്ത് ഇ.ബി.ഡി, റിയർ പാർക്കിങ് സെൻസറുകൾ, ഐസോഫിക്സ് എന്നിവ എല്ലാ വാരിയന്റിലും സ്റ്റാൻഡേർഡ് പ്രത്യേകതകൾ ആയി ഉണ്ടാകും.
-
ജനുവരി 22 നാണ് ടാറ്റ അൾട്രോസിന്റെ ലോഞ്ച്.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന രംഗത്തെ ടാറ്റയുടെ നേട്ടങ്ങളുടെ തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി ചേർന്നു. ഗ്ലോബൽ എൻ.സി.എ.പി നടത്തിയ ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് നേടി അൾട്രോസ് കമ്പനിയുടെ അഭിമാനമായി. 2019 ൽ, ഈ റേറ്റിംഗ് ലഭിക്കുന്ന ആദ്യ ഇന്ത്യൻ നിർമിത കാർ, ടാറ്റയുടെ തന്നെ നെക്സൺ ആയിരുന്നു.
ഗ്ലോബൽ എൻ.സി.എ.പി നടത്തിയസുരക്ഷാ പരിശോധനയ്ക്കായി അൾട്രോസിന്റെ ബേസ് മോഡലാണ് തിരഞ്ഞെടുത്തത്. മുതിർന്ന യാത്രക്കാരുടെ സുരക്ഷയിൽ 5-സ്റ്റാറും കുട്ടികളുടെ സുരക്ഷയിൽ 3-സ്റ്റാറും റേറ്റിംഗ് ലഭിച്ചു. ഡ്യുവൽ എയർബാഗുകൾ, എ.ബി.എസ് വിത്ത് ഇ.ബി.ഡി, റിയർ പാർക്കിങ് സെൻസറുകൾ, ഐസോഫിക്സ് ആങ്കറേജ്, സ്പീഡ് അലെർട് സിസ്റ്റം, സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നിവ അൾട്രോസിന്റെ സ്റ്റാൻഡേർഡ് ഫിറ്റിങ്ങുകൾ ആണ്.
അൾട്രോസിന്റെ മൊത്തം ഘടനയും ഫുട് സ്പേസ് ഏരിയയും സ്ഥിരതയുള്ളതാണെന്ന് ഗ്ലോബൽ എൻ.സി.എ.പി റേറ്റ് ചെയ്തിട്ടുണ്ട്. മുതിർന്ന യാത്രക്കാരുടെ തലയ്ക്കും കഴുത്തിനും പൂർണ സുരക്ഷ നൽകിയിട്ടുണ്ട്. നെഞ്ച് ഭാഗത്തിന് അപകടത്തിൽ ക്ഷതം ഏൽക്കാതിരിക്കാൻ ആവശ്യത്തിനുള്ള സുരക്ഷ ഒരുക്കിയിട്ടുണ്ട്.18 മാസം പ്രായമുള്ള കുട്ടിയുടെ ഡമ്മി ഉപയോഗിച്ച് നടത്തിയ ടെസ്റ്റിൽ ഐസോഫിക്സ് ഉപയോഗിച്ച് പിൻതിരിഞ്ഞ രീതിയിൽ ഇൻസ്റ്റാൾ ചെയ്ത ചൈൽഡ് റെസ്ട്രെയ്ന്റ് സിസ്റ്റം കുട്ടിക്ക് നന്നായി സുരക്ഷ നൽകി.
ചൈൽഡ് റെസ്ട്രെയ്ന്റ് സിസ്റ്റം മുന്നോട്ട് ഇരിക്കുന്ന രീതിയിൽ പരീക്ഷിച്ചപ്പോൾ സ്‌കോറിൽ ചെറിയ കുറവ് കാണിച്ചു. ബാക്ക് റെസ്റ്റ് ഇളകി വന്നതാണ് റേറ്റിംഗ് കുറയാൻ കാരണം. 3 വയസുള്ള കുട്ടിയുടെ ഡമ്മി ഉപയോഗിച്ച് നടത്തിയ ടെസ്റ്റിൽ അപകടസമയത്ത് കുട്ടിയുടെ തല കാറിന്റെ ഇന്റീരിയറിൽ വന്ന് തട്ടുന്നതായി കണ്ടു. എല്ലാ യാത്രക്കാർക്കും മൂന്ന് പോയിന്റ് സീറ്റ് ബെൽറ്റുകൾ നൽകാത്തതും ചൈൽഡ് റെസ്ട്രെയ്ന്റ് സിസ്റ്റം ഉപയോഗിക്കുമ്പോൾ എയർ ബാഗുകൾ ഡീആക്ടിവേറ്റ് ചെയ്യാൻ സാധിക്കാത്തതും മൂലം, ഈ വിഭാഗത്തിൽ റേറ്റിംഗ് 3-സ്റ്റാർ ആയി കുറഞ്ഞു.
ആൽഫ-എ.ആർ.സി പ്ലാറ്റഫോമിൽ നിർമിച്ച അൾട്രോസ് ഈ ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് നേടുമെന്ന ടാറ്റായുടെ പ്രവചനം ഫലിച്ചു. ഈ മാസം 22ന് പുറത്തിറക്കാൻ പോകുന്ന കാറിന്റെ ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞു. 21,000 രൂപ ടോക്കൺ അടച്ച് അൾട്രോസ് ബുക്ക് ചെയ്യാം.5.5 ലക്ഷം മുതൽ 8.5 ലക്ഷം രൂപ വരെയാണ് അൾട്രോസിന് വില പ്രതീക്ഷിക്കുന്നത്.