സ്കെച്ച് vs റിയാലിറ്റി: 2023 വെർണ എന്തുകൊണ്ട് ടീസറുകളിൽ ഉള്ളത് പോലെ കാണുന്നില്ല
<മോഡലിന്റെപേര്> എന്നതിനായി <ഉടമയുടെപേര്> പ്രകാരം <തിയതി> പര ിഷ്ക്കരിച്ചു
- 39 Views
- ഒരു അഭിപ്രായം എഴുതുക
വരാനിരിക്കുന്ന ഹ്യുണ്ടായ് സെഡാൻ സ്കെച്ചുകളിൽ കാണിച്ചിരിക്കുന്നതുപോലെ ശക്തവും സ്പോർട്ടിയുമായ പുതിയ ഡിസൈനിൽ വാങ്ങുന്നവരെ ആവേശഭരിതരാക്കുന്നു, എന്നാൽ പ്രതീക്ഷകളെ മയപ്പെടുത്താനാണ് അനുഭവം പറയുന്നത്
അന്തിമ രൂപം തീരുമാനമാകുന്നതിനു മുമ്പ് വിവിധ തരം മെറ്റീരിയലുകൾ ഉപയോഗിക്കുന്നത് ഉൾപ്പെടെ നിരവധി ഘട്ടങ്ങളടങ്ങുന്ന നീളമേറിയ ഒരു പ്രക്രിയയാണ് ഓട്ടോമോട്ടീവ് ഡിസൈൻ. ഇതെല്ലാം തുടങ്ങുന്നത് ഒരു ആശയത്തിൽ നിന്നാണ്, അതാണ് ഒരു പേപ്പറിൽ സ്കെച്ചായി വരക്കുന്നത്. ആശയം ഒരു ഡിസൈൻ ആയി മാറുകയും ഒടുവിൽ അത് നിർമാണത്തിലേക്ക് മാറുകയും ചെയ്യുന്നു. ഡിസൈനിൽ ഉറച്ചുനിന്നിട്ടുണ്ടെങ്കിൽ പോലും, അന്തിമ ഉൽപ്പന്നം സ്കെച്ചിൽ നിന്ന് തികച്ചും വ്യത്യാസമുള്ളതായി കാണാം, സാധാരണയായി ചെലവ് കുറക്കുന്ന വൻതോതിലുള്ള ഉൽപ്പാദനത്തിലുള്ള പരിമിതികളും വിപണിയയിലെ ഡ്രൈവിംഗ് സാഹചര്യങ്ങൾക്ക് അനുയോജ്യതയുമാണ് ഇതിന് കാരണം.
ഈയടുത്തായി, ഹ്യുണ്ടായ് തങ്ങളുടെ ഉൽപ്പന്നത്തിന്റെ സ്കെച്ചുകൾ പങ്കുവെച്ചു, അഥവാ ആറാം തലമുറ വെർണയുടെ, ഇത് പ്രേക്ഷകരെ വളരെയധികം ആവേശഭരിതരാക്കിയിട്ടുണ്ട്. സ്‌കെച്ച് അതിന്റെ ഏറ്റവും പുതിയ ഡിസൈൻ ഭാഷയിൽ ഷാർപ്പ് ലൈനുകളും വലിയ വീലുകളും സ്‌പോർട്ടി, പ്രീമിയം സ്റ്റാൻസിൽ കാണിക്കുന്നു. എന്നാൽ നിർമാതാക്കൾ അവതരിപ്പിച്ചതു പോലെ കോംപാക്റ്റ് സെഡാൻ കാർ കാണാനാകില്ല.
ഇതും വായിക്കുക: ക്രെറ്റ EV ഇന്ത്യയിലെ ഹ്യുണ്ടായിയുടെ ആദ്യത്തെ മാസ് മാർക്കറ്റ് ഇലക്ട്രിക് കാർ ആകുമോ?
നമ്മുടെ പോയിന്റ് കൂടുതൽ നന്നായി ചിത്രീകരിക്കുന്നതിന്, പ്രീ-ലോഞ്ച് ടീസർ സ്കെച്ച് അന്തിമ ഉൽപ്പന്നത്തിൽ നിന്ന് എത്രമാതം വ്യത്യാസപ്പെട്ടാണ് ഉള്ളതെന്ന് കാണിക്കുന്ന അഞ്ച് കാറുകളുടെ ഉദാഹരണങ്ങൾ നമ്മുടെ പക്കലുണ്ട്, അവയിൽ പലതും ഹ്യുണ്ടായിയിൽ നിന്നു തന്നെയുള്ളതാണ്.
ഹ്യുണ്ടായ് ക്രെറ്റ
നമുക്ക് ലഭിച്ച സ്കെച്ചും SUV-യും തമ്മിലുള്ള വ്യത്യാസം കൃത്യമായി കാണാവുന്നതാണ്. ഫ്രണ്ട് പ്രൊഫൈൽ ഏതാണ്ട് സമാനമായി കാണാൻ സാധിക്കുന്നുണ്ട്, സ്കെച്ചിന്റെ സൈഡ് പ്രൊഫൈലിൽ വർദ്ധിപ്പിച്ചുകാണിക്കുന്ന അനുപാതങ്ങളാണുള്ളത്, ഇത് യഥാർത്ഥ കാറിനോട് വലിയ സാമ്യതയൊന്നുമില്ല. സ്കെച്ചിൽ, വിൻഡോകളും ORVM-കളും ചെറുതായി കാണപ്പെടുന്നു, ഡോറുകൾ വളരെ വലുതാണെന്നും തോന്നുന്നു. ഏറ്റവും വലിയ വ്യത്യാസങ്ങൾ ഉള്ളത് വീലുകളിലാണ്, ഇത് യഥാർത്ഥ കാറിൽ നിലവിലുള്ള 17 ഇഞ്ച് ആർച്ചുകളേക്കാൾ വളരെ കൂടുതലായാണ് കാണിക്കുന്നത്.
ഹ്യുണ്ടായ് ഓറ
അന്തിമ ഉൽപ്പന്നം ടീസർ സ്കെച്ചിൽ നിന്ന് തികച്ചും വ്യത്യസ്തമാകുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഓറ. സ്കെച്ചിൽ കാണുമ്പോൾ പരന്ന വീൽ ആർച്ചുകളും ആഴത്തിൽ പതിപ്പിച്ച പ്രൊഫൈലും ലോ-റൈഡിംഗ് സ്റ്റാൻസുമുള്ള യഥാർത്ഥ കാറിനു പകരം ഒരു സ്പോർട്സ് കാർ പോലെയാണ് പ്രീ-ഫേസ്‌ലിഫ്റ്റ് ഓറയെ കാണാനാവുക. ഹ്യുണ്ടായ് യഥാർത്ഥ കാറുകൾ പുറത്തിറക്കിയപ്പോൾ, അത് സ്ക്വിഷ്ഡ് സബ്കോംപാക്റ്റ് അനുപാതങ്ങളടങ്ങിയ ഒരു പരമ്പരാഗത സെഡാൻ മാത്രമായി മാറിയിരുന്നു.
ഹ്യുണ്ടായ് അൽകാസർ
ഹ്യുണ്ടായിയുടെ സ്കെച്ച് അന്തിമ ഉൽപ്പന്നത്തോട് ഏറ്റവും അടുത്തുനിൽക്കുന്നത് ഇവിടെയാണ്. എ-പില്ലറിന്റെ റേക്കും കൂടുതൽ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും ഒഴികെയുള്ളിടത്ത്, സ്കെച്ചും യഥാർത്ഥ കാറും പരസ്പരം വളരെയധികം സാമ്യതയുള്ളതാണ്.
സ്കോഡ കുഷാക്ക്
സ്കോഡ അനാച്ഛാദനം ചെയ്യുന്നതിനു മുന്നോടിയായി ഡിസൈൻ സ്കെച്ച് ഉൾപ്പെടെ ഇന്ത്യയിൽ തങ്ങളുടെ പുതിയ മോഡലുകൾ പുറത്തുവിടുന്ന ചുരുക്കം ചില ബ്രാൻഡുകളിൽ ഒന്നാണ്. ഹ്യുണ്ടായിയുടെ സമീപകാല മോഡലുകളോട് താരതമ്യപ്പെടുത്തുമ്പോൾ, ഈ ബ്രാൻഡിന്റെ സ്കെച്ചുകൾ ഇപ്പോഴും യഥാർത്ഥ കാറിന്റെ ഏറ്റവും അടുത്ത അവതരണമാണ്, പ്രത്യേകിച്ച് കുഷാക്കിന്റെ കാര്യത്തിൽ. വരച്ചിട്ടുള്ള ടീസറിനും യഥാർത്ഥ SUV-ക്കും ശ്രദ്ധേയമായ ഒരു വ്യത്യാസം മാത്രമേയുള്ളൂ, അലോയ് വീലുകളുടെ വലുപ്പവും ഡിസൈനുമാണത്, ഇത് എല്ലാ സ്കെച്ചുകളിലും ബാധകമാണ്.
സ്കോഡ സ്ലാവിയ
കുഷാക്കിനു ശേഷം വരുന്നത് ഒരു സെഡാൻ ആയ സ്കോഡ സ്ലാവിയ ആണ്. ഒരു കാര്യം കൂടി, ടീസർ സ്കെച്ചും യഥാർത്ഥ സെഡാനും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ വീലുകളുമായി ബന്ധപ്പെട്ടതും കാറിന്റെ സ്റ്റാൻസ് മാറ്റുന്നതും ആയിരുന്നു. സ്കെച്ചിന്റെ ഡിസൈൻ വിശദാംശങ്ങൾ പ്രൊഡക്ഷൻ കാറിലുള്ളത് പോലെ കാണാൻ കഴിയുമെങ്കിലും, സ്കെച്ച് ഇതിനെ കൂടുതൽ ഷാർപ്പ് ആക്കുന്നു.
2023 ഹ്യുണ്ടായ് വെർണയെ സംബന്ധിച്ചിടത്തോളം എന്താണ് ഇതിന്റെ അർത്ഥം? ലളിതമായി പറഞ്ഞാൽ, യഥാർത്ഥ സെഡാൻ എങ്ങനെയിരിക്കും എന്നതിന്റെ ഏറ്റവും മികച്ച അവതരണമാണ് കാർ നിർമാതാക്കൾ ടീസർ ആയി പുറത്തുവിട്ടത്, എന്നാൽ ഉൽപ്പാദനത്തിനും ഇന്ത്യയിലെ ഡ്രൈവിംഗ് സാഹചര്യങ്ങൾക്കും കൂടുതൽ അനുയോജ്യമാക്കാനുള്ള ചില മാറ്റങ്ങളുണ്ടാകും. പ്രതീക്ഷിക്കാവുന്ന ഏറ്റവും വലിയ വ്യത്യാസം വീലുകളുടെ വലിപ്പവും ഗ്രൗണ്ട് ക്ലിയറൻസും അവ സെഡാന്റെ റോഡ് സാന്നിധ്യത്തെ ബാധിക്കുന്ന രീതിയുമാണ്.
ഇതും വായിക്കുക: പുതിയ ഹ്യൂണ്ടായ് വെർണ ഇതിന്റെ ഗണത്തിലെ ഏറ്റവും ശക്തമായ സെഡാൻ ആയേക്കും!
പുതിയ ഹ്യുണ്ടായ് വെർണക്കുള്ള ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്, ഇത് മാർച്ച് 21-ന് ലോഞ്ച് ചെയ്യും. കോംപാക്ട് സെഡാന്റെ വില 10 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതലാണ് പ്രതീക്ഷിക്കുന്നത്, ഇത് സ്കോഡ സ്ലാവിയ, ഫോക്സ്‌വാഗൺ വിർട്ടസ്, ഫേസ്ലിഫ്റ്റഡ് ഹോണ്ട സിറ്റി എന്നിവക്ക് എതിരാളിയാകുന്നത് തുടരും.