രണ്ടാം തലമുറ മഹീന്ദ്ര ഥാർ 2020 ജൂണിലെത്തും
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 30 Views
- ഒരു അഭിപ്രായം എഴുതുക
പെട്രോൾ, ഡീസൽ ഓപ്ഷനുകൾ പുതിയ ഥാറിന് ഉണ്ടാകുമെന്നാണ് സൂചന.
-
2020 ഓട്ടോ എക്‌സ്‌പോയിൽ ഥാർ പ്രദർശിപ്പിക്കേണ്ടതായിരുന്നുവെങ്കിലും അതൊരു പ്രത്യേക പരിപാടിയായി നടത്താൻ മഹീന്ദ്ര തീരുമാനിക്കുകയായിരുന്നു.
-
വിടപറയാനൊരുങ്ങുന്ന മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ അടിമുടി പുത്തനാണ് ഈ ഥാർ.
-
നിലവിലെ എസ്‌യുവിയേക്കാൾ രണ്ട് ലക്ഷം രൂപ വരെ കൂടുതൽ പ്രീമിയം പ്രതീക്ഷിക്കാം.
രണ്ടാം തലമുറ ഥാറിനായി ഏറെ നാളായി കാത്തിരിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ ആ കാത്തിരിപ്പ് അവസാനിപ്പിക്കാൻ സമയമായി. 2020-21 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഈ രണ്ടാം തലമുറ എസ്‌യുവി പുറത്തിറക്കുമെന്ന് മഹീന്ദ്ര സ്ഥിരീകരിച്ചു. 2020 ജൂൺ മാസത്തോടെ ഇത് വിൽപ്പനയ്‌ക്കെത്തുമെന്നും പ്രതീക്ഷിക്കാം. പുതിയ ഥാറിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ മഹീന്ദ്ര തയ്യാറാകാത്തതും ആകാംക്ഷ വർധിപ്പിക്കുന്നു. എന്നാൽ വരാനിരിക്കുന്ന ഈ എസ്‌യുവിയിൽ നിന്നും എന്തെല്ലാം പ്രതീക്ഷിക്കാമെന്നതിനെക്കുറിച്ച് വ്യക്തമായ ഒരു ചിത്രം തന്ന ചില സ്പൈ ഷോട്ടുകൾക്ക് നന്ദി പറയാം. പുതിയ ഥാറിന്റെ വിശേഷങ്ങൾ അറിയാം.
ഡീസൽ ഓപ്ഷൻ മാത്രമുള്ള നിലവിലെ ഥാറിൽ നിന്ന് വ്യത്യസ്തമായി 2020 ഥാർ 2.0 ലിറ്റർ ബിഎസ്6 പെട്രോൾ, ഡീസൽ എഞ്ചിനുകൾ ഉറപ്പുതരുന്നു. പെട്രോൾ എഞ്ചിൻ 190 പിഎസും 380 എൻഎമ്മും ഉത്പാദിപ്പിക്കുമ്പോൾ 2.0 ലിറ്റർ ഡീസൽ യൂണിറ്റ് അരങ്ങൊഴിയുന്ന 2.5 ലിറ്റർ യൂണിറ്റിനേക്കാൾ (105 പിഎസ് / 247 എൻഎം) കൂടുതൽ പവർ നൽകുമെന്നാണ് കരുതുന്നത്. പുതിയ ഥാറിനൊപ്പം ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷൻ നൽകുന്ന മഹീന്ദ്ര സ്റ്റാൻഡേർഡ് 6 സ്പീഡ് മാനുവൽ ഗിയർബോക്‌സും 4 ഡബ്ല്യുഡി ഡ്രൈവ്ട്രെയിനും ഇതോടൊപ്പം ഇണക്കിച്ചേർത്തിരിക്കുന്നു.
കൂടുതൽ വായിക്കാം: 2020 ഓട്ടോ എക്‌സ്‌പോയിൽ എക്‌സ്‌യുവി 500, എക്‌സ്‌യുവി300, ഥാർ, സ്‌കോർപിയോ, മറാസോ എന്നിവയ്‌ക്ക് പെട്രോൾ എഞ്ചിനുകൾ അവതരിപ്പിച്ച് മഹീന്ദ്ര.
2020 ഥാർ മികച്ച രീതിയിൽ സജ്ജീകരിച്ച ഒന്നായിരിക്കുമെന്നാണ് സൂചന. നേരത്തെ നമ്മൾ കണ്ട ചില സ്പൈ ഷോട്ടുകളുടെ അടിസ്ഥാനത്തിൽ ക്രൂയിസ് കൺട്രോൾ, ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, റിയർ ഫ്രണ്ട് ഫേസിംഗ് സീറ്റുകൾ, പവർ വിൻഡോകൾ തുടങ്ങിയ സവിശേഷതകൾക്കൊപ്പം ഫാക്ടറി-ഫിറ്റഡ് ഹാർഡ്‌ടോപ്പും മഹീന്ദ്ര ഥാറിന് ലഭിക്കും. നാല് ചക്രങ്ങളിലും ഡിസ്ക് ബ്രേക്കുകൾ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, എബിഎസ് വിത്ത് ഇബിഡി, പാർക്കിംഗ് ക്യാമറ, റിയർ പാർക്കിംഗ് സെൻസറുകൾ, ഫ്രണ്ട് സീറ്റ് സീറ്റ്ബെൽട്ട് റിമൈൻഡർ, ഹൈ സ്പീഡ് അലേർട്ട് സിസ്റ്റം എന്നിവയും പുതിയ മോഡലിൽ മഹീന്ദ്ര ലഭ്യമാക്കിയിരിക്കുന്നു.
പുതിയ ഥാർ അരങ്ങൊഴിയുന്ന മോഡലിനെക്കാൾ ഒരു പടി മുകളിലായതിനാൽ നിലവിലെ വിലയേക്കാൾ രണ്ട് ലക്ഷം രൂപ വരെ പ്രീമിയം അധികം നൽകേണ്ടി വരും. വിപണിയിൽ അവതരിക്കുമ്പോൾ 9.59 ലക്ഷം മുതൽ 9.99 ലക്ഷമാണ് പ്രതീക്ഷിക്കുന്ന വില (എക്സ്-ഷോറൂം ദില്ലി). സമാരംഭിച്ചുകഴിഞ്ഞാൽ, ഫോഴ്‌സ് ഗൂർഖ തന്നെയായിരിക്കും തുടർന്നും ഥാറിന്റെ എതിരാളി. 2020 ഓട്ടോ എക്‌സ്‌പോയിൽ പുതുതലമുറ ഫോഴ്‌സ് ഗൂർഖ പ്രദർശിപ്പിച്ചിരുന്നു.
കൂടുതൽ വായിക്കാം: ഫോഴ്‌സ് ഗൂർഖയ്ക്ക് പുതിയ മുഖം! മാറ്റങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.
കൂടുതൽ വായിക്കാം: മഹീന്ദ്ര ഥാർ ഡീസൽ.
0 out of 0 found this helpful