2016 ടൊയോറ്റ ഇന്നോവയുടെ പിൻഭാഗം ബ്രൌഷറിൽ വെളിപ്പെടുത്തി!
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 11 Views
- ഒരു അഭിപ്രായം എഴുതുക
കുറച്ചു ദിവസങ്ങൾക്കുമുൻപ് 2016 ടൊയൊറ്റ ഇന്നോവയുടെ ബ്രൌഷർ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചിരുന്നു, ഇപ്പോൾ ഈ ജനപ്രിയ എം പി വിയുടെ പിൻഭാഗം കാണുന്ന രീതിയിൽ കൂടുതൽ ചിത്രങ്ങൾ പുറത്തു വന്നിരിക്കുന്നു. നിലവിലെ വാഹനത്തേക്കാൾ ഒരുപാട് മാറ്റങ്ങളോടെയാണ് പുതിയ വാഹനം എത്തുന്നത്. കുലീനതയുടെ പര്യായമായ പഴയ രൂപത്തിൽ നിന്ന് ഒട്ടേറെ മാറി കൂടുതൽ അക്രമണോത്സുകമായ രൂപത്തിലാണ് വാഹനം എത്തുന്നത് എന്നത് നല്ല കാര്യമാണ്. കൂടാതെ ടൊയോറ്റയുടെ ഇപ്പോഴത്തെ ഡിസൈൻ കാഴ്ചപ്പാടുകളുമായി യോജിച്ചു പോവുന്നും ഉണ്ട്.
പുറത്തായ ചിത്രങ്ങളുടെ കാര്യം പറയുകയാണെങ്കിൽ, ടെയിൽഗേറ്റ് മുഴുവനായി നിറഞ്ഞു നിൽക്കുന്ന വീതികൂടിയ ടെയിൽ ലാംപുകൾ ചേരുന്നതോടെ പിൻഭാഗം കൂടുതൽ കൂടുതൽ കോണുകളോടുകൂടിയതു പോലെ തൊന്നിക്കും. ബൂട്ട് ലിഡിൽ നിന്ന് താഴേക്ക് തൂങ്ങി നില്ക്കുന്ന ഇൻഡിക്കേറ്ററുകൾ ബംബറിന്റെ മുകളിൽ തൊട്ടു നില്ക്കുന്നു. കൂടാതെ വീൽ ആർക്കിനു മുകളിലായി ഇപ്പോഴത്തെ ഇന്നോവയിൽ നിന്ന് നിലനിർത്തിയിട്ടുള്ള ഒരു ഹഞ്ചും കാണാം. ഇതിനെല്ലാം പുറമെ താഴ്ന്ന ലോഡിങ്ങ് ലിപ്പിനൊപ്പം ചതുരാകൃതിയിലുള്ള പിന്നിലെ വിൻഡ് സ്‌ക്രീനും ഇപ്പോഴത്തെ കാറിനെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ്.
രണ്ട് പ്രൊജക്ടർ ഹെഡ്‌ലാംപുകൾ, തല തിരിച്ച ഹെക്‌സഗണൽ ഗ്രിൽ, പിന്നെ തിരശ്ചീനമയ രണ്ട് കൂറ്റൻ ക്രോം സ്ലാറ്റുകൾ എന്നിവയടങ്ങിയതാണ് വാഹനത്തിന്റെ മുൻഭാഗം, ഫോഗ്‌ലാംപിനരികെയാണ് ഇത്തവണ ഇൻഡികേറ്ററുകൾ ഇടം പിടിച്ചിരിക്കുന്നത്. ഉൾവശത്തേക്ക് നോക്കുമ്പോൾ നിലവിലെ വാഹനത്തിന്റെ ഇന്റീരിയറിനേക്കാൾ കാര്യമായ മാറ്റങ്ങൾ കാണാൻ കഴിയും. പുതുക്കി പണിത ഈ ഇന്റീരിയർ കൊറോളയിൽ നിന്നും 2016 ഫോർച്യൂണറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചിട്ടുള്ളതാണെന്നാണ് ചിത്രങ്ങളിൽ നിന്ന് വ്യക്തമാവുന്നത്. കൂടാതെ വലിപ്പം കൂടിയ ഒരു ടച്ച് സ്ക്രീൻ ഇൻഫൊടെയിന്മെന്റ് സംവിധാനം, ആംബിയന്റ് ലൈറ്റിങ്ങ്, കൂടുതൽ വികസിപ്പിച്ച ഡ്രൈവർ ഇൻഫൊർമേഷൻ ക്ലസ്റ്റർ, പിന്നെ മറ്റു ചിലകാര്യങ്ങളും കൂടി ചേരുന്നതാണ് വാഹനത്തിന്റെ ഇന്റീരിയർ.
3400 ആർ പി എമ്മിൽ 143 പി എസ് പവറും 342 എൻ എമ്മും ടൊർക്കും തരാൻ ശേഷിയുള്ള നവീകരിച്ച 2.4 ലിറ്റർ ടർബൊ ഡീസൽ മോട്ടോറായിരിക്കും ഈ അടുത്ത തലമുറ ഇന്നോവയ്ക്കുണ്ടാവുക. മറ്റൊരു പ്രധാന കാര്യം, ഇന്ത്യയിൽ ആദ്യമായി 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനോടൊപ്പം ഒരു ഓട്ടൊമാറ്റിക് ഓപ്ഷനിൽക്കൂടി വാഹനം എത്തുന്നുവെന്ന പ്രത്യേകതയും ഉണ്ട്.