• English
  • Login / Register

2024 ജനുവരിയിൽ Mahindra Scorpio വാങ്ങിയവരിൽ 90 ശതമാനം തിരഞ്ഞെടുത്തത് ഡീസൽ പവർട്രെയിൻ

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 29 Views
  • ഒരു അഭിപ്രായം എഴുതുക

ഥാർ, XUV700 എന്നിവയുടെ ഡീസൽ പവർട്രെയിനുകളുടെ വിൽപ്പന നിരക്ക് വളരെ ഉയർന്നതാണ്

Mahindra Scorpio N, Scorpio Classic, XUV700 & Thar

  •  ഒരേ ടർബോ-പെട്രോൾ, ഡീസൽ എഞ്ചിനുകൾ ലഭിക്കും.

  • സ്കോർപ്പിയോ കണക്കുകളിൽ സ്കോർപിയോ N, സ്കോർപ്പിയോ ക്ലാസിക് എന്നിവ രണ്ടും ഉൾപ്പെടുന്നു

  • ഡീസൽ മോഡലുകളുടെ വൻതോതിലുള്ള വിൽപ്പന മൂലം, മഹീന്ദ്ര അടുത്തൊന്നും ഡീസൽ എഞ്ചിനുകൾ നിർത്തലാക്കില്ല.

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളിൽ ഒന്നായ മഹീന്ദ്ര, പരുക്കനും ശക്തവുമായ SUVകൾക്ക് പേരുകേട്ടതാണ്. മഹീന്ദ്ര SUVകളെ അവരുടെ എതിരാളികളിൽ നിന്ന് വ്യത്യസ്തമാക്കുന്ന ഒരു വസ്തുത, അവയിൽ ഭൂരിഭാഗവും പെട്രോൾ, ഡീസൽ എഞ്ചിനുകൾ തിരഞ്ഞെടുക്കുന്നു എന്നതാണ്. കൂട്ടത്തിൽ, മഹീന്ദ്ര ഥാർ, XUV700, സ്കോർപിയോ N തുടങ്ങിയ ജനപ്രിയ മോഡലുകൾക്ക് സമാനമായ 2-ലിറ്റർ ടർബോ-പെട്രോൾ, 2.2-ലിറ്റർ ഡീസൽ എഞ്ചിനുകൾ എന്നിവ  വിവിധ ട്യൂണുകളിൽ വാഗ്ദാനം ചെയ്യുന്നു. . ഇവിടെ, മഹീന്ദ്ര മോഡലുകളുടെ 2024 ജനുവരിയിലെ പെട്രോൾ-ഡീസൽ വിൽപ്പനയിലെ വർഗ്ഗീകരിച്ച കണക്കുകൾ, കൂടാതെ ഏത് തരം ഇന്ധനത്തിനാണ് കൂടുതൽ ഡിമാൻഡ് ഉള്ളതെന്നും കണ്ടെത്താം.

മഹീന്ദ്ര സ്കോർപ്പിയോ & സ്കോർപിയോ N

Mahindra Scorpio N & Scorpio Classic

പവർട്രെയിൻ

ജനുവരി 2023

ജനുവരി 2024

പെട്രോൾ

654

765

ഡീസൽ

8,061

13,528

മഹീന്ദ്ര സ്കോർപിയോ എൻ, സ്കോർപിയോ ക്ലാസിക് എന്നിവയുടെ സംയോജിത വിൽപ്പന കണക്കുകളാണ് ഇവിടെയുള്ളത്. ഇവിടെ, മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളും 4X4 ഓപ്ഷനും ഡീസൽ വാഗ്ദാനം ചെയ്യുന്നു.

ഇതും കാണൂ: 5-ഡോർ മഹീന്ദ്ര ഥാർ മറച്ച നിലയിൽ വീണ്ടും കണ്ടെത്തി, റിയർ പ്രൊഫൈൽ വിശദാംശങ്ങൾ കണ്ടെത്താനായി

ശ്രദ്ധിക്കേണ്ട ഒരു കാര്യം, സ്കോർപിയോ ക്ലാസിക് ഡീസൽ-മാനുവൽ എഞ്ചിൻ-ട്രാൻസ്മിഷൻ സജ്ജീകരണത്തോടെ മാത്രമേ വരുന്നുള്ളൂ, അതിനാൽ പെട്രോൾ വിൽപ്പന കണക്കുകൾ സ്കോർപിയോ N-ന് മാത്രമുള്ളതാണ്.

പവർട്രെയിൻ

ജനുവരി 2023

ജനുവരി 2024

പെട്രോൾ

7.5 %

5.4 %

ഡീസൽ

92.5 % 

94.6 %

2024 ജനുവരിയിൽ 14,000 യൂണിറ്റുകളുടെ വിൽപ്പന നേടിയഈ പരുക്കൻ SUV യിൽ 2.2 ലിറ്റർ ഡീസൽ എഞ്ചിന് വ്യക്തമായ മുൻഗണനയുണ്ട്. പെട്രോൾ വേരിയന്റുകൾക്ക് വിൽപ്പന കണക്കുകൾ കുറവാണെന്നത് മാത്രമല്ല,കഴിഞ്ഞ വർഷം ഇതേ മാസത്തിലുള്ള വിൽപ്പനയിലും കുറവുണ്ടായിട്ടുണ്ട്.

മഹീന്ദ്ര ഥാർ

Mahindra Thar

പവർട്രെയിൻ

ജനുവരി 2023

ജനുവരി 2024

പെട്രോൾ

334

657

ഡീസൽ

4,076

5,402

മഹീന്ദ്ര ഥാറിന്റെയും സമാനമായ വിൽപ്പന വിഭജനം കാണാവുന്നതാണ്, ഇവിടെ ഡീസൽ യൂണിറ്റുകൾ ഉപഭോക്തൃ ആവശ്യകതയുടെ അടിസ്ഥാനത്തിൽ പെട്രോളിനേക്കാൾ കൂടുതലായതാണ് കാണാവുന്നത്. മഹീന്ദ്ര ഥാർ യഥാർത്ഥത്തിൽ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് വരുന്നത്, മുകളിൽ പറഞ്ഞ ടർബോ-പെട്രോൾ, ഡീസൽ എഞ്ചിനുകൾക്ക് പുറമെ 1.5 ലിറ്റർ ഡീസൽ യൂണിറ്റും ഇവയിൽ ഉൾപ്പെടുന്നു, എന്നാൽ RWD (റിയർ വീൽ ഡ്രൈവ്) വേരിയന്റുകളിൽ  മാത്രമാണ് ഇത് ലഭ്യമാകുന്നത്.

പവർട്രെയിൻ

ജനുവരി 2023

ജനുവരി 2024

പെട്രോൾ

7.6 %

10.8 %

ഡീസൽ

92.4 %

89.2 %

എന്നിരുന്നാലും, മുൻവർഷത്തെ അപേക്ഷിച്ച്, പെട്രോൾ വേരിയന്റുകളുടെ വിൽപ്പനയും വർദ്ധിച്ചിട്ടുണ്ട്, അതായാത് ഇപ്പോൾ പെട്രോൾ യൂണിറ്റുകൾ മൊത്തം വിൽപ്പനയുടെ 10 ശതമാനത്തിലേറെയായിരിക്കുന്നു.

മഹീന്ദ്ര XUV700

Mahindra XUV700

പവർട്രെയിൻ

ജനുവരി 2023

ജനുവരി 2024

പെട്രോൾ

1,375

1,989

ഡീസൽ

4,412

5,217

മഹീന്ദ്ര XUV700 പെട്രോൾ, ഡീസൽ വിൽപ്പനയിൽ വളർച്ച കൈവരിച്ചു, എന്നാൽ ഡീസൽ വേരിയന്റുകളുടെടെ ആവശ്യകത പെട്രോൾ ഓപ്‌ഷൻ ആവശ്യകതയേക്കാൾ കൂടുതലാണ്. ഡീസൽ യൂണിറ്റുകളുടെ വിൽപ്പന  5000 യൂണിറ്റ് കടന്നപ്പോൾ, പെട്രോൾ യൂണിറ്റുകൾ 2000 യൂണിറ്റിൽ താഴെയായി.

പവർട്രെയിൻ

ജനുവരി 2023

ജനുവരി 2024

പെട്രോൾ

23.8 %

27.6 %

ഡീസൽ

76.2 %

72.4 %

എന്നാൽ, അതിന്റെ പെട്രോൾ വേരിയന്റുകളുടെ വിൽപ്പന ശതമാനം 2024 ജനുവരിയെ അപേക്ഷിച്ച് ഏകദേശം നാല് ശതമാനം വരെ വർധിച്ചിട്ടുണ്ട്.

ഇതും വായിക്കൂ: മഹീന്ദ്ര XUV700-ന് ഉടൻ ഒരു ബേസ്-സ്പെക്ക് പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റ് ലഭിക്കും

ജനപ്രിയ മഹീന്ദ്ര മോഡലുകളുടെ ഈ വിൽപ്പന കണക്കുകളിൽ നിന്ന്, മഹീന്ദ്ര ഉപഭോക്താക്കൾ ഡീസൽ കാറുകൾ വാങ്ങാൻ ഇഷ്ടപ്പെടുന്നുവെന്ന് വ്യക്തമാണ്. അതിനാൽ, സമീപഭാവിയിൽ കർശനമായ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്ന ഡീസൽ എഞ്ചിനുകളുടെ വിലയിൽ തുടർച്ചയായ വർധനവുണ്ടായേക്കാമെങ്കിലും മഹീന്ദ്രയുടെ ഡീസൽ ലൈനപ്പ്  തുടരുമെന്ന് തോന്നുന്നു. നിങ്ങളുടെ മുൻഗണന എന്താണ്: ഡീസൽ, പെട്രോൾ, അല്ലെങ്കിൽ ഇലക്ട്രിക്? കമന്റുകളിലൂടെ ഞങ്ങളെ അറിയിക്കൂ

കൂടുതൽ വായിക്കൂ: മഹീന്ദ്ര സ്കോർപിയോ N ഓട്ടോമാറ്റിക്

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment on Mahindra scorpio n

Read Full News

explore similar കാറുകൾ

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • കിയ syros
    കിയ syros
    Rs.9.70 - 16.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • ഫോർഡ് എൻഡവർ
    ഫോർഡ് എൻഡവർ
    Rs.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: മാർ്ച്, 2025
  • നിസ്സാൻ compact എസ്യുവി
    നിസ്സാൻ compact എസ്യുവി
    Rs.10 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • ടാടാ സിയറ
    ടാടാ സിയറ
    Rs.25 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • ഹുണ്ടായി ക്രെറ്റ ഇ.വി
    ഹുണ്ടായി ക്രെറ്റ ഇ.വി
    Rs.20 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
×
We need your നഗരം to customize your experience