• English
  • Login / Register

Nissan Magnite ഫെയ്‌സ്‌ലിഫ്റ്റിൻ്റെ ടീസറിൽ പുതുക്കിയ ഗ്രില്ലും ടെയിൽ ലൈറ്റ് ഡിസൈനും വെളിപ്പെടുത്തി!

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 53 Views
  • ഒരു അഭിപ്രായം എഴുതുക

പുതുക്കിയ ഇൻ്റേണൽ LED ലൈറ്റിംഗ് ഘടകങ്ങൾ ഉൾക്കൊള്ളുന്ന പുതിയ മാഗ്‌നൈറ്റിൻ്റെ ടെയിൽ ലൈറ്റുകളുടെ ഒരു കാഴ്ചയാണ് പുതിയ ടീസർ നൽകുന്നത്, അതേസമയം ഗ്രിൽ മുമ്പത്തെ അതേ ഡിസൈനിൽ തന്നെ തുടരുന്നതായി തോന്നുന്നു.

Nissan Magnite Facelift’s Latest Teaser Reveals Updated Grille And Tail Light Design

  • നിസ്സാൻ ഒക്‌ടോബർ 4-ന് ഫെയ്‌സ്‌ലിഫ്റ്റ് ചെയ്‌ത മാഗ്‌നൈറ്റ് ഇന്ത്യയിൽ അവതരിപ്പിക്കും

  • അതിൻ്റെ ബാഹ്യ മാറ്റങ്ങളിൽ പുതുക്കിയ ഫ്രണ്ട് ബമ്പറും ഹെഡ്‌ലൈറ്റുകളും ഉൾപ്പെടാം.

  • പുതിയ 6-സ്‌പോക്ക് ഡ്യുവൽ-ടോൺ അലോയ് വീലുകളും ലഭിച്ചേക്കാം

  • പുതിയ ഇൻ്റീരിയർ ട്രിമ്മുകളും സീറ്റ് അപ്‌ഹോൾസ്റ്ററിയും സാഹിതമാണ് ഇത് വരുന്നതെന്ന് പ്രതീക്ഷിക്കുന്നു.

  • വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും സൺറൂഫും പോലുള്ള പ്രീമിയം ഫീച്ചറുകൾ കൊണ്ട് പോലും നിസ്സാൻ സജ്ജീകരിച്ചേക്കാം.

  • സുരക്ഷാ ഫീച്ചറുകളിൽ 6 എയർബാഗുകൾ (സ്റ്റാൻഡേർഡ് ആയി), 360-ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവ ഉൾപ്പെടാം.

  • 1-ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഓപ്‌ഷനുകൾ മുമ്പത്തേത് പോലെ ഉപയോഗിക്കാൻ സാധ്യതയുണ്ട്.

  • 6.30 ലക്ഷം രൂപ മുതൽ പ്രതീക്ഷിക്കുന്നു (എക്സ്-ഷോറൂം).

നിസാൻ മാഗ്‌നൈറ്റിന് അതിൻ്റെ ആദ്യത്തെ പ്രധാന അപ്‌ഡേറ്റ് ഒക്ടോബർ 4 ന് ലഭിക്കാൻ ഒരുങ്ങുകയാണ്, കൂടാതെ ഞങ്ങൾ അപ്‌ഡേറ്റ് ചെയ്ത SUVയുടെ ലോഞ്ചിനോട് അടുക്കുമ്പോൾ വാഹന നിർമ്മാതാവ് പുതിയ ടീസറുകൾ പുറത്തിറക്കാൻ തുടങ്ങിയിരിക്കുന്നു. മുൻ ടീസറിൽ നിസ്സാൻ SUVയുടെ പുതിയ അലോയ് വീൽ ഡിസൈൻ പ്രദർശിപ്പിച്ചിരുന്നു, അതേസമയം ഏറ്റവും പുതിയത് ഗ്രില്ലിൻ്റെയും പുതുക്കിയ ടെയിൽ ലൈറ്റുകളുടെയും ഒരു ദൃശ്യം പ്രദാനം ചെയ്യുന്നു.

ടീസറിൽ എന്താണ് കാണാനാകുന്നത്?

September 25, 2024

പുതിയ വീഡിയോ ക്ലിപ്പ് നിസാൻ മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിലെ ഗ്രിൽ ഡിസൈനിൻ്റെ ഒരു ദൃശ്യം ഞങ്ങൾക്ക് നൽകി, അതിൻ്റെ ഔട്ട്‌ഗോയിംഗ് പതിപ്പിന് സമാനമാണിത് . എന്നിരുന്നാലും, മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിൻ്റെ മുമ്പ് ലഭിച്ച ചിത്രം ഇതിന് വലിയ ഗ്രിൽ ഉണ്ടായേക്കാമെന്ന സൂചന നല്കുന്നതാണ് . 2024-ലെ മാഗ്‌നൈറ്റിൻ്റെ ടെയിൽ ലൈറ്റുകളും ഞങ്ങൾ കാണാനിടയായി, അതും സമാനതയുള്ളതും എന്നാൽ പരിഷ്‌ക്കരിച്ച ആന്തരിക LED ലൈറ്റിംഗ് ഘടകങ്ങളുള്ളതുമാണ്.

2024 Nissan Magnite alloy wheels teased

മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിൻ്റെ മുൻ ടീസറും 6-സ്‌പോക്ക് ഡ്യുവൽ ടോൺ അലോയ് വീലുകൾ ഡിസൈൻ ഉണ്ടായേക്കാമെന്ന് സ്ഥിരീകരിച്ചു. മാഗ്‌നൈറ്റിൻ്റെ നിലവിലുള്ള പതിപ്പിൽ കാണുന്ന വലുപ്പം 16 ഇഞ്ചിൽ തന്നെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും.

പ്രതീക്ഷിക്കുന്ന മറ്റ് മാറ്റങ്ങൾ

2024 Nissan Magnite alloy wheels teased

ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റ് ഫെസിലിറ്റിയിൽ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത മാഗ്‌നൈറ്റും ഭാഗികമായി കാണപ്പെട്ടു, ഇത് ആകർഷണം വർദ്ധിപ്പിപ്പിക്കുന്ന   പരിഷ്‌ക്കരണങ്ങൾ ഉണ്ടാകാമെന്ന സൂചന നല്കുന്നു. സ്പൈ ചിത്രങ്ങളിലുള്ള മോഡലിൽ ട്വീക്ക് ചെയ്ത ഫ്രണ്ട് ബമ്പറും പുനർരൂപകൽപ്പന ചെയ്ത ഹെഡ്‌ലൈറ്റ് ഹൗസിംഗുകളും ഉണ്ടായിരുന്നു.

ഇതും പരിശോധിക്കൂ: ടാറ്റ നെക്‌സോൺ CNGയുടെ ഓരോ വേരിയൻ്റും വാഗ്ദാനം ചെയ്യുന്നത് ഇതാണ്

ഇൻ്റീരിയറും പ്രതീക്ഷിക്കുന്ന സവിശേഷതകൾ

2024 Nissan Magnite teased for the first time

2024 മാഗ്‌നൈറ്റിൻ്റെ ക്യാബിനിലെ മാറ്റങ്ങൾ നിസ്സാൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പുതിയ ട്രിമ്മുകളും അപ്‌ഡേറ്റ് ചെയ്ത സീറ്റ് അപ്‌ഹോൾസ്റ്ററിയും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഫെയ്‌സ്‌ലിഫ്റ്റ് ചെയ്‌ത മാഗ്‌നൈറ്റിന് വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും സിംഗിൾ-പെയ്ൻ സൺറൂഫും പോലുള്ള സവിശേഷതകളും ഉണ്ടാകാം. 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ (നിലവിലെ സ്‌പെക്ക് മോഡലിൻ്റെ ഗെസ എഡിഷനിൽ നൽകിയിരിക്കുന്നത്), 7 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് ഫോൺ ചാർജർ തുടങ്ങിയ ഫീച്ചറുകൾ നിലനിർത്താൻ സാധ്യതയുണ്ട്.

സുരക്ഷാ പരിഗണനകളിൽ, ഇതിന് ആറ് എയർബാഗുകൾ (സ്റ്റാൻഡേർഡ് ആയി) ലഭിച്ചേക്കാം, അതേസമയം 360-ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ എന്നിവ നിലനിർത്തുന്നതാണ്.

മുൻപത്തേതിന് സമാനമായ എഞ്ചിൻ ചോയ്‌സുകൾ

നിലവിലെ സ്‌പെക്ക് മോഡലിൽ വാഗ്ദാനം ചെയ്യുന്ന അതേ എഞ്ചിൻ ഓപ്ഷനുകൾ മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം നിസ്സാൻ നിലനിർത്തും. ഓപ്ഷനുകളിൽ ഇവ ഉൾപ്പെടുന്നു:

എഞ്ചിൻ 

1-ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ    

1 ലിറ്റർ ടർബോ പെട്രോൾ  

പവർ 

72 PS

100 PS

ടോർക്ക് 

96 Nm

Up to 160 Nm

ട്രാൻസ്മിഷൻ 

5-speed MT, 5-speed AMT

5-speed MT, CVT

പ്രതീക്ഷിക്കുന്ന വിലയും മത്സരവും

നിസാൻ മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിന് 6.30 ലക്ഷം രൂപ മുതൽ (എക്‌സ് ഷോറൂം) വില നൽകാം. റഫറൻസിനായി മനസ്സിലാക്കൂ, നിലവിലെ പതിപ്പിന് 6 ലക്ഷം രൂപ മുതൽ 11.27 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം പാൻ-ഇന്ത്യ) വില. റെനോ കിഗർ, ടാറ്റ നെക്സോൺ, മാരുതി ബ്രെസ്സ , ഹ്യുണ്ടായ് വെന്യൂ, മഹിന്ദ്ര XUV 3XO എന്നിവയ്‌ക്കൊപ്പം ഇത് കിടപിടിക്കുന്നത് തുടരും, കൂടാതെ വരാനിരിക്കുന്ന സ്‌കോഡ കൈലാക്കിനും എതിരാളിയായിരിക്കും . മാരുതി ഫ്രോങ്‌സ്, ടൊയോട്ട അർബൻ ക്രൂയിസർ ടെയ്‌സർ എന്നീ സബ്-4 മീറ്റർ ക്രോസ്ഓവറുകളുടെ എതിരാളി കൂടിയാണ് മാഗ്നൈറ്റ്.

ഓട്ടോമോട്ടീവ് ലോകത്ത് നിന്ന് തൽക്ഷണ അപ്‌ഡേറ്റുകൾ ലഭിക്കാൻ കാർദേഖോ വാട്സ്ആപ്  ചാനൽ ഫോളോ ചെയ്യുക.

കൂടുതൽ വായിക്കൂ: നിസ്സാൻ മാഗ്നൈറ്റ് AMT

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment on Nissan മാഗ്നൈറ്റ്

Read Full News

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • ഫോർഡ് എൻഡവർ
    ഫോർഡ് എൻഡവർ
    Rs.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: മാർ്ച്, 2025
  • മഹേന്ദ്ര ബോലറോ 2024
    മഹേന്ദ്ര ബോലറോ 2024
    Rs.10 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: dec 2024
  • ടാടാ സിയറ
    ടാടാ സിയറ
    Rs.25 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: aug 2025
  • ബിഎംഡബ്യു എക്സ്6
    ബിഎംഡബ്യു എക്സ്6
    Rs.1.39 - 1.49 സിആർകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: dec 2024
  • റെനോ ഡസ്റ്റർ 2025
    റെനോ ഡസ്റ്റർ 2025
    Rs.10 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ഒക്ോബർ, 2025
×
We need your നഗരം to customize your experience