2016 ഓട്ടോ എക്‌സ്പോയിൽ അവതരിപ്പിക്കാൻ ടൊയോറ്റ ഇന്നോവയുടെ അടുത്ത തലമുറ ഒരുങ്ങുന്നു
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 22 Views
- 3 അഭിപ്രായങ്ങൾ
- ഒരു അഭിപ്രായം എഴുതുക
ഇന്തൊനേഷ്യൻ മാർകറ്റിലൂടെ പുതിയ ടൊയോറ്റ ഇന്നോവ ലോകത്തിനു മുൻപിൽ അരങ്ങേറിയിരുന്നു. പുതിയ തലമുറ വാഹനം പുതുമയാർന്ന എക്‌സ്റ്റീരിയറും പുത്തൻ ഇന്റീരിയർ ഡിസൈനുമായി കാഴ്‌ചയിൽ മനോഹരമാണ്, പോരാത്തതിന് എഞ്ചിനുകളും പുതിയതാണ്. നിലവിൽ ഇന്ത്യൻ വിപണിയിലുള്ള വാഹനം കാഴ്‌ചയിൽ പഴയതായി, പുതിയ വേർഷൻ ഇറങ്ങുന്നതിന് വേണ്ടി ജനങ്ങൾ കാത്തിരിക്കുകയാണ്. 2016 ഇന്നോവ എം പി വി വരുന്ന ഓട്ടോ എക്‌സ്പോ 2016 ൽ അവതരിപ്പിച്ച് 2016 അവസാനത്തോടെ വിപണിയിലെത്തിക്കാനാവും കമ്പനി ശ്രമിക്കുക.
വലിയ ഷഡ്ഭുജത്തിലുള്ള എയർ ഡാമും എൽ ഇ ഡി പ്രൊജക്‌ടർ ടൈപ് ഹെഡ് ലാംപുകളും പിന്നെ ഡ്വൽ സ്ലാറ്റ് ക്രോം ഗ്രില്ല് എന്നിവ ചേരുന്നതാണ് മുൻവശം. നിലവിലെ മോഡലിനെക്കാൾ വ്യത്യസ്തമായി മുൻവശത്തിന് അൽപം അഗ്ഗ്രസ്സീവ് ലുക്കാണ്. 16-17 ഇഞ്ച് അലോയ് വീലുകളും ബുമറാങ്ങിന്റെ ഷേപിലുള്ള ടെയിൽ ലാംപുകളുമാണ് വാഹനത്തിന്റെ എക്‌സ്റ്റീരിയറിന്റെ മറ്റ് സവിശേഷതകൾ.
ഇന്റീരിയറിലും ടൊയോറ്റ ഇന്നോവ 2016 ൽ കാര്യമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്, പഴയതിനെക്കാൾ അൽപം കൂടി ഉയർന്ന പ്രീമിയം അനുഭൂതിയാണ് പുതിയ ഇന്നോവയുടെ ഇന്റീരിയറിൽ. തടിയിൽ തീർത്ത ഡാഷ്ബോർഡിൽ പുത്തൻ ഇൻസ്‌ട്രുമെന്റ് ക്ലസ്റ്ററും ഒപ്പം സ്മാർട്ട് ഫോൺ, മിരകാസ്റ്റ്, ഡി എൽ എൻ എ, എച്ച് ഡി എം ഐ കണക്‌ടിവിറ്റി എയർ ജെസ്റ്റർ, വെബ് ബ്രൗസർ തുടങ്ങിയവ സംയോജിപ്പിച്ചിട്ടുള്ള 8 - ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും ആറ്റങ്ങിയിരിക്കുന്നു. ഓട്ടോമാറ്റിക് പവർ വിൻഡോകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇല്ലുമിനേഷൻ ലാംപുകൾ എന്നിവയാണ് മറ്റ് പ്രത്യേകതകൾ.
ബോണറ്റിനുള്ളിൽ ടൊയോറ്റ ഇന്നോവോയ്‌ക്കുള്ളത് 342 എൻ എം പരമാവധി ടോർക്കും 149 പി എസ് പരമാവധി പവറും പുറന്തള്ളുന്ന പുതിയ 2.4 ലിറ്റർ 2 ജി ഡി എഫ് ടി വി 4 - സിലിണ്ടർ ഇൻലൈൻ എഞ്ചിനായിരിക്കും. വേരിയന്റിനനുസരിച്ച് 5 - സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായൊ 6 - സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായൊ സംയോജിപ്പിച്ചായിരിക്കും എഞ്ചിനുകൾ എത്തുക.