മഹീന്ദ്ര വാങ്ങുന്ന മിക്കവരുടെ 2023 ജനുവരിയിൽ ഒരു ഡീസൽ പവർട്രെയിൻ ആണ് തിരഞ്ഞെടുത്തത്
XUV300-ന്റെ ഡീസൽ പവർട്രെയിൻ വളരെ ചെറിയ മാർജിനിൽ ആണെങ്കിൽ പോലും വിൽപ്പനയുടെ അളവിൽ പെട്രോളിനെ തോൽപ്പിക്കുന്നുണ്ട്
മഹീന്ദ്ര തങ്ങളുടെ SUV-കൾക്ക് പേരുകേട്ടതാണ്, അവ എങ്ങനെയുണ്ട്, റോഡിലും ഓഫ് റോഡിലും അവക്ക് എന്തൊക്കെ ചെയ്യാൻ കഴിയും, ഈ ജനപ്രീതി വിൽപ്പന നിലനിർത്താൻ എപ്പോഴും കാർ നിർമാതാക്കളെ സഹായിച്ചിട്ടുണ്ട്. മഹീന്ദ്ര തങ്ങളുടെ SUV-കളിൽ പെട്രോൾ, ഡീസൽ പവർട്രെയിൻ ഓപ്ഷനുകൾ നൽകുന്നു, ചില ജനപ്രിയ മഹീന്ദ്ര SUV-കളുടെ 2023 ജനുവരി മാസത്തിലെ പെട്രോൾ-ഡീസൽ വിൽപ്പന വിഭജനം നമുക്കിവിടെ പരിശോധിക്കാം:
ഥാർ
പവർട്രെയിൻ |
ജനുവരി 2022 |
ജനുവരി 2023 |
പെട്രോൾ |
1,177 |
334 |
ഡീസൽ |
3,471 |
4,076 |
ഇപ്പോൾ കുറച്ചുകാലമായി ഥാറിന്റെ പെട്രോൾ വേരിയന്റുകളുടെ വിൽപ്പന കുറഞ്ഞുവരികയാണ്, മാത്രമല്ല വാങ്ങുന്നവർ ഡീസൽ-പവറിലുള്ള ഥാർ വാങ്ങുന്നതിലേക്കാണ് കൂടുതൽ ചായ്‌വ് കാണിക്കുന്നത്. 2023 ജനുവരിയിൽ, ലൈഫ്‌സ്‌റ്റൈൽ SUV-യുടെ ഡീസൽ വേരിയന്റുകൾ 4,000 യൂണിറ്റ് വിൽപ്പന നടന്നുകഴിഞ്ഞു, അതേസമയം ഇതിന്റെ പെട്രോൾ വേരിയന്റ് ഇപ്പോഴും 300-ന് താഴെയായി നിൽക്കുകയാണ്.
പവർട്രെയിൻ |
ജനുവരി 2022 |
ജനുവരി 2023 |
പെട്രോൾ |
24.4% |
7.6% |
ഡീസൽ |
74.6% |
92.4% |
ഇതും കാണുക: പുതിയ ഡിസൈൻ മാറ്റങ്ങൾ അവതരിപ്പിച്ച് 5 ഡോർ മഹീന്ദ്ര ഥാർ വീണ്ടുമെത്തുന്നു
ഒരു വർഷത്തിനുള്ളിൽ, പെട്രോൾ വേരിയന്റുകളുടെ വിൽപ്പന 24 ശതമാനത്തിൽ നിന്ന് എട്ട് ശതമാനത്തിനു താഴേക്ക് ചുരുങ്ങി, അതേസമയം ഡീസൽ വേരിയന്റുകളുടെ വിൽപ്പന 92 ശതമാനത്തിനു മുകളിലേക്ക് കുതിച്ചു.
XUV700
പവർട്രെയിൻ |
ജനുവരി 2022 |
ജനുവരി 2023 |
പെട്രോൾ |
1,956 |
1,375 |
ഡീസൽ |
2,163 |
4,412 |
ഡീസൽ XUV700-ലും ജനപ്രീതിയാർജ്ജിച്ചതാണ്, മാത്രവുമല്ല കുറച്ചുകാലമായി അതങ്ങനെ തുടരുന്നു. ഇതിന്റെ പെട്രോൾ വേരിയന്റുകളുടെ വിൽപ്പന 600 യൂണിറ്റിനടുത്തായി ഇടിഞ്ഞപ്പോൾ, അതിന്റെ ഡീസൽ വേരിയന്റുകളുടെ വിൽപ്പന ഇരട്ടിയാവുകയും 4,000 യൂണിറ്റ്-വിൽപ്പന മറികടക്കുകയും ചെയ്തു.
പവർട്രെയിൻ |
ജനുവരി 2022 |
ജനുവരി 2023 |
പെട്രോൾ |
47.5% |
23.8% |
ഡീസൽ |
52.5% |
76.2% |
ഇതും വായിക്കുക: മഹീന്ദ്ര സ്‌കോർപിയോ ക്ലാസിക്കിനും XUV700-നും 65,000 രൂപ വരെ കൂടുതൽ പണം നൽകാൻ തയ്യാറാകൂ
2022 ജനുവരിയിൽ, XUV700-ന്റെ പെട്രോൾ, ഡീസൽ വേരിയന്റുകളിൽ സമാനമായ വിൽപ്പന കണക്കുകളായിരുന്നു കണ്ടിരുന്നത്. എന്നാൽ 2023 ജനുവരിയായപ്പോഴേക്കും ഡീസൽ വേരിയന്റുകളുടെ വിൽപ്പന പെട്രോളിന്റെ മൂന്നിരട്ടിയിലധികമായി മാറിയിരുന്നു, അഥവാ 76 ശതമാനത്തിലധികം വിഹിതം.
XUV300
പവർട്രെയിൻ |
ജനുവരി 2022 |
ജനുവരി 2023 |
പെട്രോൾ |
2,415 |
2,533 |
ഡീസൽ |
2,135 |
2,549 |
വിശേഷിച്ചും പെട്രോൾ-ഡീസൽ വിഭജനത്തിന്റെ കാര്യത്തിൽ XUV300-ന്റെ വിൽപ്പന ബാലൻസ് ചെയ്തതാണ്. 2022 ജനുവരിയിൽ, SUV-യുടെ പെട്രോൾ വേരിയന്റുകളിൽ കൂടുതൽ വിൽപ്പനയുണ്ടായിരുന്നു, എന്നാൽ 2023 ജനുവരി ആയപ്പോൾ, ചെറിയ മാർജിനിൽ ആണെങ്കിൽ പോലും ഡീസൽ വേരിയന്റുകൾ മുന്നിലെത്തി.
പവർട്രെയിൻ |
ജനുവരി 2022 |
ജനുവരി 2023 |
പെട്രോൾ |
53% |
49.9% |
ഡീസൽ |
47% |
50.1% |
ഇതും കാണുക: ഫോർമുല E പ്രേമികൾക്കായുള്ള ഒരു മഹീന്ദ്ര XUV400 EV കാണൂ
മുകളിലുള്ള ടേബിളിൽ കാണാവുന്നത് പോലെ, XUV300-ലെ പെട്രോൾ, ഡീസൽ വേരിയന്റുകളുടെ വിൽപ്പന കണക്കുകൾ 2022 ജനുവരിയിൽ അടുത്തടുത്തായിരുന്നു, മാത്രമല്ല അവയിപ്പോൾ കൂടുതൽ അടുത്തായി മാറിയിരിക്കുന്നു. രണ്ട് പവർട്രെയിനുകളിലും 2023 ജനുവരിയിൽ ഏതാണ്ട് തുല്യമായ വിൽപ്പന വിഭജനമാണുള്ളത്.
സ്കോർപിയോ N, സ്കോർപിയോ ക്ലാസിക്
പവർട്രെയിൻ |
ജനുവരി 2022 |
ജനുവരി 2023 |
പെട്രോൾ |
0 |
654 |
ഡീസൽ |
3,026 |
8,061 |
ഇവിടെ താരതമ്യത്തിന്റെ കാര്യമില്ല, സ്കോർപിയോ റേഞ്ചിലെ ഡീസൽ വേരിയന്റുകൾ (ഇതിൽ സ്കോർപിയോ N, സ്കോർപിയോ ക്ലാസിക് എന്നിവ ഉൾപ്പെടുന്നു) പെട്രോളിനേക്കാൾ വളരെയധികം മുന്നിലാണുള്ളത്. 2022 ജനുവരിയിൽ നമുക്ക് സ്കോർപിയോ ക്ലാസിക് മാത്രമായിരുന്നു ഉണ്ടായിരുന്നത്, അതിൽ ഡീസൽ ഓപ്‌ഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഇതിന്റെ വിൽപ്പന 3,000 യൂണിറ്റുകളിൽ അൽപ്പം കൂടുതലായി ആണ് നടന്നത്, 2023 ജനുവരിയിൽ സ്‌കോർപിയോ N വന്നതിന് ശേഷവും പെട്രോൾ വേരിയന്റിന് 650-ലധികം യൂണിറ്റുകളുടെ വിൽപ്പന ഉണ്ടാക്കാനേ കഴിഞ്ഞുള്ളൂ, അതേസമയം ഡീസൽ വേരിയന്റുകൾ 8,000 യൂണിറ്റ് വിൽപ്പന കടന്നുകഴിഞ്ഞു.
പവർട്രെയിൻ |
ജനുവരി 2022 |
ജനുവരി 2023 |
പെട്രോൾ |
0 |
7.5% |
ഡീസൽ |
100% |
92.5% |
ഇതും വായിക്കുക: ഡീസൽ-ഓട്ടോമാറ്റിക് കോംബോ മാത്രമായുള്ള മഹീന്ദ്ര സ്കോർപിയോ N ദക്ഷിണാഫ്രിക്കയിൽ എത്തുന്നു
2023 ജനുവരിയിൽ, രണ്ട് മോഡലുകളിലെയും ആകെ വിൽപ്പനയുടെ 92 ശതമാനവും സ്കോർപിയോ റേഞ്ചിന്റെ ഡീസൽ വേരിയന്റുകൾ കൈവശപ്പെടുത്തി.
ഇതും വായിക്കുക: ഥാറിന് ശക്തമായ ഓഫ്-റോഡ് മത്സരം നൽകാൻ കഴിയുന്ന ഒരു ഇലക്ട്രിക് മഹീന്ദ്ര SUV കാണൂ
ഈ ജനപ്രിയ മഹീന്ദ്ര മോഡലുകളുടെ വിൽപ്പന കണക്കുകൾ ഇപ്രകാരമായിരുന്നു. മഹീന്ദ്ര വാഹനങ്ങൾ വാങ്ങുന്നവർ കാർ നിർമാതാക്കളുടെ പെട്രോൾ പവർട്രെയിനുകളേക്കാൾ ഡീസൽ പവർട്രെയിനുകളാണ് ഇഷ്ടപ്പെടുന്നതെന്ന് ഈ കണക്കുകളിൽ നിന്നും വളരെ വ്യക്തമാകുന്ന കാര്യമാണ്. നിങ്ങളുടെ മുൻഗണന ഏതിനാണെന്ന് ചുവടെയുള്ള അഭിപ്രായങ്ങളിൽ ഞങ്ങളെ അറിയിക്കുക.
ഇവിടെ കൂടുതൽ വായിക്കുക: മഹീന്ദ്ര ഥാർ ഡീസൽ