• English
  • Login / Register

Maruti Swift പഴയതും പുതിയതും: താരതമ്യം ചിത്രങ്ങളിലൂടെ!

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 20 Views
  • ഒരു അഭിപ്രായം എഴുതുക

ഈ ഗാലറിയിൽ, നാലാം തലമുറ സ്വിഫ്റ്റിന്റെ അകത്തും പുറത്തും പുതിയ ഡിസൈൻ ഘടകങ്ങൾ നിങ്ങൾക്ക് വിശദമായി കാണാം.

2024 Suzuki Swift vs Current Maruti Swift

  • 2024 സുസുക്കി സ്വിഫ്റ്റ് അതിന്റെ കൺസെപ്റ്റ് ഫോം അനാവരണം ചെയ്തതിന് തൊട്ടുപിന്നാലെ ജപ്പാനിൽ അതിന്റെ പ്രൊഡക്ഷൻ-സ്പെക്ക് അരങ്ങേറ്റം കുറിക്കുകയും.

  • അന്താരാഷ്ട്രതലത്തിൽ, ഇതിന് ഹൈബ്രിഡ്, ഓൾ-വീൽ ഡ്രൈവ് പവർട്രെയിൻ ഓപ്ഷനുകളുള്ള 1.2-ലിറ്റർ 3-സിലിണ്ടർ പെട്രോൾ എഞ്ചിൻ ലഭിക്കും.

  • 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, 6 എയർബാഗുകൾ, ADAS സാങ്കേതികവിദ്യ എന്നിവ പുതിയ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

  • 2024-ൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു, വില 6 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതൽ ആയിരിക്കും.

പുതിയ തലമുറ സുസുക്കി സ്വിഫ്റ്റ് ജപ്പാനിൽ ക്ലോസ് ടു പ്രൊഡക്ഷൻ കൺസെപ്റ്റ് ആയി അരങ്ങേറ്റം കുറിച്ചതിന് തൊട്ടുപിന്നാലെ ഔദ്യോഗികമായി പുറത്തിറക്കുകയും ചെയ്തിരുന്നു. സുസുക്കി അടുത്തിടെ പവർട്രെയിൻ വിശദാംശങ്ങളും അതിന്റെ ന്യൂ-ജെൻ കോംപാക്റ്റ് ഹാച്ച്ബാക്കിന്റെ അപ്‌ഡേറ്റ് ചെയ്ത സവിശേഷതകളും വെളിപ്പെടുത്തി. ഇന്ത്യ-സ്പെക് മോഡലിന് വ്യത്യാസങ്ങളുണ്ടെങ്കിലും, ജപ്പാൻ-സ്പെക് ഹാച്ച്ബാക്കിന്റെ ഭൂരിഭാഗവും നമ്മുടെ കൈകളിലും എത്തുന്നുണ്ട്. നിലവിൽ ഇവിടെ വിൽക്കുന്ന ഔട്ട്‌ഗോയിംഗ് മോഡലിനെ അപേക്ഷിച്ച് അതിന്റെ എല്ലാ മാറ്റങ്ങളും താരതമ്യം ചെയ്ത് കണ്ടെത്താം:

ഫ്രണ്ട്

2024 Suzuki Swift Front

Maruti Swift Front

മൊത്തത്തിലുള്ള ഫേഷ്യ ഇപ്പോൾ പരിചിതമായത് തന്നെയാണെങ്കിലും, ഗ്രിൽ ട്വീക്ക് ചെയ്തിട്ടുണ്ട്. ഇതിന് കൂടുതൽ വൃത്താകൃതിയിലുള്ള ഡിസൈൻ, ഒരു പുതിയ ഹണി കോംബ് പാറ്റേൺ, താഴെ പകുതിയിൽ U- ആകൃതിയിലുള്ള ക്രോം സ്ട്രിപ്പ് എന്നിവയുണ്ട്. സുസുക്കി ലോഗോ ഇപ്പോൾ ബോണറ്റിൽ സ്ഥാപിച്ചിരിക്കുന്നു.

2024 Suzuki Swift Headlamp and Bumper

Maruti Swift Headlamps and Bumper

L-ആകൃതിയിലുള്ള DRL-കൾ ഉപയോഗിച്ച് ഹെഡ്‌ലൈറ്റുകൾ നവീകരിച്ചു, LED ഫോഗ് ലാമ്പുകൾക്കുള്ള പുതിയ ഹൗസിംഗും  ചുവടെ ഒരു ക്രോം സ്ട്രിപ്പും ഉപയോഗിച്ച് ബമ്പർ ഡിസൈൻ പൂർണ്ണമായും മാറ്റിയിരിക്കുന്നു.

വശങ്ങൾ

2024 Suzuki Swift Side

Maruti Swift Side

സ്വിഫ്റ്റിന്റെ മൊത്തത്തിലുള്ള സിലൗറ്റ് ഇപ്പോഴും ഒരുപോലെയുള്ളതാണ്, എന്നാൽ പിൻവശത്തെ ഡോർ ഹാൻഡിലുകൾ ഇപ്പോൾ സി-പില്ലറിന് പകരം ഡോറിൽ ഘടിപ്പിച്ചിരിക്കുന്നു,ഇത്       ഇന്ത്യ-സ്പെക്ക് പതിപ്പിനു സമാനമാണെന്ന് കാണാം.

2024 Suzuki Swift Alloy Wheels

Maruti Swift Alloy Wheels

കൂടാതെ, 2024 പതിപ്പിന് പുതിയ സ്റ്റൈലിഷ് ഡ്യുവൽ-ടോൺ അലോയ് വീലുകളും  ലഭിക്കുന്നു.

റിയർ

2024 Suzuki Swift Rear

Maruti Swift Rear

പിൻ ഭാഗത്തെ മാറ്റങ്ങൾ സൂക്ഷ്മവും എന്നാൽ സമഗ്രവുമാണ്. ടെയിൽ ലാമ്പുകളും ബൂട്ട് ലിപ്പും കൃത്യതയുള്ള രൂപത്തിനായി  പുനർനിർമ്മിച്ചിട്ടുണ്ട്. എന്നിരുന്നാലും, ബമ്പർ പുതിയതാണ്. ഇന്ത്യ-സ്പെക് പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ, 2024 സുസുക്കി സ്വിഫ്റ്റ് കറുപ്പും ക്രോം ബമ്പറുമായാണ് വരുന്നത്, അതിൽ മിനുസമാർന്ന പ്രതിഫലന പാനലുകളും 

 ഉൾപ്പെടുത്തിയിരിക്കുന്നു .

ഇതും കാണൂ: 2024 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ ടെസ്റ്റിംഗിടെ കണ്ടെത്തി, പുതിയ ഡിസൈൻ വിശദാംശങ്ങൾ

ഡാഷ്ബോർഡ്

2024 Suzuki Swift Dashboard

Maruti Swift Dashboard

ഡാഷ്‌ബോർഡും മാറ്റിയിട്ടുണ്ട്, മാരുതി ബലേനോ, ഫ്രോങ്‌ക്‌സ് അല്ലെങ്കിൽ ഗ്രാൻഡ് വിറ്റാര എന്നിവയിൽ നിങ്ങൾക്ക് ലഭിക്കുന്നത് പോലുള്ള ഡാഷ് ബോർഡാണ് ഇപ്പോൾ ഉള്ളത്. ബ്ലാക്ക് ആൻഡ് വൈറ്റ് ഡ്യുവൽ ടോൺ ഷേഡിലാണ് ഇത് വരുന്നത്. കാലാവസ്ഥാ നിയന്ത്രണ പാനൽ ഇപ്പോൾ മറ്റ് മാരുതി  മോഡലുകൾക്ക് സമാനമാണ്, AC വെന്റുകൾ  വൃത്താകൃതിയിലല്ല.

2024 Suzuki Swift Touchscreen

Maruti Swift Touchscreen

മധ്യഭാഗത്ത്, ഈ പുതിയ ഡാഷ്‌ബോർഡിൽ നിലവിലെ സ്വിഫ്റ്റിലെ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായി താരതമ്യപ്പെടുത്തുമ്പോൾ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ്  വന്നിരിക്കുന്നത്.

മുൻഭാഗത്തെ സീറ്റുകൾ

2024 Suzuki Swift Front Seats

Maruti Swift Front Seats

2024 സ്വിഫ്റ്റ് പുതിയ ഡിസൈൻ പാറ്റേണോട് കൂടിയ കറുത്ത സെമി-ലെതർ സീറ്റുകളുമായാണ് വരുന്നത്. ഈ സീറ്റുകൾക്ക് യാത്രക്കാരെ പിന്തുണയ്ക്കുന്നതിനായി വലിയ ഉപരിതലവും ഉണ്ട്.

നാലാം തലമുറ സുസുക്കി സ്വിഫ്റ്റിന്റെ വിശദമായ സ്പെസിഫിക്കേഷനുകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇതിന് ഒരു പുതിയ പെട്രോൾ എഞ്ചിൻ ലഭിക്കുമെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു.

ലോഞ്ച് ടൈംലൈൻ

2024 Suzuki Swift Front

പുതിയ തലമുറ മാരുതി സ്വിഫ്റ്റ് അതിന്റെ ആഗോള വിപണിയിൽ അരങ്ങേറ്റം കഴിഞ്ഞ് അധികം താമസിയാതെ ഇന്ത്യൻ തീരങ്ങളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു, ഒരുപക്ഷേ 2024 ന്റെ ആദ്യ പകുതിയിൽ തന്നെ ഇത് വിപണിയിലെത്താം . ഹ്യുണ്ടായ് ഗ്രാൻഡ് i10 നിയോസിന് കിട പിടിക്കുന്നതാണ് ഇത്.

കൂടുതൽ വായിക്കുക: സ്വിഫ്റ്റ് AMT

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment on Maruti സ്വിഫ്റ്റ് 2021-2024

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് ഹാച്ച്ബാക്ക് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • Kia Syros
    Kia Syros
    Rs.6 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: മാർ്ച്, 2025
  • ബിവൈഡി seagull
    ബിവൈഡി seagull
    Rs.10 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • ലെക്സസ് lbx
    ലെക്സസ് lbx
    Rs.45 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: dec 2024
  • എംജി 3
    എംജി 3
    Rs.6 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ഫെബരുവരി, 2025
  • നിസ്സാൻ ലീഫ്
    നിസ്സാൻ ലീഫ്
    Rs.30 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ഫെബരുവരി, 2025
×
We need your നഗരം to customize your experience