• English
  • Login / Register

2024 Maruti Swift ഇന്ത്യയിൽ ടെസ്റ്റിംഗിനിടെ കണ്ടെത്തി; പുതിയ ഡിസൈൻ വിശദാംശങ്ങൾ നോക്കാം!

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 19 Views
  • ഒരു അഭിപ്രായം എഴുതുക

സമഗ്രമായ ഡിസൈൻ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന കൺസെപ്റ്റ് രൂപത്തിൽ നാലാം തലമുറ മാരുതി സ്വിഫ്റ്റ് പ്രിവ്യൂ ചെയ്തു.

2024 Maruti Swift Front

  • പുതിയ മാരുതി സ്വിഫ്റ്റിന് വൃത്താകൃതിയിലുള്ള ഒരു പുതിയ ഗ്രിൽ ഡിസൈൻ

  • LED ഫോഗ് ലാമ്പുകൾ ഉൾപ്പെടെയുള്ള എല്ലാ LED ഹെഡ്‌ലൈറ്റ് സജ്ജീകരണങ്ങളും അവതരിപ്പിക്കാനായി.

  • ഹാച്ച്ബാക്കിന്റെ ടെസ്റ്റ് മ്യൂൾ ബ്ലൈൻഡ്-സ്പോട്ട് ഡിറ്റക്ഷൻ ഫീച്ചറോടെയാണ് വരുന്നത്.

  • മാരുതി ബലേനോ, ഫ്രോങ്ക്സ് എന്നിവയ്ക്ക് സമാനമായ ഇന്റീരിയറുകൾ അവതരിപ്പിക്കാൻ സാധ്യത.

  • സമാനമായ 1.2 ലിറ്റർ പെട്രോൾ എഞ്ചിന്റെ അപ്‌ഡേറ്റ് ചെയ്ത പതിപ്പ് ഇന്ത്യയിൽ അവതരിപ്പിക്കും.

  • 2024ന്റെ തുടക്കത്തിൽ ലോഞ്ച് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

ജപ്പാൻ മൊബിലിറ്റി ഷോ 2023-ൽ ഇത്തരമൊരു കൺസെപ്റ്റിനു  അരങ്ങേറ്റം കുറിച്ചതിന് ഏതാനും ദിവസങ്ങൾക്ക് ശേഷം, നാലാം തലമുറ മാരുതി സ്വിഫ്റ്റിന്റെ ടെസ്റ്റ് മ്യൂൾ മറച്ച രീതിയിൽ ഇന്ത്യയിൽ കണ്ടെത്തിയിരുന്നു. ഇന്ത്യ-സ്പെക് 2024 സ്വിഫ്റ്റിന്റെ പുതിയ സ്പൈ ഷോട്ടുകൾ ജപ്പാനിൽ പ്രദർശിപ്പിച്ചിരിക്കുന്ന പ്രൊഡക്ഷൻ-റെഡി കൺസെപ്‌റ്റിനോട് സാമ്യമുള്ള പുതിയ ഡിസൈനാണ്. കൂടുതൽ വിവരങ്ങൾക്കായി ഈ സ്പൈ ഷോട്ടുകൾ നമുക്ക് സൂക്ഷ്മമായി പരിശോധിക്കാം.

പുതിയ ഗ്രില്ലും & ലൈട്ടിംഗ് ക്രമീകരണങ്ങളും   

2024 Maruti Swift Front

ഈ ന്യൂ ജൻ മാരുതി സ്വിഫ്റ്റിന് വൃത്താകൃതിയിലുള്ള ഗ്രില്ലും LED ഫോഗ് ലൈറ്റുകൾ ഉൾപ്പെടെ അപ്‌ഡേറ്റ് ചെയ്ത എല്ലാ LED ഹെഡ്‌ലൈറ്റ് സജ്ജീകരണങ്ങളും ഉണ്ട്. ഫ്രണ്ട് ബമ്പർ മറച്ചു വച്ച നിലയിലാണെങ്കിലും, ഡിസൈനിൽ ചില മാറ്റങ്ങൾ വരുത്തിയതായി  തോന്നുന്നു.

  • ഉപയോഗിച്ച കാർ മൂല്യനിർണ്ണയം

  • നിങ്ങളുടെ തീർപ്പാക്കാത്ത ചലാൻ കാർദേഖോ വഴി അടയ്ക്കൂ

2024 Maruti Swift Rear

പ്രൊഫൈൽ പരിഗണിക്കുമ്പോൾ വരുമ്പോൾ, ഇത് നിലവിലെ തലമുറയിലെ സ്വിഫ്റ്റിനോട് സാമ്യമുള്ളതാണ് എന്ന് മനസ്സിലാക്കാം, എന്നാൽ സ്പൈ ഷോട്ടുകളിലൂടെ ഒരു പുതിയ സെറ്റ് ബ്ലാക്ക്-ഔട്ട് അലോയ് വീലുകൾ കാണാവുന്നതാണ്. നിലവിലുള്ള സ്വിഫ്റ്റിൽ നിന്ന് വ്യത്യസ്തമായി സി-പില്ലറിൽ സ്ഥാപിച്ചിരിക്കുന്ന പിൻവശത്തെ ഡോർ ഹാൻഡിൽ പ്ലേസ്‌മെന്റാണ് ശ്രദ്ധേയമായ ഒരു മാറ്റം. പിൻഭാഗത്ത്, പുതുക്കിയ ടെയിൽഗേറ്റും പിൻ ബമ്പറും സഹിതം പുനർരൂപകൽപ്പന ചെയ്ത LED ടെയിൽലാമ്പുകൾ പുതിയ സ്വിഫ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഇതും പരിശോധിക്കൂ: 20 ലക്ഷം രൂപയിൽ താഴെ വിലയുള്ള 5 CNG SUVകൾ

 ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ ഫീച്ചറും

2024 Maruti Swift ORVM

നിലവിൽ ഇന്ത്യയിലെ മാരുതി കാറുകളൊന്നും ബ്ലൈൻഡ് സ്‌പോട്ട് ഡിറ്റക്ഷൻ ഫീച്ചർ വാഗ്ദാനം ചെയ്യുന്നില്ലെങ്കിലും, നാലാം തലമുറ ഇന്ത്യ-സ്പെക്ക് മാരുതി സ്വിഫ്റ്റ് ഇത് ആദ്യമായി കൊണ്ടുവന്നേക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. മുകളിലെ സ്പൈ ഷോട്ടിൽ നിന്നും, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ സജ്ജീകരിച്ചിരിക്കുന്ന ORVM-കൾ നിങ്ങൾക്ക് വ്യക്തമായി കാണാൻ കഴിയും.

ഉൾഭാഗത്തെ മാറ്റങ്ങൾ

2024 Maruti Swift Infotianment spy shot

പ്രൊഡക്ഷൻ-സ്പെക്ക് 2024 മാരുതി സ്വിഫ്റ്റിന്റെ ഇന്റീരിയർ വിശദമായി പരിശോധിച്ചിട്ടില്ലെങ്കിലും, ജപ്പാൻ-സ്പെക്ക് സ്വിഫ്റ്റ് കൺസെപ്റ്റിൽ കണ്ടതിന് സമാനമായ ഒരു ഡാഷ്‌ബോർഡ് ലേഔട്ട് ഇതിന് ലഭിക്കാൻ സാധ്യതയുണ്ട്. മറ്റ് മാരുതി മോഡലുകളിൽ കാണുന്ന 9 ഇഞ്ച് യൂണിറ്റുകളോട് സാമ്യമുള്ള ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനുകളും ലഭ്യമായ സ്പൈ ഷോട്ടുകൾ വ്യക്തമാണെന്ന് പറയാം.

നാലാം തലമുറ മാരുതി സ്വിഫ്റ്റിന് പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, വയർലെസ് ചാർജിംഗ്, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സുരക്ഷാ കിറ്റിൽ 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഹിൽ ഹോൾഡ് അസിസ്റ്റ്, പിൻ പാർക്കിംഗ് ക്യാമറ എന്നിവയും  ഉൾപ്പെടുത്തിയേക്കാം.

ഇതും കാണൂ: ടാറ്റ പഞ്ച് EV വീണ്ടും കണ്ടെത്തിയിരിക്കുന്നു, എന്നാൽ ഒരു ബുദ്ധിപൂർവ്വമായ മാറ്റത്തിന്റെ വിശദാംശങ്ങളോടെ

പവർട്രെയിനിനെക്കുറിച്ച്?

ജപ്പാൻ മൊബിലിറ്റി ഷോയിൽ പ്രദർശിപ്പിച്ച 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിന്റെ അപ്‌ഡേറ്റ് ചെയ്ത പതിപ്പ് ഇന്ത്യ-സ്പെക് 2024 മാരുതി സ്വിഫ്റ്റ് അവതരിപ്പിക്കും, ഇത് താരതമ്യേനെ കൂടുതൽ ടോർക്ക് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ സ്വിഫ്റ്റിന്റെ 1.2-ലിറ്റർ, 4-സിലിണ്ടർ പെട്രോൾ യൂണിറ്റിന് (90PS/113Nm) 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനും 5-സ്പീഡ് AMT-നും ഇടയിയുള്ള ഒരു ചോയ്സ് ആണ് ലഭിക്കുന്നത്.

പ്രതീക്ഷിക്കുന്ന ലോഞ്ചും എതിരാളികളും

ഇന്ത്യയിൽ, നാലാം തലമുറ മാരുതി സ്വിഫ്റ്റ് 6 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. മാരുതി വാഗൺ ആർ, മാരുതി ഇഗ്‌നിസ് എന്നിവയുടെ ഒരു സ്‌പോർടി ബദലായും ഹ്യുണ്ടായ് ഗ്രാൻഡ് i10 നിയോസിന് എതിരാളിയായും ഇത് തുടരും.

ഇമേജ് ഉറവിടം

കൂടുതൽ വായിക്കൂ: സ്വിഫ്റ്റ് AMT

പ്രസിദ്ധീകരിച്ചത്
was this article helpful ?

Write your Comment on Maruti സ്വിഫ്റ്റ് 2021-2024

Read Full News

ട്രെൻഡിംഗ് ഹാച്ച്ബാക്ക് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience