Login or Register വേണ്ടി
Login

മൂന്നാം പാദത്തിൽ 1,019 കോടി രൂപയുടെ ലാഭം ഉണ്ടാക്കിക്കൊണ്ട് മാരുതി സുസുകി

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
13 Views

2015-16 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 1,019 രൂപയുടെ ലാഭം ഉണ്ടാക്കിക്കൊണ്ട് മാരുതി സുസുകി. 27.1 % വളർച്ച നേടിയെങ്കിലും ഈ ഇന്തൊ - ജാപ്പനീസ് വാഹന നിർമ്മാതാക്കൾ അവരുടെ ലക്ഷ്യമായ 1,300 കോടി രൂപ ലാഭം എന്ന നേട്ടത്തിന്‌ 311 കോടി രൂപ പിറകിലാണെന്നാണ്‌ വിദഗ്‌ദ്ധരുടെ പക്ഷം. ലക്ധ്യം നേടാൻ കഴിയാത്തതിനാൽ കമ്പനിയുടെ ഓഹരികൾക്ക് ഇന്ന് രാവിലെ 4% ഇടിവുണ്ടായി. പരസ്യത്തിലും ലോഞ്ചുകളിലും കൂടുതൽ പണം കമ്പനി വിനിയോഗിക്കാൻ തുടങ്ങിയ സമയത്താണ്‌ ഇതെല്ലാം നടക്കുന്നത്.

തുടർച്ചയായ ലോഞ്ചുകൾ മൂലം മാർക്കറ്റിങ്ങിന്‌ കൂടുതൽ പണം ഉപയോഗിക്കേണ്ടി വന്നതാണ്‌ ലാഭത്തിൽ കുറവുണ്ടാകാൻ കാരണം എന്ന്‌ മാരുതിയുടെ വാഗ്‌താക്കൾ പറഞ്ഞു. പരസ്യങ്ങൾക്കായി 70 കോടി രൂപയുടെ അധിക ചിലവാണ്‌ കമ്പനിക്കുണ്ടായത്, പ്രീമിയം ഹാച്ച്ബാക്ക് ബലീനൊ, വാഗൺ ആർ എ ജി എസ്, എർട്ടിഗയുടെ ഫേസ്‌ലിഫ്റ്റ് ചെയ്‌ത എഡിഷൻ എന്നിവയുടെ ലോഞ്ചിനു വേണ്ടിയായിരുന്നു പ്രധാന ചിലവുകൾ.

“ഈ പാദത്തിൽ ഇതിന്‌ പുറമ്നെ മറ്റൊരു കാരണം കൂടിയുണ്ട്, മറ്റീരിയലിന്റെ വിലയേക്കാൾ ഇൻവെന്ററിയുടെ കൺവേർഷൻ ചിലവ് കുറഞ്ഞതും കാരണമായിട്ടുണ്ടാകാം. 2015 ലെ സ്റ്റോക്ക് വിറ്റഴിക്കുകയായിരുന്നതിനാൽ 4,000 യൂണിറ്റുകൾ മാത്രമെ കഴിഞ്ഞ പാദത്തിൽ കണ്‌വേർട്ട് ചെയ്യുവാന കഴിഞ്ഞുള്ളു, സാധാരണ ഇത് 20,000 -25,000 യൂണിറ്റുകൾ ആയിരിക്കും. ലാഭ വിഹിതത്തെ ഇത് വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.” മാരുതി സുസുകിയുടെ ചീഫ് ഫൈനാൻസിങ്ങ് ഓഫീസർ അജയ് ഷേത്ത് പറഞ്ഞു.

ബലീനോയെപ്പോലെ ചില മികച്ച കാറുകൾ മാരുതി ലോഞ്ച് ചെയ്‌തിരുന്നു. മികച്ച വിൽപ്പനയുമായി ഇവയെല്ലാം അതത് സെഗ്‌മെന്റുകളിൽ മുന്നിൽ തന്നെയുണ്ട്. വിറ്റാറ ബ്രെസ്സ, സുസുകി ഇഗ്‌നൈസ്, ബലീനൊ ആർ എസ് എന്നിവയുമായി 2016 ഓട്ടോ എക്‌സ്പോ കീഴടക്കാൻ തന്നെയാണ്‌ മാരുതി ഒരുങ്ങുന്നത്.

Share via

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
ഫേസ്‌ലിഫ്റ്റ്
Rs.46.89 - 48.69 ലക്ഷം*
പുതിയ വേരിയന്റ്
പുതിയ വേരിയന്റ്
Rs.10 - 19.52 ലക്ഷം*
ഇലക്ട്രിക്ക്പുതിയ വേരിയന്റ്
Rs.17.49 - 22.24 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ