• English
  • Login / Register

2016 ഓട്ടോ എക്സ്പോയിൽ മാരുതി ഇഗ്നിസ് വരുന്നു

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

  • 20 Views
  • ഒരു അഭിപ്രായം എഴുതുക

നോയിഡയിൽ സംഘടിപ്പിക്കുന്ന വരാൻ പോകുന്ന 2016 ഓട്ടോ എക്സ്പോയിൽ എത്തിച്ചേരുന്നതിനായി മാരുതി ഇഗ്നിസ് എല്ലാം തയ്യാറാക്കിയിരിക്കുന്നു. ബലീനോ ആർ എസ്, വിറ്റാരാ ബ്രസ്സാ പോലുള്ള കാറുകളിലെ പുതിയ ടെക്നോളജികൾ പ്രദർശിപ്പിക്കുന്ന ഓട്ടോമൊബൈൽ ഇവന്റിലെ മാരുതിയുടെ ലൈനപ്പിന്റെ ഭാഗമാണ്‌ ഈ കാർ.

ഇഗ്നിസ് ആദ്യമായി അനാവരണം ചെയ്തത് ടോക്കിയോ മോട്ടോർ ഷോ 2015 ലായിരുന്നു അതോടൊപ്പം മഹീന്ദ്രയുടെ കെ യു വി 100 പോലുള്ളവയ്ക്കെതിരെ മത്സരിക്കുകയും ചെയ്തു. എക്സ്പോ​‍യിൽ ഇഗ്നിസിന്റെ ആശയം മാത്രം വെളിപ്പെടുത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്. ഈ വർഷം പിന്നീട് എപ്പോഴെങ്കിലും പ്രൊഡക്ഷൻ വാഹങ്ങൾ ലോഞ്ച് ചെയ്യും. 4.5 ലക്ഷത്തിനും 7 ലക്ഷത്തിനുമിടയിൽ എവിടെയെങ്കിലുമാണ്‌ നമ്മൾ പ്രതീക്ഷിക്കുന്ന വില.

യന്ത്രപരമായി ബലീനോയിലുള്ള അതേ എഞ്ചിൻ തന്നെയാവും ഇഗ്നിസും അവതരിപ്പിക്കുന്നത്. 190 എൻ എം ടോർക്കിനൊപ്പം 74 ബി എച്ച് പി പരമാവധി പവറും ഉത്പാദിപ്പിക്കുന്ന 1.3 ലിറ്റർ ഡി ഡി ഐ എസ് ഡീസൽ എഞ്ചിനാണ്‌ ബലീനോയിൽ ലഭിക്കുന്നത്. പെട്രോളിന്റെ കാര്യം പറയുകയാണെങ്കിൽ 83.1 ബി എച്ച് പി പരമാവധി പവർ നല്കുന്ന 1.2 ലിറ്റർ എഞ്ചിനാണ്‌ ഇവിടെ ശക്തി പകരുന്നത്.

അവസാന വർഷത്തെ പ്രഖ്യാപനങ്ങൾക്കു പിന്നാലെ , മാരുതി ഈയിടെ അവരുടെ മോഡലുകളുടെയെല്ലാം വില വർദ്ധിപ്പിച്ചു. അതോടൊപ്പം എൻട്രി ലെവൽ ഹച്ച് ബാക്ക് ആൾട്ടോ യുടെയും എസ് ക്രോസിന്റെയും വില 1,000 മുതൽ 4,000 രൂപ വരെ വർദ്ധിപ്പിച്ചു, ബലീനോയുടെ വില 5,000 മുതൽ 12,000 വരെയും കൂട്ടി. ടൊയോട്ട , സ്കോഡ , റ്റാറ്റാ തുടങ്ങിയ വാഹനനിർമ്മാതാക്കൾ വില വർദ്ധിപ്പിച്ച അതേ സമയത്ത് തന്നെയാണ് ഈ വില വർദ്ധനവും വന്നിരിക്കുന്നത്. 2015 ൽ മാരുതിയുടെ വില്പനയിൽ ആകെമൊത്തം 13% വളർച്ചയാണ്‌ കാണിച്ചത്.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your അഭിപ്രായം

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience