മാരുതി വിറ്റാറ ബ്രെസ്സ തങ്ങളുടെ വെബ്സൈറ്റിൽ ഉൾപ്പെടുത്തി
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 13 Views
- ഒരു അഭിപ്രായം എഴുതുക
തങ്ങളുടെ പുറത്തിറങ്ങാനിരിക്കുന്ന വാഹനമായ വിറ്റാറ ബ്രെസ്സ ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി അവരുടെ വെബ്സൈറ്റിൽ ഉൾക്കൊള്ളിച്ചു. ഇതുവരെ വാഹനത്തിന്റെ ചിത്രങ്ങളൊന്നും വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും വരുന്ന 2016 ഓട്ടോ എക്‌സ്പോയിൽ അവതരിപ്പിക്കാനിരിക്കുന്ന വാഹനത്തിന്റെ ടീസർ ഇമേജുകൾ പുറത്തുവിട്ടിട്ടുണ്ട്. ഒഴുക്കമുള്ള റൂഫ് ലൈൻ, ഉയർന്നു വരുന്ന ബെല്റ്റ് ലൈൻ, അപ്‌റൈറ്റ് ഹൂഡ്, ചതുരത്തിലുള്ള ഉരുണ്ട വീൽ ആർക്കുകൾ, കൂടിയ ഗ്രൗണ്ട് ക്ലിയറൻസ്, ഷോർട്ട് ഓവർ ഹാങ്ങുകൾ, ആംഗുലർ ടെയിൽ ലാംപുകൾ പിന്നെ ബൈ എക്‌സനോൺ പ്രൊജക്‌ടറുകൾ എന്നിവ മാരുതി പുറത്തുവിട്ട വാഹനത്തിന്റെ ഔദ്യോഗീയ സ്‌കെച്ചിൽ നിന്ന് വ്യക്തമാണ്.
ഇന്റീരിയർ എക് ക്രോസ്സിൽ നിന്ന് കടമെടുക്കുവാനാണ് സാധ്യത. ബ്രെസ്സയുടെ ഡിസൈനെപ്പറ്റി അതിന്റെ ഡിസൈനർ പറഞ്ഞു, “ സമചതുരത്തിലുള്ള വീൽ ആർക്കുകളാൽ ബാലൻസ് ചെയ്യപ്പീട്ട അനുപാതം, ഷോർട്ട് ഓവർ ഹാങ്ങുകൾ, കൂടിയ ഗ്രൗണ്ട് ക്ലിയറൻസ്, പിന്നെ അപ് റൈറ്റ് ഹൂഡ് എന്നിവ വാഹനത്തിൻ മികച്ച ആകാര ഭമ്മ്ഗി നൽകുന്നു. ഉയർന്നു വരുന്ന ബെൽറ്റ് റോക്കർ ലൈനുകളും പിന്നിലേക്ക് ചായ്ഞ്ഞു വരുന്ന റൂഫ് ലൈനും വാഹനത്തിന് ഒരു ഡൈനാമിക് ലുക്ക് നൽകുന്നു. ” മികച്ച രീതിയിൽ നിർമ്മിച്ച ബോഡി സർഫസും പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്ന ഒഴുകുന്ന റൂഫും കൂടി ചേരുമ്പോൾ വാഹനത്തെ എത്ര തിരക്കിലും തിരിച്ചറിയാൻ കഴിയും എന്നും അദ്ധേഹം കൂട്ടിച്ചേർത്തു
മാരുതിയുടെ 1.2 ലിറ്റർ 1.4 ലിറ്റർ പെട്രോൾ എഞ്ചിനുകളും 1.4 ലിറ്റർ ഡീ ഡി ഐ എസ് ഡീസൽ എഞ്ചിനുമായിരിക്കും വിറ്റാറയ്‌ക്ക് കരുത്തേകുകയെന്ന് പ്രതീക്ഷിക്കാം. നെക്‌സയ്‌ക്ക് പകരം മാരുതിയുടെ ഡീലർഷിപ്പുകളിൽ കൂടിയാവും വാഹനം വിറ്റഴിക്കാൻ സാധ്യത.