• English
    • Login / Register

    7 ചിത്രങ്ങളിലൂടെ മാരുതി ബ്രെസ്സ -വിൻ പ്ലാക്ക് എഡിഷന്റെ വിശദമായ വിവരങ്ങൾ

    <തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

    31 Views
    • ഒരു അഭിപ്രായം എഴുതുക

    സബ്കോംപാക്ട് SUV-യുടെ പുതിയ ബ്ലാക്ക് എഡിഷൻ യൂണിറ്റുകൾ ഇപ്പോൾ ഡീലർഷിപ്പുകളിൽ എത്തിയിട്ടുണ്ട്

    Maruti Brezza Black Edition

    മാരുതിതങ്ങളുടെ "പേൾ മിഡ്‌നൈറ്റ് ബ്ലാക്ക്" എക്സ്റ്റീരിയർ ഷെയ്ഡഡ് പെയിന്റിലുള്ള അരീന ലൈനപ്പിൽ (ഓൾട്ടോ 800, ഇക്കോ എന്നിവ ഒഴികെ) ബ്ലാക്ക് എഡിഷനുകൾ അവതരിപ്പിച്ചിരിക്കുന്നു. ബ്രെസ്സയെസംബന്ധിച്ചിടത്തോളം, ഈ കളർ ഓപ്ഷൻ ZXi, ZXi+ വേരിയന്റുകളിൽ മാത്രമേ അധിക ചിലവില്ലാതെ ലഭ്യമാകൂ എന്ന് മാരുതി വെളിപ്പെടുത്തിയിട്ടുണ്ട്.

    ബ്രെസ്സയുടെ ബ്ലാക്ക് എഡിഷന്റെ യൂണിറ്റുകൾ ഇതിനകം ഡീലർഷിപ്പുകളിൽ എത്തിയിട്ടുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്, ഈ പുതിയ കളർ ഓപ്ഷൻ ആദ്യമായൊന്ന് കാണൂ:

    Maruti Brezza Black Edition

    ഫ്ലോട്ടിംഗ് LED ഡേടൈം റണ്ണിംഗ് ലൈറ്റുകൾ സഹിതതമുള്ള ഡ്യുവൽ LED പ്രൊജക്ടർ ഹെഡ്‌ലൈറ്റുകളുള്ള ബ്രെസ്സയുടെ ZXi ട്രിം ആണിത്. ഇതിൽ കറുപ്പ് ഗ്രില്ലും ഫ്രണ്ട് ബമ്പറിൽ സിൽവർ സ്‌കിഡ് പ്ലേറ്റും ഉണ്ട്. മുകളിൽ നിന്ന് രണ്ടാമത്തെ മോഡലാണെങ്കിലും, ഇതിൽ ഫോഗ് ലൈറ്റുകൾ ഇല്ല.

    Maruti Brezza Black Edition Alloys

    ബ്രെസ്സ ഇതിനകം തന്നെ ടോപ്പ് വേരിയന്റുകളിൽ ബ്ലാക്ക്ഡ്-ഔട്ട് 16 ഇഞ്ച് അലോയ് വീലുകൾ സഹിതമാണ് വരുന്നത്. ബ്ലാക്ക് ക്ലാഡിംഗും സൈഡ് ബോഡി മോൾഡിംഗും ഉൾപ്പെടെ പുതിയ ബ്ലാക്ക് എഡിഷന്റെ രൂപത്തിൽ ഇവ അഭിനന്ദനമർഹിക്കുന്നു.

    ഇതും വായിക്കുക: 9.14 ലക്ഷം രൂപയ്ക്കാണ് മാരുതി ബ്രെസ്സ CNG ലോഞ്ച് ചെയ്തത്

    Maruti Brezza Black Edition Alloys
    ബ്രെസ്സയുടെ ബ്ലാക്ക് എഡിഷനിൽ പിന്നിലും കൂടി സിൽവർ സ്‌കിഡ് പ്ലേറ്റ് ഇപ്പോഴും ലഭിക്കുന്നുണ്ട്. ടെയിൽലാമ്പുകൾക്ക് ചുറ്റുമുള്ള കറുപ്പ് ഔട്ട്‌ലൈനുകൾ ഇവിടെയുള്ള കറുപ്പ് സൗന്ദര്യാനുഭൂതി വർദ്ധിപ്പിക്കുന്നു.Maruti Brezza Interior
    ഈ ബ്ലാക്ക് എഡിഷൻ മാരുതി സബ്കോംപാക്റ്റ് SUV-യുടെ ഇന്റീരിയറിൽ മാറ്റം വരുത്തിയിട്ടില്ല. പതിവ് വേരിയന്റുകളിലുള്ള അതേ ഡ്യുവൽ-ടോൺ ഇന്റീരിയർ ഇപ്പോഴും ഇതിൽ ലഭിക്കുന്നു. ഇവിടെ കാണുന്ന ZXi വേരിയന്റിന് ചെറിയ ഏഴ് ഇഞ്ച് സ്മാർട്ട്പ്രേ പ്രോ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലഭിക്കുന്നു. പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് ഫംഗ്ഷൻ, ഓട്ടോമാറ്റിക് എയർ കണ്ടീഷനിംഗ്, ക്രൂയ്സ് കൺട്രോൾ, ഡിജിറ്റൽ TFT MID എന്നിവയും ഇതിലുണ്ട്.Maruti Brezza Rear Seats
    അപ്‌ഹോൾസ്റ്ററിയിലും മാറ്റമൊന്നുമില്ല, ബ്ലാക് എഡിഷൻ ബ്രെസ്സയും അക്കാര്യത്തിൽ സാധാരണ വേരിയന്റിനു സമാനമായി കാണുന്നു.

    ഇതും വായിക്കുക: മാരുതി ബ്രെസ്സ vs ഗ്രാൻഡ് വിറ്റാര: ഏത് CNG SUV-ക്ക് ആണ് കൂടുതൽ ഇന്ധനക്ഷമതയുള്ളത്?Maruti Brezza Black Edition Engine Bay

    പുതിയ ബ്ലാക്ക് എഡിഷൻ ബ്രെസ്സയിൽ മെക്കാനിക്കൽ മാറ്റങ്ങളൊന്നും വരുന്നില്ല. അത് ഫൈവ് സ്പീഡ് മാനുവലിനോടോ ഫൈവ് സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനോടോ ബന്ധിപ്പിച്ചിട്ടുള്ള 1.5-ലിറ്റർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ (103PS/137Nm) സഹിതമാണ് ലഭ്യമാകുന്നത്. സബ്‌കോംപാക്ട് SUV-യുടെ CNG വേരിയന്റുകളിൽ, അതേ എഞ്ചിൻ 88PS/121.5Nm എന്ന കുറഞ്ഞ ഔട്ട്‌പുട്ടിലാണ് ഉപയോഗിക്കുന്നത്, കൂടാതെ അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രമാണ് വരുന്നത്.

    വിലയും എതിരാളികളും

    ബ്രെസ്സയുടെ ബ്ലാക്ക് എഡിഷനിൽ വിലവർദ്ധനവ് ഇല്ല, മാത്രമല്ല ഇതിന്റെ സാധാരണ കളർ വേരിയന്റുകൾക്ക് സമാനമായ വിലയിലാണ് ഇത് ഓഫർ ചെയ്യുന്നത്. ബ്ലാക്ക് എഡിഷൻ അടിസ്ഥാനമാക്കിയുള്ള ZXi, ZXi+ വേരിയന്റുകളുടെ വിലകൾ ചുവടെ വിശദമായി വിവരിച്ചിരിക്കുന്നു:

    വേരിയന്റ്

    വില 

    ZXi

    10.95 ലക്ഷം രൂപ

    ZXi CNG MT

    11.90 ലക്ഷം രൂപ

    ZXi+ 

    12.38 ലക്ഷം രൂപ

    ZXi AT

    12.45 ലക്ഷം രൂപ

    ZXi+ AT

    13.88 ലക്ഷം രൂപ

    എല്ലാ വിലകളും ഡൽഹി എക്സ്-ഷോറൂം ആണ്

    മാരുതി ബ്രെസ്സ നേരിടുന്നത് ടാറ്റ നെക്സോൺകിയ സോണറ്റ്ഹ്യുണ്ടായ് വെന്യൂ, റെനോ കൈഗർ, നിസാൻ മാഗ്നൈറ്റ്, മഹീന്ദ്ര XUV300 എന്നിവയോടാണ്. ടാറ്റ നെക്‌സോണിന്റെ ഡാർക്ക് എഡിഷന്റെ നേരിട്ടുള്ള എതിരാളിയാണ് ബ്രെസ്സയുടെ ബ്ലാക്ക് എഡിഷൻ. അതേസമയം, പരിമിതമായ റൺ X-ലൈൻ വേരിയന്റിൽ സോണറ്റിന് മാറ്റ് ഗ്രേ ഫിനിഷ് ലഭിക്കുന്നുണ്ട്.

    ഇവിടെ കൂടുതൽ വായിക്കുക: ബ്രെസ്സ ഓൺ റോഡ് വില

    was this article helpful ?

    Write your Comment on Maruti ബ്രെസ്സ

    താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

    * എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

    കാർ വാർത്തകൾ

    • ട്രെൻഡിംഗ് വാർത്ത
    • സമീപകാലത്തെ വാർത്ത

    ട്രെൻഡിംഗ് എസ് യു വി കാറുകൾ

    • ഏറ്റവും പുതിയത്
    • വരാനിരിക്കുന്നവ
    • ജനപ്രിയമായത്
    ×
    We need your നഗരം to customize your experience