Mahindra XUV700 vs Tata Safari vs Hyundai Alcazar vs MG Hector Plus: 6 സീറ്റർ SUV വില താരതമ്യം
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 49 Views
- ഒരു അഭിപ്രായം എഴുതുക
XUV700, അൽകാസർ, ഹെക്ടർ പ്ലസ് എന്നിവ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വരുമ്പോൾ, ടാറ്റ സഫാരി ഒരു ഡീസൽ SUVയാണ്.
2024 ജനുവരിയിൽ, മഹീന്ദ്ര XUV700-യുടെ MY24 (മോഡൽ വർഷം) ന് അപ്‌ഡേറ്റുകൾ ലഭിച്ചു, അതിലൂടെ പുതിയ സവിശേഷതകൾ മാത്രമല്ല 6-സീറ്റർ വേരിയൻ്റുകളും ലഭിക്കുകയുണ്ടായി. ടാറ്റ സഫാരി, MGഹെക്ടർ പ്ലസ്, ഹ്യുണ്ടായ് അൽകാസർ എന്നിവയുടെ നേരിട്ടുള്ള എതിരാളിയാണ് XUV700, മധ്യ നിരയിൽ ക്യാപ്റ്റൻ സീറ്റുകളുള്ള 6-സീറ്റർ കോൺഫിഗറേഷൻ ഓപ്‌ഷനാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. സഫാരി, ഹെക്ടർ പ്ലസ്, അൽകാസർ എന്നിവയ്‌ക്കെതിരെ XUV700-ൻ്റെ പുതുതായി അവതരിപ്പിച്ച 6-സീറ്റർ വകഭേദങ്ങൾ വിലയുടെ അടിസ്ഥാനത്തിൽ എങ്ങനെ കിടപിടിക്കുന്നുവെന്ന് പരിശോധിക്കാം.
പെട്രോൾ
മഹീന്ദ്ര XUV700 |
ഹ്യുണ്ടായ് അൽകാസർ |
MG ഹെക്ടർ പ്ലസ് |
പ്ലാറ്റിനം (O) DCT - 19.99 ലക്ഷം രൂപ |
||
സിഗ്നേച്ചർ (O) DCT - 20.28 ലക്ഷം രൂപ |
ഷാർപ്പ് പ്രോ MT - 20.34 ലക്ഷം രൂപ |
|
AX7 MT - 21.44 ലക്ഷം രൂപ |
ഷാർപ്പ് പ്രോ CVT - 21.73 ലക്ഷം രൂപ |
|
സാവി പ്രൊ CVT- 22.68 ലക്ഷം രൂപ |
||
AX7 AT - 23.14 ലക്ഷം രൂപ |
||
AX L AT - 25.44 ലക്ഷം രൂപ |
-
മഹീന്ദ്ര, ഹ്യുണ്ടായ്, MG എന്നിവ അവയുടെ SUV കളുടെ 6-സീറ്റർ വേരിയൻ്റാണ് ആദ്യ രണ്ട് മോഡലുകളിൽ വാഗ്ദാനം ചെയ്യുന്നത്.
-
XUV700 ഉം ഹെക്ടർ പ്ലസ് ഉം ഈ സീറ്റിംഗ് ലേഔട്ട് തന്നെ മാനുവൽ, ഓട്ടോമാറ്റിക് എന്നീ രണ്ടു ഓപ്‌ഷനുകൾക്കൊപ്പം വാഗ്ദാനം ചെയ്യുമ്പോൾ, അൽകാസറിനു രണ്ടാമത്തേ ഓപ്‌ഷൻ മാത്രമായി പരിമിതപ്പെടുത്തുന്നു.
-
എന്നിരുന്നാലും, ഇവിടെ ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന രണ്ട് എതിരാളികളിൽ നിന്നുമുള്ള എൻട്രി ലെവൽ 6-സീറ്റർ ഓപ്ഷനുകളേക്കാൾ ടോപ്പ്-സ്പെക്ക് ഹ്യൂണ്ടായ് അൽകാസർ 6-സീറ്റർ ഒരു ചുവട് മുന്നിൽ തന്നെയാണ്. ഇത് XUV700 പെട്രോൾ വേരിയൻ്റുകളേക്കാൾ ഒരു ലക്ഷത്തിലധികം ലാഭകരമായ വിലയിൽ വരുന്നു, അതേസമയം 6 സീറ്റുള്ള മഹീന്ദ്ര SUVയുടെ ടോപ്പ്-സ്പെക്കിന് 5 ലക്ഷം രൂപയിലധികം വില വരുന്നു.
-
MG ഹെക്ടർ പ്ലസ് 6-സീറ്റർ മാനുവൽ ഓപ്ഷൻ മഹീന്ദ്ര XUV700 6-സീറ്ററിൻ്റെ പെട്രോൾ മാനുവൽ വേരിയൻ്റിനേക്കാൾ 1.1 ലക്ഷം രൂപ കുറവിലാണ് ആരംഭിക്കുന്നത്. ടോപ്പ്-സ്പെക്ക് ഹെക്ടർ പ്ലസ് 6-സീറ്റർ പെട്രോൾ-ഓട്ടോമാറ്റിക്കിന് അതേ പവർട്രെയിനുള്ള XUV700 6-സീറ്ററിനേക്കാൾ 46,000 രൂപയാണ് വിലക്കുറവ്.
-
അൽകാസർ 6-സീറ്ററിൻ്റെ പെട്രോൾ വേരിയന്റിൽ1.5-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ (160 PS / 253 Nm) 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മാത്രമേ ഉണ്ടാകൂ.
-
ഹെക്ടർ പ്ലസ് പെട്രോളിൽ 1.5-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും (143 PS / 250 Nm) ഉപയോഗിക്കുന്നു, ഒന്നുകിൽ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ CVT ഓട്ടോമാറ്റിക് ഗിയർബോക്‌സ് സഹിതമാണ് ഈ മോഡൽ വരുന്നത്
-
XUV700-യുടെ 2-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിന് (200 PS / 380 Nm) 6-സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് വേരിയൻ്റുകളുള്ള 6-സീറ്റർ ലേഔട്ട് ഓപ്ഷനാണ് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്.
-
ഫീച്ചറുകളുടെ കാര്യത്തിൽ, രണ്ട് SUVകൾക്കും ഡ്യുവൽ 10.25 ഇഞ്ച് സ്‌ക്രീനുകൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ് എന്നിവ ലഭിക്കുന്നു.
-
മഹീന്ദ്ര XUV700-ൽ ഡ്യുവൽ സോൺ ACയും അൽകാസറിൽ ഇല്ലാത്ത മെമ്മറി സീറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. എന്നാൽ, XUV700 ന് 6-വേ പവർ ഡ്രൈവർ സീറ്റ് ലഭിക്കുമ്പോൾ അൽകാസറിൽ 8-വേ അഡ്ജസ്റ്റബിൾ പവേർഡ് ഡ്രൈവർ സീറ്റ് ആണ് ക്രമീകരിച്ചിട്ടുള്ളത്. ഹെക്ടർ പ്ലസിൽ ഇത് 6-വേ ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റും 4-വേ ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ ഫ്രണ്ട് പാസഞ്ചർ സീറ്റും ലഭിക്കുന്നു
ഇതും പരിശോധിക്കൂ: ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ് ഡാർക്ക് എഡിഷൻ ഉടൻ തിരിച്ചെത്തുന്നു, വേരിയൻ്റുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത്
-
മറ്റ് SUVകളുമായി താരതമ്യം ചെയ്യുമ്പോൾ, ലംബമായി ഓറിയന്റ് ചെയ്ത 14 ഇഞ്ച് ഡിസ്‌പ്ലേ ഉപയോഗിക്കുന്ന ടച്ച്‌സ്‌ക്രീൻ സിസ്റ്റമാണ് ഹെക്ടർ പ്ലസ് അവതരിപ്പിക്കുന്നത്. കൂടാതെ ഇതിലെ, ഡ്രൈവർ ഡിസ്‌പ്ലേയുടെ വലുപ്പം 7-ഇഞ്ച് ആണ്, ഇത് 10.25 ഇഞ്ച് സ്‌ക്രീനുമായി വരുന്ന XUV700, അൽകാസർ എന്നിവയേക്കാൾ ചെറുതാണ് എന്ന് പറയാം.
-
സുരക്ഷയുടെ കാര്യത്തിൽ, മൂന്ന് SUVകൾക്കും ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, 360 ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവ ലഭിക്കുന്നു. മൂന്ന് SUV കളും അവയുടെ ടോപ്പ്-സ്പെക്ക് വേരിയൻ്റുകളിൽ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് സഹിതമാണ് വരുന്നത്.
-
XUV700-ന് ഏഴ് എയർബാഗുകൾ ലഭിക്കുന്നു, അതേസമയം അൽകാസറിനും ഹെക്ടർ പ്ലസിനും ആറ് എയർബാഗുകൾ വീതമാണുള്ളത്. എന്നാൽ, അൽകാസറിന് എല്ലാ വേരിയൻ്റുകളിലും സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ തന്നെ ലഭിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.
-
XUV700, ഹെക്ടർ പ്ലസ് എന്നിവയിൽ ലെയ്ൻ കീപ്പ് അസിസ്റ്റ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകൾ ഉൾപ്പെടുന്ന നൂതന ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളുടെ (ADAS) പൂർണ്ണ സ്യൂട്ടും വാഗ്ദാനം ചെയ്യുന്നു.
ഡീസൽ
മഹീന്ദ്ര XUV700 |
ടാറ്റ സഫാരി |
ഹ്യുണ്ടായ് അൽകാസർ |
MG ഹെക്ടർ പ്ലസ് |
സിഗ്നേച്ചർ MT - 20.18 ലക്ഷം രൂപ |
|||
പ്ലാറ്റിനം (O) AT - 20.81 ലക്ഷം രൂപ |
|||
സിഗ്നേച്ചർ AT - 20.93 ലക്ഷം രൂപ |
സ്മാർട്ട് പ്രോ AT - 21 ലക്ഷം രൂപ |
||
AX7 MT - 22.04 ലക്ഷം രൂപ |
|||
ഷാർപ്പ് പ്രോ MT - 22.51 ലക്ഷം രൂപ |
|||
AX7 AT - 23.84 ലക്ഷം രൂപ |
|||
AX7 L MT - 24.14 ലക്ഷം രൂപ |
|||
AX7 L AT - 25.94 ലക്ഷം രൂപ |
അകംപ്ലിഷ്ഡ് പ്ലസ് MT - 25.59 ലക്ഷം രൂപ |
||
അകംപ്ലിഷ്ഡ് പ്ലസ് ഡാർക്ക് MT - 25.94 ലക്ഷം രൂപ |
|||
അകംപ്ലിഷ്ഡ് പ്ലസ് AT - 26.99 ലക്ഷം രൂപ |
|||
അകംപ്ലിഷ്ഡ് പ്ലസ് ഡാർക്ക് AT - 27.34 ലക്ഷം രൂപ |
-
ഡീസൽ എഞ്ചിനിലും, ഹ്യൂണ്ടായ് അൽകാസർ തന്നെയാണ് ഇവിടെ ഏറ്റവും ലാഭകരമായ 6-സീറ്റർ SUVയായി കണക്കാക്കുന്നത്,ഇതിന് XUV700-ൻ്റെ 6-സീറ്റർ ഡീസൽ വേരിയൻ്റുകളുടെ പ്രാരംഭ വിലയേക്കാൾ 1.86 ലക്ഷം രൂപ കുറവാണ്. ഇത് ഹെക്ടർ പ്ലസ്, സഫാരി എന്നിവയുടെ 6 സീറ്റുള്ള ഡീസൽ ഓപ്ഷനുകളെ യഥാക്രമം 92,000 രൂപയും 5.41 ലക്ഷം രൂപയും കുറവുണ്ട്.
-
ടാറ്റ അതിൻ്റെ ടോപ്പ്-സ്പെക്ക് അക്ംപ്ലിഷ്ഡ് പ്ലസ് വേരിയൻ്റിനൊപ്പം സഫാരിയുടെ 6-സീറ്റർ കോൺഫിഗറേഷൻ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ എന്നതിനാൽ, തുടക്കത്തിലെ ഏറ്റവും ഉയർന്ന വിലയായ 25.59 ലക്ഷം രൂപയ്ക്കാണ് ഇത് വരുന്നത്, ഇത് XUV700 6-സീറ്റർ ഡീസലിൻ്റെ പ്രാരംഭ വിലയേക്കാൾ 3.55 ലക്ഷം രൂപ കൂടുതലാണ്
-
മഹീന്ദ്ര XUV700 ആണ് ഇവിടെയുള്ള ഏറ്റവും ശക്തമായ ഡീസൽ ഓപ്ഷൻ, അത് 2.2 ലിറ്റർ ഡീസൽ എഞ്ചിൻ സഹിതമാണ് വരുന്നത് (185 PS / 450 Nm വരെ).
-
ടാറ്റ സഫാരി 170 PS ഉം 350 Nm ഉം നൽകുന്ന 2-ലിറ്റർ ഡീസൽ എഞ്ചിനാണ് ഉപയോഗിക്കുന്നത്, MG ഹെക്ടർ പ്ലസും സമാനമായഎഞ്ചിൻ വാഗ്ദാനം ചെയ്യുന്നു, എന്നാൽ സഫാരിയിൽ നിന്ന് വ്യത്യസ്തമായി ഇത് 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും സഫാരിക്ക് ലഭിക്കുന്നുണ്ട്.
-
മറുവശത്ത് 116 PS-ഉം 250 Nm-ഉം നൽകുന്ന ഏറ്റവും കുറഞ്ഞ പവറുള്ള 1.5-ലിറ്റർ ഡീസൽ എഞ്ചിൻ സഹിതമാണ് ഹ്യൂണ്ടായ് അൽകാസർ വരുന്നത്.
-
മേൽപ്പറഞ്ഞ എല്ലാ ഡീസൽ എഞ്ചിനുകളും 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു, കൂടാതെ XUV700, സഫാരി, അൽകാസർ എന്നിവയ്ക്ക് 6-സ്പീഡ് ഓട്ടോമാറ്റിക് ഓപ്‌ഷനുകളും വാഗ്ദാനം ചെയ്യുപ്പെടുന്നുണ്ട്.
-
ഏറ്റവും ചെലവേറിയ ഓപ്ഷനായ ടാറ്റ സഫാരിക്ക് 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ്, മെമ്മറിയുള്ള 6-വേ പവേർഡ് ഡ്രൈവർ സീറ്റ്, വെൽക്കം ഫംഗ്‌ഷൻ, ഇലക്ട്രിക് ബോസ് മോഡ് ഉള്ള 4-വേ പവേർഡ് കോ-ഡ്രൈവർ സീറ്റ് എന്നിങ്ങനെയുള്ള പ്രീമിയം ഫീച്ചറുകളുടെ ഒരു സമഗ്രമായ ലിസ്റ്റ് ലഭിക്കുന്നു. വെൻ്റിലേറ്റഡ് ഫ്രണ്ട്, റിയർ സീറ്റുകൾ, ജെസ്ചർ പ്രവർത്തനക്ഷമമാക്കിയ ടെയിൽഗേറ്റ് എന്നിവ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 6-സീറ്റർ കോൺഫിഗറേഷനിൽ മൂന്നാം നിരയിലേക്ക് ഏറ്റവും എളുപ്പത്തിൽ പ്രവേശിക്കുകയും ചെയ്യാനാകും.
-
ഈ താരതമ്യത്തിൽ പറഞ്ഞിരിക്കുന്ന നാല് SUVകൾക്കും പനോരമിക് സൺറൂഫ് ലഭിക്കുന്നു.
-
XUV700, ഹീറ്റർ പ്ലസ് എന്നിവയുൾപ്പടെ സഫാരിയുടെ സുരക്ഷാ കിറ്റിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളും (ADAS) ഉൾപ്പെടുന്നു. എന്നിരുന്നാലും, സഫാരിയുടെ ADAS കിറ്റിന് നിലവിൽ ലെയ്ൻ കീപ്പ് അസിസ്റ്റ് ഫീച്ചർ നഷ്‌ടമായിരിക്കുന്നു, അത് പിന്നീട് ഒരു അപ്‌ഡേറ്റ് വഴി അവതരിപ്പിച്ചേക്കാം.
-
MG ഹെക്ടർ പ്ലസ് അതിൻ്റെ ടോപ്പ്-സ്പെക്ക് പെട്രോൾ-ഓട്ടോമാറ്റിക് വേരിയന്റുകളിൽ ADAS വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, പ്രസ്തുത വേരിയൻ്റും അതിൻ്റെ സുരക്ഷാ സവിശേഷതകളും ഡീസൽ എഞ്ചിനിൽ ലഭ്യമല്ല.
-
ടാറ്റ സഫാരിയുടെ മുൻനിര വേരിയന്റുകൾക്ക് ഒബറോൺ ബ്ലാക്ക് എക്സ്റ്റീരിയർ പെയിൻ്റ് ഓപ്ഷൻ, ബ്ലാക്ക് അലോയ് വീലുകൾ, കറുപ്പ് നിറത്തിലുള്ള ഇൻ്റീരിയർ എന്നിവ ഉൾപ്പെടുന്ന ഒരു ഡാർക്ക് എഡിഷൻ പ്രീമിയം ഓപ്‌ഷൻ ലഭ്യമാണ്.
-
മഹീന്ദ്ര XUV700-യുടെ MY 24 അപ്‌ഡേറ്റിനൊപ്പം പുതിയ നാപ്പോളി ബ്ലാക്ക് എക്സ്റ്റീരിയർ പെയിൻ്റ് ഓപ്ഷനും അവതരിപ്പിച്ചു, ഇത് ഫ്രണ്ട് ഗ്രില്ലും അലോയ് വീലുകളും കറുപ്പ് നിരത്തിലാക്കുന്നു. എന്നിരുന്നാലും, ഈ പെയിൻ്റ് ഓപ്ഷനായി മഹീന്ദ്ര അധിക നിരക്ക് ഈടാക്കുന്നില്ല.
-
MG ഹെക്ടർ പ്ലസ്, ഹ്യൂണ്ടായ് അൽകാസർ എന്നിവയും കറുപ്പ് എക്സ്റ്റീരിയർ പെയിൻ്റ് ഓപ്ഷനുമായാണ് വരുന്നത് (എന്നാൽ 6-സീറ്റർ ലേഔട്ടിൽ ബ്ലാക്ക്ഡ് ഔട്ട് വീലുകളോ പൂർണ്ണമായും കറുത്ത ഇൻ്റീരിയറോ ഇല്ല).
ഇതും പരിശോധിക്കൂ: ടാറ്റ നെക്‌സോൺ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റ് താരതമ്യം: മുൻപും ഇപ്പോഴും
ഫൈനൽ ടേക്ക്അവേ
നാല് SUVകളിൽ, ആവശ്യമായ എല്ലാ സവിശേഷതകളും ഉള്ള 6-സീറ്റർ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും ലാഭകരമായ ഓപ്ഷനായി മാറുകയാണ് ഹ്യുണ്ടായ് അൽകാസർ. എന്നാൽ ആകർഷകത, ക്യാബിൻ വലുപ്പം, പെർഫോമൻസ് എന്നിവ നിങ്ങളുടെ മുൻഗണനകളിൽ ഉണ്ടെങ്കിൽ, അധിക വിലയുള്ള XUV700 മികച്ചതായി തോന്നാം. MG ഹെക്ടർ പ്ലസ്-നെ സംബന്ധിച്ചിടത്തോളം, XUV700-ൻ്റെ പെട്രോൾ വേരിയന്റുകൾക്ക് അതിൻ്റെ ആകർഷണീയമായ ഫീച്ചറുകൾ ഒരു കടുത്ത വെല്ലുവിളി ഉയർത്തുന്നു; എന്നിരുന്നാലും, ഡീസൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷൻ ഇല്ലാത്തതിനാൽ ഡീസൽ വിഭാഗത്തിൽ ഈ മത്സരം കുറവാണ്.
മറുവശത്ത്, ഈ താരതമ്യത്തിൽ ഏറ്റവും ചെലവേറിയ 6 സീറ്റർ SUVയായി ഡീസൽ-മാത്രം ടാറ്റ സഫാരി നിലകൊള്ളുന്നു. ഇവിടെ പരാമർശിച്ചിട്ടുള്ള മറ്റുള്ളവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് കൂടുതൽ സവിശേഷതകളും കൂടുതൽ പ്രീമിയം വിലയും വാഗ്ദാനം ചെയ്യുന്നു, പ്രീമിയത്തിന്, ഒരുപക്ഷേ XUV700-നേക്കാൾ കുറഞ്ഞ കാത്തിരിപ്പ് കാലയളവും ഉണ്ടായേക്കാം.
ഈ SUVകളിൽ ഏതാണ് നിങ്ങൾ ഇഷ്ടപ്പെടുന്നത്? കമന്റുകളിലൂടെ ഞങ്ങളെ അറിയിക്കൂ.
കൂടുതൽ വായിക്കൂ: XUV700 ഓൺ റോഡ് പ്രൈസ്
0 out of 0 found this helpful