മഹീന്ദ്ര എക്‌സ്‌യുവി 300 സ്‌പോർട്‌സ് പെട്രോൾ എത്തി; കരുത്തിൽ മാരുതി വിറ്റാര ബ്രെസ്സയ്ക്കും ഹ്യുണ്ടായ് വെണ്യുവിനും കടത്തിവെട്ടും!
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- ഒരു അഭിപ്രായം എഴുതുക
പുതിയ 130 പിഎസ് 1.2 ലിറ്റർ ഡയറക്ട് ഇഞ്ചെക്റ്റഡ് ടിജിഡി ടർബോ പെട്രോൾ എഞ്ചിനുമായെത്തുന്ന മഹീന്ദ്ര എക്‌സ്‌യുവി 300 സ്‌പോർട്‌സ് രാജ്യത്തെ ഏറ്റവും കരുത്തനായ സബ് -4എം എസ്‌യുവിയാണ്.
-
നിലവിലുള്ള 1.2 ലിറ്റർ എംപിഎഫ്ഐ ടർബോ എഞ്ചിനേക്കാൾ 20 പിഎസും 30 എൻഎമ്മും കൂടുതൽ.
-
ഇപ്പോൾ ഡീസൽ മോട്ടോറിൽ മാത്രമുള്ള എഎംടിയും ലഭിക്കാൻ സാധ്യത.
-
ബോഡി ഡെക്കലുകൾ, ക്യാബിനിൽ മാറ്റ് റെഡ് ഇൻസേർട്ടുകൾ എന്നിവയാണ് പെട്ടെന്ന് ശ്രദ്ധയാകർഷിക്കുന്ന ഘടകങ്ങൾ.
-
2020 മധ്യത്തോടെ പുറത്തിറങ്ങുമെന്ന് പ്രതീക്കിക്കാം..
-
നിലവിലെ റേഞ്ച് ടോപ്പിംഗ് എക്സ് യു വി 300 ബിഎസ് 6 പെട്രോൾ ഡബ്ല്യു 8 (ഒ) യുമായി താരതമ്യം ചെയ്യുമ്പോൾ 50,000 ത്തിനടത്താകും പ്രീമിയം തുക.
മഹീന്ദ്ര എക്സ് യു വി 300 ന് കൂടുതൽ ആധുനികമായ ഡിഐ (ഡയറക്ട് ഇഞ്ചക്ഷൻ) പെട്രോൾ എഞ്ചിൻ ലഭിക്കുമെന്ന് ഞങ്ങൾ റിപ്പോർട്ട് ചെയ്തത് 2019 പകുതിയോടെയാണ്. ഇപ്പോഴിതാ പുതിയ 1.2 ലിറ്റർ ടി-ജിഡിഐ (ഡിഐ എക്യൂപ്ഡ്) ടർബോ പെട്രോൾ എഞ്ചിൻ കരുത്തുമായി എത്തുന്ന എക്‌സ്‌യുവി 300 അവതരിപ്പിച്ചിരിക്കുകയാൺ മഹീന്ദ്ര. ഇത് നിലവിലുള്ള എംപിഎഫ്‌ഐ (മൾട്ടി-പോയിൻറ് ഫ്യൂവൽ ഇഞ്ചക്ഷൻ) 1.2 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റിനേക്കാൾ 130 പിഎസ് / 230 എൻഎം, 20 പിഎസ് / 30 എൻഎം കരുത്ത് കൂടുതലായി നൽകാൻ ശേഷിയുള്ളതാണ്.
6 സ്പീഡ് എംടിയാണ് മഹീന്ദ്ര ഈ എഞ്ചിനായി നൽകിയിരിക്കുന്നതെങ്കിലും ഒരു എഎംടിയും അണിയറയിൽ ഒരുങ്ങുന്നതായാണ് സൂചനകൾ. കാർപ്രേമികൾ കാത്തിരിക്കുന്നതും ഈ പെട്രോൾ-എഎംടി മോഡലിനായാണ് എന്നതാണ് വാസ്തവം. നിലവിൽ, എഎംടി ഡീസൽ എഞ്ചിനിൽ മാത്രമാണ് ലഭിക്കുന്നത്. പുതിയ 1.2 ലിറ്റർ ടി-ജിഡിഐയും നിലവിലുള്ള 1.2 ലിറ്റർ എംപിഎഫ്ഐ ടർബോ യൂണിറ്റും ഒരുമിച്ചായിരിക്കും മഹീന്ദ്രയുടെ മുന്നോട്ടുള്ള കുതിപ്പിന് കരുത്ത് പകരുക.
കൂടുതൽ വായിക്കാം: മാരുതി സുസുക്കി വിറ്റാര ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ് ഫെബ്രുവരി പകുതിയോടെ എത്തും
ടി-ജിഡിഐ എക്സ് യു വി 300 ഒരു സ്പോർട്സ് വേരിയന്റ് എന്ന നിലയിലാണ് മഹീന്ദ്ര അവതരിപ്പിക്കുന്നത്ത്. അതിനാൽ സവിശേഷമായ ചില രൂപഭാവങ്ങളും കമ്പനി ഈ മോഡലിന് നൽകിയിരിക്കുന്നു. എതിരാളികളെ അപേക്ഷിച്ച് കൂടുതൽ കരുത്തനായ എക്‌സ്‌യുവി 300 പുറത്ത് സ്‌പോർട്ടി ലുക്കുള്ള ഡെക്കലുകളും ചുവന്ന ബ്രേക്ക് കോളിപ്പറുകളുമായാണ് എത്തുന്നത്. കാബിനകത്താകട്ടെ എസി വെന്റുകൾ, സെന്റർ കൺസോൾ, സ്റ്റിയറിംഗ് വീൽ എന്നിവയിൽ മാറ്റ് റെഡ് ഇൻസേർട്ടുകളും കാഴ്ചക്കാരുടെ ശ്രദ്ധയാകർഷിക്കുന്നു.
സവിശേഷതകൾ താരതമ്യം ചെയ്യുമ്പോൾ ഈ മോഡലിന് സ്റ്റാൻഡേർഡ് ടോപ്പ്-സ്പെക്ക് എക്സ് യു വി 300 മായി സാമ്യമുണ്ട് എന്ന് കാണം. 7 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, മുന്നിലും പിന്നിലും പാർക്കിംഗ് സെൻസറുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിങ്ങനെ നീളുന്നു സവിശേഷതകളുടെ പട്ടിക.
കരുത്തനായ എക്സ് യു വി 300 എന്ന് നിരത്തുകളിലെത്തും എന്നത് മഹീന്ദ്ര ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും 2020 പകുതിയോടെ 300 അവതരിക്കുമെന്നാണ് സൂചന. രാജ്യത്തെ ഏറ്റവും കരുത്തുള്ള പെട്രോൾ സബ് -4 എം എസ്‌യുവി എന്ന വിശേഷണവുമായാണ് മഹീന്ദ്ര എക്‌സ്‌യുവി 300 ന്റെ വരവ്. എക്‌സ്‌യുവി 300 സ്‌പോർട്‌സ് ടി-ജിഡിഐ ഒരു ടോപ്പ്-സ്‌പെക്ക് വേരിയന്റിൽ മാത്രം ലഭ്യമാകുമെന്നാണ് കരുതപ്പെടുന്നത്. നിലവിലെ റേഞ്ച് ടോപ്പിംഗ് എക്സ് യു വി 300 ബിഎസ് 6 പെട്രോൾ ഡബ്ല്യു 8 (ഒ) യുമായി താരതമ്യം ചെയ്യുമ്പോൾ 50,000 ത്തിനടുത്താകും പ്രീമിയം തുക. 11.84 ലക്ഷം രൂപ (എക്സ്ഷോറൂം ദില്ലി) യാണ് ബിഎസ് 6 പെട്രോൾ ഡബ്ല്യു 8 (ഒ) യുടെ വില,
കൂടുതൽ വായിക്കാം: ഓട്ടോ എക്സ്പോ 2020 ൽ എക്സ് യു വി 500, എക്സ് യു വി 300, താർ, സ്കോർപിയോ, മറാസോ എന്നിവയ്ക്കായി പുതിയ പെട്രോൾ എഞ്ചിനുകളുമായി മഹീന്ദ്ര
മഹീന്ദ്ര എക്സ് യു വി 300 എ എം ടിയെക്കുറിച്ച് കൂടുതൽ അറിയാം.