XUV700, XUV400 EV എന്നിവയുടെ ഒരു ലക്ഷത്തിലധികം യൂണിറ്റുകളെ തിരിച്ച് വിളിച്ച് Mahindra!
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 19 Views
- ഒരു അഭിപ്രായം എഴുതുക
XUV700 ലോഞ്ച് ചെയ്തതിന് ശേഷം ഇത് രണ്ടാമത്തെ തവണയാണ് റീകോൾ ചെയ്യുന്നത്, അതേസമയം XUV400 EV യുടെ ആദ്യ റീകോൾ ആണിത്.
-
എഞ്ചിൻ ബേയിൽ വയറിംഗ് ലൂം പൊട്ടാനുള്ള സാധ്യതയുള്ളതിനാൽ XUV700 റീകോൾ ചെയ്യുകയായിരുന്നു
-
XUV400 EV യുടെ റീകോൾ ബ്രേക്ക് പൊട്ടൻഷിയോമീറ്ററിന്റെ റിട്ടേൺ സ്പ്രിംഗിൽ തകരാർ ഉണ്ടെന്ന് സംശയിച്ചായിരുന്നു
-
XUV700-ന്റെ ഒരു ലക്ഷത്തിലധികം യൂണിറ്റുകളാണ് ബാധിക്കപ്പെട്ടിട്ടുള്ളത്, അതേസമയം XUV400 EV-യുടെ 3,500-ലധികം യൂണിറ്റുകൾ റീകോൾ ചെയ്തു.
-
പരിശോധനയും അപാകതകൾ തിരുത്തലും സൗജന്യമായി പൂർത്തിയാക്കാവുന്നതാണ് .
മഹീന്ദ്ര അതിന്റെ രണ്ട് SUVകളായ XUV700, XUV400 EV എന്നിവയാണ് റീകോൾ ചെയ്തത്. 2021 ജൂൺ 8 മുതൽ 2023 ജൂൺ 28 വരെ രണ്ട് വർഷത്തിനിടെ നിർമ്മിച്ച മഹീന്ദ്ര XUV700-ന്റെ ഒരു ലക്ഷത്തിലധികം യൂണിറ്റുകളാണ് അപാകതകൾ ബാധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. മറുവശത്ത്, 2023 ഫെബ്രുവരി 16 നും 2023 ജൂൺ 5 നും ഇടയിൽ നിർമ്മിച്ച മഹീന്ദ്ര XUV400 EV-യുടെ 3,500-ലധികം യൂണിറ്റുകൾ ഈ റീകോളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
റീകോൾ ആവശ്യപ്പെടുന്ന കാരണങ്ങൾ
XUV700-ൽ, എഞ്ചിൻ ബേയിലെ വയറിംഗ് ലൂം റൂട്ടിംഗിൽ പൊട്ടലുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് ചൂണ്ടിക്കാണിക്കുന്നത്, ഇതിലൂടെ അധിക കറന്റ് കാരണം അമിതമായി ചൂടാകുകയും അതിനെത്തുടർന്നുള്ള പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്തേക്കാം. XUV400-നെ സംബന്ധിച്ചിടത്തോളം, ബ്രേക്ക് പൊട്ടൻഷിയോമീറ്ററിന്റെ സ്പ്രിംഗ് റിട്ടേൺ പ്രവർത്തനത്തിന്റെ ഫലപ്രാപ്തിയിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സംശയിക്കപ്പെടുന്നു. ലളിതമായി പറഞ്ഞാൽ, XUV400 EV-യിലെ തകരാർ ഡ്രൈവറുടെ ബ്രേക്കിംഗ് എക്സ്പീരിയന്സിനെ പ്രതികൂലമായി ബാധിച്ചേക്കാം.
ഇത് പരിഹരിക്കുന്നതിന്, തകരാറിലായ ഭാഗത്തിന്റെ പരിശോധനയ്ക്കും അറ്റകുറ്റപ്പണികൾക്കും വേണ്ടി മഹീന്ദ്ര പ്രശ്നങ്ങൾ ബാധിച്ചിട്ടുണ്ടെന്ന് കരുതുന്ന വാഹനങ്ങളുടെ ഉപഭോക്താക്കളെ വ്യക്തിഗതമായി ബന്ധപ്പെടും, നടപടികൾ സൗജന്യമായി പൂർത്തിയാക്കുകയും ചെയ്യും.
വായിക്കൂ: മഹീന്ദ്ര XUV400 EV ഇപ്പോൾ 5 പുതിയ സുരക്ഷാ സവിശേഷതകളുമായി.
XUV700 ന്റെ മുൻപത്തെ റീകോൾ
2022 നവംബറിൽ, SUV -കളുടെ മാനുവൽ വേരിയന്റുകളുടെ ക്ലച്ച് ബെൽ ഹൗസിംഗിനുള്ളിലെ റബ്ബർ ബെല്ലോ തകരാറിലായതിനാൽ സ്‌കോർപിയോN ,മഹീന്ദ്ര XUV700 എന്നിവയുടെ 12,500 യൂണിറ്റുകൾ മഹീന്ദ്ര റീകോൾ ചെയ്തിരുന്നു. വാഹനഭാഗങ്ങൾ സൗജന്യമായ മാറ്റിസ്ഥാപിക്കുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കപ്പെട്ടു.
വായിക്കൂ: ഇന്ത്യയിലെ 1 ലക്ഷം വീടുകളിലേക്ക് മഹീന്ദ്ര XUV700
XUV700 & XUV400 EV: പവർട്രെയിൻ റീക്യാപ്
XUV700 പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ വരുന്നു: അതായത് 2-ലിറ്റർ (200PS/380Nm) കൂടാതെ 2.2-ലിറ്റർ ഡീസൽ എഞ്ചിൻ (185PS/450Nm വരെ) എന്നിവ സഹിതം. രണ്ട് യൂണിറ്റുകളും 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വാഗ്ദാനം ചെയ്യുന്നു, കൂടാതെ ടോപ്പ്-സ്പെക്ക് ഡീസൽ വേരിയന്റുകളിൽ ഓപ്ഷണൽ ഓൾ-വീൽ ഡ്രൈവ് (AWD) ഡ്രൈവ്ട്രെയിനും വാഗ്ദാനം ചെയ്യപ്പെടുന്നു.
34.5kWh, 39.4kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളുള്ള ഒരു ഇലക്ട്രിക് SUVയാണ് XUV400 EV. രണ്ട് യൂണിറ്റുകളും 150PS, 310Nm സിംഗിൾ ഇലക്ട്രിക് മോട്ടോറുമായി സംയോജിപ്പിച്ചിരിക്കുന്നു,ഇവയിൽ ചെറിയ ബാറ്ററി 375km എന്ന MIDC അവകാശപ്പെടുന്ന ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുമ്പോൾ, വലുത് 456km ആണ് വാഗ്ദാനം ചെയ്യുന്നത്.
പ്രൈസ് റേഞ്ച്
മഹീന്ദ്ര 14.01 ലക്ഷം മുതൽ 26.18 ലക്ഷം രൂപ വരെയുള്ള വിലയിലാണ് XUV700 വിൽക്കുന്നത്, അതേസമയം XUV400 EV 15.99 ലക്ഷം മുതൽ 19.39 ലക്ഷം രൂപ വരെയുള്ള വിലയിൽ ലഭിക്കും (എല്ലാ വിലകളും എക്‌സ് ഷോറൂം ആണ്). ആദ്യത്തേത് ഹ്യുണ്ടായ് അൽകാസർ, MG ഹെക്ടർ പ്ലസ്, ടാറ്റ സഫാരി എന്നിവയോട് മത്സരിക്കുമ്പോൾ, അതേസമയം അതിന്റെ 5 സീറ്റർ പതിപ്പ് MG ഹെക്ടർ, ടാറ്റ ഹാരിയർ, ഹ്യുണ്ടായ് ക്രെറ്റ എന്നിവയോട് കിടപിടിക്കുന്നതാണ്. ടാറ്റ നെക്‌സോൺ EV പ്രൈം, നെക്‌സോൺ EV മാക്‌സ് എന്നിവയാണ് ഇലക്ട്രിക് SUV യുടെ എതിരാളികൾ.
വായിക്കൂ : മഹീന്ദ്ര XUV700 ഓൺ റോഡ് വില
0 out of 0 found this helpful