ലിമിറ്റഡ് എഡിഷന്‍ ഫിയറ്റ് പൂണ്ടോ ആക്ടീവ് സ്പോര്‍ടിവൊ അടുത്തമാസം പ്രതീക്ഷിക്കുന്നു.
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- ഒരു അഭിപ്രായം എഴുതുക
ഫിയറ്റ് തങ്ങളുടെ പൂണ്ടോ ആക്‌ടീവിന്‍റ്റെ ഒരു ലിമിറ്റഡ് വേര്‍ഷന്‍ തയാറാക്കിക്കൊണ്ടിരിക്കയാണ്, പേര് സ്പോര്‍ടീവൊ. പൂണ്ടൊയുടെ ബേസ് വേരിയന്‍റ്റിനെ അടിസ്ഥനമാക്കി നിര്‍മ്മിക്കുന്ന ഈ ലിമിറ്റഡ് ഫിയറ്റിന് ധാരാളം കോസ്മറ്റിക് മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ഉല്‍ത്സവകാലത്തെ ഉപഭോഗ്‌താക്കളെ ആകര്‍ഷിക്കുന്നതിനായി വാഹനം ചിലപ്പോള്‍ 10 ദിവസത്തിനകം എത്തിയേക്കും.
റിയര്‍ വ്യൂ മിററിലെ ക്രോം ട്രിമ്മുകള്‍, സ്പോര്‍ടീവൊ ഡീക്കലുകള്‍, മുന്നിലെയും പിന്നിലെയും സൈഡിലെയും സ്പോയിലറുകള്‍ പിന്നെ 15 ഇഞ്ച് സില്‍വര്‍ അലോയ് വീലുകള്‍ ഒപ്പം വെളുത്തനിറത്തിലുള്ള റൂഫും കൂടുതല്‍ ചുവപ്പിച്ച എക്‌സ്റ്റീരിയറുമാണ് പുറത്തായ ചിത്രങ്ങളില്‍ കാണാവുന്നത്. നാവിഗേഷനും ബ്ളൂ ടൂത്ത് സ്ട്രീമിങ്ങും സംയോജിപ്പിച്ച 6.5 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്‍റ്റ് സിസ്റ്റവുമായിരിക്കും ഉള്‍ഭാഗത്ത് ഉപഭോഗ്‌താക്കളെ കാത്തിരിക്കുന്നത്. ഇതിനെല്ലാം പുറമെ പുത്തന്‍ സീറ്റ് കവറുകള്‍ക്കും റിയര്‍ പാര്‍ക്കിങ്ങ് സെന്‍സറുകള്‍ക്കും ഒപ്പം ഡോര്‍ സില്ലുകളിലും ഫ്ളോര്‍ മാറ്റുകളിലും ഫിയറ്റ് ബാഡ്ജിങ്ങും ഉണ്ട്.
വാഹനത്തിന്‍റ്റെ വിലയെപ്പറ്റി കാര്യമായ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല, ഉത്സവകാലം ലക്ഷ്യം വച്ചുകൊണ്ട് വമ്പിച്ച വിലക്കുറവിലായിരിക്കും വാഹനം എത്തുകയെന്ന് പ്രതീക്ഷിക്കാം.
അബാര്‍ത്ത് പൂണ്ടൊ അതിശയിപ്പിക്കുന്ന 9.95 ലക്ഷം രൂപയ്ക്ക് അവതരിപ്പിച്ചതുമുതല്‍ ഫിയറ്റ് നാട്ടിലെ സംസാര വിഷയമാണ്. ഈ വിലയില്‍ വാഹനം വാഗ്‌ദാനം ചെയ്യുന്നത് 145 ബി എച്ച് പി പവറും 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്‌മിഷനുമാണ്, 0-100 കെ എം പി എച്ച് വേഗത വെറും 8.8 സെക്കന്‍റ്റില്‍ കൈവരികാനാകുമെന്നാണ് അവകാശവാദം. ചുവന്ന നിറത്തിലുള്ള ഗ്രില്ലും മുന്നിലെയും പിന്നിലെയും ബംപറുകളും പിന്നെ ബോണറ്റിലും റൂഫിലും സൈഡിലുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന റേസ് സ്ട്രിപ്പുകളുടെ നിരയും ചേരുമ്പോള്‍ വാഹനം കാഴ്ചയില്‍ കൂടുതല്‍ മനോഹരമാകുന്നു. ചുറ്റിനുമുള്ള അബാര്‍ത്ത് ബാഡ്‌ജിങ്ങും വാഹനത്തെ കൂടുതല്‍ മനോഹരമാക്കുന്നു.