• English
  • Login / Register

Kia Sonet Facelift ബുക്കിംഗ് തീയതിയും, ഡെലിവറി വിശദാംശങ്ങളും പ്രഖ്യാപിച്ചു

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 20 Views
  • ഒരു അഭിപ്രായം എഴുതുക

ഫെയ്‌സ്‌ലിഫ്റ്റ് ചെയ്‌ത സോനെറ്റിന്റെ ഡെലിവറി 2024 ജനുവരി മുതൽ ആരംഭിക്കും, കൂടാതെ കിയ കെ-കോഡ് ഉപയോഗിച്ചുള്ള ബുക്കിംഗുകൾക്ക് ഡെലിവറിയിൽ മുൻഗണന  ലഭിക്കും.

2024 Kia Sonet

  • 2023 ഡിസംബർ 14-ന് കിയ ഫെയ്‌സ്‌ലിഫ്റ്റഡ് സോനെറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു.

  • ഡിസംബർ 20 ന് 12 മണി മുതൽ ഇതിന്റെ ബുക്കിംഗ് ആരംഭിക്കുന്നു.

  • കെ-കോഡ്’ ആശയം തിരികെ കൊണ്ടുവരുന്ന വാഹനം; ബുക്കിംഗ്  ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഡെലിവറിയിൽ മുൻഗണനയും വാഗ്ദാനം ചെയ്യുന്നു.

  • പുതിയ സോനെറ്റിന് അകത്തും പുറത്തും സൂക്ഷ്മമായ ഡിസൈൻ പുനരവലോകനങ്ങളും മുമ്പത്തേക്കാൾ കൂടുതൽ സാങ്കേതിക സവിശേഷതകളും ലഭിക്കുന്നു.

  • ഹുഡിന്റെ കീഴിൽ മാറ്റങ്ങളൊന്നുമില്ല; എന്നാൽ ഇത് ഡീസൽ-MT കോംബോ വീണ്ടും ഉൾപ്പെടുത്തുന്നു.

  • വിലകൾ 8 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കാം (എക്സ്-ഷോറൂം).

നിങ്ങൾ ഈ ആഴ്ച കിയ സോനെറ്റ്  ഫെയ്‌സ്‌ലിഫ്റ്റ് ബുക്ക് ചെയ്യാൻ പദ്ധതിയിടുകയാണെങ്കിൽ, 2023 ഡിസംബർ 20-ന് പുലർച്ചെ 12 മണി മുതൽ കാർ നിർമ്മാതാവ് അവ സ്വീകരിക്കാൻ തുടങ്ങുന്നതാണ്. കിയ വെബ്‌സൈറ്റിലും ആപ്പിലും എല്ലാ പാൻ-ഇന്ത്യ കിയ ഡീലർഷിപ്പുകളിലും ബുക്കിംഗുകൾ തുറന്നിരിക്കും.ഡീസൽ-മാനുവൽ വേരിയന്റുകൾ ഒഴികെയുള്ള പുതിയ സോനെറ്റിന്റെ ഡെലിവറി 2024 ജനുവരി മുതൽ ആരംഭിക്കുമെന്ന് ഈ കൊറിയൻ വാഹന നിർമാതാക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്, 2024 ഫെബ്രുവരിയിൽ മാത്രമേ ഇത് ഉപഭോക്താക്കളിലേക്ക് എത്താൻ സാദ്യതയുള്ളൂ. ഡെലിവറിയിൽ മുൻ‌ഗണന ആഗ്രഹിക്കുന്നവർക്ക്, കിയ 'കെ കോഡ്' ആശയം ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അതിന് ഡിസംബർ 20-ന് രാത്രി 11:59 വരെ മാത്രമേ സാധുതയുണ്ടായിരിക്കുകയുള്ളൂ

പുതിയ സോനെറ്റ് എങ്ങനെ ബുക്ക് ചെയ്യാം?

New Kia Sonet

ആദ്യ ഘട്ട ബുക്കിംഗുകളുടെഭാഗമായി, നിലവിലുള്ള കിയ ഉടമകൾക്ക് തിരഞ്ഞെടുത്ത കെ-കോഡുകൾ സൃഷ്ടിക്കാൻ കഴിയും. ഓരോനും ഒരു ബുക്കിംഗിനായി മാത്രമേ ഉപയോഗിക്കാനാകൂ, എന്നാൽ ഇത് പുതിയ സോനെറ്റിന്റെ വിപണിയിൽ നിലവിലുള്ളവരുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും കൈമാറാവുന്നതാണ്. ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത സെൽറ്റോസിന്റെ ലോഞ്ചിംഗിന് മുമ്പ് കിയ 'കെ-കോഡ്' ആശയം അവതരിപ്പിച്ചു, എന്നാൽ പ്രീ-ഫേസ്‌ലിഫ്റ്റ് സെൽറ്റോസ് ഉടമകൾക്ക് മാത്രമേ കോഡ് സൃഷ്ടിക്കാൻ കഴിയുമായിരിന്നുള്ളൂ. എല്ലാ കിയ ഉടമകളെയും ഇത് ചെയ്യാൻ കാർ നിർമ്മാതാവ് അനുവദിച്ചതോടെ കൂടുതൽ സൗകര്യപ്രദമായി മാറി.

ശ്രദ്ധിക്കുക: ഡിസംബർ 20-ന് നടത്തുന്ന ബുക്കിംഗുകൾക്ക് മാത്രമേ കെ-കോഡ് ബാധകമാകൂ.

2024 കിയ സോനെറ്റിലെ പ്രധാന മാറ്റങ്ങൾ

New Kia Sonet

2020-ൽ ലോഞ്ച് ചെയ്തതിന് ശേഷം സോനെറ്റ് സബ്‌കോംപാക്റ്റ് എസ്‌യുവിക്ക് സമഗ്രമായ ഒരു അപ്‌ഡേറ്റ് നൽകിയിട്ടുണ്ട്. ഇതിന് ഇപ്പോൾ പുനർരൂപകൽപ്പന ചെയ്ത ഗ്രിൽ, കൃത്യതയുള്ള LED ഹെഡ്‌ലൈറ്റുകൾ, നീളമുള്ള ഫാങ് ആകൃതിയിലുള്ള LED DRL-കൾ, സ്ലീക്ക് LED ഫോഗ് ലാമ്പുകൾ, പുതിയ കണക്റ്റഡ് LED ടെയിൽലൈറ്റുകൾ, കൂടാതെ ട്വീക്ക് ചെയ്ത ബമ്പറുകൾ എന്നിവയും ലഭിക്കുന്നു.

2024 Kia Sonet cabin

പരിഷ്കരിച്ച ക്ലൈമറ്റ് കൺട്രോൾ പാനൽ ഉൾപ്പെടുത്തിയിരിക്കുന്നത് ഒഴികെ അതിന്റെ ക്യാബിൻ ലേഔട്ട് ഔട്ട്ഗോയിംഗ് മോഡലിന് ഏതാണ്ട് സമാനമാണ്. സൺറൂഫ്, വയർലെസ് ഫോൺ ചാർജിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ സൗകര്യങ്ങൾ SUV നിലനിർത്തിയിട്ടുണ്ട്. സെൽറ്റോസ് പോലെയുള്ള 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും പുതിയ ഹ്യുണ്ടായ് വെന്യു പോലെയുള്ള 4-വേ പവർഡ് ഡ്രൈവർ സീറ്റുമാണ് കിയ ഫെയ്‌സ്‌ലിഫ്റ്റഡ് സോനെറ്റിന് നൽകിയിരിക്കുന്നത്.

360-ഡിഗ്രി ക്യാമറ, 10 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS) തുടങ്ങിയ സവിശേഷതകളും ഇത് നേടിയിട്ടുണ്ട്. ആറ് എയർബാഗുകൾ (ഇപ്പോൾ സ്റ്റാൻഡേർഡ് ആയി), ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC) എന്നിവയും  ഉൾപ്പെടുത്തിയിരിക്കുന്നു.

ബന്ധപ്പെട്ടവ: കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിനുള്ള എല്ലാ കളർ ഓപ്ഷനുകളും വിശദീകരിക്കുന്നു

പരിചിതമായ എഞ്ചിൻ-ഗിയർബോക്സ് ഓപ്ഷനുകൾ

പുതിയ കിയ സോനെറ്റിലും പ്രീ-ഫേസ്‌ലിഫ്റ്റ് മോഡലിലേത് പോലെ ഒന്നിലധികം പവർട്രെയിനുകൾ നൽകിയിട്ടുണ്ട്. പുതുക്കിയതിനൊപ്പം, ഡീസൽ-മാനുവൽ കോമ്പോയും കിയ തിരികെ കൊണ്ടുവന്നു. സാങ്കേതിക സവിശേഷതകൾ ഇവിടെയിതാ വിശദമായി മനസ്സിലാക്കാം:

സവിശേഷത

1.2-ലിറ്റർ N.A. പെട്രോൾ

1-ലിറ്റർ ടർബോ-പെട്രോൾ

1.5-ലിറ്റർ ഡീസൽ

പവർ

83 PS

120 PS

116 PS

 

   ടോർക്ക്

115 Nm

172 Nm

250 Nm

ട്രാൻസ്മിഷൻ

5-സ്പീഡ് MT

6-സ്പീഡ് iMT, 7-സ്പീഡ് DCT

6-സ്പീഡ് MT (പുതിയത്), 6-സ്പീഡ് iMT, 6-സ്പീഡ് AT

പ്രതീക്ഷിക്കുന്ന വിലയും മത്സരവും

New Kia Sonet rear

ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത കിയ സോനെറ്റിന്റെ വില 8 ലക്ഷം രൂപയിൽ നിന്ന് ആരംഭിച്ചേക്കാമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു (എക്സ്-ഷോറൂം). മാരുതി ബ്രെസ്സ, ഹ്യുണ്ടായ് വെന്യു, ടാറ്റ നെക്‌സോൺ, മഹീന്ദ്ര XUV300, നിസ്സാൻ മാഗ്‌നൈറ്റ്, റെനോ കിഗർ, മാരുതി ഫ്രോങ്‌ക്‌സ് ക്രോസ്ഓവർ എന്നിവയുമായാണ് ഇത് മത്സരിക്കുന്നത്.

ഇതും പരിശോധിക്കൂ: വ്യത്യാസങ്ങൾ ഡീകോഡ് ചെയ്യുമ്പോൾ: കിയ സോനെറ്റ് പുതിയത് vs പഴയത്

കൂടുതൽ വായിക്കൂ: സോനെറ്റ് ഓട്ടോമാറ്റിക്

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment on Kia സോനെറ്റ്

Read Full News

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • കിയ syros
    കിയ syros
    Rs.9.70 - 16.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • ഫോർഡ് എൻഡവർ
    ഫോർഡ് എൻഡവർ
    Rs.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: മാർ്ച്, 2025
  • ഹുണ്ടായി ക്രെറ്റ ഇ.വി
    ഹുണ്ടായി ക്രെറ്റ ഇ.വി
    Rs.20 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • ടാടാ സിയറ
    ടാടാ സിയറ
    Rs.25 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • നിസ്സാൻ compact എസ്യുവി
    നിസ്സാൻ compact എസ്യുവി
    Rs.10 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
×
We need your നഗരം to customize your experience