• English
    • Login / Register

    കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് ജൂലൈ 4-ന് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും

    ജൂൺ 21, 2023 05:03 pm ansh കിയ സെൽറ്റോസ് ന് പ്രസിദ്ധീകരിച്ചത്

    • 21 Views
    • ഒരു അഭിപ്രായം എഴുതുക

    ഈ ഫെയ്‌സ്‌ലിഫ്റ്റോടെ, കോം‌പാക്റ്റ് SUV-യിൽ പനോരമിക് സൺ‌റൂഫ്, ADAS തുടങ്ങിയ ജനപ്രിയ ഫീച്ചറുകൾ ലഭിക്കും

    Facelifted Kia Seltos Front

    • കോം‌പാക്റ്റ് SUV-ക്ക് ഡീലർഷിപ്പ് തലത്തിലുള്ള പ്രീ-ബുക്കിംഗുകൾ 25,000 രൂപ ടോക്കൺ തുകയ്ക്ക് ആരംഭിച്ചിരിക്കുന്നു.

    • 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ചേർക്കുന്നതോടെ, വിട്ടുപോകുന്ന മോഡലിന് സമാനമായ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ഇതിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    • ADAS, പനോരമിക് സൺറൂഫ് എന്നിവ കൂടാതെ, സംയോജിത ഡ്യുവൽ 10.25 ഇഞ്ച് ഡിസ്‌പ്ലേകൾ, ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ, ആറ് എയർബാഗുകൾ തുടങ്ങിയ ഫീച്ചറുകളും ഇതിൽ ലഭിക്കും.

    • പുറത്തുവിട്ടതിനു തൊട്ടുപിന്നാലെ വിപണി ലോഞ്ച് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

    • 10.5 ലക്ഷം രൂപ മുതൽ (എക്സ്-ഷോറൂം) വിലയിട്ടേക്കും.

    രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കോംപാക്റ്റ് SUV-കളിലൊന്നാണെന്ന നിലയിൽ, കിയ സെൽറ്റോസിൽ ഒരു അപ്‌ഡേറ്റ് വേണ്ടിവന്നിരിക്കുന്നു, അതിന്റെ ഫെയ്‌സ്‌ലിഫ്റ്റിന്റെ വരവിനായി കുറച്ചുകാലമായി നമ്മൾ കാത്തിരിക്കുകയാണ്. ഇപ്പോൾ, ഫെയ്‌സ്‌ലിഫ്റ്റഡ് കിയ സെൽറ്റോസ് ഉടൻ വിപണിയിൽ എത്തുമെന്നും ജൂലൈ 4-ന് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുമെന്നും നമുക്ക് സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്.

    പുതുക്കിയ രൂപകൽപ്പന

    Facelifted Kia Seltos Rear

    ഈ ഫെയ്‌സ്‌ലിഫ്റ്റോടെ, സെൽറ്റോസിൽ LED ഹെഡ്‌ലൈറ്റുകളും DRL-കളും പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ഗ്രില്ലും ലഭിക്കും. ചില ഡോർ ക്ലാഡിംഗ് ഒഴികെ സൈഡ് പ്രൊഫൈലിൽ വലിയ മാറ്റമൊന്നുമില്ല. പിൻഭാഗത്ത്, കോം‌പാക്റ്റ് SUV-യുടെ ടെയിൽ ലാമ്പ് സജ്ജീകരണത്തിൽ ചെറുതായി മാറ്റംവരുത്തിയിരിക്കുന്നു, മധ്യഭാഗത്ത് ബന്ധിപ്പിക്കുന്ന ഘടകവും നൽകിയിരിക്കുന്നു. ബൂട്ടിൽ കൂടുതൽ അഗ്രസീവായ രൂപത്തിനായി മാറ്റംവരുത്തിയ രൂപകൽപ്പന ലഭിക്കുന്നു, കൂടാതെ പിൻഭാഗ ബമ്പറും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്.

    പുതുക്കിയ പവർട്രെയിൻ

    6-സ്പീഡ് മാനുവൽ, CVT ഗിയർബോക്സ് ചോയ്സ്് സഹിതമുള്ള 1.5 ലിറ്റർ പെട്രോൾ എഞ്ചിനും (115PS/144Nm) 6-സ്പീഡ് iMT അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സഹിതം വരുന്ന 1.5-ലിറ്റർ ഡീസൽ എഞ്ചിൻ (115PS/250Nm) ലഭിക്കുന്ന വിട്ടുപോകുന്ന മോഡലിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഫെയ്‌സ്‌ലിഫ്റ്റഡ് സെൽറ്റോസിൽ നിലനിർത്തുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നു.

    ഇതും വായിക്കുക: കിയ സെൽറ്റോസ് ഫേസ്‌ലിഫ്റ്റ് മറയില്ലാതെ കാണാനായിരിക്കുന്നു; മനസ്സിലാക്കാവുന്ന 5 കാര്യങ്ങൾ ഇവയാണ്

    പഴയ 140PS 1.4-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനു പകരം, ഇത് ആദ്യമേ വിൽപ്പനയിൽനിന്ന് പോയിട്ടുണ്ട്, 1.5-ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ (160PS/253Nm) വരും, ഇത് കിയ കാരൻസിലും പുതിയ ഹ്യുണ്ടായ് വെർണയിലും കാണാം.

    ഫീച്ചറുകളും സുരക്ഷയും

    Facelifted Kia Seltos Cabin

    ടെസ്റ്റ് മ്യൂളുകളുടെ ചില ദൃശ്യങ്ങൾ അനുസരിച്ച്, ഫെയ്‌സ്‌ലിഫ്റ്റഡ് സെൽറ്റോസ് പനോരമിക് സൺറൂഫ് സഹിതം വരുമെന്ന് ഞങ്ങൾക്കറിയാം, കൂടാതെ ലെയ്ൻ കീപ്പ് അസിസ്റ്റ്, ഫോർവേഡ് കൊളീഷൻ മുന്നറിയിപ്പ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് തുടങ്ങിയ ADAS ഫീച്ചറുകളും ഇതിൽ ലഭിക്കും. ഈ രണ്ട് ഫീച്ചറുകളും അതിന്റെ എതിരാളികളും വാഗ്ദാനം ചെയ്യുന്നുണ്ട്.

    ഇതും വായിക്കുക: കിയ സെൽറ്റോസിന്റെ 5 ലക്ഷത്തിലധികം യൂണിറ്റുകൾ വീടുകളിലെത്തിക്കഴിഞ്ഞു

    ആഗോളതലത്തിൽ ലഭ്യമായ, ഫെയ്സ്ലിഫ്റ്റഡ് സെൽറ്റോസിൽ ഉള്ളതുപോലെ പുനർരൂപകൽപ്പന ചെയ്ത ക്യാബിനും ഇന്റഗ്രേറ്റഡ് ഡ്യുവൽ 10.25 ഇഞ്ച് ഡിസ്‌പ്ലേകളും (ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ) കൂടാതെ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഹിൽ അസിസ്റ്റ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ഇതിൽ ഉൾപ്പെടും.

    പ്രതീക്ഷിക്കുന്ന വിലയും എതിരാളികളും

    Facelifted Kia Seltos Front

    അതേ മാസം തന്നെ കിയ വിലകൾ പ്രഖ്യാപിച്ചേക്കും, അതിന്റെ പ്രാരംഭ വില 10.5 ലക്ഷം രൂപ (എക്സ്-ഷോറൂം) ആയിരിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഫെയ്സ്‌ലിഫ്റ്റഡ് സെൽറ്റോസ് ഇനിപ്പറയുന്ന ഹ്യുണ്ടായ് ക്രെറ്റ, ഫോക്സ്‌വാഗൺ ടൈഗൺ, സ്കോഡ കുഷാക്ക്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ,  MG ആസ്റ്റർ എന്നിവയോടുള്ള മത്സരം തുടരും.

    ഇവിടെ കൂടുതൽ വായിക്കുക: സെൽറ്റോസ് ഡീസൽ

    was this article helpful ?

    Write your Comment on Kia സെൽറ്റോസ്

    താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

    * എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

    കാർ വാർത്തകൾ

    • ട്രെൻഡിംഗ് വാർത്ത
    • സമീപകാലത്തെ വാർത്ത

    ട്രെൻഡിംഗ് എസ് യു വി കാറുകൾ

    • ഏറ്റവും പുതിയത്
    • വരാനിരിക്കുന്നവ
    • ജനപ്രിയമായത്
    ×
    We need your നഗരം to customize your experience