Login or Register വേണ്ടി
Login

കിയ കാർണിവൽ Vs ടൊയോട്ട ഇന്നോവ ക്രിസ്റ്റ: സവിശേഷതകളുടെ താരതമ്യം

published on ജനുവരി 31, 2020 12:13 pm by dinesh for കിയ കാർണിവൽ 2020-2023

ഇന്നോവ ക്രിസ്റ്റയ്ക്ക് പകരക്കാരനെ നോക്കുന്നുണ്ടോ? കിയാ ഒരു മികച്ച ഓപ്ഷൻ ആയിരിക്കും

ഫെബ്രുവരി 5 ന് ലോഞ്ച് ചെയ്യാൻ പോകുന്ന എംപിവി യാണ് കിയാ കാർണിവൽ.ലോഞ്ചിന് ദിവസമാണ് മാത്രം ബാക്കി നിൽക്കെ കാർണിവലിൽ സവിശേഷതകൾ കമ്പനി പുറത്ത് വിട്ടിരുന്നു. ഇന്നോവ ക്രിസ്റ്റ ഉള്ളവർ ഒരു അപ്ഗ്രേഡ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ കാർണിവൽ ഒരു പ്രീമിയം അനുഭവം നൽകുന്ന കാറാണ്. പ്രത്യേകിച്ചും കൂടുതൽ യാത്രക്കാരുമായി പോകാൻ കാർണിവൽ സഹായിക്കും. ഇന്നോവ ക്രിസ്റ്റയേക്കാൾ, കിയാ കാർണിവൽ എന്ത് കൊണ്ട് മികച്ചതാകുന്നു എന്ന് നോക്കാം.

അളവുകൾ:

കിയാ കാർണിവൽ

ടൊയോട്ട ഇന്നോവ ക്രിസ്റ്റ

നീളം

5115മി.മീ

4735മി.മീ (-380മി.മീ )

വീതി

1985മി.മീ

1830മി.മീ(-155മി.മീ )

ഉയരം

1740മി.മീ

1795മി.മീ (+55മി.മീ )

വീൽബേസ്

3060മി.മീ

2750മി.മീ (-310മി.മീ )

ബൂട്ട് സ്പേസ്

540ലിറ്റർ

ലഭ്യമല്ല

ലഭ്യമായ സീറ്റിങ് ക്രമീകരണങ്ങൾ

7-,8-,9-സീറ്റർ

7-,8-സീറ്റർ

  • ഇന്നോവ ക്രിസ്റ്റയേക്കാൾ നീളവും വീതിയും കാർണിവലിനുണ്ട്. ടൊയോട്ടയെക്കാൾ കൂടുതൽ വീൽബേസും കാർണിവലിനുണ്ട്.

  • ഈ കാര്യങ്ങൾ നോക്കിയാൽ കാർണിവൽ കൂടുതൽ സ്ഥലസൗകര്യം നൽകുന്ന കാറാണ് എന്ന് മനസിലാക്കാം.

  • ഇന്നോവ ക്രിസ്റ്റയിൽ 2 തരം സീറ്റിങ് ക്രമീകരണങ്ങൾ കിട്ടുമ്പോൾ കാർണിവലിൽ 3 തരം സീറ്റിങ് ഓപ്ഷനുകളാണുള്ളത്.

ഇതും വായിക്കൂ: കിയാ കാർണിവൽ ബുക്കിംഗ് തുടരുന്നു. ഫെബ്രുവരി 5 ന് ഓട്ടോ എക്സ്പോ 2020യിൽ ലോഞ്ച് നടക്കും

എൻജിൻ :

ഡീസൽ:

കിയാ കാർണിവൽ

ടൊയോട്ട ഇന്നോവ ക്രിസ്റ്റ

എൻജിൻ

2.2-ലിറ്റർ

2.4-ലിറ്റർ

പവർ

200PS

150PS

ടോർക്ക്

440Nm

343Nm/360Nm

ട്രാൻസ്മിഷൻ

8-സ്പീഡ് എ.ടി

5-സ്പീഡ് എം .ടി /6-സ്പീഡ് എ.ടി

  • ക്രിസ്റ്റയേക്കാൾ ചെറിയ എൻജിൻ ആണെങ്കിലും കിയാ കൂടുതൽ പവർഫുൾ കാറാണ്. ടൊയോട്ടയുടെ 2.4 ലിറ്റർ മോട്ടോറിനേക്കാൾ 50 PS കൂടുതൽ പവർ കൂടുതൽ കിയാ ഉല്പാദിപ്പിക്കും.കാർണിവലിന്റെ 2.2 ലിറ്റർ എൻജിൻ,കൂടുതൽ ടോർക്കും നൽകുന്നുണ്ട്.

  • കാർണിവലിൽ 8 സ്പീഡ് എ.ടി ട്രാൻസ്മിഷൻ ലഭ്യമാകുമ്പോൾ ക്രിസ്റ്റയിൽ 5സ്പീഡ് എം.ടി അല്ലെങ്കിൽ 6 സ്പീഡ് എ.ടി ട്രാൻസ്മിഷനാണ് ലഭിക്കുന്നത്.

  • ഇന്നോവ ക്രിസ്റ്റ മാനുവൽ ട്രാൻസ്മിഷനിൽ 343Nm ടോർക്ക് ലഭിക്കുമ്പോൾ ഓട്ടോമാറ്റിക്കിൽ ടോർക്ക് 360Nm ആണ്.

ശ്രദ്ധിക്കേണ്ട കാര്യം: ഇന്നോവ ക്രിസ്റ്റ പെട്രോൾ എൻജിനിലും ലഭിക്കും. 2.7 ലിറ്റർ യൂണിറ്റ് 166PS പവറും 245NM ടോർക്കും പ്രദാനം ചെയ്യുന്ന ഈ മോഡൽ 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് എന്നീ ഓപ്ഷനുകളിൽ ലഭിക്കും.

ഫീച്ചറുകൾ:

സുരക്ഷ:

  • രണ്ട് കാറുകളിലും ഡ്യൂവൽ ഫ്രന്റ് എയർ ബാഗുകൾ, എബിഎസ് വിത്ത് ഇബിഡി,റിയർ പാർക്കിംഗ് സെൻസറുകൾ,ഐസോഫിക്സ് ചൈൽഡ് ആങ്കറുകൾ എന്നിവ സ്റ്റാൻഡേർഡ് ഫീച്ചറുകളായുണ്ട്.

  • ഇന്നോവ ക്രിസ്റ്റയ്ക്ക് ഡ്രൈവറുടെ മുട്ടിന്റെ വശത്തുള്ള എയർബാഗ്, വെഹിക്കിൾ സ്റ്റെബിലിറ്റി കണ്ട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവ സ്റ്റാൻഡേർഡ് ഫീച്ചറാണ്. കാർണിവലിൽ ഈ ഫീച്ചറുകൾ ടോപ് വേരിയന്റിൽ മാത്രമേ ഉള്ളൂ.

  • ടോപ് വേരിയന്റുകളിൽ 6 എയർബാഗുകൾ വരെ കാർണിവലിൽ ലഭിക്കുമ്പോൾ ഇന്നോവ ക്രിസ്റ്റയിൽ 7 എയർ ബാഗുകൾ വരെ ലഭിക്കും.

  • കാർണിവലിന്റെ ടോപ് വേരിയന്റുകളിൽ എക്സ്ക്ലൂസീവ് ഫീച്ചറുകളായി ഫ്രന്റ് പാർക്കിംഗ് സെൻസറുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവ നൽകിയിട്ടുണ്ട്

ഇൻഫോടെയ്ൻമെൻറ്:

  • കാർണിവലിൽ 8 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം വിത്ത് ആപ്പിൾ കാർ പ്ലേ ആൻഡ് ആൻഡ്രോയിഡ് ഓട്ടോ, സ്റ്റാൻഡേർഡ് ഫീച്ചറാണ്. ക്രിസ്റ്റയിൽ ഇത് ഉയർന്ന വേരിയന്റിൽ മാത്രമേ നൽകുന്നുള്ളൂ. ക്രിസ്റ്റയിൽ ആപ്പിൾ കാർ പ്ലേ ആൻഡ് ആൻഡ്രോയിഡ് ഓട്ടോ ലഭ്യമല്ല.

  • ടോപ് വേരിയന്റുകളിൽ ഹർമൻ കാർഡൻ മ്യൂസിക് സിസ്റ്റം, സെൽറ്റോസിലെ പോലെ കണക്ടഡ് കാർ ഫീച്ചർ, റിമോട്ട് കീ ഉപയോഗിച്ച് എൻജിൻ സ്റ്റാർട്ട്-സ്റ്റോപ്പ്,ക്യാബിൻകൂളിംഗ് എന്നിവ ചെയ്യാനും സാധിക്കും. ഈ സൗകര്യങ്ങൾ ക്രിസ്റ്റയിൽ ലഭ്യമല്ല.

ഇതും വായിക്കൂ: കിയാ കാർണിവൽലിമോസിൻ: ഫസ്റ്റ് ഡ്രൈവ് റിവ്യൂ

സുഖസൗകര്യങ്ങൾ :

  • ബേസ് വേരിയൻറിൽ തന്നെ, കിയാ കാർണിവലിൽ പവർ സ്ലൈഡിങ് റിയർ ഡോറുകൾ,പുഷ് ബട്ടൺ സ്റ്റാർട്ട്, 3 സോൺ ക്ലൈമറ്റ് കണ്ട്രോൾ,റിയർ ക്യാമറ, ടിൽറ്റ് ആൻഡ് ടെലിസ്കോപിക് അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ് വീൽ, ഡേ/നൈറ്റ് IRVM,ഓട്ടോ ഹെഡ് ലാമ്പുകൾ, റിയർ എ.സി, ക്രൂയിസ് കണ്ട്രോൾ എന്നിവ നൽകിയിട്ടുണ്ട്.

  • ഇന്നോവ ക്രിസ്റ്റയിൽ ഓട്ടോ ക്ലൈമറ്റ് കണ്ട്രോൾ, റിയർ ക്യാമറ, ടിൽറ്റ് ആൻഡ് ടെലിസ്കോപിക് അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ് വീൽ,പുഷ് ബട്ടൺ സ്റ്റാർട്ട്,ക്രൂയിസ് കണ്ട്രോൾ എന്നിവ നൽകിയിട്ടുണ്ട്. ഇവയിൽ പലതും ടോപ് വേരിയന്റുകളിൽ മാത്രമാണുള്ളത്.

  • ഇന്നോവ ക്രിസ്റ്റയിൽ ടിൽറ്റ് ആൻഡ് ടെലിസ്കോപിക് അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ് വീൽ, മാനുവൽ എ.സി വിത്ത് റിയർ എ.സി വെന്റുകൾ എന്നിവ ബേസ് വേരിയന്റുകളിൽ കിട്ടും.

  • ടോപ് വേരിയന്റുകളിൽ ഡ്യൂവൽ പാനൽ ഇലക്ട്രിക്ക് സൺറൂഫ്,എയർപ്യൂരിഫൈയർ,ഡ്യൂവൽ ടച്ച്സ്‌ക്രീൻ റിയർ സീറ്റ് ഇൻഫോടെയ്ൻമെൻറ് സിസ്റ്റം,ഇലക്ട്രോണിക് പവർ ബ്രേക്ക്, പവേർഡ് ടെയിൽഗേറ്റ്, പവേർഡ് ആൻഡ് വെന്റിലേറ്റഡ് ഡ്രൈവർ സീറ്റ്, ഓട്ടോഡിമ്മിങ് IRVM എന്നിവ കിയാ നൽകിയിട്ടുണ്ട്.

വില:

ഇന്നോവ ക്രിസ്റ്റ ഡീസൽ 16.14 ലക്ഷം രൂപ മുതൽ 23.02 ലക്ഷം രൂപ വില വരും.(ഡൽഹിഎക്സ് ഷോറൂം വില) കിയാ കാർണിവലിന് 24 ലക്ഷം മുതൽ 31 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നു.

d
പ്രസിദ്ധീകരിച്ചത്

dinesh

  • 21 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your Comment ഓൺ കിയ കാർണിവൽ 2020-2023

R
roman deba
Jan 24, 2020, 2:55:45 PM

Price was too high for KIA carnival

Read Full News

trendingഎം യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ