ജാഗ്വാർ എക്സ്ഇ, എക്സ്എഫ് മോഡലുകൾക്ക് യൂറോഎൻസിഎപി ൽ 5-സ്റ്റാർ റേറ്റിങ്ങ്
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 15 Views
- ഒരു അഭിപ്രായം എഴുതുക
ജയ്പൂർ:
ഇൻഡ്യൻ വിപണിയിലേക്ക് എത്തുന്ന ജാഗ്വാറിന്റെ പുതിയ എക്സ്എഫ്, എക്സ്ഇ മോഡലുകൾ, യൂറോ എൻസിഎപിയുടെ 2015 സേഫ്റ്റി ടെസ്റ്റുകളിൽ ഏറ്റവും ഉയർന്ന 5-സ്റ്റാർ സേഫ്റ്റി റേറ്റിങ്ങ് കരസ്ഥമാക്കി. സുരക്ഷാ ടെസ്റ്റുകളിൽ, അഡൾട്ട് ഒക്കുപന്റ് പ്രൊട്ടക്ഷനിൽ 92% വും, ചൈൽഡ് പ്രൊട്ടക്ഷനിൽ 84% വും എക്സ്എഫ് സ്കോർ ചെയ്തു. പെഡെസ്ട്രിയൻ സേഫ്റ്റി, സേഫ്റ്റി അസിസ്റ്റൻസ് സിസ്റ്റംസ് തുടങ്ങിയ വിഭാഗങ്ങളിൽ 80% വും, 83% വുമാണ് എക്സ്എഫ് സ്കോർ ചെയ്തത്. അഡൾട്ട് പ്രൊട്ടക്ഷനിൽ 92%, ചൈൽഡ് പ്രൊട്ടക്ഷനിൽ 82%, പെഡെസ്ട്രിയൻ സേഫ്റ്റിയിൽ 81%, സേഫ്റ്റി അസിസ്റ്റൻസ് സിസ്റ്റംസിൽ 82% എന്നിങ്ങനെയാണ് എക്സ്ഇയുടെ സ്കോറിങ്ങ്.
ജാഗ്വാറിന്റെ എക്സ്ഇ, എക്സ്എഫ്, എഫ്-പേസ് എന്നിവയുടെ വെഹിക്കിൾ ലൈൻ ഡയറക്ടറായ കെവിൻ സ്ട്രൈഡ് ഇങ്ങനെ പറഞ്ഞു, “വിട്ടുവീഴ്ചകളില്ലാത്ത സാങ്കേതികമികവോടെ തയ്യാറാക്കിയ എക്സ്ഇ, എക്സ്എഫ് മോഡലുകളിൽ, ഡൈനാമിക്സ്, പെർഫോമൻസ്, റിഫൈൻമെന്റ്, എഫിഷിയൻസി എന്നിവയ്ക്ക് നൽകിയ അതേ പ്രാധാന്യം സുരക്ഷാകാര്യങ്ങളിലും ഞങ്ങൾ നൽകിയിട്ടുണ്ട്. നിയമവും, ഉപഭോക്താക്കളും അനുശാസിക്കുന്ന നിലവാരത്തിനും മേലെയാണ് ഞങ്ങളുടെ കർശനമായ ഇൻ-ഹൗസ് സ്റ്റാൻഡേർഡുകൾ.”
“ബോഡി സ്ട്രക്ചറുകൾക്കായി തയ്യാറാക്കിയ അലുമിനിയം അലോയി മുതൽ ഓട്ടോണോമസ് എമർജൻസി ബ്രേക്കിങ്ങ് സിസ്റ്റത്തിന് വേണ്ട നൂതന സ്റ്റീരിയോ ക്യാമറ വരെയുള്ള സകലതും, വേൾഡ്-ക്ളാസ് സേഫ്റ്റി ലെവൽ പാലിക്കുന്ന തരത്തിൽ അങ്ങേയറ്റത്തെ പരിശ്രമത്തിലൂടെ സജ്ജീകരിച്ചതാണ്.“
ജാഗ്വാറിന്റെ നൂതന ലൈറ്റ് വെയ്റ്റ് അലുമിനിയം ആർക്കിടെക്ചറിൽ തീർത്ത എക്സ്ഇ, എക്സ്എഫ് വാഹനങ്ങളുടെ പ്ളാറ്റ്ഫോം താരതമേന്യേ ഭാരം കുറഞ്ഞതും, എന്നാൽ ബലമേറിയതുമാണ്. ഡ്രൈവർ എയർബാഗ്സ്, പാസഞ്ചർ എയർബാഗ്സ്, സൈഡ് എയർബാഗ്സ്, കർട്ടൻ എയർബാഗ്സ് എന്നിവയുള്ള ഈ വാഹനങ്ങളിൽ, ഡൈനാമിക് സ്റ്റബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കണ്ട്രോൾ, എമർജൻസി ബ്രേക്ക് അസിസ്റ്റ്, ലെയിൻ ഡിപാർച്ചർ വാണിങ്ങ്, ബ്ളൈൻഡ് സ്പോട്ട് മോണിറ്ററിങ്ങ്, ക്ളോസിംഗ് വെഹിക്കിൾ സെൻസിങ്ങ്, റിവേർസ് ട്രാഫിക് ഡിറ്റെക്ഷൻ, ട്രാഫിക് സൈൻ റിക്കഗ്നിഷൻ, അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോൾ തുടങ്ങിയ ആക്ടീവ് സേഫ്റ്റി ഫീച്ചറുകളും ഉണ്ട്.