• English
  • Login / Register

Hyundai ഇപ്പോൾ ലൈനപ്പിലുടനീളം 6 എയർബാഗുകൾ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 25 Views
  • ഒരു അഭിപ്രായം എഴുതുക

ലൈനപ്പിലുടനീളം ഈ സവിശേഷത സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ മാസ്-മാർക്കറ്റ് കാർ ബ്രാൻഡാണ് ഹ്യുണ്ടായ്

Hyundai Now Offers 6 Airbags As Standard Across The Lineup

  • ​​​​​​​എല്ലാ ഹ്യുണ്ടായ് മോഡലുകളും ഇപ്പോൾ സ്റ്റാൻഡേർഡായി 6 എയർബാഗുകളോടെയാണ് വരുന്നത്.
  • ഹ്യൂണ്ടായ് ഗ്രാൻഡ് i10 നിയോസ്, ഹ്യൂണ്ടായ് ഓറ, ഹ്യൂണ്ടായ് വെന്യൂ, വേണ്ട് N ലൈൻ തുടങ്ങിയ മോഡലുകൾക്ക് ഈ പ്രഖ്യാപനത്തിന്റെ പ്രയോജനം ലഭിക്കും.

  • പുതിയ സിക്സത്ത് ജനറേഷൻ ഹ്യുണ്ടായ് വെർണയ്ക്ക് ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റുകളിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ചു

ഇന്ത്യയിൽ കാർ സുരക്ഷയെ കുറിച്ചുള്ള വർദ്ധിച്ചുവരുന്ന അവബോധത്തിനും വരാനിരിക്കുന്ന സുരക്ഷാ പ്രോട്ടോക്കോളുകൾക്കുമിടയിൽ, ലൈനപ്പിലുടനീളം ആറ് എയർബാഗുകൾ ഒരു സ്റ്റാൻഡേർഡ് ഫീച്ചറായി ഉൾപ്പെടുത്തി, ഇന്ത്യൻ ലൈനപ്പിലെ സുരക്ഷാ മാനദണ്ഡങ്ങൾ ഉയർത്തുന്ന ഹ്യുണ്ടായ് സുപ്രധാനമായ ഒരു ചുവടുവെപ്പ് തന്നെയാണ് നടത്തുന്നത്. ഇത്തരമൊരു നടപടി സ്വീകരിക്കുന്ന  ഇന്ത്യയിലെ ആദ്യത്തെ മാസ്-മാർക്കറ്റ് കാർ ബ്രാൻഡാണിത്.

ഹ്യൂണ്ടായ് എക്‌സ്‌റ്റർ, ഹ്യുണ്ടായ് A20 ഫെയ്‌സ്‌ലിഫ്റ്റ്, ഹ്യുണ്ടായ് വെർണ എന്നിവയിൽ നിന്നുള്ള ചില സമീപകാല ലോഞ്ചുകളിൽ  ഇതിനകം തന്നെ 6 എയർബാഗുകൾ സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി വരുന്നു. എന്നിരുന്നാലും, ഹ്യൂണ്ടായ് ഗ്രാൻഡ് i10 നിയോസ്, ഹ്യൂണ്ടായ് ഓറ, ഹ്യൂണ്ടായ് വെന്യൂ  തുടങ്ങിയ കാറുകൾക്ക് ഈ സ്റ്റാൻഡേർഡ് ഫീച്ചർ അപ്പോഴും ഇല്ലായിരുന്നു. പ്രഖ്യാപനത്തിന് മുമ്പ് ഓരോ ഹ്യുണ്ടായ് മോഡലിലും എത്ര എയർബാഗുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് നോക്കാം.

 

മോഡലുകൾ

 

എയർബാഗുകൾ

ഗ്രാൻഡ് i10 നിയോസ്

4

 

ഓറ

4

i20, i20 N ലൈൻ

6

 

എക്സ്റ്റർ

6

വെന്യൂ

2

വെന്യൂ N ലൈൻ

4

വെർണ

6

ക്രെറ്റ

6

അൽകാസർ

6

ട്യൂസൺ

6

അയോണിക് 5

6

കോന ഇലക്ട്രിക്

6

പട്ടികയിൽ കാണിച്ചിരിക്കുന്നതുപോലെ, ഹ്യുണ്ടായ് ഗ്രാൻഡ് i10 നിയോസ്, ഹ്യുണ്ടായ് ഓറ, ഹ്യുണ്ടായ് വെന്യു, വെന്യു N ലൈൻ എന്നിവ 6 എയർബാഗുകൾ ഒരു സ്റ്റാൻഡേർഡ് ഫീച്ചറുമായി ഉൾപ്പെടുത്തി എത്തിയിട്ടില്ല. എന്നിരുന്നാലും, ഇപ്പോൾ മുതൽ, ഈ നാല് മോഡലുകളിലും 6 എയർബാഗുകൾ സ്റ്റാൻഡേർഡായി സജ്ജീകരിക്കും.

സുരക്ഷാ സവിശേഷതകൾ

Hyundai Now Offers 6 Airbags As Standard Across The Lineupഎയർബാഗുകൾക്ക് പുറമെ, EBD, ഹിൽ അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, റിയർ പാർക്കിംഗ് അല്ലെങ്കിൽ 360-ഡിഗ്രി ക്യാമറ എന്നിവയുള്ള ABS ഹ്യുണ്ടായ് മോഡലുകളിൽ ലഭ്യമാണ്. എക്‌സ്‌റ്റർ, വെന്യു എൻ ലൈൻ, ക്രെറ്റ, അൽകാസർ എന്നിവയുടെ പ്രത്യേക അഡ്വഞ്ചർ പതിപ്പുകളിലും ഡ്യുവൽ ക്യാമറ ഡാഷ്‌ക്യാം സജ്ജീകരിച്ചിരിക്കുന്നു.

വെന്യൂ അടുത്തിടെ വിപുലമായ ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ്  (ADAS) ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്, അതേസമയം ഹ്യൂണ്ടായ് വെർണ, ഹ്യുണ്ടായ് ട്യൂസൺ, ഹ്യുണ്ടായ് അയോണിക് 5 തുടങ്ങിയ മോഡലുകൾക്ക് ഫോർവേഡ്-കോളിഷൻ മുന്നറിയിപ്പ്, ബ്ലൈൻഡ്-സ്പോട്ട് അലേർട്ട്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ് ആൻഡ്  അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ കൂടുതൽ ADAS സവിശേഷതകൾ ലഭിക്കുന്നു.

ഇതും പരിശോധിക്കൂ: ഇന്ത്യയിൽ ADAS ഉള്ള 5 ലാഭകരമായ വിലയിലുള്ള കാറുകൾ ഇവയാണ്

ഹ്യുണ്ടായിൽ നിന്നുള്ള ആദ്യത്തെ 5-സ്റ്റാർ

സുരക്ഷാ പരിശോധനകളിൽ ഫുൾ 5-സ്റ്റാർ റേറ്റിംഗ് നേടുന്ന ഹ്യുണ്ടായിയിൽ നിന്നുള്ള ആദ്യത്തെ മെയ്ഡ്-ഇൻ-ഇന്ത്യ മോഡലായി പുതിയ വെർണ തിരഞ്ഞെടുത്തത്തിന്റെ മധുരമാണ് അടുത്തിടെ നടന്ന ഗ്ലോബൽ NCAP യുടെ  ഹ്യൂണ്ടായ്ക്ക് ആസ്വദിക്കാനായത്.

ഇന്ത്യയിലെ എല്ലാ കാർ ബ്രാൻഡുകളും ഇപ്പോൾ എല്ലാ മോഡലുകളിലും സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി ആറ് എയർബാഗുകൾ നൽകണമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ചുവടെ നൽകുന്ന  അഭിപ്രായങ്ങളിലൂടെ ഞങ്ങളെ അറിയിക്കുക.

കൂടുതൽ വായിക്കൂ: ഹ്യൂണ്ടായ് ഗ്രാൻഡ്  i10 നിയോസ് AMT

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment on Hyundai Grand ഐ10 Nios

Read Full News

explore similar കാറുകൾ

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് ഹാച്ച്ബാക്ക് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • ബിവൈഡി seagull
    ബിവൈഡി seagull
    Rs.10 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • നിസ്സാൻ ലീഫ്
    നിസ്സാൻ ലീഫ്
    Rs.30 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ഫെബരുവരി, 2025
  • മാരുതി എക്സ്എൽ 5
    മാരുതി എക്സ്എൽ 5
    Rs.5 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: sep 2025
  • റെനോ ക്വിഡ് എവ്
    റെനോ ക്വിഡ് എവ്
    Rs.5 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • എംജി 3
    എംജി 3
    Rs.6 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ഫെബരുവരി, 2025
×
We need your നഗരം to customize your experience