Login or Register വേണ്ടി
Login

ടോപ്പ്-സ്പെക്ക് അസ്ത വേരിയന്റിൽ എഎംടി ഓപ്ഷനുമായി ഹ്യൂണ്ടായ് ഗ്രാൻഡ് ഐ10 നിയോസ്

published on മാർച്ച് 04, 2020 03:43 pm by rohit for ഹുണ്ടായി ഗ്രാൻഡ് ഐ10 നിയോസ് 2019-2023

ബേസ്-സ്പെക്ക് ഈറ വേരിയന്റിന് പുറമെ മറ്റ് 1.2 ലിറ്റർ പെട്രോൾ വേരിയന്റുകളും ഇപ്പോൾ എഎംടി ഓപ്ഷനുമായാണ് എത്തുന്നത്.

  • ഗ്രാൻഡ് ഐ10 നിയോസ് അസ്ത 1.2 ലിറ്റർ പെട്രോൾ വേരിയന്റിൽ ഇപ്പോൾ എഎംടി ഓപ്ഷൻ ലഭിക്കുന്നു.

  • ഹ്യുണ്ടായ് അടുത്തിടെ ഗ്രാൻഡ് ഐ10 നിയോസിന്റെ ടർബോ പെട്രോൾ വേരിയന്റും പുറത്തിറക്കിയിരുന്നു.

  • ഡീസൽ വേരിയന്റുകളിൽ ഗ്രാൻഡ് ഐ10 നിയോസ് സ്‌പോർട്‌സിന് മാത്രമേ എഎംടി ഗിയർബോക്‌സ് ഹ്യുണ്ടായ് നൽകുന്നുള്ളൂ.

  • പുതിയ അസ്ത എ‌എം‌ടിയുടെ വില പെട്രോൾ മാഗ്ന എ‌എം‌ടി, സ്‌പോർട്‌സ് എ‌എം‌ടി എന്നിവയേക്കാൾ യഥാക്രമം 1.25 ലക്ഷം രൂപയും 64,000 രൂപയുമാണ്.

1.2 ലിറ്റർ പെട്രോൾ മോട്ടോറുമായെത്തുന്ന ഗ്രാൻഡ് ഐ10 നിയോസിന്റെ ടോപ്പ്-സ്പെക്ക് അസ്ത വേരിയന്റിന് എഎംടി ഗിയർബോക്‌സ് ഓപ്ഷൻ ഹ്യൂണ്ടായ് അവതരിപ്പിച്ചു. അടുത്തിടെ ഹാച്ച്ബാക്കിന്റെ ടർബോ പെട്രോൾ വേരിയന്റും ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കൾ പുറത്തിറക്കിയിരുന്നു. അസ്ത എഎംടിയുടെ വില 7.67 ലക്ഷം രൂപയും മാനുവൽ ഓപ്ഷന് 7.18 ലക്ഷം രൂപയുമാണ് വില. രണ്ടും തമ്മിലുള്ള വില വ്യത്യാസം 49,000 രൂപ.

നേരത്തെ, മാഗ്ന, സ്പോർട്സ് വേരിയന്റുകളിൽ മാത്രമാണ് ഹ്യുണ്ടായ് എഎംടി ഓപ്ഷൻ നൽകിയിരുന്നത്. ഇവയുടെ വിലയാകട്ടെ യഥാക്രമം 6.42 ലക്ഷം, 7.03 ലക്ഷം രൂപയും. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകൾ 84 പിഎസ് പവറും 114 എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിനുമായി ഇണക്കിച്ചേർത്തിരിക്കുന്നു. എന്നാൽ 1.2 ലിറ്റർ ഡീസൽ എഞ്ചിനോടൊപ്പം എഎംടി ഗിയർബോക്സ് വേണമെന്നുണ്ടെങ്കിൽ ഗ്രാൻഡ് ഐ10 നിയോസിന്റെ സ്പോർട്സ് വേരിയന്റിൽ മാത്രമേ അത് ലഭിക്കൂ. 75 പി‌എസ്/ 190 എൻ‌എം എന്നിങ്ങനെയാണ് ഡീസൽ എഞ്ചിന്റെ ഔട്ട്പുട്ട്.

കൂടുതൽ വായിക്കാം: 2020 ഹ്യുണ്ടായ് ക്രെറ്റ വേരിയൻറ് തിരിച്ചുള്ള എഞ്ചിൻ ഓപ്ഷനുകളുടെ വിവരങ്ങൾ പുറത്ത്.

ടോപ്പ്-സ്പെക്ക് അസ്ത എ‌എം‌ടിയുടെ വില മാഗ്ന എ‌എം‌ടി, സ്‌പോർട്‌സ് എ‌എം‌ടി വേരിയന്റുകളേക്കാൾ യഥാക്രമം 1.25 ലക്ഷം രൂപയും 64,000 രൂപയും കൂടുതലാണ്. സ്‌പോർട്‌സ് എഎംടി ഡീസലിന് 7.90 ലക്ഷം രൂപയാണ് വില.

അതേസമയം, വരും മാസങ്ങളിൽ നിരവധി പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ഹ്യുണ്ടായ്. മാർച്ച് 17 ന് രണ്ടാം തലമുറ ക്രെറ്റ പുറത്തിറക്കിയതിന് ശേഷം 2020 ഏപ്രിലിൽ വെർണ ഫെയ്‌സ്‌ലിഫ്റ്റും 2020 പകുതിയോടെ മൂന്നാം തലമുറ ഐ20 യും എത്തും.

(എല്ലാ വിലകളും ദില്ലി എക്സ്ഷോറൂം)

കൂടുതൽ വായിക്കാം: ഗ്രാൻഡ് ഐ10 നിയോസ് എഎംടി

r
പ്രസിദ്ധീകരിച്ചത്

rohit

  • 31 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your Comment ഓൺ ഹുണ്ടായി Grand ഐ10 Nios 2019-2023

K
kuldeep malviya
Mar 2, 2020, 11:46:15 PM

car ka pickup nahi he this is a very bad car

Read Full News

explore കൂടുതൽ on ഹുണ്ടായി ഗ്രാൻഡ് ഐ10 നിയോസ് 2019-2023

ഹുണ്ടായി ഗ്രാൻഡ് ഐ 10 നിയോസ്

Rs.5.92 - 8.56 ലക്ഷം* get ഓൺ റോഡ് വില
പെടോള്18 കെഎംപിഎൽ
സിഎൻജി27 കിലോമീറ്റർ / കിലോമീറ്റർ
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്
കാണു മെയ് ഓഫറുകൾ

trendingഹാച്ച്ബാക്ക് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
ഇലക്ട്രിക്ക്
Rs.6.99 - 9.24 ലക്ഷം*
Rs.6.70 - 8.80 ലക്ഷം*
Rs.5.65 - 8.90 ലക്ഷം*
Rs.7.04 - 11.21 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ