ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 നിയോസിന്റെ ഹോട്ട്-ഹാച്ച് വേരിയന്റ് ഇതാ എത്തി!
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 37 Views
- ഒരു അഭിപ്രായം എഴുതുക
ഹ്യുണ്ടായ് ഹോട്ട്-ഹാച്ച് വിഭാഗത്തിലേക്ക് ചുവടുവെക്കുകയാണ് ഗ്രാൻഡ് ഐ10 നിയോസിന്റെ സ്പോർട്ടി പതിപ്പായ ഈ വേരിയന്റിലൂടെ.
-
2020 ഓട്ടോ എക്സ്പോയിലാണ് ഈ മോഡൽ ആദ്യമായി പ്രദർശിപ്പിച്ചത്.
-
സ്പോർട്സ്, സ്പോർട്സ് (ഡ്യുവൽ ടോൺ) എന്നീ രണ്ട് വേരിയന്റുകളാണ് ഗ്രാൻഡ് ഐ 10 നിയോസ് ടർബോ ലഭിക്കുക.
-
ഓറയിലുള്ള അതേ 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് ഈ വേരിയന്റിനും കരുത്തുപകരുന്നത്.
-
ടർബോ എഞ്ചിനോടൊപ്പം 5 സ്പീഡ് എംടി മാത്രമേ ലഭിക്കൂ.
-
വില 7.68 ലക്ഷം മുതൽ 7.73 ലക്ഷം വരെ (എക്സ്ഷോറൂം ഇന്ത്യ).
ഗ്രാൻഡ് ഐ 10 നിയോസ് ടർബോ വേരിയൻറ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഹ്യുണ്ടായ്. സ്‌പോർട്‌സ്, സ്പോർട്സ് (ഡ്യുവൽ ടോൺ) എന്നീ രണ്ട് വേരിയന്റുകളാണ് നിലവിൽ ലഭിക്കുക. വില യഥാക്രമം 7.68 ലക്ഷം രൂപയും 7.73 ലക്ഷം രൂപയുമാണ് (എക്‌സ്‌ഷോറൂം ഇന്ത്യ). 2020 ഓട്ടോ എക്‌സ്‌പോയിൽ ഹാച്ച്ബാക്കിന്റെ ടർബോചാർജ്ഡ് പതിപ്പ് ഹ്യുണ്ടായ് ആദ്യമായി പുറത്തിറക്കിയിരുന്നു.
ടർബോ വേരിയന്റിന്റെ വിലകൾ സാധാരണ സ്‌പോർട്‌സ് വേരിയന്റുമായി താരതമ്യം ചെയ്തത് താഴെ.
വേരിയന്റ് |
ഗ്രാൻഡ് ഐ10 നിയോസ് (പെട്രോൾ എംടി) വില |
ഗ്രാൻഡ് ഐ10 ടർബോ വില |
വ്യത്യാസം |
സ്പോർട്സ് |
Rs 6.43 lakh |
Rs 7.68 lakh |
Rs 1.25 lakh |
സ്പോർട്സ് ഡുവൽ ടോൺ |
Rs 6.73 lakh |
Rs 7.73 lakh |
Rs 1 lakh |
ഗ്രാൻഡ് ഐ 10 നിയോസിന്റെ സ്‌പോർട്ടി പതിപ്പിന് കരുത്തേകുന്നത് ബിഎസ്6 പ്രകാരമുള്ള 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ്. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രം നൽകുന്ന ഹാച്ച്ബാക്കും സെഡാനും ഒരേ പവറും ടോർക്കുമാണുള്ളത് (100 പിഎസ് / 172 എൻഎം). അതേസമയം ഗ്രാൻഡ് ഐ10 നിയോസിന്റെ 1.2 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകൾ 5 സ്പീഡ് എംടിയും എഎംടിയും നൽകുന്നു. വെണ്യൂവിലാകട്ടെ, ഹ്യുണ്ടായ് ഇതേ ടർബോ-പെട്രോൾ എഞ്ചിനോടൊപ്പം 7 സ്പീഡ് ഡിസിടി ട്രാൻസ്മിഷൻ ഓപ്ഷനും കൂടുതൽ മികച്ച പ്രവർത്തനക്ഷമതയും ഉറപ്പ് നൽകുന്നു.
ഗ്രാൻഡ് ഐ10 നിയോസ് ടർബോയ്ക്ക് ഒരു കറുത്ത ടോണൽ ഇന്റീരിയറാണ് ലഭിച്ചിരിക്കുന്നത്. അതേസമയം, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, റിയർ പാർക്കിംഗ് ക്യാമറ, പുഷ്-ബട്ടൺ സ്റ്റാർട്ട്-സ്റ്റോപ്പ് എന്നീ സുഖസൌകര്യങ്ങൾ സാധാരണ സ്‌പോർട്‌സ് വേരിയന്റിന് സമാനമാണ്. പുറത്ത് ഗ്രാന്റ് ഐ10 നിയോസ് ടർബോയെ വേർതിരിച്ച് നിർത്തുന്ന ഒരേയൊരു സവിശേഷത അതിന്റെ മുൻവശത്തെ ഗ്രില്ലിലുള്ള “ടർബോ“ ബാഡ്ജാണ്. ഇതാകട്ടെ ഓറയിൽ ഉള്ളതിന് സമാനവും.
ഒരു എൻ ബാഡ്ജ് നഷ്‌ടമായാലും ഈ ടർബോ പതിപ്പ് ഹ്യൂണ്ടായുടെ ഇന്ത്യയിലെ ഹോട്ട്-ഹാച്ച് വിഭാഗത്തിലേക്കുള്ള നിർണായക കാൽവെപ്പാണ്. സ്പോർട്ടി ഗ്രാൻഡ് ഐ10 നിയോസ് മാരുതി സുസുക്കി സ്വിഫ്റ്റ്, ഫോർഡ് ഫിഗോ, നിസ്സാൻ മൈക്ര എന്നിവരുമായാണ് വിപണിയിൽ കൊമ്പുകോർക്കുക. പ്രകടനത്തിന്റെ കാര്യത്തിൽ, ഫോക്സ്‍വാഗൺ പോളോ ജിടി ടിഎസ്‌ഐ, മാരുതി സുസുക്കി ബലേനോ ആർഎസ് എന്നിവയുമായി കിടപിടിക്കാൻ നിയോസിന് സാധിച്ചേക്കും. എന്നാൽ നിലവിൽ വരാൻ പോകുന്ന ബിഎസ്6 എമിഷൻ മാനദണ്ഡങ്ങൾ കാരണം ബലേനോ ആർഎസ് ഇപ്പോൾ ലഭ്യമല്ല. നിലവിലെ പോളോ ജിടി ടിഎസ്‌ഐയും വൈകാതെ ബലനോ ആർഎസിന്റെ പാത പിന്തുടരുമെന്നാണ് സൂചന.
കൂടുതൽ വായിക്കാം: ഗ്രാൻഡ് ഐ10 നിയോസ് എഎംടി.