ഗ്രാൻഡ് i10 നിയോസിനേക്കാൾ ഹ്യൂണ്ടായ് എക്‌സ്റ്ററിന് അധികമായുള്ള 5 ഫീച്ചറുകൾ
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 19 Views
- ഒരു അഭിപ്രായം എഴുതുക
ഹ്യൂണ്ടായ് എക്‌സ്‌റ്ററിലും അതിന്റെ ഹാച്ച്‌ബാക്ക് സഹോദരങ്ങളെപ്പോലെ പൊതുവായ ചില കാര്യങ്ങളുണ്ട്
ചിത്രങ്ങളിൽ ഹ്യുണ്ടായ് എക്‌സ്‌റ്ററിന്റെ ക്യാബിനകത്തുള്ളവയുടെ വിശദമായ ആദ്യ രൂപവും ഞങ്ങൾക്ക് ലഭിച്ചു. മൈക്രോ SUV-യിൽ ഉണ്ടാകുന്ന പല ഫീച്ചറുകളും കാർ നിർമാതാക്കൾ സ്ഥിരീകരിച്ചു. ലൈനപ്പിൽ ഗ്രാൻഡ് i10 നിയോസിന് മുകളിലായിരിക്കും എക്‌സ്‌റ്റർ ഉള്ളതെന്നതിനാൽ, പ്ലാറ്റ്‌ഫോം അനുമാനിക്കുന്ന സഹോദര വാഹനങ്ങൾക്കുമുകളിൽ പുതിയ ഫീച്ചറുകളോടെയാണ് ഇത് വരുന്നത്.
ഗ്രാൻഡ് i10 നിയോസിനേക്കാൾ എക്‌സ്‌റ്റർ വാഗ്ദാനം ചെയ്യുന്ന മികച്ച അഞ്ച് ഫീച്ചറുകൾ നമുക്ക് പരിശോധിക്കാം:
ഡിജിറ്റൈസ്ഡ് ഡ്രൈവർ ഡിസ്പ്‌ളേ
ഗ്രാൻഡ് i10 നിയോസിന്റെ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ
ഫെയ്‌സ്‌ലിഫ്റ്റഡ് വെന്യൂവിൽ നിന്നുള്ള അതേ ഡിജിറ്റൈസ്ഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് എക്‌സ്‌റ്ററിൽ ഹ്യൂണ്ടായ് സജ്ജീകരിച്ചിരിക്കുന്നത്. ടയർ പ്രഷർ, ഓഡോമീറ്റർ റീഡിംഗ്, കാലിയാകുന്നതുവരെയുള്ള ദൂരം എന്നിവ പോലുള്ള സുപ്രധാന വിവരങ്ങൾ കാണിക്കുന്നതിന് മധ്യഭാഗത്ത് കളറുള്ള TFT MID ഉണ്ടാകും. അതേസമയം, ഗ്രാൻഡ് i10 നിയോസിൽ രണ്ട് അനലോഗ് ഡയലുകളുടെ മധ്യത്തിൽ കളറുള്ള TFT ഡിസ്‌പ്ലേ മാത്രമേ ലഭിക്കൂ.
സ്റ്റാൻഡേർഡ് ആയി ആറ് എയർബാഗുകൾ
ഫെയ്‌സ്‌ലിഫ്റ്റഡ് ഗ്രാൻഡ് i10 നിയോസ് ആറ് എയർബാഗുകൾ വരെ ഓഫർ ചെയ്യുന്നു, നാലെണ്ണം സ്റ്റാൻഡേർഡ് ആണ്, അതേസമയം ഹ്യുണ്ടായ് കൂടുതൽ മികച്ചതാക്കി ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി എക്‌സ്റ്ററിന് നൽകി. നേരിട്ടുള്ള എതിരാളിയായ ടാറ്റ പഞ്ചിനെ അപേക്ഷിച്ച് എക്‌സ്‌റ്ററിന് ലഭിക്കുന്ന അധിക നേട്ടങ്ങളിൽ ഒന്നാണിത്.
ഡ്യുവൽ ക്യാമറ ഡാഷ്‌ക്യാം
വെന്യു N ലൈൻ, ഒരു ആക്സസറി എന്ന നിലയിലല്ലാതെ ഔദ്യോഗിക ഫീച്ചർ ലിസ്റ്റിൽ ഡാഷ്‌ക്യാം സജ്ജീകരണം സഹിതം വരുന്ന ഇന്ത്യയിലെ ആദ്യത്തെ ഹ്യുണ്ടായ് കാറായി മാറി. എക്‌സ്‌റ്ററിൽ ഒരു ഡ്യുവൽ ഡിസ്‌പ്ലേ യൂണിറ്റ് ലഭിക്കുമെന്ന് ഹ്യൂണ്ടായ് ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്, അത് അടിയന്തര സാഹചര്യങ്ങളിലും നിങ്ങളുടെ യാത്രകൾ റെക്കോർഡ് ചെയ്യുന്നതിനോ ദീർഘവും സാഹസികവുമായ യാത്രകൾ രേഖപ്പെടുത്തുന്നതിനോ വേണ്ടി ഉപകാരപ്പെടും.
ഇതും കാണുക: ഫെയ്‌സ്‌ലിഫ്റ്റഡ് ഹ്യൂണ്ടായ് i20 N ലൈൻ ആദ്യമായി ക്യാമറയിൽ പതിഞ്ഞു
സിംഗിൾ പെയ്ൻ സൺറൂഫ്
ഹ്യുണ്ടായിയിൽ നിന്നുള്ള പുതിയ എൻട്രി ലെവൽ SUV-യുടെ ആകർഷണം സിംഗിൾ-പെയ്ൻ സൺറൂഫ് ഉൾപ്പെടുത്തുന്നതിലൂടെ ഉയരുന്നു, ഇത് ഗ്രാൻഡ് i10 നിയോസിൽ നിന്ന് മാത്രമല്ല, പഞ്ചിൽനിന്നും ഇതിനെ വേറിട്ടുനിർത്തുന്നു. സൺറൂഫ് സജ്ജീകരിച്ചിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും ചെറിയ ഉൽപ്പന്നമായിരിക്കാം ഇത്.
സെമി-ലെതറെറ്റ് അപ്ഹോൾസ്റ്ററി
ഗ്രാൻഡ് i10 നിയോസിൽ നിന്ന് വ്യത്യസ്തമായി - ഇതിൽ ടോപ്പ്-സ്പെക് വേരിയന്റുകളിൽ പോലും ഫാബ്രിക് സീറ്റുകൾ ലഭിക്കുന്നു - എക്‌സ്‌റ്റർ സെമി-ലെതറെറ്റ് അപ്‌ഹോൾസ്റ്ററി സഹിതമാണ് വരുന്നത്. എക്‌സ്‌റ്ററിൽ ഓൾ-ബ്ലാക്ക് ക്യാബിൻ തീം ഉള്ളപ്പോൾ, ഹാച്ച്ബാക്കിൽ ഡ്യുവൽ-ടോൺ ഇന്റീരിയർ ഓപ്ഷനും ലഭിക്കുന്നു.
ബന്ധപ്പെട്ടത്: ഹ്യുണ്ടായ് എക്സ്റ്റർ: നിങ്ങൾ അതിനായി കാത്തിരിക്കണോ അതോ അതിന്റെ എതിരാളികളിൽ ഒന്നി പോകണോ?
പ്രധാന സമാനതകൾ
ഹ്യൂണ്ടായ് എക്‌സ്‌റ്ററിൽ വളരെ വ്യത്യസ്തമായ ക്യാബിനും എക്സ്റ്റീരിയർ ഡിസൈനും നൽകിയിട്ടുണ്ടെങ്കിലും, ഗ്രാൻഡ് i10 നിയോസുമായി ഇതിന് ചില പ്രധാന സാമ്യങ്ങളുണ്ട്.
ഗ്രാൻഡ് i10 നിയോസിന്റെ അതേ 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, വയർലെസ് ഫോൺ ചാർജിംഗ്, ക്രൂയിസ് കൺട്രോൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, സ്റ്റിയറിംഗ് വീൽ എന്നിവ എക്‌സ്റ്ററിലും സജ്ജീകരിച്ചിരിക്കുന്നു. ഇതിൽ കൃത്യമായും അതേ വീൽബേസ്, പവർട്രെയിൻ ഓപ്ഷനുകളും ലഭിക്കുന്നു: മാനുവൽ, AMT എന്നീ ചോയ്സുകളുള്ള 1.2-ലിറ്റർ പെട്രോൾ എഞ്ചിൻ, കൂടാതെ ഒരു CNG ബദലും.
ലോഞ്ചും വിലയിലെ അപ്‍ഡേറ്റും
ഹ്യുണ്ടായ് എക്‌സ്‌റ്റർ ജൂലൈ 10-ന് ലോഞ്ച് ചെയ്യും. വില 6 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതലായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ടാറ്റ പഞ്ചിനൊപ്പം എക്‌സ്‌റ്റർ സിട്രോൺ C3, മാരുതി ഫ്രോൺക്സ്, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ എന്നിവക്കും എതിരാളിയാകും.
ഇവിടെ കൂടുതൽ വായിക്കുക: ഗ്രാൻഡ് i10 നിയോസ് AMT