ഹ്യുണ്ടായ് എക്‌സ്‌റ്ററിന്റെ 20 ഇരുപത് വിശദമായ ചിത്രങ്ങൾ

published on jul 19, 2023 05:29 pm by ansh for ഹ്യുണ്ടായി എക്സ്റ്റർ

  • 16 Views
  • ഒരു അഭിപ്രായം എഴുതുക

ഹ്യുണ്ടായ് എക്‌സ്‌റ്ററിന്റെ ക്യാബിൻ ഗ്രാൻഡ് i10 നിയോസിന്റേതിന് ഏതാണ്ട് സമാനമാണ്, കളർ സ്കീമുകൾ മാത്രമാണ് വ്യത്യാസമുള്ളത്

Hyundai Exter

  • ഗ്രാൻഡ് i10 നിയോസ് അടിസ്ഥാനമാക്കിയുള്ളതാണ് എക്‌സ്‌റ്റർ, അവ സമാനമായി ഡിസൈൻ ചെയ്‌ത ക്യാബിൻ പങ്കിടുന്നു.

  • മുന്നിലും പിന്നിലും H ആകൃതിയിലുള്ള ലൈറ്റ് സിഗ്നേച്ചറുകൾ ഉള്ള ഒരു ബോൾഡ് SUV ഡിസൈൻ ലഭിക്കുന്നു.

  • സെമി-ലെതറെറ്റ് അപ്‌ഹോൾസ്റ്ററിയോടു കൂടിയ ഒരു കറുപ്പ് ക്യാബിനുമായി വരുന്നു.

  • 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സിംഗിൾ പെയ്ൻ സൺറൂഫ് എന്നിവ ഇതിലെ ഫീച്ചറുകളാണ്.

  • 83PS, 114Nm ഉൽപ്പാദിപ്പിക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് കരുത്തേകുന്നത്.

  • 6 ലക്ഷം രൂപ മുതൽ 10.10 ലക്ഷം രൂപ (എക്സ് ഷോറൂം) വരെയാണ് എക്സ്റ്ററിന് ഹ്യുണ്ടായ് ഇട്ട വില.

ഹ്യുണ്ടായിയുടെ ഗാരേജിലെ ഏറ്റവും പുതിയ കാറായ ഹ്യൂണ്ടായ് എക്‌സ്‌റ്റർ 6 ലക്ഷം രൂപ (എക്‌സ്-ഷോറൂം) പ്രാരംഭ വിലയിൽ ലോഞ്ച് ചെയ്തു, ഇത് ഗ്രാൻഡ് i10 നിയോസ് ഹാച്ച്‌ബാക്ക് അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിന് ഹാച്ച്ബാക്കിന്റെ അതേ ക്യാബിൻ ഡിസൈൻ ലഭിക്കുന്നു, എന്നാൽ SUV അവതാറിലാണ് ഇത് വരുന്നത്. എക്‌സ്‌റ്ററിൽ ഞങ്ങൾ കുറച്ച് സമയം ചെലവഴിച്ചു, ഇപ്പോൾ, വിശദമായ ചിത്രങ്ങളിലൂടെ നിങ്ങൾക്കത് പരിശോധിക്കാം:

എക്സ്റ്റീരിയർ

മുന്‍വശം

Hyundai Exter Front

നല്ല രീതിയിൽ നിർണ്ണയിച്ച ഫീച്ചറുകളും ബോക്‌സി ഔട്ട്‌ലൈനും ഉള്ള ബോൾഡ് ഫ്രണ്ട് ഫാസിയയാണ് ഹ്യുണ്ടായ് എക്‌സ്റ്ററിൽ ലഭിക്കുന്നത്. ചതുരാകൃതിയിലുള്ള പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾക്കുള്ള ഹൗസിംഗുമായി ലയിപ്പിച്ച്, ചങ്കി ബമ്പറിന്റെ ഭൂരിഭാഗവും എടുത്ത് അരികുകളിലേക്ക് നീണ്ടുപോകുന്ന ടെക്സ്ചർ ചെയ്ത ഗ്രിൽ ഇതിൽ ലഭിക്കുന്നു. വ്യക്തമായ സ്കിഡ് പ്ലേറ്റ് ഡിസൈനിന്റെ റഗ്ഡ്നസ് വർദ്ധിപ്പിക്കുന്നു.

Hyundai Exter Headlamps and DRLs

സ്പ്ലിറ്റ്-ഹെഡ്‌ലൈറ്റ് ഡിസൈനിനുള്ള ബോണറ്റ് ലൈനിനൊപ്പം മൈക്രോ-SUV-ക്ക് വ്യതിരിക്തമായ H ആകൃതിയിലുള്ള LED DRLകൾ ലഭിക്കുന്നു.

ഇതും വായിക്കുക: ഹ്യുണ്ടായ് ഗ്രാൻഡ് i10 നിയോസ് vs വെന്യു Vs എക്സ്റ്റർ: വില താരതമ്യം

സൈഡ്

Hyundai Exter Side

എക്‌സ്‌റ്ററിന്റെ സൈഡ് പ്രൊഫൈൽ അത് എത്ര ഉയരത്തിലുള്ളതാണെന്നും നിവർന്നുനിൽക്കുന്നതാണെന്നുമുള്ളതിനെക്കുറിച്ച് നല്ല ഐ‍ഡിയ നൽകുന്നു. കൂടുതൽ റഗ്ഡ് വശ്യത നൽകുന്നതിനായി കട്ടിയുള്ള ക്ലാഡിംഗുമായി സംയോജിപ്പിച്ച്, വിശാലമായ സ്റ്റാൻസ് നൽകുന്നതിനായി, പിൻവശ്ത് സ്‌പഷ്‌ടമായ ഹോഞ്ചുകൾ സഹിതം ക്ലീൻ ആകൃതി ഇതിന് ലഭിക്കുന്നു. അതിന്റെ ടോപ്പ് ട്രിമ്മിൽ ഇവിടെ കാണുന്നത് പോലെ, കറുപ്പ് പില്ലറുകളും റൂഫ് റെയിലുകളും പോലുള്ള പ്രീമിയം ടച്ചുകൾ ലഭിക്കുന്നു.

Hyundai Exter C-Pillar

ഗ്രില്ലുമായി പൊരുത്തപ്പെടുന്നതിന് C-പില്ലറിൽ ചെറിയ ടെക്സ്ചർ ചെയ്ത സെക്ഷനുമുണ്ട്.

Hyundai Exter Alloy Wheels

175 സെക്ഷൻ റബ്ബറിൽ പൊതിഞ്ഞ് 15 ഇഞ്ച് ഡ്യുവൽ ടോൺ ഡയമണ്ട് കട്ട് അലോയ് വീലുകളുമായാണ് ഹ്യൂണ്ടായ് SUV വരുന്നത്.

പിൻഭാഗം

Hyundai Exter Rear

ഡിസൈൻ ഭാഷയുമായി നന്നായി പൊരുത്തപ്പെടുന്ന, മുൻവശത്ത് നമ്മൾ കണ്ട ബോൾഡ് ലുക്ക് പിൻ പ്രൊഫൈലിലും വരുന്നു. നേർരേഖകളുള്ള മസ്കുലർ റിയർ പ്രൊഫൈലും വളരെ ഉയരത്തിലുള്ള സിൽവർ സ്കിഡ് പ്ലേറ്റ് കാണിക്കുന്ന കൂറ്റൻ ബമ്പറും ഇതിൽ ലഭിക്കുന്നു.

Hyundai Exter Tail lamp
Hyundai Exter

ടെയിൽ ലാമ്പുകളിൽ H ആകൃതിയിലുള്ള LED എലമെന്റും ലഭിക്കുന്നു, കൂടാതെ കട്ടിയുള്ള കറുത്ത സ്ട്രിപ്പ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നു, ഹ്യുണ്ടായ് ലോഗോ ഉൾക്കൊള്ളുന്ന ഗ്രില്ലിന്റെ അതേ ടെക്സ്ചർഡ് ലുക്ക് ഇത് നൽകുന്നു.

ഇന്റീരിയർ

ഡാഷ്ബോർഡ്

Hyundai Exter Dashboard

ഗ്രാൻഡ് i10 നിയോസിന്റെ അതേ ഡാഷ്‌ബോർഡ് ലേഔട്ട് എക്‌സ്റ്ററിനും ലഭിക്കുന്നു, കളർ സ്കീമിൽ മാത്രമാണ് വ്യത്യാസം. റൂഫ് ലൈനിംഗിലും പില്ലറുകളുടെ ഉൾവശത്തിനും ചാരനിറം നൽകി ഒരു കറുപ്പ് ക്യാബിനോടുകൂടിയാണ് എക്‌സ്‌റ്റർ വരുന്നത്. എക്സ്റ്റീരിയർ നിറം അടിസ്ഥാനമാക്കി, ക്യാബിൻ ആക്‌സന്റുകളുള്ള നിറത്തിന്റെ ഒരു സ്പ്ലാഷുമുണ്ട്.

Hyundai Exter Dashboard Pattern

ഇവിടെ, ഡാഷ്‌ബോർഡിന്റെ പാസഞ്ചർ വശത്തുള്ള ഡയമണ്ട് പാറ്റേണും AC വെന്റിനു ചുറ്റുമുള്ള നീല നിറത്തിലുള്ള ഇൻസെർട്ടും കോസ്മിക് ബ്ലൂ എക്സ്റ്റീരിയർ ഷെയ്ഡുമായി പൊരുത്തപ്പെടുന്നത് നിങ്ങൾക്ക് കാണാം (എക്സ്റ്റീരിയർ ഷേഡിനനുസരിച്ച് നിറം വ്യത്യാസപ്പെടും). ചെറിയ സാധനങ്ങൾ സൂക്ഷിക്കുന്നതിന് ചെറിയൊരു സ്ഥലവും ഉണ്ട്.

ഇതും വായിക്കുക: ഹ്യൂണ്ടായ് എക്‌സ്‌റ്ററിൽ ടാറ്റ പഞ്ചിനെക്കാൾ ഈ 7 ഫീച്ചറുകൾ ലഭിക്കുന്നു

Hyundai Exter Steering Wheelഗ്രാൻഡ് i10 നിയോസിൽ നിന്ന് എക്‌സ്റ്ററിന്റെ ഡാഷ്‌ബോർഡിലുള്ള പ്രധാന മാറ്റങ്ങളിലൊന്ന് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ്. മൈക്രോ SUV-യിൽ 4.2 ഇഞ്ച് TFT മൾട്ടി-ഇൻഫർമേഷൻ ഡിസ്‌പ്ലേയ്‌ക്കൊപ്പം സ്റ്റാൻഡേർഡായി ഒരു ഡിജിറ്റൈസ്ഡ് സെറ്റപ്പ് ലഭിക്കുന്നു. ടോപ്പ് വേരിയന്റിൽ ലെതറിൽ പൊതിഞ്ഞ സ്റ്റിയറിംഗ് വീലും വരുന്നു, എക്സ്റ്റീരിയറുമായി പൊരുത്തപ്പെടുന്ന കോൺട്രാസ്റ്റ് സ്റ്റിച്ചിംഗ് ഇവിടെ കാണാം.

Hyundai Exter Dashcam

ഈ വ്യൂപോയിന്റിൽ നിന്ന്, എക്‌സ്‌റ്ററിന്റെ ഡ്യുവൽ-ക്യാമറ ഡാഷ് ക്യാം IRVM-ന് പിന്നിലും അൽപ്പം ഇടത്തോട്ടുമായി സ്ഥാപിച്ചിരിക്കുന്നതുപോലെ തോന്നുന്നു, അതിനാൽ മുന്നിലുള്ള റോഡിലേക്കുള്ള ഡ്രൈവറുടെ കാഴ്ച തടസ്സപ്പെടുത്തില്ല.

Hyundai Exter AMT Transmission
Hyundai Exter Paddle Shifters
പാഡിൽ ഷിഫ്‌റ്ററുകൾക്കൊപ്പം എക്‌സ്‌റ്റർ AMT വാഗ്ദാനം ചെയ്തുകൊണ്ട് ഹ്യുണ്ടായ് ഈ സെഗ്‌മെന്റിൽ ഗെയിം ഉയർത്തി.

ഇൻഫോടെയ്ൻമെന്റും ക്ലൈമറ്റ് കൺട്രോളും

Hyundai Exter Infotainment Systemഗ്രാൻഡ് i10 നിയോസിലും കാണുന്നതുപോലെ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എക്‌സ്‌റ്ററിൽ വാഗ്ദാനം ചെയ്യുന്നു.

Hyundai Exter Automatic Climate Controlഓട്ടോ AC-യുടെ (പിൻ AC വെന്റുകളുള്ള) ക്ലൈമറ്റ് കൺട്രോൾ പോലും ഹ്യുണ്ടായ് ഹാച്ച്ബാക്കിൽ കാണുന്ന പാനലിന് സമാനമാണ്. വൃത്താകൃതിയിലുള്ള AC വെന്റുകൾ പോലെ, ഡയൽ സറൗണ്ടുകളിൽ ഇവിടെയും നിങ്ങൾക്ക് തിളക്കമുള്ള ആക്‌സന്റുകൾ ലഭിക്കും.

Hyundai Exter Wireless Phone Charger

ക്ലൈമറ്റ് കൺട്രോളുകൾക്ക് കീഴിൽ, നിങ്ങൾക്ക് വയർലെസ് ചാർജിംഗ് പാഡും USB ടൈപ്പ്-C, ടൈപ്പ്-A പോർട്ടുകളും ഒപ്പം 12V പവർ സോക്കറ്റും ലഭിക്കും.

ഇതും കാണുക: 9 വ്യത്യസ്ത ഷേഡുകളിൽ നിങ്ങൾക്ക് ഹ്യൂണ്ടായ് എക്‌സ്‌റ്റർ വാങ്ങാം

സീറ്റുകൾ

Hyundai Exter Seats

ഇതിന് മധ്യഭാഗത്ത് ഫാബ്രിക്കിലെ സെമി-ലെതർ അപ്ഹോൾസ്റ്ററിയും വശങ്ങളിൽ ലെതർ എലമെന്റുകളും ലഭിക്കുന്നു. ഫാബ്രിക് ബാക്ക്റെസ്റ്റുകളുടെ നിറവും പുറമേയുള്ള ഷേഡുകളെ ആശ്രയിച്ചിരിക്കുന്നു. ഇവിടെ, കോസ്മിക് ബ്ലൂ പെയിന്റ് ഓപ്ഷനും പൊരുത്തപ്പെടുന്നതിന് സീറ്റുകളിൽ ക്രോസ് സ്റ്റിച്ചിംഗും ബീഡിംഗും ലഭിക്കുന്നു.

Hyundai Exter Sunroofഈ സീറ്റുകളിൽ നിന്ന്, നിങ്ങൾക്ക് വോയ്‌സ് നിയന്ത്രിത സിംഗിൾ-പെയ്ൻ സൺറൂഫും ആക്‌സസ് ചെയ്യാം, ഹ്യുണ്ടായ് എക്‌സ്റ്ററിന്റെ ഹൈലൈറ്റ് ആണിത്, മൈക്രോ-SUV സെഗ്‌മെന്റിൽ ആദ്യത്തേതും.

Hyundai Exter

6 ലക്ഷം രൂപ മുതൽ 10.10 ലക്ഷം രൂപ വരെയാണ് ഹ്യൂണ്ടായ് എക്‌സ്‌റ്ററിന്റെ വില (ആമുഖം, എക്‌സ്-ഷോറൂം), ഇത് ടാറ്റ പഞ്ച്, മാരുതി ഇഗ്‌നിസ് എന്നിവക്ക് നേരിട്ടുള്ള എതിരാളിയാണ്. മൈക്രോ-SUV മാരുതി ഫ്രോൺക്സ്, സിട്രോൺ C3, റെനോ കൈഗർ ഒപ്പം നിസ്സാൻ മാഗ്നൈറ്റ് എന്നിവക്കുള്ള ബദലായും കണക്കാക്കാം.

ഇവിടെ കൂടുതൽ വായിക്കുക: ഹ്യുണ്ടായ് എക്‌സ്‌റ്റർ AMT

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ ഹുണ്ടായി എക്സ്റ്റർ

Read Full News

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trendingഎസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • ഫോർഡ് എൻഡവർ
    ഫോർഡ് എൻഡവർ
    Rs.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: മാർ്ച്, 2025
  • മഹേന്ദ്ര ബോലറോ 2024
    മഹേന്ദ്ര ബോലറോ 2024
    Rs.10 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: നവം 2024
  • ടാടാ curvv
    ടാടാ curvv
    Rs.10.50 - 11.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: aug 2024
  • മഹേന്ദ്ര thar 5-door
    മഹേന്ദ്ര thar 5-door
    Rs.15 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജൂൺ 2024
  • ഹോണ്ട റീ-വി
    ഹോണ്ട റീ-വി
    Rs.8 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: aug 2024
×
We need your നഗരം to customize your experience