ഹ്യൂണ്ടായ് എലൈറ്റ് ഐ 20 അസ്‌ത(ഒ) മോഡലുകൾക്ക് രണ്ടാമത്തെ അപ്‌ഡേറ്റുകൾ ലഭിച്ചു
<മോഡലിന്റെപേര്> എന്നതിനായി <ഉടമയുടെപേര്> പ്രകാരം <തിയതി> പരിഷ്‌ക്കരിച്ചു
- 18 Views
- ഒരു അഭിപ്രായം എഴുതുക
ജയ്‌പൂർ:
അടുത്തിടെ നടത്തിയ പുതിയ നവീകരണങ്ങൾക്ക് പുറമെ ഹ്യൂണ്ടായുടെ പ്രീമിയും ഹാച്ച്ബാക്കായ എലൈറ്റ് ഐ 20 യ്ക് വീണ്ടും പുതിയ അപ്‌ഡേറ്റുകൾ ലഭിച്ചു. പുതിയ അതയ്‌ക്ക് ചിലത് പുതുതായി ലഭിച്ചു ചിലത് കളഞ്ഞു. മികച്ച വിൽപ്പനയുണ്ടെങ്കിലും ഈ പ്രീമിയും ഹാച്ച്ബാക്കിന് ഈ വർഷം ഇത് രണ്ടാം തവണയാണ് പുതിയ നവീകരണങ്ങൾ ലഭിക്കുന്നത്. ടീം ബി എച്ച് പി യുടെ റിപ്പോർട്ട് പ്രകാരം ഹ്യൂണ്ടായ് എലൈറ്റ് ഐ 20 അത (ഒ) വേരിയന്റ്സിന് ഹ്യൂണ്ടായ് ഐ 20 ആക്‌ട്ടീവിനെപ്പോലെ ഒരു ചെറിയ അന്റീന ലഭിക്കുന്നതായിരിക്കും. പഴയ മാറ്റ് ഫിനിഷ്ഡ് സി - പില്ലറിന് പകരം കറുത്ത നിറത്തിൽ പുത്തൻ സ്പോർട്ടി സി പില്ലറാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. നിലവിൽ ഐ 20 ആസ്‌ത (ഒ) മോഡലുകളിലുള്ള ഓട്ടോ ഡിമ്മിങ്ങ് റിയർ വ്യൂ മിററുകളെയും ഹ്യൂണ്ടായ് ഉപേക്ഷിക്കുകയാണ്.
ഹോണ്ട ജാസ്സ് മാരുതി ബലീനൊ തുടങ്ങിയവയുമായി വർദ്ധിച്ചു വരുന്ന മത്സരത്തിൽ തങ്ങളുടെ പ്രീമിയും ഹാച്ച്ച്ബാക്കിനെ പുതുമയോടെ നില നിർത്തുക എന്ന ലക്ഷ്യമായിരിക്കാം ഈ മാറ്റത്തിന് പിന്നിൽ. എഞ്ചിനുകളിൽ മാറ്റങ്ങളുണ്ടാകാൻ സാധ്യതയില്ല, 115 എൻ എം പീക് ടോർക്കും 83 പി എസ് പവറും പുറന്തള്ളുന്ന 1.2 ലിറ്റർ കപ്പ 2 എഞ്ചിൻ തന്നെയായിരിക്കും പെട്രോൾ വേരിയന്റുകളിൽ. 1.4 ലിറ്റർ യു 2 സി ആർ ഡി ഐ ഡീസൽ മിൽ 220 എൻ എം ടോർക്കിൽ 90 പി പവർ ഉല്പ്പാതിപ്പിക്കും. 5 - സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി സംയോജിപ്പിച്ചായിരിക്കും പെട്രോൾ വേരിയന്റുകളെത്തുക വില 7.2 ലക്ഷംക്(ന്യൂ ഡെൽഹി എക്‌സ് ഷൊറൂം). എന്നാൽ 6 - സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായെത്തുന്ന ഡീസൽ വേരിയന്റിന്റെ വില 8.3 ലക്ഷമാണ്(ന്യൂ ഡെൽഹി എക്‌സ് ഷൊറൂം). എന്നാൽ ജനുവരി 1 മുതൽ തങ്ങളുടെ ഉൽപ്പന്നങ്ങളുടെ വില വർദ്ധിക്കുമെന്ന് ഹ്യൂണ്ടായ് അറിയിച്ചിട്ടുണ്ട്.