• English
  • Login / Register

Facelifted Tata Safariയുടെ കണക്റ്റ്ഡ് LED ടെയിൽലൈറ്റുകളുടെ ആദ്യ കാഴ്ച ഇതാ!

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 20 Views
  • ഒരു അഭിപ്രായം എഴുതുക

പരിഷ്കരിച്ച ടാറ്റ സഫാരിയുടെ ബുക്കിംഗ് ഒക്ടോബർ 6 മുതൽ ആരംഭിക്കും

Tata Safari Facelift

  • പരിഷ്കരിച്ച ടാറ്റ നെക്‌സോണിൽ ഉള്ളത് പോലെ LED ടെയിൽലൈറ്റുകളുള്ള വെൽകം ആനിമേഷൻ ടാറ്റ സഫാരി ഫെയ്‌സ്‌ലിഫ്റ്റിനും ലഭിക്കുന്നു.

  • കൂടുതൽ എടുത്തു കാണിക്കുന്ന സ്‌കിഡ് പ്ലേറ്റിനൊപ്പം പുതുക്കിയ റിയർ ബമ്പറും ഇതിൽ ഫീച്ചർ ചെയ്യുന്നു.

  • ഉള്ളിൽ, പ്രകാശിത ടാറ്റ ലോഗോയുള്ള പുതിയ 2-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  • മുൻപുണ്ടായിരുന്ന 2-ലിറ്റർ ഡീസൽ എഞ്ചിൻ നിലനിർത്തുകയും , കൂടാതെ 1.5-ലിറ്റർ ടർബോ പെട്രോൾ എഞ്ചിന്റെ ഓപ്ഷൻ നൽകുകയും ചെയ്തേക്കാം

  •  വില 16 ലക്ഷം രൂപ മുതൽ (എക്സ്-ഷോറൂം) 2023 നവംബറിൽ ലോഞ്ച് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

നവീകരിച്ച ടാറ്റ നെക്‌സോണിന്റെയും നെക്‌സോൺ EVയുടെയും അടുത്തിടെ നടന്ന ലോഞ്ചിന് ശേഷം, 2023 ൽ തന്നെ ടാറ്റ സഫാരി ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കാൻ വാഹന നിർമ്മാതാവ് ഒരുങ്ങുകയാണ്.ലോഞ്ചിന് മുന്നോടിയായി SUVയുടെ പുതിയ ഡിസൈൻ വിശദാംശങ്ങൾ വെളിപ്പെടുത്തി ടാറ്റ ടീസറുകൾ പുറത്തിറക്കാൻ തുടങ്ങിയിട്ടുണ്ട്. പുതുക്കിയ ടാറ്റ സഫാരിയുടെ ബുക്കിംഗ് ഒക്ടോബർ 6 ന് ആരംഭിക്കും.

ടീസറിൽ എന്താണ് കാണുന്നത്

പരിഷ്കരിച്ച  ടാറ്റ നെക്‌സോണിലും ടാറ്റ നെക്‌സോൺ EVയിലും കാണുന്നതുപോലെ, വെൽകം ആനിമേഷനോടുകൂടിയ കണക്‌റ്റ്ഡ്  LED ടെയിൽ‌ലാമ്പുകൾ ഇപ്പോൾ അവതരിപ്പിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റഡ് സഫാരിയുടെ റിയർ ഡിസൈനിൽ ഉൾപ്പെടുത്തിയിരിക്കുന്നതായി വീഡിയോ ടീസറിൽ നിന്നും വ്യക്തമാണ്. കൂടാതെ, സഫാരി ബാഡ്ജിനായി ഉപയോഗിക്കുന്ന ഫോണ്ട് പരിഷ്കരിച്ചിട്ടുണ്ട്.

സഫാരി ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ, കൂടുതൽ പ്രമുഖമായ സ്‌കിഡ് പ്ലേറ്റുള്ള പരിഷ്‌കരിച്ച ബമ്പർ ഡിസൈനും ഇരുവശത്തും പുതിയ ട്രപസോയ്ഡൽ ഹൗസിംഗുകളും ഉൾപ്പെടുത്തിയതായി കാണിക്കുന്നു. ഈ മാറ്റങ്ങൾ കൂടാതെ, ടെയ്‌ൽലാമ്പ് ഹൗസിംഗിന്റെ   മൊത്തത്തിലുള്ള രൂപവും ഡിസൈനും ടാറ്റ സഫാരിയുടെ നിലവിലെ പതിപ്പിന് സമാനമാണ്.

ഇതും കാണൂ: 2023 ടാറ്റ ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റ് ഇന്റീരിയർ ടീസർ പുറത്ത്, നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിൽ പുതിയ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ

പ്രതീക്ഷിക്കേണ്ട സവിശേഷതകൾ

Tata Safari cabin

ടാറ്റ സഫാരി ഫെയ്‌സ്‌ലിഫ്റ്റിന്റെ ഉൾഭാഗത്ത് പുതിയ നെക്‌സോണിൽ ഉള്ളത് പോലുള്ള പ്രകാശിതമായ ടാറ്റ ലോഗോയുള്ള പുതിയ 2-സ്‌പോക്ക് സ്റ്റിയറിംഗ് ഉണ്ടായിരിക്കും. നവീകരിച്ച SUVയിൽ വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വലിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ഫോൺ ചാർജിംഗ്, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് ഫ്രണ്ട് ആൻഡ് റിയർ സീറ്റുകൾ എന്നിവയും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സുരക്ഷയുടെ കാര്യത്തിൽ, ഫെയ്‌സ്‌ലിഫ്റ്റഡ് SUV യ്ക്ക് സ്റ്റാൻഡേർഡ് ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), 360-ഡിഗ്രി ക്യാമറ, ISOFIX ആങ്കർ പോയിന്റുകൾ എന്നിവ ലഭിക്കുന്നു. നിലവിലെ ടാറ്റ സഫാരിയിൽ ഇതിനകം തന്നെ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS) ഉണ്ട്, എന്നാൽ പരിഷ്കരിച്ച വാഹനത്തിൽ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ ചേർക്കുന്നതിലൂടെ ഇത് കൂടുതൽ മെച്ചപ്പെടുത്താനാകും.

ഡീസൽ എഞ്ചിൻ 

Tata Safari facelift grille

6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ഘടിപ്പിച്ച 170PS, 350Nm എന്നിവ നൽകുന്ന നിലവിലുള്ള 2-ലിറ്റർ ഡീസൽ എഞ്ചിൻ 2023 ടാറ്റ സഫാരി നിലനിർത്തും. എന്നിരുന്നാലും, പരിഷ്കരണങ്ങൾക്കൊപ്പം പുതിയ 1.5 ലിറ്റർ T-GDi (ടർബോ) പെട്രോൾ എഞ്ചിന്റെ (170PS, 280Nm) ഓപ്ഷനും സഫാരിക്ക് ലഭിച്ചേക്കാം.

പ്രതീക്ഷിക്കുന്ന വിലയും എതിരാളികളും

ടാറ്റ സഫാരി ഫെയ്‌സ്‌ലിഫ്റ്റ് നവംബറിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു, അതിന്റെ വില 16 ലക്ഷം രൂപ മുതൽ (എക്സ്-ഷോറൂം) ആയിരിക്കാം. മഹീന്ദ്ര XUV700, MG ഹെക്ടർ പ്ലസ്, ഹ്യൂണ്ടായ് അൽകാസർ  എന്നിവയുമായുള്ള മത്സരം തുടരും.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment on Tata സഫാരി

Read Full News

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience