കിയ K-കോഡ് ഉപയോഗിച്ച് പുതിയ കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് വേഗത്തിൽ വീട്ടിലെത്തിക്കാം
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 23 Views
- ഒരു അഭിപ്രായം എഴുതുക
കിയ സെൽറ്റോസ് ആദ്യമേ സ്വന്തമായുള്ള, നിങ്ങൾക്കറിയാവുന്ന ഒരാളിൽ നിന്ന് പോലും K-കോഡ് ലഭിക്കും
ഫെയ്‌സ്‌ലിഫ്റ്റഡ് കിയ സെൽറ്റോസ് അടുത്തിടെ രൂപകൽപ്പനയിലും ഫീച്ചർ ലിസ്റ്റിലും ഒന്നിലധികം അപ്‌ഗ്രേഡുകളോടെ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചു. കാർ നിർമാതാക്കൾ ജൂലൈ 14 മുതൽ ഓർഡറുകൾ സ്വീകരിക്കാൻ തുടങ്ങും, വലിയ ഡിമാൻഡ് പ്രതീക്ഷിക്കുന്നതു കൊണ്ട്, ഫേസ്‌ലിഫ്റ്റ് ചെയ്യുന്നതിനു മുമ്പുള്ള സെൽറ്റോസ് സ്വന്തമാക്കിയവർക്ക് റിവാർഡ് സ്വന്തമാക്കാനുള്ള ഒരു മാർഗം ഇത് അവതരിപ്പിച്ചു. കിയ K-കോഡ് എന്നാണ് ഈ സംരംഭത്തിന്റെ പേര്.
എന്താണ് K-കോഡ്?
കിയയുടെ വെബ്‌സൈറ്റിൽ സൃഷ്ടിക്കാനാവുന്ന ഒരു പ്രത്യേക കോഡാണ് K-കോഡ്. നിങ്ങൾ നിലവിൽ ഒരു സെൽറ്റോസ് ഉടമ ആണെങ്കിലോ കോംപാക്റ്റ് SUV-യുള്ള ആരെയെങ്കിലും നിങ്ങൾക്ക് അറിയാമെങ്കിലോ K-കോഡ് ലഭിക്കും. സെക്കൻഡ് ഹാൻഡ് കിയ സെൽറ്റോസ് ഉടമകൾക്ക് പോലും K-കോഡിന്റെ ആനുകൂല്യങ്ങൾ ലഭിക്കും. നിങ്ങൾക്ക് K-കോഡ് ലഭിച്ചുകഴിഞ്ഞാൽ, ജൂലൈ 14-ന് ബുക്കിംഗ് നടത്തുമ്പോൾ നിങ്ങൾ അത് ഉപയോഗിക്കണം.
ആനുകൂല്യങ്ങൾ
നിങ്ങളുടെയടുത്ത് K-കോഡ് ഉണ്ടെങ്കിൽ, അത് ഉപയോഗിച്ച് ബുക്കിംഗ് നടത്തുമ്പോൾ ഉയർന്ന മുൻഗണനയോടെയുള്ള ഡെലിവറി ലഭിക്കും. K-കോഡ് ഇല്ലാതെ ഫെയ്‌സ്‌ലിഫ്റ്റഡ് സെൽറ്റോസ് ബുക്ക് ചെയ്യുന്നവർക്കുള്ളത്ര ഡെലിവറി കാത്തിരിപ്പ് സമയം നിങ്ങൾക്ക് ഉണ്ടാകില്ല എന്നാണ് ഇതിനർത്ഥം; നിങ്ങൾ താമസിക്കുന്ന നഗരം അനുസരിച്ച് കാത്തിരിപ്പ് സമയം 3 മുതൽ 4 മാസം വരെ നീണ്ടുനിൽക്കും. ഈ സംരംഭം ഫേസ്‌ലിഫ്റ്റിനു മുമ്പത്തെ കിയ സെൽറ്റോസ് ഉടമകളെ ഫേസ്‌ലിഫ്റ്റിലേക്ക് വേഗത്തിൽ അപ്‌ഗ്രേഡ് ചെയ്യാൻ സഹായിക്കും, അല്ലെങ്കിൽ അവരുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കിയ ബ്രാൻഡിന്റെ ഭാഗമാകാൻ സഹായിക്കും.
2023 സെൽറ്റോസ് നൽകുന്നതെന്താണ്
ഡിസൈൻ
വർദ്ധിച്ചുവരുന്ന മത്സരത്തിൽ നിലനിൽക്കാൻ ഫെയ്സ്‌ലിഫ്റ്റഡ് കിയ സെൽറ്റോസിൽ ചെറുതും എന്നാൽ പ്രധാനപ്പെട്ടതുമായ ഡിസൈൻ മാറ്റങ്ങൾ വരുന്നുണ്ട്. ഇതിൽ പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ഗ്രില്ലും പുതുക്കിയ ബമ്പറും പുതിയ സെറ്റ് LED DRL-കളും ലഭിക്കുന്നു. സൈഡ് പ്രൊഫൈൽ മുമ്പത്തെപ്പോലെ തന്നെ ഏകദേശം സമാനമാണ്, 18 ഇഞ്ച് അലോയ് വീലുകൾ മാത്രമാണ് വ്യത്യാസമായുള്ളത്, ഇത് X-ലൈൻ വേരിയന്റിൽ പരിമിതപ്പെടുത്തില്ല. പിൻഭാഗത്ത്, 2023 സെൽറ്റോസിൽ ഒരു സെറ്റ് കണക്റ്റഡ് LED ടെയിൽ ലാമ്പുകൾ ലഭിക്കുന്നു, കൂടാതെ പുതിയ ഡ്യുവൽ-ടിപ്പ് എക്‌സ്‌ഹോസ്റ്റ് സെറ്റപ്പ് ലഭിക്കുന്നതിനായി ബമ്പറിന്റെ ഡിസൈനും GT ലൈൻ, X-ലൈൻ വേരിയന്റുകളിൽ മാറ്റിയിട്ടുണ്ട്.
പവർട്രെയിൻ
ഫെയ്‌സ്‌ലിഫ്റ്റഡ് കിയ സെൽറ്റോസിൽ മൂന്ന് എഞ്ചിൻ ഓപ്ഷനുകളുണ്ട്: 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ (115PS/144Nm) 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ CVT ഓട്ടോമാറ്റിക് ചേർത്തത്, കൂടാതെ 1.5 ലിറ്റർ ഡീസൽ (116PS/250Nm) iMT അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ചേർത്തത്.
ഇതും കാണുക: ചിത്ര താരതമ്യം: പുതിയ കിയ സെൽറ്റോസ് Vs പഴയത്
6-സ്പീഡ് iMT (ക്ലച്ച്‌ലെസ് മാനുവൽ) അല്ലെങ്കിൽ 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷൻ (DCT) എന്നിവ സഹിതം വരുന്ന, കാരൻസിൽ നിന്നുള്ള 1.5-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും (160PS/253Nm) കാർ നിർമാതാക്കൾ ചേർത്തിട്ടുണ്ട്.
ഫീച്ചറുകളും സുരക്ഷയും
ഡ്യുവൽ ഇന്റഗ്രേറ്റഡ് 10.25 ഇഞ്ച് സ്‌ക്രീനുകൾ (ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ), ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് സൺറൂഫ് തുടങ്ങിയ ഫീച്ചറുകൾ 2023 സെൽറ്റോസിലുണ്ട്.
ഇതും വായിക്കുക: കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ വേരിയന്റ് തിരിച്ചുള്ള ഫീച്ചറുകൾ പുറത്തുവിട്ടു
ഇതിന്റെ സുരക്ഷാ കിറ്റിൽ പ്രധാന കൂട്ടിച്ചേർക്കൽ ഉണ്ടായിട്ടുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ-കീപ്പ് അസിസ്റ്റ്, ഫോർവേഡ് കൊളിഷൻ മുന്നറിയിപ്പ്, ഓട്ടോ എമർജൻസി ബ്രേക്കിംഗ് തുടങ്ങിയ ADAS ഫീച്ചറുകളോടെയാണ് ഫെയ്‌സ്‌ലിഫ്റ്റഡ് സെൽറ്റോസ് എത്തുന്നത്. ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), 360 ഡിഗ്രി ക്യാമറ എന്നിവയാണ് മറ്റ് ഫീച്ചറുകൾ.
വിലയും എതിരാളികളും
2023 കിയ സെൽറ്റോസിന്റെ വില 11 ലക്ഷം രൂപയിൽ നിന്ന് (എക്സ്-ഷോറൂം) ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, ആഗസ്റ്റ് മധ്യത്തോടെ ലോഞ്ച് ചെയ്യും. ഇത് ഹ്യുണ്ടായ് ക്രെറ്റ, ഫോക്‌സ്‌വാഗൺ ടൈഗൺ, സ്കോഡ കുഷാക്ക്, ടൊയോട്ട ഹൈറൈഡർ, മാരുതി ഗ്രാൻഡ് വിറ്റാര ഒപ്പം MG ആസ്റ്റർ തുടങ്ങിയവയോട് മത്സരിക്കുന്നത് തുടരും, കൂടാതെ വരാനിരിക്കുന്ന ഹോണ്ട എലിവേറ്റ്, സിട്രോൺ C3 എയർക്രോസ് എന്നിവയോടും മത്സരിക്കും.
ഇവിടെ കൂടുതൽ വായിക്കുക: സെൽറ്റോസ് ഡീസൽ