ഫിയറ്റ്‌ പൂണ്ടോയുടെ ലിമിറ്റഡ്‌ എഡിഷന്‍ {7.10} ലക്ഷംരൂപക്ക്‌ ലോഞ്ച്‌ ചെയ്തു.

പ്രസിദ്ധീകരിച്ചു ഓൺ ഒക്ടോബർ 31, 2015 12:57 pm വഴി raunak വേണ്ടി

Fiat Punto EVO

ചോര്‍ന്നതിന്‌ ശേഷം ഇപ്പോള്‍ ഫിയറ്റ്‌ ക്രിസ്ളര്‍ ഓട്ടൊമൊബൈല്‍സ്‌ ഈ ഉത്സവകാലത്തെക്കുള്ള ലിമിറ്റഡ്‌ എഡിഷന്‍ പൂണ്ടൊ സ്പോര്‍ടീവൊ ഔദ്യോഗീയമായി പുറത്തിറക്കി. അകത്തും പുറത്തും പുതിയ സംവിധാനങ്ങളുമായെത്തുന്ന വാഹനത്തിന്‌ ഡ്വല്‍ ടോണ്‍ പെയിന്‍റ്റ്‌ സ്കീമും ഉണ്ട്‌. കമ്പനി ഇതിന്‌ വിലയിട്ടിരിക്കുന്നത്‌ 7.10 ലക്ഷം രൂപയാണ്‌( എക്‌സ്‌സ്‌ ഷോറൂം ന്യൂ ഡല്‍ഹി). പൂണ്ടോ ഇവൊ ആക്ടിവ്‌ 1.3 ലിറ്റര്‍ 75 ബി എച്ച്‌ പി മള്‍ടി ജെറ്റ്‌ ഡീസല്‍ (ബേസ്‌ വേരിയന്‍റ്റ്‌) വേര്‍ഷനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചിട്ടുള്ളതാണ്‌.

എന്താണ്‌ പുതിയത്‌?

എക്‌സ്റ്റീരിയര്‍

  • ചുവപ്പും വെളുപ്പും കലര്‍ന്ന പുതിയ കളര്‍ ടോണില്‍ മാത്രമേ ലിമിറ്റഡ്‌ എഡിഷന്‍ ലഭ്യമാകു, ഒപ്പം സ്പോര്‍ടീവൊ ഡീക്കലുകളും റിയര്‍ സ്പോയിലറും.
  • 15 ഇഞ്ച്‌ അലോയ്യുകളോടു കൂടിയ ഒ ആര്‍ വി എമ്മുകളില്‍ ക്രോം ഗാര്‍ണിഷ്‌ പതിപ്പിച്ചിട്ടുണ്ട്‌.
  • മുന്നിലെയും പിന്നിലെയും ബംബര്‍ എക്‌സ്റ്റന്‍ഷനുകളോടൊപ്പം റിയര്‍ പാര്‍ക്കിങ്ങ്‌ സെന്‍സറുകളും സ്പോര്‍ട്ടീവയ്‌ക്കുണ്ടാകും.

Fiat Punto EVO

ഇന്

Fiat Punto EVO

റ്റീരിയര്

  • അതുല്യമായ വെളുത്ത നിറത്തിലുള്ള ഇന്‍റ്റീരിയറിനൊപ്പം ചുവപ്പ്‌ നിറത്തിലുള്ള സീറ്റ്‌ കവറുകളും പിന്നെ ഫിയറ്റ്‌ ബ്രാന്‍ഡഡ്‌ കാര്‍പറ്റ്‌ മാറ്റുകളും ഡോര്‍ സില്ലുകളും കൂടി ഉള്‍ക്കൊള്ളുന്നു.
  • ലിനിയ എലഗന്‍റ്റിനെപ്പോലെ സ്പോര്‍ട്ടീവോയും 6.5 ഇഞ്ച്‌ മള്‍ട്ടിഫങ്ങ്ഷന്‍ ടച്ച്സ്ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്‍റ്റ്‌ സിസ്‌റ്റവുമായിട്ടാണെത്തുക.

Fiat Punto EVO

പൂണ്ടൊ സ്പോര്‍ട്ടീവൊ ലോഞ്ച്‌ ചെയ്യുന്ന വേളയില്‍ എഫ്‌ സി ഇ ഇന്ത്യയുടെ പ്രസിഡന്‍റ്റും മാനേജിങ്ങ്‌ ഡൈറക്‌ടറുമായ ശ്രി കെവിന്‍ ഫ്ളിന്‍ പറഞ്ഞു, " പൂണ്ടൊ സ്പോര്‍ട്ടിവൊ ഒരു സ്റ്റൈലിഷ്‌ കാറാണ്‌ സ്പോര്‍ട്ടി ലുക്കുള്ള വാഹനങ്ങള്‍ സ്വപ്‌നം കണ്ട്‌ നടക്കുന്ന വാഹന പ്രേമികളെ ലക്ഷ്യം വച്ചു കൊണ്ടാണ്‌ വാഹനം നിരത്തിലെത്തുക. ധാരാളം പ്ളഷ്‌ ഫീച്ചറുകളടക്കമുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ പൂണ്ടൊ സ്പോര്‍ടീവൊയെ മത്സരത്തില്‍ വേറിട്ടതാക്കുന്നു. ഉത്സവകാലത്ത്‌ ഈ ലിമിറ്റഡ്‌ എഡിഷന്‍ വാഹനം ഒരൂപാട്‌ തരങ്കം സൃഷ്‌ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സ്റ്റൈലും സ്പോര്‍ട്ടിനെസ്സും ചേര്‍ത്തുകൊണ്ടുള്ള ഒരു മികച്ച ഉല്‍പ്പന്നമാണ്‌ പൂണ്ടൊ ഇവൊ സ്പോര്‍ടിവൊ.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ ഫിയറ്റ് Grande പൂണ്ടോ

Read Full News
  • ട്രെൻഡിംഗ്
  • സമീപകാലത്തെ

trendingഹാച്ച്ബാക്ക്

  • ലേറ്റസ്റ്റ്
  • ഉപകമിങ്
  • പോപ്പുലർ
×
We need your നഗരം to customize your experience