• English
  • Login / Register

ഡിസൈനിൽ വലിയ മാറ്റം വരുത്തി പരിഷ്ക്കരിച്ച ടാറ്റ നെക്‌സോൺ വീണ്ടും വിപണിയിൽ

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 45 Views
  • ഒരു അഭിപ്രായം എഴുതുക

ഈ പുതുക്കിയ SUV കണക്റ്റഡ് ടെയിൽലൈറ്റുകൾ ഉള്ള കാറുകളുടെ ഇപ്പോഴത്തെ ട്രെൻഡിൽ ചേരും

2024 Tata Nexon spied

  • 2024 ൽ എപ്പോഴെങ്കിലും ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന, വളരെയേറെ പരിഷ്ക്കരിച്ച നെക്‌സോൺ പുറത്തിറക്കാൻ ടാറ്റ തയ്യാറെടുക്കുന്നു.

  • 2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച കർവ്, സിയറ EV എന്നിവയിൽ നിന്നുള്ള സ്‌റ്റൈലിംഗ് ഫീച്ചറുകൾ ഇതിൽ അവതരിപ്പിക്കും.

  • വലിയ 10.25 ഇഞ്ച് ഡിസ്‌പ്ലേ ഉൾപ്പെടെയുള്ള ഒരു രൂപമാറ്റം ഇന്റീരിയറിലും ഉണ്ടാകും.

  • ഹാരിയർ/സഫാരി ജോഡിയിൽ നിന്നുള്ള ചില ADAS ഫീച്ചറുകൾ പോലും ടാറ്റ ഇതിൽ സജ്ജീകരിച്ചേക്കാം.

  • പുതിയ 1.2 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റ് ലഭിക്കും; ഡീസൽ ആവർത്തനം തുടരും.

  • 8 ലക്ഷം രൂപ (എക്സ് ഷോറൂം) മുതൽ വില പ്രതീക്ഷിക്കുന്നു.

ഈ വർഷമാദ്യം, പരിഷ്ക്കരിച്ച ടാറ്റ നെക്സോണിന്റെ എക്സ്ക്ലൂസീവായ ആദ്യ സ്പൈ ഷോട്ടുകൾ ഞങ്ങൾ നിങ്ങൾക്ക് ലഭ്യമാക്കി. 2024-ൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണ ഡ്രൈവിൽ പുതിയ മോഡൽ അടുത്തിടെ വീണ്ടും കണ്ടെത്തി.

പുതിയ വിശദാംശങ്ങൾ 

2024 Tata Nexon spied showing new connected taillights

പരിഷ്ക്കരിച്ച നെക്സോണിന് ഏറ്റവും പുതിയ ട്രെൻഡ് അനുസരിച്ചുള്ള കണക്റ്റഡ് ടെയിൽലൈറ്റുകൾ ലഭിക്കുമെന്ന് പുതിയ ടെസ്റ്റ് മ്യൂൾ വെളിപ്പെടുത്തുന്നു. നിലവിലുള്ള മോഡലിന്റെ "Y" മോട്ടിഫുകളിൽ നിന്ന് വ്യത്യസ്തമായി സബ്-4m SUVക്ക് "X-ആകൃതിയിലുള്ള" ലൈറ്റിംഗ് ഘടകം ലഭിക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു. 

ടാറ്റ SUVയുടെ പരിഷ്ക്കരിച്ച അലോയ് വീൽ രൂപകൽപ്പനയുടെ ക്ഷണികമായ ഒരു കാഴ്ചയും ഏറ്റവും പുതിയ സ്പൈ ഇമേജ് നൽകുന്നുണ്ട്. അതിന്റെ പ്രൊഫൈലിൽ മറ്റ് വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. പരിഷ്ക്കരിച്ച നെക്‌സോണിന് മുൻവശത്ത് ടാറ്റ കർവിന്റെയും സിയറ EV-യുടെയും പോലുള്ള സ്റ്റൈലിംഗും ലഭിക്കും, ഇത് LED DRL സ്ട്രിപ്പ് ഫീച്ചർ ചെയ്യുന്നു, അതേസമയം അതിന്റെ ഹെഡ്‌ലൈറ്റുകൾ ബമ്പറിൽ താഴെയായിട്ടാണ് സ്ഥാപിക്കുക.

ഇതും വായിക്കുക: പാസഞ്ചർ വാഹന ഉൽപ്പാദനത്തിൽ 50 ലക്ഷം എന്ന നാഴികക്കല്ല് ടാറ്റ പിന്നിട്ടു

ക്യാബിനുമുണ്ട് രൂപമാറ്റം

2024 Tata Nexon cabin spiedപരിഷ്ക്കരിച്ച നെക്‌സോണിന്റെ മുൻഭാഗത്തെ കാഴ്ച, ഈ SUVക്ക് നവീകരിച്ച ഇന്റീരിയർ ലഭിക്കുമെന്ന് ഇപ്പോൾത്തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, പൂർണ്ണമായും ഡിജിറ്റലായ ഡ്രൈവർ ഡിസ്‌പ്ലേ, ഒരുപക്ഷേ പരിഷ്‌കരിച്ച അപ്‌ഹോൾസ്റ്ററി എന്നിവ ഉൾപ്പെടുത്തി ഇന്റീരിയർ സജ്ജീകരിക്കാൻ ടാറ്റ ഒരുങ്ങുന്നു. വെന്റിലേഷനുള്ള മുൻ സീറ്റുകൾ, വയർലെസ് ഫോൺ ചാർജിംഗ്, ഓട്ടോ AC തുടങ്ങിയ ഫീച്ചറുകൾ നിലനിർത്താൻ സാധ്യതയുണ്ട്.

സുരക്ഷയുടെ കാര്യത്തിൽ, ആറ് എയർബാഗുകളും നെക്സോണിന്റെ മുതിർന്ന SUV സഹോദരങ്ങളായ ഹാരിയർ, സഫാരി എന്നിവയിൽ നിന്നുള്ള ഏതാനും അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സംവിധാനങ്ങളും (ADAS) പോലുള്ള കൂടുതൽ സവിശേഷതകൾ പുതിയ നെക്സോണിൽ ഉണ്ടായിരുന്നേക്കാം.

ബോണറ്റിന് അടിയിലും പരിഷ്ക്കാരം

New Tata 1.2-litre turbo-petrol engine

പരിഷ്ക്കരിച്ച നെക്സോണിന് പുതിയ E20-കംപ്ലയിന്റ് 1.2-ലിറ്റർ TGDi (ടർബോ-പെട്രോൾ) എഞ്ചിനും - 12PS, 225Nm എന്നിങ്ങനെ റേറ്റ് ചെയ്തത് - ഡ്യൂവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും (DCT) ടാറ്റ നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. 1.5 ലിറ്റർ ഡീസൽ യൂണിറ്റ് (110PS/260Nm) തുടരുമ്പോൾ തന്നെ ഇതിന് ഒരു ഓപ്ഷണൽ CNG കിറ്റും ലഭിക്കാൻ സാധ്യതയുണ്ട്. ഇലക്‌ട്രിക്കിനും (പ്രൈം, മാക്‌സ് എന്നിവ) സമാനമായ മോടിപിടിപ്പിക്കൽ, ഫീച്ചർ അപ്‌ഡേറ്റുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടാറ്റ പെട്രോൾ, ഡീസൽ പതിപ്പുകൾക്ക് മുമ്പേ തന്നെ EV വകഭേദം പരിഷ്ക്കരിക്കാനും ഇടയുണ്ട്.

ഇതും വായിക്കുക: ടാറ്റ അതിന്റെ ആദ്യത്തെ രജിസ്ട്രേഡ് വെഹിക്കിൾ സ്ക്രാപ്പിംഗ് ഫെസിലിറ്റി Re.Wi.Re ഉദ്ഘാടനം ചെയ്യുന്നു.

പ്രതീക്ഷിക്കുന്ന വിലയും എതിരാളികളും

പരിഷ്ക്കരിച്ച നെക്‌സോൺ 8 ലക്ഷം രൂപ എന്ന പ്രാരംഭ വിലയിൽ (എക്‌സ് ഷോറൂം) പുറത്തിറക്കിയേക്കാം. ഇത് ഹ്യുണ്ടായ് വെന്യു, മാരുതി ബ്രെസ്സകിയ സോനെറ്റ് നിസ്സാൻ മാഗ്നൈറ്റ് എന്നിവ ഉൾപ്പെടെയുള്ള സബ്-4m എസ്‍യുവികളെ തുടർന്നും എതിരിടും.


ചിത്രത്തിന്റെ ഉറവിടം

ഇവിടെ കൂടുതൽ വായിക്കുകനെക്സോൺ AMT

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment on Tata നെക്സൺ

Read Full News

explore കൂടുതൽ on ടാടാ നെക്സൺ

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • ഫോർഡ് എൻഡവർ
    ഫോർഡ് എൻഡവർ
    Rs.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: മാർ്ച്, 2025
  • മഹേന്ദ്ര ബോലറോ 2024
    മഹേന്ദ്ര ബോലറോ 2024
    Rs.10 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: dec 2024
  • ടാടാ സിയറ
    ടാടാ സിയറ
    Rs.25 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: aug 2025
  • റെനോ ഡസ്റ്റർ 2025
    റെനോ ഡസ്റ്റർ 2025
    Rs.10 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ഒക്ോബർ, 2025
  • ബിഎംഡബ്യു എക്സ്6
    ബിഎംഡബ്യു എക്സ്6
    Rs.1.39 - 1.49 സിആർകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: dec 2024
×
We need your നഗരം to customize your experience