സിട്രോൺ eC3യും എതിരാളികളും; വില വര് ത്തമാനം
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 50 Views
- ഒരു അഭിപ്രായം എഴുതുക
മൂന്ന് EV-കളിൽ, 29.2kWh എന്ന ഏറ്റവും വലിയ ബാറ്ററി പാക്ക് കപ്പാസിറ്റി ഉള്ളത് eC3-ന് ആണ്, കൂടാതെ 320km റേഞ്ച് അവകാശപ്പെടുന്നുമുണ്ട്.
സിട്രോൺ ഇപ്പോൾ ഇന്ത്യയിലെ ആദ്യത്തെ ഓൾ-ഇലക്‌ട്രിക് ഹാച്ച്ബാക്ക് ആയ eC3-യുടെ വിലകൾ വെളിപ്പെടുത്തിയിട്ടുണ്ട്, 11.50 ലക്ഷം രൂപയിൽ ആണിത് തുടങ്ങുന്നത്. ഒരു എൻട്രി ലെവൽ EV ഉൽപ്പന്നം എന്ന നിലയിൽ, അതിന്റെ പ്രധാന എതിരാളികൾ ടാറ്റ ടിയാഗോ EV, ടൈഗോർ EV എന്നിവയാണ്. വിലനിർണ്ണയത്തിന്റെ കാര്യത്തിൽ അവ എങ്ങനെ താരതമ്യം ചെയ്യുന്നുവെന്ന് നമുക്ക് നോക്കാം.
വില വിവരം
സിട്രോൺ eC3 |
ടാറ്റ ടിയാഗോ EV |
ടാറ്റ ടൈഗോർ EV |
3.3kW ചാർജർ ഉപയോഗിച്ചുള്ള 19.2kWh |
||
XE - 8.69 ലക്ഷം രൂപ |
||
XT - 9.29 ലക്ഷം രൂപ |
||
3.3kW ചാർജർ ഉപയോഗിച്ചുള്ള 24kWh |
||
XT - 10.19 ലക്ഷം രൂപ |
||
XZ+ - 10.99 ലക്ഷം രൂപ |
||
XZ+ ടെക് ലക്സ് - 11.49 ലക്ഷം |
||
29.2kWh ബാറ്ററി പാക്ക് |
7.2kW ചാർജർ ഉപയോഗിച്ചുള്ള 24kWh |
26kWh ബാറ്ററി പാക്ക് |
ലൈവ് - 11.50 ലക്ഷം രൂപ |
XZ+ - 11.49 ലക്ഷം രൂപ |
|
ഫീൽ - 12.13 ലക്ഷം രൂപ |
XZ+ ടെക് ലക്സ് - 11.99 ലക്ഷം |
XE - 12.49 ലക്ഷം രൂപ |
ഫീൽ വൈബ് പാക്ക് - 12.28 ലക്ഷം രൂപ |
||
ഫീൽ ഡ്യുവൽ-ടോൺ വൈബ് പാക്ക് - 12.43 ലക്ഷം രൂപ |
XT - 12.99 ലക്ഷം രൂപ |
|
XZ+ - 13.49 ലക്ഷം രൂപ |
||
XZ+ ലക്സ് - 13.75 ലക്ഷം രൂപ |
-
ടിയാഗോ EV, eC3-നെ വൻതോതിൽ വില കുറക്കുന്നു. രണ്ട് മോഡലുകളുടെയും അടിസ്ഥാന വേരിയന്റുകൾ തമ്മിൽ 2.81 ലക്ഷം രൂപയുടെ വില വ്യത്യാസമുണ്ട്. ടിയാഗോ EV-യുടെ താരതമ്യപ്പെടുത്താവുന്ന ലോംഗ് റേഞ്ച് വേരിയന്റ് പോലും 1.31 ലക്ഷം രൂപ കുറവിൽ കൂടുതൽ താങ്ങാനാവുന്നതാണ്
-
ടൈഗോർ EV-ക്ക് രണ്ട് EV ഹാച്ച്ബാക്കുകളേക്കാളും വലിയ തുടക്ക വിലയാണുള്ളത്, ഇതിന്റെ അടിസ്ഥാന വേരിയന്റിന് ടോപ്പ്-സ്പെക്ക് eC3-യെക്കാൾ 6,000 രൂപ വില കൂടുതലുണ്ട്.
-
റഫറൻസിനായി, eC3-യുടെ സമാന റേഞ്ച് (312km) ഉള്ള ടാറ്റ നെക്‌സോൺ EV പ്രൈം ഇലക്ട്രിക് SUV, എന്നാൽ കൂടുതൽ ശക്തമായ മോട്ടോറും അധിക ഫീച്ചറുകളും ഉൾപ്പെടുത്തി 14.49 ലക്ഷം രൂപയിൽ ആരംഭിക്കുന്നു.. ടോപ്പ്-സ്പെക്ക് eC3-യെക്കാൾ 2 ലക്ഷം രൂപയിൽ അൽപ്പം കൂടുതലുള്ള വിലവർദ്ധനവാണിത്.
ഇതും വായിക്കുക: ടാറ്റ നെക്സോൺ EV ഒരു പുതിയ റെക്കോർഡ് സ്ഥാപിക്കാൻ പോകുന്നു
-
ഓട്ടോമാറ്റിക് AC, പവേർഡ്-ORVM-കൾ, പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് മുതലായ ഫീച്ചറുകളുള്ള, 3.3kW ചാർജിംഗ് ഓപ്ഷൻ ഉള്ള ടിയാഗോ EV-യുടെ XZ+ ടെക് ലക്‌സ് വേരിയന്റിന് eC3-യുടെ അടിസ്ഥാന-സ്പെക് ട്രിമ്മിനോട് ഏതാണ്ട് സമാനമായ വിലയാണ് നൽകിയിരിക്കുന്നത്, നാമമാത്രമായ 1,000 രൂപയുടെ വ്യത്യാസം മാത്രമേയുള്ള.
-
24kWh ബാറ്ററി പാക്കും 7.2kW ചാർജിംഗ് ഓപ്ഷനും ഉള്ള ടാറ്റ ടിയാഗോ XZ+ ട്രിം പോലും eC3-യുടെ ഫീൽ വേരിയന്റിനേക്കാൾ 1.13 ലക്ഷം രൂപ കുറവാണ്, കൂടാതെ കൂടുതൽ ഫീച്ചറുകളും ഉണ്ട്.
-
ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, കണക്റ്റഡ് കാർ ടെക്, ഫോർ സ്‌പീക്കർ സൗണ്ട് സിസ്റ്റം എന്നിവയുള്ള 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം സഹിതമാണ് eC3-യുടെ ടോപ്പ്-സ്പെക് ഫീൽ വേരിയന്റ് ഓഫർ ചെയ്യുന്നത്.
-
വൈബ് പായ്ക്ക് ഇതിന്റെ പ്രീമിയത്തിൽ എക്സ്റ്റീരിയർ കസ്റ്റമൈസേഷൻ മാത്രമേ ചേർക്കുന്നുള്ളൂ, ഓഫറിലെ ഫീച്ചർ സുഖസൗകര്യങ്ങളുടെ കാര്യത്തിൽ eC3-യെ ടിയാഗോ EV-ലേക്ക് അടുപ്പിക്കുന്നില്ല.
-
സുരക്ഷയുടെ കാര്യത്തിൽ, മൂന്ന് EV-കളിലും ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, EBD ഉള്ള ABS, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു.
മുകളിൽ പരാമർശിച്ചിരിക്കുന്ന എല്ലാ വിലകളും എക്സ്-ഷോറൂം ആണ്
ഇതും വായിക്കുക: eC3 ഇലക്ട്രിക് ഹാച്ച്ബാക്കിലൂടെ സിട്രോൺ ഫ്ലീറ്റ് വിപണിയിൽ പ്രവേശിക്കാൻ പോകുന്നു
പവർട്രെയിൻ വിശദാംശങ്ങൾ
വിവരണങ്ങൾ |
സിട്രോൺ eC3 |
ടാറ്റ ടിയാഗോ EV |
ടാറ്റ ടൈഗോർ EV |
ബാറ്ററി പാക്ക് |
29.2kWh |
19.2kWh/24kWH |
26kWh |
പവര്‍ |
57PS |
61PS/75PS |
75PS |
ടോർക്ക് |
143Nm |
110Nm/114Nm |
170Nm |
റേഞ്ച് |
320km (MIDC റേറ്റ് ചെയ്തത്) |
250km/315km |
315km |
-
eC3-ക്ക് ഇവിടെ ഏറ്റവും വലിയ ബാറ്ററി പാക്ക് ആണുള്ളത്, ഉയർന്ന ഡ്രൈവിംഗ് റേഞ്ച് ഓഫർ ചെയ്യുന്നുമുണ്ട്, എന്നാൽ മറ്റുള്ളവയേക്കാൾ 5km മാത്രമേ കൂടുതലുള്ളൂ
-
യഥാക്രമം 250km, 315km എന്നിവക്കിടയിൽ റേഞ്ച് ഉള്ള, ഒരു മിഡ്-റേഞ്ച് 19.2kWh, ലോംഗ്-റേഞ്ച് 24kWh രണ്ട് ബാറ്ററി പായ്ക്കുകളുടെ ഓപ്ഷൻ ഉൾപ്പെടുത്തിയാണ് ടിയാഗോ വരുന്നത്. രണ്ട് രൂപങ്ങളിലും ഇത് കൂടുതൽ പവർ ഓഫർ ചെയ്യുന്നുണ്ട്, എന്നാൽ eC3-നെ അപേക്ഷിച്ച് ടോർക്ക് കുറവാണ്
ടാറ്റ ടൈഗോർ EV
-
ടൈഗോർ EV-ക്ക് 315km നൽകാൻ കഴിയുന്ന 26kWh ബാറ്ററി പാക്ക് ഉണ്ട്, താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ശക്തമായ EV കൂടിയാണിത്.
ചാർജിംഗ് വിശദാംശങ്ങൾ
ചാർജർ |
സിട്രോൺ eC3 |
ടാറ്റ ടിയാഗോ EV |
ടാറ്റ ടൈഗോർ EV |
|
29.2kWh |
19.2kWh |
24kWh |
26kWh |
|
15A പ്ലഗ് പോയിന്റ് (10 മുതൽ 100% വരെ) |
10 മണിക്കൂർ 30 മിനിറ്റ് |
6.9 മണിക്കൂര്‍ |
8.7 മണിക്കൂര്‍ |
9.4 മണിക്കൂര്‍ |
3.3kW AC (10 മുതൽ 100% വരെ) |
NA |
5.1 മണിക്കൂര്‍ |
6.4 മണിക്കൂര്‍ |
NA |
7.2kW AC (10 മുതൽ 100% വരെ) |
NA |
2.6 മണിക്കൂര്‍ |
3.6 മണിക്കൂര്‍ |
NA |
DC ഫാസ്റ്റ് ചാർജിംഗ് (10 മുതൽ 80% വരെ) |
57 മിനിറ്റ് |
57 മിനിറ്റ് |
57 മിനിറ്റ് |
59 മിനിറ്റ് (25kW) |
-
വലിയ ബാറ്ററി കാരണമായി 15A പ്ലഗ് പോയിന്റ് ഉപയോഗിച്ച് 10 മുതൽ 100 ശതമാനം വരെ ചാർജ് ചെയ്യാൻ eC3-യാണ് ഏറ്റവും കൂടുതൽ സമയമെടുക്കുന്നതെന്ന് മനസ്സിലാക്കാവുന്ന കാര്യമാണ്. DC ഫാസ്റ്റ് ചാർജിംഗിന്റെ കാര്യം വരുന്ന സമയത്ത്, ഈ EV-കളുടെ ചാർജിംഗ് സമയങ്ങൾ തമ്മിൽ യാതൊരു വ്യത്യാസവുമില്ല.
ഉപസംഹാരം
ടാറ്റ ടിയാഗോ EV റിയർ
വിലയുടെ ടേബിൾ നോക്കുകയും മൂന്ന് EV-കളുടെയും സ്പെസിഫിക്കേഷനുകൾ താരതമ്യം ചെയ്യുകയും ചെയ്യുന്നതു വഴി, ടിയാഗോ EV പണത്തിന് ഏറ്റവും കൂടുതൽ മൂല്യമുള്ള ഓപ്ഷനായി മാറുന്നു, കാരണം ഇത് നല്ല ഫീച്ചറുകളും 315km വരെ ഡ്രൈവിംഗ് റേഞ്ചും ഓഫർ ചെയ്യുന്നുണ്ട്, ഇതിൽ eC3-യേക്കാൾ 5km മാത്രം കുറവാണുള്ളത്.
ഈ താരതമ്യത്തിൽ ഇത് ഏറ്റവും ചെലവേറിയ EV-യാണെങ്കിൽ പോലും കൂടുതൽ ബൂട്ട് സ്പേസും ശക്തിയും ഉള്ള സെഡാൻ ആഗ്രഹിക്കുന്നവർക്ക് ടൈഗോർ EV-യിലേക്ക് പോകാവുന്നതാണ്. അതേസമയം, eC3-യിൽ വിശാലമായ ക്യാബിൻ, പ്രീമിയം ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫ്രഞ്ച് സ്റ്റൈലിംഗ് വഴി കൂടുതൽ ശ്രദ്ധേയമായ റോഡ് സാന്നിധ്യം എന്നിവ ഉൾപ്പെടുന്നുണ്ട്.
ഇവിടെ കൂടുതൽ വായിക്കുക: സിട്രോൺ eC3 ഓട്ടോമാറ്റിക്
0 out of 0 found this helpful