• English
  • Login / Register

സിട്രോൺ C3-യുടെ ടർബോ വേരിയന്റുകളിൽ പുതിയതും പൂർണ്ണമായി ലോഡുചെയ്തതുമായ ഷൈൻ ട്രിമ്മും BS6 ഫേസ് അപ്‌ഡേറ്റും ലഭിക്കുന്നു

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 31 Views
  • ഒരു അഭിപ്രായം എഴുതുക

അപ്‌ഡേറ്റോടെ, C3-ക്ക് ഇപ്പോൾ 6.16 ലക്ഷം രൂപ മുതൽ 8.92 ലക്ഷം രൂപ വരെയാണ് വില നൽകിയിരിക്കുന്നത് (എക്സ്-ഷോറൂം ഡൽഹി).

Citroen C3

  • C3-യുടെ എല്ലാ വേരിയന്റുകളും ഇപ്പോൾ BS6 ഘട്ടം 2 മാനദണ്ഡങ്ങൾക്ക് അനുസൃതമാണ്.

  • മെയ് പകുതിയോടെ C3 ടർബോയുടെ ഡെലിവറികൾ ആരംഭിക്കും.

  • ESP, ഐഡിൽ എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ് എന്നിവയുൾപ്പെടെ ചില എക്സ്ക്ലൂസീവ് ഫീച്ചറുകൾ ടർബോ വേരിയന്റുകളിൽ സിട്രോൺ വാഗ്ദാനം ചെയ്യുന്നു.

  • C3 രണ്ട് പെട്രോൾ എഞ്ചിനുകളിൽ ലഭ്യമാണ്: 82PS 1.2 ലിറ്റർ N.A. മറ്റൊന്ന് 110PS 1.2 ലിറ്റർ ടർബോ.

സിട്രോൺ C3 -യുടെ നാച്ചുറലി ആസ്പിറേറ്റഡ് വേരിയന്റുകൾക്കൊപ്പം പുതിയ ടോപ്പ്-സ്പെക്ക് ഷൈൻ വേരിയന്റ് അവതരിപ്പിച്ച ശേഷം, കാർ നിർമാതാക്കൾ ഇപ്പോൾ ഹാച്ച്ബാക്കിന്റെ ഷൈൻ ടർബോ വേരിയന്റുകൾ ലോഞ്ച് ചെയ്തു. അപ്ഡേറ്റിൽ, ടർബോ വേരിയന്റുകൾ ഇപ്പോൾ BS6 ഘട്ടം 2 അനുസൃതവുമാണെന്ന കാര്യം ശ്രദ്ധിക്കുക. മെയ് പകുതിയോടെ C3 ടർബോയുടെ ഡെലിവറികൾ ആരംഭിക്കുമെന്ന് സിട്രോൺ പറയുന്നു.

C3 ഹാച്ച്ബാക്കിന്റെ പൂർണ്ണവും അപ്ഡേറ്റ് ചെയ്തതുമായ വില ലിസ്റ്റ് ഇതാ:

വേരിയന്റ്

വില (എക്സ് ഷോറൂം ഡൽഹി)


ലൈവ്

6.16 ലക്ഷം രൂപ

ഫീൽ

7.08 ലക്ഷം രൂപ

ഫീൽ വൈബ് പാക്ക്

7.23 ലക്ഷം രൂപ

ഫീൽ ഡ്യുവൽ ടോൺ

7.23 ലക്ഷം രൂപ

ഫീൽ ഡ്യുവൽ ടോൺ വൈബ് പാക്ക്

7.38 ലക്ഷം രൂപ

ഷൈൻ

7.60 ലക്ഷം രൂപ

ഷൈൻ വൈബ് പാക്ക്

7.72 ലക്ഷം രൂപ

ഷൈൻ ഡ്യുവൽ ടോൺ

7.75 ലക്ഷം രൂപ

ഷൈൻ ഡ്യുവൽ ടോൺ വൈബ് പാക്ക്

7.87 ലക്ഷം രൂപ

ഫീൽ ടർബോ ഡ്യുവൽ ടോൺ (പുതിയത്)

8.28 ലക്ഷം രൂപ

ഫീൽ ഡ്യുവൽ ടോൺ വൈബ് പാക്ക് (പുതിയത്)

8.43 ലക്ഷം രൂപ

ഷൈൻ ടർബോ ഡ്യുവൽ ടോൺ (പുതിയത്)

8.80 ലക്ഷം രൂപ

ഷൈൻ ടർബോ ഡ്യുവൽ ടോൺ വൈബ് പാക്ക് (പുതിയത്)

8.92 ലക്ഷം രൂപ

മറ്റെന്തെങ്കിലും മാറ്റങ്ങൾ?

Citroen C3 idle-engine start/stop

Citroen C3 hill-hold assist

ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഹോൾഡ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഐഡിൽ എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ് എന്നിവ ഉപയോഗിച്ച് C3-യുടെ ടർബോ വേരിയന്റുകൾ സിട്രോൺ പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്. അടുത്തിടെ അവതരിപ്പിച്ച ഷൈൻ ട്രിം ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കൾ, ഫോഗ് ലാമ്പുകൾ, 15 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, 35 കണക്റ്റഡ് കാർ ടെക് ഫീച്ചറുകൾ, ഡേ/നൈറ്റ് IRVM എന്നിവ വാഗ്ദാനം ചെയ്യുന്നു. റിവേഴ്സിംഗ് ക്യാമറ, റിയർ ഡീഫോഗർ, റിയർ വൈപ്പർ, വാഷർ എന്നിവ ഇതിന്റെ സുരക്ഷാ ശൃംഖലയിൽ ഉൾപ്പെടുന്നു.

ഇതും വായിക്കുക: ഈ വർഷത്തെ സമ്മർ സർവീസ് ക്യാമ്പിൽ സിട്രോൺ ഉപഭോക്താക്കൾക്ക് ലഭിക്കാവുന്ന എല്ലാ ആനുകൂല്യങ്ങളും കാണൂ

C3 എഞ്ചിനുകളുടെ വിശദാംശങ്ങൾ

Citroen C3 1.2-litre naturally aspirated petrol engine

C3 രണ്ട് പെട്രോൾ എഞ്ചിനുകളുടെ ചോയ്സ് വാഗ്ദാനം ചെയ്യുന്നു: 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ (82PS/115Nm) 5 സ്പീഡ് മാനുവലുമായി ചേർന്നുവരുന്നത്, മറ്റൊന്ന് 1.2 ലിറ്റർ ടർബോചാർജ്ഡ് യൂണിറ്റ് (110PS/190Nm) 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രം വരുന്നത്. സിട്രോൺ ഉടൻതന്നെ ഓട്ടോമാറ്റിക് ഗിയർബോക്സ് സഹിതം C3 ഓഫർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഇതും വായിക്കുക: സിട്രോൺ C3, C3 എയർക്രോസ് എന്നിവ തമ്മിൽ നിങ്ങൾ ശ്രദ്ധിക്കുന്ന 5 പ്രധാന വ്യത്യാസങ്ങൾ

ഇതിന്റെ എതിരാളികളെ ഒന്നു നോക്കാം

Citroen C3 rear

മാരുതി വാഗൺ R, സെലെറിയോ, ടാറ്റ ടിയാഗോ എന്നിവയുമായി മത്സരം പുനരാരംഭിക്കാൻ സിട്രോണിന്റെ ഹാച്ച്ബാക്ക് ഇപ്പോൾ കൂടുതൽ സജ്ജമാണ്. വലുപ്പവും വിലയും കാരണമായി, മാരുതി ബലേനോ, ടാറ്റ ആൾട്രോസ്, ഹ്യുണ്ടായി i20 പ്രീമിയം ഹാച്ച്ബാക്കുകൾക്കും നിസാൻ മാഗ്നൈറ്റ്, മാരുതി ഫ്രോൺക്സ്, റെനോ കൈഗർ തുടങ്ങിയ സബ് -4m SUV-കൾ എന്നിവയുമായും ഇത് മത്സരിക്കുന്നു.

ഇവിടെ കൂടുതൽ വായിക്കുക: സിട്രോൺ  C3 ഓൺ റോഡ് വില

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment on Citroen c3

Read Full News

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് ഹാച്ച്ബാക്ക് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • കിയ syros
    കിയ syros
    Rs.9.70 - 16.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • ബിവൈഡി seagull
    ബിവൈഡി seagull
    Rs.10 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • നിസ്സാൻ ലീഫ്
    നിസ്സാൻ ലീഫ്
    Rs.30 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ഫെബരുവരി, 2025
  • റെനോ ക്വിഡ് എവ്
    റെനോ ക്വിഡ് എവ്
    Rs.5 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • മാരുതി എക്സ്എൽ 5
    മാരുതി എക്സ്എൽ 5
    Rs.5 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: sep 2025
×
We need your നഗരം to customize your experience