Login or Register വേണ്ടി
Login

ഇന്ത്യയിൽ വാഹന നിർമ്മാതാക്കൾ മൂന്നാം വാർഷികം ആഘോഷിക്കുന്നത്തിന്റെ ഭാഗമായി Citroen C3, C3 Aircross എൻട്രി വിലകളിൽ കുറവ്

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
46 Views

ആഘോഷങ്ങളുടെ ഭാഗമായി, C3, eC3 ഹാച്ച്ബാക്കുകൾക്ക് പരിമിതമായ ബ്ലൂ എഡിഷനും ലഭിക്കും.

  • 2024 ഏപ്രിലിലെ പ്രത്യേക വിലകളിൽ C3 5.99 ലക്ഷം രൂപയിലും C3 എയർക്രോസ്സ് SUV 8.99 ലക്ഷം രൂപയിലും (എക്സ്-ഷോറൂം) ആരംഭിക്കുന്നു.

  • C3, eC3 ഹാച്ച്ബാക്കുകളുടെ ബ്ലൂ എഡിഷനുകൾക്ക് റൂഫ് ഗ്രാഫിക്സിനൊപ്പം കോസ്മോ ബ്ലൂ എക്സ്റ്റീരിയർ ഷേഡും ലഭിക്കുന്നു.

  • ഉൾഭാഗത്ത്, ഈ പ്രത്യേക പതിപ്പുകളിൽ എയർ പ്യൂരിഫയർ, ഇഷ്‌ടാനുസൃതമാക്കിയ സീറ്റ് കവറുകൾ, നെക്ക് റെസ്റ്റുകൾ, സീറ്റ് ബെൽറ്റ് കുഷ്യനുകൾ എന്നിവയുണ്ട്.

  • വാഹന നിർമ്മാതാവ് അതിന്റെ നിലവിലുള്ള ഉപഭോക്താക്കൾക്ക് കോംപ്ലിമെന്ററി കാർ വാഷും റഫറൽ ബോണസും വാഗ്ദാനം ചെയ്യുന്നു.

2021 ഏപ്രിലിൽ C5 എയർക്രോസ് പ്രീമിയം മിഡ്-സൈസ് SUV അവതരിപ്പിച്ചുകൊണ്ട് സിട്രോൺ ഔദ്യോഗികമായി ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചു. ഇപ്പോൾ 2024 ഏപ്രിലിൽ, ബ്രാൻഡിന്റെ മൂന്നാം വാർഷികം ആഘോഷിക്കുന്ന ഈ സമയത്ത് സിട്രോൺ ഒരു കൂട്ടം പ്രഖ്യാപനങ്ങളുമായാണ് എത്തുന്നത്, അതിൽ പ്രത്യേക വിലക്കുറവ്, പുതിയ പ്രത്യേക എഡിഷനുകൾ, നിലവിലുള്ള ഉടമകൾക്കുള്ള പ്രത്യേക ഓഫറുകൾ എന്നിവ ഉൾപ്പെടുന്നു. ഏപ്രിൽ മാസത്തെ ഈ ഓരോ സംരംഭങ്ങളെക്കുറിച്ചും ഞങ്ങൾ ചുവടെ വിശദീകരിച്ചിട്ടുണ്ട്:

സിട്രോൺ C3 eC3 ബ്ലൂ എഡിഷൻ

C3, eC3 എന്നിവയുടെ ബ്ലൂ എഡിഷനുകൾ ഫീൽ, ഷൈൻ വേരിയന്റുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. റൂഫ് ഗ്രാഫിക്സോട് കൂടിയ കോസ്മോ ബ്ലൂ എക്സ്റ്റീരിയർ ഷേഡിലാണ് ഈ ഹാച്ച്ബാക്കുകൾ വരുന്നത്. ലിമിറ്റഡ് എഡിഷനുകളിൽ ഉൾഭാഗത്ത് എയർ പ്യൂരിഫയർ, ഇലുമിനേറ്റഡ് കപ്പ് ഹോൾഡറുകൾ, സിൽ പ്ലേറ്റുകൾ, അതുപോലെ ഇഷ്ടാനുസൃതമാക്കിയ സീറ്റ് കവറുകൾ, നെക്ക് റെസ്റ്റുകൾ, സീറ്റ് ബെൽറ്റ് കുഷ്യനുകൾ എന്നിവയും ഉൾപ്പെടുന്നു.

ഇതും പരിശോധിക്കൂ: ടൊയോട്ട ടൈസർ vs പ്രധാന എതിരാളികൾ: ക്ലെയിം ചെയ്യുന്ന ഫ്യൂൽ സംബന്ധിച്ച താരതമ്യം

C3 / C3 എയർക്രോസിനുള്ള പ്രത്യേക വാർഷിക വിലകൾ

ആഘോഷങ്ങളുടെ ഭാഗമായി, C3 ഹാച്ച്‌ബാക്കിന്റെയും C3 എയർക്രോസ് കോംപാക്റ്റ് SUVയുടെയും എൻട്രി ലെവൽ വേരിയന്റുകളുടെ വില സിട്രോൺ കുറച്ചു. C3 ഇപ്പോൾ 5.99 ലക്ഷം രൂപയിൽ ആരംഭിക്കുന്നു, ഇത് മുമ്പത്തേതിനേക്കാൾ 17,000 രൂപ കുറവാണ്, അതേസമയം C3 എയർക്രോസിന്റെ ആരംഭവില 8.99 ലക്ഷം രൂപയിൽ ആരംഭിക്കുന്നു, ഇതിൽ ഒരു ലക്ഷം രൂപയുടെ കുറവാണുള്ളത്. ഈ വിലകൾ ഏപ്രിൽ മാസം പൂർണ്ണമാകുന്നത് വരെ മാത്രമേ ബാധകമാകൂ എന്നത് ശ്രദ്ധിക്കുക.

നിലവിലുള്ള ഉപഭോക്താക്കൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ

ഇന്ത്യയിൽ നിലവിലുള്ള സിട്രോൺ ഉടമകൾക്ക് ഈ കാലയളവിൽ കോംപ്ലിമെന്ററി കാർ വാഷ് ആസ്വദിക്കാം. കൂടാതെ, സിട്രോൺ ഉപഭോക്താക്കൾക്ക് 10,000 രൂപ റഫറൽ ബോണസ് ലഭിക്കുന്ന തരത്തിൽ ഒരു റഫറൽ പ്രോഗ്രാം കൂടി വാഹന നിർമ്മാതാവ് അവതരിപ്പിക്കുന്നു.

സിട്രോണിന്റെ ഭാവി പദ്ധതികൾ

ഈ ഫ്രഞ്ച് വാഹന നിർമ്മാതാവ് സിട്രോൺ ബസാൾട്ട് വിഷൻ കൺസെപ്റ്റ് ആയി പ്രിവ്യൂ ചെയ്ത പുതിയ കൂപ്പെ-SUV ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. കൂടാതെ, രാജ്യത്ത് തങ്ങളുടെ ഫുട്പ്രിന്റ്സ് 400 ശതമാനത്തോളം വർദ്ധിപ്പിക്കാനും പദ്ധതിയിടുന്നു. നിലവിൽ, സിട്രോണിന് ഇന്ത്യയിൽ 58 ഔട്ട്‌ലെറ്റുകൾ ഉണ്ട്, അതിന്റെ വിൽപ്പന, ഡീലർഷിപ്പ് ശൃംഖല 140-ലധികം വിപണികൾ ഉൾക്കൊള്ളുന്ന 200 ടച്ച് പോയിന്റുകളിലേക്ക് വികസിപ്പിക്കാനും പദ്ധതികളുണ്ട്.

C3, C3 എയർക്രോസ്സ്, eC3 (ഇലക്‌ട്രിക്), C5 എയർക്രോസ്സ് എന്നിങ്ങനെ ഒരു EV ഉൾപ്പെടെ നാല് മോഡലുകളാണ് സിട്രോൺ നിലവിൽ ഇന്ത്യയിൽ വിൽക്കുന്നത്.

കൂടുതൽ വായിക്കൂ: C3 ഓൺ റോഡ് പ്രൈസ്

Share via

explore similar കാറുകൾ

സിട്രോൺ സി3

4.3288 അവലോകനങ്ങൾഈ കാർ റേറ്റ് ചെയ്യാം
പെടോള്19.3 കെഎംപിഎൽ
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്

സിട്രോൺ ഇസി3

4.286 അവലോകനങ്ങൾഈ കാർ റേറ്റ് ചെയ്യാം
ട്രാൻസ്മിഷൻഓട്ടോമാറ്റിക്

സിട്രോൺ സി5 എയർക്രോസ്

4.286 അവലോകനങ്ങൾഈ കാർ റേറ്റ് ചെയ്യാം
ഡീസൽ17.5 കെഎംപിഎൽ
ട്രാൻസ്മിഷൻഓട്ടോമാറ്റിക്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് ഹാച്ച്ബാക്ക് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
പുതിയ വേരിയന്റ്
Rs.6.23 - 10.19 ലക്ഷം*
പുതിയ വേരിയന്റ്
Rs.4.70 - 6.45 ലക്ഷം*
ഇലക്ട്രിക്ക്പുതിയ വേരിയന്റ്
ഇലക്ട്രിക്ക്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ