Login or Register വേണ്ടി
Login

നാളെ ഷവര്‍ലറ്റ്‌ ട്രെയില്‍ ബ്ളേസര്‍ ലൊഞ്ച്‌ ചെയുന്നു: നിങ്ങള്‍ അറിയേണ്ടതെല്ലാം

published on ഒക്ടോബർ 23, 2015 11:12 am by nabeel for ഷെവർലെറ്റ് ട്രായിബ്ലേസർ

ജയ്പൂര്‍:

ഷവര്‍ലറ്റ്‌ അവരുടെ ട്രെയില്‍ ബ്ളേസര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുവാന്‍ തയ്യാറാക്കിയിരിക്കുന്നു. കാപ്റ്റീവക്ക്‌ ശേഷമുള്ള ഈ പ്രീമിയം എസ്‌ യു വി നാളെ രാജ്യത്ത്‌ ലൊഞ്ച്‌ ചെയ്യും, പ്രീമിയം എസ്‌ യു വി സെഗ്‌മെന്‍റ്റ്‌ കയ്യടക്കാനുള്ള ജി ഏമ്മിന്‍റ്റെ രണ്ടാമത്തെ ശ്രമമായിരിക്കും ഇത്‌. ഒരു സി ബി യു പ്രൊഡക്ടായ ട്രെയില്‍ ബ്ളേസര്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക്‌ ഇറക്കുമതിയായിരിക്കും ചെയ്യപ്പെടുക. ഒറ്റ വേരിയന്‍റ്റില്‍(ഓട്ടോമാറ്റിക്‌ 4*2) മാത്രം പുറത്തിറങ്ങുന്ന വാഹനത്തിന്‌ ഏതാണ്ട്‌ 29 ലക്ഷം രൂപ വില പ്രതീക്ഷിക്കാം, .231 എം എം ഗ്രൌണ്ട്‌ ക്ളിയറന്‍സ്‌ ഉള്ള ഷീര്‍ സൈസും, 2000 ആര്‍ പി എം l 500 എന്‍ എം ടോര്‍ക്ക്‌ തരുന്ന ഡ്യുറമാക്സ്‌ മോട്ടറും ഇതിന്‍റ്റെ സവിശേഷതയാണ്‌.

എന്‍ജിന്‍

6 സ്പീഡ്‌ ഓട്ടോമാറ്റിക്‌ ട്രാന്‍സ്മിഷനോടൊപ്പം 2000 ആര്‍ പി എമ്മില്‍ 500 എന്‍ എം ടോര്‍ക്കും 3600 ആര്‍ പി എമ്മില്‍ അതിശയിപ്പിക്കുന്ന 200 pi എസ്‌ പവറും തരാന്‍ കഴിവുള്ള 4 സിലിണ്ടര്‍ ഡ്യൂറമാക്സ്‌ എന്‍ജിനായിരിക്കും ഈ ഭീമന്‌ ശക്തി നല്‍കുക. 4*4 വേരിയന്‍റ്റിന്‍റ്റെ അഭാവം മാത്രമാണ്‌ പോരായ്മയായിട്ടുള്ളത്‌, നിലവില്‍ 4*2 വേരിയന്‍റ്റ്‌ മാത്രമായിരിക്കും രാജ്യത്ത്‌ ലഭ്യമാകുക.

വലുപ്പം

4,878 എം എം നീളവും, 1,902 എം എം വീതീയും, 1,847 എം എം ഉയരവും 3,096 എം എം വീല്‍ ബേസുമായിരിക്കും ഈ എസ്‌ യു വി യുടെ സവിശേഷതകള്‍. സെഗ്‌മെന്‍റ്റിലെ എറ്റവും വലിയ വാഹനമാണ് ട്രെയില്‍ബ്ളേസര്‍. 2,068 കെ ജി ഭാരം വഹിക്കാനുള്ള കഴിവും 231 എം എം ഗ്രൌണ്ട്‌ ക്ളിയറന്‍സും ഉള്ള എസ്‌ യു വി ഏത്‌ ഭൂപ്രകൃതിയിലും ഉപയോഗിക്കാന്‍ സാധിക്കും. സുരക്ഷ മുന്‍ഭാഗത്ത്തെ ഇരട്ട എയര്‍ ബാഗ്‌, ഇലക്‌ ട്രോണിക്ക്‌ സ്റ്റെബിലിറ്റി കണ്‍ ട്രോള്‍, ട്രാക്ഷന്‍ കണ്‍ ട്രോള്‍, എ ബി എസ്‌ + ഇ ബി ഡി എന്നീ സംവിധാനങ്ങളുമായാണ്‌ ട്രെയില്‍ബ്ളേസര്‍ എത്തുന്നത്‌.

ബാഹ്യരൂപം

ക്രോം ഗാര്‍ണിഷില്‍ വിന്യസിച്ചിരിക്കുന്ന ഫൊഗ്‌ ലാംബിനും, പുറകിലേയ്ക്ക്‌ വളഞ്ഞ്‌ തള്ളി നില്‍ക്കുന്ന ഹെഡ്‌ ലംഅബിനും ഒപ്പം ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പരിചിതമായ ഷെവി ഡ്യുവല്‍ പൊര്‍ട്ട്‌ ഗ്രില്‍ എസ്‌ എു വി ക്ക്‌ രാജകീയമായ പ്രൌഡി നല്‍കുന്നു. വലിയ വിന്‍ഡോയും, പുറകില്‍ വളഞ്ഞ്‌ ചുറ്റിയിരിക്കുന്ന വിന്‍ഡ്‌ സ്ക്രീനും പിന്നെ താഴെയുള്ള വീല്‍ ആര്‍ക്സും ചേര്‍ന്നതാണ്‌ സൈഡ്‌ ലുക്ക്‌. പുറകില്‍ എല്‍ ഇ ഡി ടെയില്‍ ലാമ്പ്‌ ക്ളസ്റ്ററിനൊപ്പം ക്രോം ആക്സന്‍റ്റും നല്‍കിയിരിക്കുന്നു.

ഉള്‍ഭാഗം

സാറ്റലൈറ്റ്‌ നാവിഗേഷന്‍, സെന്‍സറോടു കൂടിയ റിവേഴ്സ്‌ പാര്‍കിങ്ങ്‌ ക്യാമറ, പിന്നെ കണക്ടിവിടി ഓപ്ഷനുകളോടും കൂടിയ ഷവര്‍ലറ്റ്‌ മൈലിങ്ക്‌ 7-ഇന്‍ഞ്ച്‌ ഇന്‍ഫൊടെയിന്‍മെന്‍റ്റ്‌ സിസ്റ്റവുമായിട്ടായിരിക്കും ട്രെയില്‍ബ്ളേസര്‍ എത്തുക.

മത്സരം

ടൊയോട്ട ഫോര്‍ച്യുണര്‍, മിത്തുബിഷി പജേറോ സ്പോര്‍ട്‌, ഹുണ്ടായ്‌ സാന്‍റ്റാ ഫി, ഇസുസ്‌ എം യു 7, ഹോണ്ട സി ആര്‍ വി വരാന്‍ പോകുന്ന ഫോര്‍ഡ്‌ എന്‍ഡവര്‍ എന്നിവയോടായിരിക്കും ട്രെയില്‍ബ്ളേസര്‍ മത്സരിക്കുക. പെട്രോള്‍ വെരിയന്‍റ്റിനൊപ്പം 5 സീറ്റ്‌ അറേഞ്ച്മെന്‍റ്റ്‌ എന്ന കാരണത്താല്‍ സി ആര്‍ വി മത്സരത്തില്‍ ട്രേയിള്‍ബ്ളേസറിനേക്കാള്‍ അല്‍പ്പം പിന്നിലായേക്കാം.

n
പ്രസിദ്ധീകരിച്ചത്

nabeel

  • 11 കാഴ്ചകൾ
  • 1 അഭിപ്രായങ്ങൾ

Write your Comment ഓൺ ഷെവർലെറ്റ് ട്രായിബ്ലേസർ

Read Full News

trendingഎസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ