ബി.എസ് 6 ടാറ്റ ഹാരിയർ ഓട്ടോമാറ്റിക് അരങ്ങിലെത്തുന്നു; ബുക്കിംഗ് തുടങ്ങി.
ഫെബ്രുവരി 10, 2020 05:13 pm rohit ടാടാ ഹാരിയർ 2019-2023 ന് പ്രസിദ്ധീകരിച്ചത്
- 23 Views
- ഒരു അഭിപ്രായം എഴുതുക
ഇതോടൊപ്പം പുതിയ ടോപ് സ്പെസിഫിക്കേഷൻ, ഫീച്ചറുകൾ നിറഞ്ഞ, എക്സ് സെഡ് പ്ലസ് വേരിയന്റ് കൂടി ടാറ്റ പുറത്തിറക്കുന്നുണ്ട്. മാനുവൽ, ഓട്ടോമാറ്റിക്ക് ഓപ്ഷനുകളിൽ ലഭ്യമാകും.
-
2020 ടാറ്റ ഹാരിയർ ബുക്ക് ചെയ്യാൻ 30,000 രൂപ ടോക്കൺ നൽകിയാൽ മതി.
-
ബേസ് മോഡൽ എക്സ് ഇ,മിഡ് സ്പെസിഫിക്കേഷൻ എക്സ് ടി എന്നിവ ഒഴിച്ച് ബാക്കി എല്ലാ വേരിയന്റുകളിലും ഓട്ടോമാറ്റിക് ഗിയർ ബോക്സ് നൽകിയിട്ടുണ്ട്.
-
പനോരമിക് സൺറൂഫ്, ഓട്ടോ-ഡിമ്മിങ് IRVM, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം(ESP), പവേർഡ് ഡ്രൈവർ സീറ്റ് എന്നീ പുതിയ ഫീച്ചറുകൾ നൽകിയിട്ടുണ്ട്.
-
ബി.എസ് 6 അനുസൃത 2.0 ലിറ്റർ ഡീസൽ എൻജിൻ 170PS പവർ നൽകും(പഴയ മോഡലിനേക്കാൾ 30PS കൂടുതൽ)
-
ഇപ്പോഴുള്ള എക്സ് സെഡ് ടോപ് വേരിയന്റിനേക്കാൾ 1.5 ലക്ഷം രൂപ അധികം നൽകേണ്ടി വരും, പുതിയ എക്സ് സെഡ് പ്ലസ് മോഡലിന്റെ മാനുവൽ ഓപ്ഷന്.
-
മാനുവൽ മോഡലുകളെക്കാൾ 1 ലക്ഷം രൂപ കൂടുതലായിരിക്കും പുതിയ ഓട്ടോമാറ്റിക് വേരിയന്റുകൾക്ക്.
പലപ്പോഴായി നൽകിയ ടീസറുകൾക്കും സൂചനകൾക്കും ശേഷം ബി എസ് 6 അനുസൃത ഹാരിയർ ഓട്ടോമാറ്റിക് ബുക്കിംഗ്, ടാറ്റ ഒടുവിൽ തുടങ്ങി. 30,000 രൂപ ടോക്കൺ നൽകി ഈ എസ് യു വി ബുക്ക് ചെയ്യാം. ടാറ്റ ഡീലർഷിപ്പുകളിലൂടെയോ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ പുതിയ ഹാരിയർ ഓട്ടോമാറ്റിക് ബുക്ക് ചെയ്യാം.
ഹാരിയറിന് പുതിയ ടോപ് സ്പെസിഫിക്കേഷൻ വേരിയന്റായ എക്സ് സെഡ് പ്ലസ്/ എക്സ് സെഡ് എ വേരിയന്റിൽ പനോരമിക് സൺറൂഫ്,6 വേ പവെർഡ് ഡ്രൈവർ സീറ്റ്,ഓട്ടോ ഡിമ്മിങ് IRVM,ഡ്യുവൽ ടോൺ അലോയ് വീലുകൾ(17 ഇഞ്ച്) എന്നീ ഫീച്ചറുകൾ ഉണ്ട്. എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡ് ആയി ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം നൽകിയിട്ടുണ്ട് എന്നതും എടുത്ത് പറയേണ്ട സവിഷേതയാണ്. ചുവപ്പ് നിറത്തിലുള്ള എക്സ്റ്റീരിയറും കറുത്ത റൂഫും ചേർന്ന മോഡൽ ഓപ്ഷണലായി ലഭിക്കും.
പഴയ 2.0 ലിറ്റർ ഡീസൽ എൻജിൻ ഇപ്പോൾ ബി.എസ് 6 അനുസൃതമായിട്ടുണ്ട്. 140PS പവറിൽ നിന്ന് 170PS പവറിലേക്കെത്തിയെങ്കിലും ടോർക്ക് പഴയത് തന്നെ(350Nm). ഈ അപ്ഡേറ്റ് കഴിഞ്ഞതോടെ ഹാരിയറും, ജീപ് കോംപസ്,എം ജി ഹെക്ടർ എന്നിവയ്ക്ക് ഒപ്പമെത്തി. മൂന്നിലും ഫിയറ്റ് എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്. പുതിയ ഹാരിയറിൽ രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകളാണുള്ളത്-6 സ്പീഡ് മാനുവൽ ഗിയർ ബോക്സും 6 സ്പീഡ് ടോർക്ക് കോൺവെർട്ടറും(ഹ്യുണ്ടായിൽ നിന്ന് കടം കൊണ്ടത്). മൂന്ന് വേരിയന്റുകളിലാണ് പുതിയ ഹാരിയർ എത്തുന്നത്: എക്സ് എം എ,എക്സ് സെഡ് എ,എക്സ് സെഡ് എ പ്ലസ്.
ഓട്ടോ എക്സ്പോ 2020 യിൽ ഈ പുതിയ മോഡൽ അവതരിപ്പിക്കും. പുതിയ ഹാരിയറിൽ എക്സ് സെഡ് പ്ലസ് മാനുവൽ മോഡലിന്, തന്നെ പഴയ ടോപ് മോഡൽ എക്സ് സെഡ് മാനുവലിനേക്കാൾ 1.5 ലക്ഷം രൂപ അധികം വില വരും. ഇപ്പോൾ മാനുവൽ മോഡലിന് 13.43 ലക്ഷം രൂപ മുതൽ 17.3 ലക്ഷം രൂപ വരെയാണ് വില(ഡൽഹി എക്സ് ഷോറൂം വില). എം.ജി ഹെക്ടർ, ജീപ് കോംപസ്,ഹ്യുണ്ടായ് ക്രെറ്റ,കിയാ സെൽറ്റോസ് എന്നിവയുമായാണ് പുതിയ ഹാരിയറിന്റെ മത്സരം.
കൂടുതൽ വായിക്കാം: ഹാരിയർ ഡീസൽ